വഴി തെറ്റിയ കാമുകൻ – 7 8

മ്മ്…

നിന്നോട് ഇത്പറയരുത് എന്നൊക്കെ അവൾ എന്നോട് പറഞ്ഞിട്ടുണ്ട് പറയാതെ നിന്നാൽ അവള് കൈയിൽനിന്ന് പോവും ഒരുപാട്‌വട്ടം പറഞ്ഞുനോക്കി ഈ കാര്യത്തിൽ അവൾ അനുസരിക്കുന്നില്ല എനേം അമലിനേം ഏട്ടൻമാരായി കാണുന്നതുകൊണ്ടാവണം ഞങ്ങൾ പറയുന്നതൊക്കെ മിണ്ടാതെ നിന്നു കേട്ട് മൂളിക്കോളും പക്ഷേ അനുസരിക്കുന്നില്ല നീ പറഞ്ഞാലവൾ അനുസരിക്കും എനിക്കുറപ്പുണ്ട്

മ്മ്…ഞാൻ പറഞ്ഞുനോക്കട്ടെ

നീ ഇത് അറിഞ്ഞത് അവളോട് പറയണ്ട അല്ലാതെ തന്നെ പറഞ്ഞാൽ മതി

മ്മ്…

നീയെന്താ ആലോചിക്കുന്നെ അവളെപ്പറ്റിയാണോ നീ ടെൻഷനാവാനും മാത്രമൊന്നുമില്ല നീ പറഞ്ഞാൽ അവളനുസരിക്കും

അതൊന്നുമല്ലടാ… നീ ആദ്യം വണ്ടി ഏതേലും കടക്കു മുന്നിൽ ചവിട്ട് രണ്ട് പുകയെടുക്കണം

അല്പം മുന്നോട്ട് പോയി ചായയും സിഗരറ്റും കിട്ടുന്ന ഒരു കടക്കുമുന്നിൽ വണ്ടി നിർത്തി രണ്ട് കിംഗ്‌സും രണ്ട് ചായയും വാങ്ങി വണ്ടിക്ക് മേൽ ഇരിക്കുന്ന എനിക്കടുത്ത് വന്നു

ഇനി പറ എന്താ ഇപ്പൊ പ്രശ്നം…

കാര്യം ഞാൻ പറയാം നീ റൈസ് ആവരുത് മറ്റുള്ളോരോട് നീ തന്നെ മയത്തിൽ കാര്യം പറയണം

നീ ടെൻഷനടിപ്പിക്കാതെ കാര്യം പറ മൈരേ

അതുപിന്നെ… വല്ലിത്ത ഇല്ലേ

ഹാ… വല്ലിത്ത

എടാ അവനില്ലേ ജാഫർ

ആര് അളിയനോ

ആ…അവൻ തന്നെ…അവൻ…

എന്നെ നോക്കി

വല്ല പെണ്ണുകേസുമാണോ… ആണെങ്കിൽ അവനെ ആണെങ്കിൽ അവനെ പിടിച്ച് തൂക്കിയിട്ട് അടിക്കും

നീ… ഇങ്ങനെ റൈസ് ആവല്ലേ… ഞാൻ പറഞ്ഞില്ലേ ഇത് നീ ചിന്തിക്കുന്നപോലുള്ളൊരു പ്രശ്നമല്ല ഇത് വെറുമൊരു പെണ്ണുകേസല്ല

പിനെ

ഞാൻ പറയുന്നത് കേട്ട് നീ എടുത്തുചാടി ഒന്നും ചെയ്യരുത് മറ്റൊരോട് ഞാൻ പറഞ്ഞാൽ ശെരിയാവില്ല നീ മയത്തിൽ അവരെ പറഞ്ഞു മനസിലാക്കണം

നീ കാര്യം പറയുന്നോ അതോ ഞാൻ ഇത്താനെ വിളിക്കണോ

കാര്യം ഞാൻ പറയാം ഞാൻ പറയും വരെ നമ്മളാരും അവന്റെ ദേഹത്ത് തൊടില്ല എന്ന് നീ എനിക്ക് വാക്ക് തരണം

നീ ഒന്നും കൊണക്കണ്ട അങ്ങോട്ടല്ലേ പോവുന്നെ ഞാനിത്താനോട് ചോദിച്ചോളാം അവൾകാര്യം പറയട്ടെ എന്നിട്ട് തീരുമാനിക്കാം അവനെ തല്ലണോ കൊല്ലണോ എന്ന്

കൈയിലെ ചായ മറിച്ചുകൊണ്ട് എന്റെ കൈയിലെ ഗ്ലാസും പിടിച്ചുവാങ്ങി കടയിലേക്ക് തിരിച്ചു പോവാൻ നോക്കുന്ന അവന്റെ കൈയിൽ പിടിച്ച് നിർത്തി

എടാ ഞാൻ പറയാം അവളോട് ഇനിയും അതിനെപ്പറ്റി ചോദിച്ച് അവളെ ഇനിയും കരയിക്കണ്ട ഞാൻ പറയുന്നത് നീ ഒന്ന് മനസിലാക്ക് ആദ്യം നമുക്ക് അവളെ ഡൈവേസ് ആണ് വേണ്ടത് അതിന് ശേഷം അവനെ നമുക്ക് വെച്ച് പണിയാം

വാരിയെല്ലിന്റെ ഇടക്ക് നല്ല തുരുമ്പിച്ച കത്തി ഗ്രീസും തേച്ച് കയറ്റിയങ്ങുവെച്ചാൽ ഡൈവേസ് പേപ്പറിലല്ല അവന്റെ ഉപ്പാന്റെ മരണ സർട്ടിഫിക്കറ്റിലും അവൻ ഒപ്പിട്ട്തരും

അതൊന്നും വേണ്ട അവൻദേഹം നോവാതെ അവളെ മൊഴിചൊല്ലണം മാത്രോമല്ല കുട്ടികളുടെ മേൽ ഒരവകാശവും പറഞ്ഞു അവനോ അവന്റെ വീട്ടുകാരോ വരരുത് ഇതിനുള്ളതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത് അത് കഴിഞ്ഞ് അവനെ പണിയണം അവനെപറ്റി കേട്ടറിവുള്ള നമ്മുടെ പരിചയത്തിലുള്ള ഒരുപെണ്ണിനെ കെട്ടിയവനും പിനെ കെട്ടിയോളെ ദേഹത്ത് തൊടാൻ പേടിക്കുന്ന തരത്തിൽ അവനെ വെച്ച് പണിയണം

ടാ… നീ എന്താ പറയുന്നേ… അടിച്ചോ ആ നാറി ഇത്താനെ

മ്മ്…

(കണ്ണ് നിറഞ്ഞു തൊണ്ട ഇടറികൊണ്ട്)എങ്ങനെ തോന്നിയെടാ അവന് ആ പാവത്തിന്റെ മേലേ കൈവെക്കാൻ

ഒലിച്ചിറങ്ങുന്ന കണ്ണീരിനെ പുറം കൈയാൽ തുടച്ചുകൊണ്ട് അടങ്ങാത്ത ദേഷ്യത്തോടെ നിൽക്കുന്ന അവന്റെ ഇടം കൈയിലെ ഗ്ലാസ് അവന്റെ കൈക്കുള്ളിൽ ഞെരിഞ്ഞുടഞ്ഞു അവന്റെ വലം കൈയിലെ ഗ്ലാസ് കൈയിലേക്ക് വാങ്ങിക്കൊണ്ട് അവനെ ചേർത്തുപിടിച്ച എന്നെ തട്ടി മാറ്റികൊണ്ട്

വെട്ടിയെടുക്കണം ആ പൊലയാടിമോന്റെ കൈ അവൾക്ക് വേണ്ടി എന്തും ചെയ്യാൻ നമ്മൾ മടിക്കില്ലെന്നറിഞ്ഞിട്ടും അവനിതു ചെയ്തെങ്കിൽ അവനെ കൊന്നാൽ പോര കൊല്ലാതെ കൊല്ലണം

ആദീ…

അവളെ തല്ലി എന്നറിഞ്ഞതിന് കൂട്ടത്തിൽ ഏറ്റവും ക്ഷമയുള്ള ആദി ഇത്രയും പറഞ്ഞപ്പോ എനിക്ക് പേടി മറ്റുള്ളവർ എന്തൊക്കെചെയ്യും എന്നായിരുന്നു ബിച്ചുവും അൽത്തുവും സുഹൈലും അറിയുന്ന നിമിഷത്തിന് ശേഷം ഒരു പക്ഷേ അവന്റെ കുടുംബത്തിലുള്ളവരെ പോലും അവർ കേറി പണിയും അവന്റെ കുടുംബത്തിൽ അവനെ ഓർത്തു കരയാൻ പോലും ഒരുപക്ഷെ ആരും ബാക്കിയുണ്ടാവില്ല അതിലൊക്കെ വലിയ പ്രശ്നമാണ് അമൽ

Leave a Reply

Your email address will not be published. Required fields are marked *