വഴി തെറ്റിയ കാമുകൻ – 7 8

ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ നോക്കി

ദേ പെണ്ണുമ്പിള്ളേ കൊന്നാൽ ആളെ കണ്ടുപിടിക്കാതിരിക്കാൻ ഇത് യുപി അല്ല കേരളമാണ് കണ്ടു പിടിച്ചാൽ അവനെക്കൊണ്ട് തത്ത പറയുംപോലെ കാര്യകാരണങ്ങൾ അടക്കം പറയിക്കും പിന്നെ ജീവിതകാലം ജയിലിൽ തീരും അതോടെ കൊലപാതകിയുടെ മോളുടെ ഭാവിയും തീരുമാനമാവും… ചത്തോന്റെ ആൾക്കാരും നോക്കിയിരിക്കില്ല വന്ന് മോൾക്കിട്ട് കൊടുക്കും…എന്താ… കൊല്ലണോ…

ഒന്നും പറയാതെ അവരെന്നെ നോക്കി…

കൊന്നാലെ കുഴപ്പമുള്ളൂ ചത്താലില്ല…

ഒന്നും മനസിലാവാതെ എന്നെ നോക്കുന്ന അവരെ നോക്കി

അന്ന് വന്നവരെ കണ്ടാൽ തിരിച്ചറിയുമോ…

ഉറപ്പില്ല…

ബിച്ചൂനെ വിളിച്ച്

ഡാ… ഡീറ്റെയിൽ എടുക്കണം

ശെരി…

(ഫോൺ വെച്ചുകഴിഞ്ഞ് അവരെ നോക്കി) ഇനി കൊട്ടേഷൻ അത് ഇത് എന്നും പറഞ്ഞു ജീവിതം തുലക്കണ്ട എന്തേലും ആവശ്യമുണ്ടെൽ വിളിക്ക് (പറഞ്ഞുകൊണ്ടാവിടെനിന്നും ഇറങ്ങി)

വണ്ടിയെടുത്തു പോരുന്നതിനിടെ വീണ്ടും വീണ്ടും പലവട്ടം ഞാനാ ഫോട്ടോയിൽ നോക്കി ഇവനെ കണ്ട ഓർമയില്ല പക്ഷേ നല്ല മുഖപരിജയം പക്ഷേ എവിടെനിന്നെന്ന് അറിയില്ല, എന്താണെന്നറിയില്ല കണ്ടാൽ പണിയണം എന്ന് തോന്നാൻ പാകത്തിൽ ഇവനോട് പകയുണ്ട് എന്ന് മാത്രം മനസെന്നോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു

വീട്ടിൽ തിരികെ എത്തി ഐപാഡ് എടുത്തു ഓപ്പൺ ചെയ്തു പാതി വരച്ചു നിർത്തിയ ചിത്രത്തിൽ നോക്കി ലാപ്പ് ഓൺ ചെയ്തു ഐപാടിലെ ചിത്രം സ്ക്രോൾ ചെയ്തു കൊണ്ടിരുന്നു അല്പം കഴിഞ്ഞു ഐ പാഡ് മാറ്റി വെച്ച് കണക്കുകൾ ചെക്ക് ചെയ്യാൻ തുടങ്ങി ഇങ്ങോട്ട് വരുന്ന അന്നത്തെ മുതലുള്ള കണക്കുകളുള്ളത് കൊണ്ട് കുറച്ചധികം ഉണ്ടായിരുന്നു ഏകദേശം പാതിയോളം ആയപ്പോലാപ് ഓഫ്‌ ചെയ്തു ഫോണും ഐ പാടുമായി പുറത്തേക്കിറങ്ങി വീട് പൂട്ടി വിശാലമായ പറമ്പിന്റെ പുറകിലെ അറ്റം ചെന്നു മുട്ടുന്ന പുഴക്കരയിലെ വാക ചുവട്ടിലിരുന്നു ചിത്രം വരയ്ക്കാൻ തുടങ്ങി മുന്നോട്ട് ചാടി നിൽക്കുന്ന വിശാലമായ രണ്ട്കോലയും അതിന് പുറകിലായി നീളത്തിലുള്ള വരാന്തയും അതിന് പുറകിലായി ഇരു പാളികളുള്ള വാതിലും ജനലുകളും കോലക്ക് മുകളിലായി കുതിരമാളിക തീർത്ത ബാൽക്കണിക്ക് പുറകിലായി വരാന്തയും കുതിര മാളിക തീർത്തിരിക്കുന്നു മൂന്ന് നിലകളിലായി തീർത്ത മോഡേൺ രീതിയിലുള്ള പഴമ വിളിച്ചോതുന്നൊരു വീടിന്റെ ചിത്രം വരച്ചു അത് ഫോണിലേക്ക് മാറ്റി കുറച്ച് സമയം കൂടെ അവിടെ ഇരുന്ന ശേഷം വീട്ടിലേക്ക് തിരികെ ചെല്ലുമ്പോ അവരെല്ലാം വന്നിട്ടുണ്ട് കോലയിൽ അഭിക്കും പാത്തുവിനും വാങ്ങിയ സൈകിളിരിപ്പുണ്ട് കോലായിലേക്ക് കയറിക്കൊണ്ട്

കുട്ടികളെവിടെ

വല്ലിത്ത : അവർ അഫിന്റെ ഒപ്പം പോയി കുറച്ചുകഴിഞ്ഞു കൂട്ടാൻ ഇവനെ പറഞ്ഞയക്കാം എന്നുകരുതി

ഉമ്മ : ഇനി ഏതായാലും നീ തന്നെ പോയി കൂട്ടിയിട്ട് പോര്

മ്മ്… നാളെ ആശുപത്രീൽ പോവേണ്ടതാ അതിന് മുൻപ് എല്ലാ വീട്ടിലും കയറി ഇറങ്ങണം നാളെ കഴിഞ്ഞാൽ എപ്പോഴാ പറ്റുകയെന്നറിയില്ല

ഇത്ത : ഞാനും ചോദിക്കാനിരിക്കുകയായിരുന്നു ഇന്നലെ അവിടെ വെച്ചോന്ന് കണ്ടതല്ലേ ഇന്നലെ വന്നിട്ട് ഇതുവരെ അങ്ങോട്ടൊന്നും പോയില്ലെന്നുപറഞ്ഞാൽ

വല്ലിത്ത : എന്നാ വൈകണ്ട ഇപ്പൊത്തന്നെ ചെല്ല് പോയി വന്നിട്ട് വേണം പിള്ളേരെ കൂട്ടാൻ പോവാൻ

മ്മ്… പോവാം… ഉപ്പ എവിടെ…

വല്ലിത്ത : കിടക്കുകയാ…

എന്ത് പറ്റി

വല്ലിത്ത : ചോദിച്ചപ്പോ ഒന്നുമില്ലെന്ന് പറഞ്ഞു

മ്മ്… (ഉപ്പാക്ക് അടുത്തേക്ക് നടന്നു)

എന്ത് പറ്റി

ഒന്നുമില്ലടാ ഞാൻ വെറുതെ കിടന്നതാ

മ്മ്… ഇത്താന്റെ കാര്യം ആലോചിച്ചുള്ള ടെൻഷൻ ആണോ

ഉപ്പ എന്റെ മുഖത്തേക്ക് നോക്കി

ഇന്നിപ്പോ അവനാവശ്യപ്പെടുന്നത്രയും കൊടുക്കാൻ എനിക്ക് പറ്റും പക്ഷേ ഞാൻ കൊടുക്കില്ല,ആദ്യം അവനെ നാട്ടിലെത്തിക്കണം അത്കഴിഞ്ഞിത്താന്റെ ഡിവോഴ്സ് അത് കഴിഞ്ഞു എന്റെ പെങ്ങളെ തൊട്ടാൽ ഞാനെന്ത്ചെയ്യുമെന്ന് അവനെ ഞാനറിയിക്കും, അവൾക്ക് അവളെ സ്നേഹിക്കാൻ കഴിയുന്നൊരുത്തനെ കണ്ടുപിടിക്കാം അവന് വേണ്ടി എന്തും ചെയ്തും കൊടുക്കാം

Leave a Reply

Your email address will not be published. Required fields are marked *