വഴി തെറ്റിയ കാമുകൻ – 7 7

പഞ്ചാര കൂടുതൽ ആയോണ്ടാണോ മധുരം വേണ്ടാത്തത്(കളിയാക്കും പോലെ)

(കളിയാക്കിയത് മനസിലാവാത്ത പോലെ)ഹേയ്… മധുരമതികം താല്പര്യമില്ല

കല്യാണം കഴിഞ്ഞോ…

ഇല്ല…

ലവർ ഉണ്ടോ…

ഉണ്ട്…

അവളുടെ മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞു മുഖം താണു

കൈ അവളുടെ മുഖത്തിനു മുന്നിൽ കൊണ്ടുപോയി ചൊട്ടി വിളിച്ചു

തല ഉയർത്തിയ അവളുടെ കണ്ണിൽ കണ്ണീർ തുള്ളി ഉരുണ്ടു കൂടിയിരിക്കുന്നത് കണ്ടപ്പോ സങ്കടം തോന്നി

എന്തേ… എന്തുപറ്റി…

ഒന്നുമില്ല…

കണ്ണ് നിറഞ്ഞെല്ലോ…

ഉരുണ്ടു കൂടിയ കണ്ണുനീർ കവിളിലൂടെ ഒഴുകിയതും അവൾ മുഖം താഴ്ത്തി കണ്ണുനീർ തുള്ളികൾ മേശയിലേക്ക് ഉറ്റി വീണുകൊണ്ടിരുന്നു

പൊടി പോയതാ (ആക്ഷൻ കാണിച്ച കൈകൾ വിയർത്തിരിക്കുന്നു കൈകളിൽ ചെറിയ വിറയൽ)

കല്യാണം കഴിഞ്ഞോ…(വാ കൊണ്ട് തന്നെ ചോദിച്ചു)

ഇല്ല…

ലവറുണ്ടോ…

കൈ നീട്ടി ഒന്നും മിണ്ടാതിരിക്കുന്ന അവളുടെ താടി പിടിച്ചുയർത്തി

അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചിരിക്കുന്നു

ഡോറിൽ തട്ട് കേട്ട് അവളോട് മുഖം തുടക്കാൻ പറഞ്ഞു ടേബിളിലെ ബെലിൽ അടിച്ചു കസേര കറക്കി അവൾ തിരിഞ്ഞിരുന്നു പുറകെതന്നെ ആളും അകത്തേക്ക് വന്നു മേശയിൽ ചായയും കാപ്പിയും വെച്ചുകൊണ്ടയാൾ പുറത്തേക്ക് പോയപ്പോഴും അവൾ തിരിഞ്ഞില്ല കസേര പതിയെ കുലുങ്ങുന്നുണ്ട്

എടോ തനിക്കെനെ ഇഷ്ടമാണോ… ആണെങ്കിൽ ഒരു കാമുകി കൂടെ ആവുന്നതിൽ എനിക്കെതിർപ്പില്ല

പെട്ടന്ന് തിരിഞ്ഞ അവളെനെ നോക്കി

ഞാൻ കാര്യമായിട്ട് പറഞ്ഞതാ കാലത്ത് നിന്റെ ടെൻഷൻ അടിച്ചുള്ള നിൽപ്പു കണ്ടപ്പോ നീ എന്റെ മനസിൽ കൊണ്ടത് കൊണ്ടാ അല്ലെങ്കിൽ റോഡും ബ്ലോക്കാക്കി ഫോണിൽ കുത്തിക്കളിക്കുന്ന നിന്നെ പെണ്ണായതുകൊണ്ട് അടിക്കില്ലെങ്കിലും നല്ല രണ്ട് ചീത്തയെങ്കിലും പറഞ്ഞേനെ

അവൾ വിശ്വാസം വരാത്തപോലെ എന്നെ നോക്കി

ശെരിക്കും പറഞ്ഞതാ പെണ്ണേ… കാലത്ത് അത്രയും അത്യാവശ്യമല്ലാത്ത എന്ത് കാര്യതിന് പോകുകയായിരുന്നു എങ്കിലും നിന്നോട് അപ്പൊത്തന്നെ പറഞ്ഞേനെ നീ ഒരു സുന്ദരി പെണ്ണല്ലേ

നിങ്ങളെ അത്രേമൊന്നുമില്ല

കളി പറഞ്ഞതല്ല പെണ്ണേ മനുഷ്യനായാൽ എന്തേലുമൊരു കുറവ് വേണ്ടേ എന്ന് കരുതിയാവും നിനക്ക് നാക്ക് കൊണ്ട് സംസാരിക്കാൻ പറ്റാത്തത് നിന്റെ ആംഗ്യം കൊണ്ടുള്ള സംസാരം നാക്കുകൊണ്ടുള്ളതിനേക്കാൾ ഭംഗിയുണ്ട് നിന്റെ കണ്ണിലെ തിളക്കം പോരെ പെണ്ണേ ഏതൊരുത്തനും നിന്റെ മുന്നിൽ മൂക്ക് കുത്തി വീഴാൻ ഈ വട്ട മുഖവും തുടുത്തകവിളും കണ്ടാൽ പിടിച്ച് ഒരുവട്ടമെങ്കിലും ഉമ്മവെക്കാൻ കൊതി തോന്നാത്ത ആണുണ്ടാവുമോ

നാണത്തിൽ കുതിർന്നു നിൽക്കുന്ന അവളെത്തന്നെ നോക്കിയിരുന്നതും അവൾ തല താഴ്ത്തി അല്പം കഴിഞ്ഞ് തലപൊക്കി മുഖത്തേക്ക് നോക്കി

അല്പം സങ്കടത്തോടെ ഞാൻ കറുത്തിട്ടല്ലേ

നീ വെളുത്തിരിക്കുന്നതിലും ഭംഗി ഇതാ

ചെറിയ ചിരിയോടെ നാണത്താൽ പൂത്തുകൊണ്ട് പഞ്ചാര നല്ലോണം ഉണ്ടല്ലോ ഇനിയും മധുരം കഴിക്കണ്ട

ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല…

എന്ത്

എന്നെ ഇഷ്ടമായോ എന്ന്

(പുഞ്ചിരിയോടെ നോക്കി കളിയായി) ഇല്ലാ

ഓഹ്… കാപ്പി കുടിക്ക് കണ്ണിൽ പൊടിപോയ ക്ഷീണം മാറട്ടെ (കാപ്പി എടുത്തവൾക്ക് നേരെ നീട്ടി)

നാണത്തോടെ കാപ്പി വാങ്ങി കുടിക്കുന്ന അവളെ നോക്കികൊണ്ട് ചായ കുടിക്കുമ്പോ

എന്നെ ശെരിക്കും വേണ്ടേ…ഇഷ്ടമല്ലേ…എങ്കിൽ വിട്ടേക്കട്ടെ…

(കണ്ണ് തുറിപ്പിച്ചുകൊണ്ട്)കൊല്ലും ഞാൻ (വിരിഞ്ഞ നാണത്തോടെ)എനിക്കിഷ്ടമാണ്

ഫോണടിഞ്ഞത് എടുത്തു

ഇവിടെ തിരക്കായത് കൊണ്ടാണ് ഇപ്പൊ കഴിയും വെയിറ്റ് ചെയ്യ്

റിയാ എന്റെ അക്കൗണ്ടിന്റെ കാര്യം…

(വിടർന്ന കണ്ണുകളോടെ എന്നെ നോക്കി) പേരെങ്ങനെ അറിയാം…

അവളുടെ നെയിം ബോർഡ് തിരിച്ചുകാണിച്ചു

(ചോദിച്ചത് പൊട്ടത്തരം ആണെന്ന പോലെ സ്വയം തലക്കിട്ടു കൊട്ടികൊണ്ട് എന്നെ നോക്കി ചമ്മിയ ചിരിച്ചിരിച്ചു) ഏത് അകൗണ്ട് ആണ് വേണ്ടത് കുറേ സ്കീം ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് സ്കീമുകളുടെ പ്രിന്റ് എടുത്ത ഒരു പേപ്പർ ഒരു ഫയലിൽ നിന്നും എടുത്ത് എനിക്ക് നീട്ടി

അത് വാങ്ങി എങ്കിലും അതിൽ നോക്കും മുൻപ് പാസ്പോർട്ട്‌ എടുത്തു അവൾക് കൊടുത്തു കൊണ്ട്

എൻ ആർ ഐ ആണ് വേണ്ടത്

പുഞ്ചിരിയോടെ അവൾ കമ്പ്യൂട്ടറിൽ കുത്താൻ തുടങ്ങിയതും അവളുടെ മുന്നിൽ വെച്ച വെള്ളപേപ്പറുകളിൽ ഒന്ന് വലിച്ചു പെൻ ഹോൾഡറിൽ നിന്നുമൊരു പെനെടുത്തുകൊണ്ട് പേപ്പറിൽ കുത്തിവരയുന്ന എന്നെ ഇടയ്ക്കിടെ നോക്കി ചിരിച്ചുകൊണ്ട് അവൾ തന്റെ ജോലി തുടർന്നു അല്പം കഴിഞ്ഞു പുറത്തുപോയി തിരികെ വന്നുകൊണ്ട് ഫോം ഫിൽ ചെയ്യാൻ തുടങ്ങി

ഫോം എനിക്കുനേരെ നീട്ടി നോമിനി എന്ന കോളം കാണിച്ചു

അഹമദ് ഫാദർ

ഫോൺ നമ്പർ

ഒരു ഖത്തർ നമ്പറും നാട്ടിലെ ഒരു നമ്പറും കൊടുത്തു

ചെറു ചിരിയോടെ അതും എഴുതിച്ചേർത്തു ഫോം എനിക്ക് നേരെ നീട്ടി

എവിടെയാ ഒപ്പിടേണ്ടത്

എഴുനേറ്റ് എനിക്ക് വശത്തായി വന്നു നിന്നുകൊണ്ട് അവൾ കാണിച്ചു തന്ന സ്ഥലങ്ങളിലെല്ലാം ഒപ്പിട്ടു

അവൾ വീണ്ടും ഫോണിലും കമ്പ്യൂട്ടറിലും എന്തൊക്കെയോ കുത്തി കൊണ്ടിരിക്കുമ്പോഴും ഞാൻ മുന്നിലുള്ള പേപ്പറിൽ കുത്തിവരച്ചിരുന്നു

ഒക്കെ ആയി കാർഡും ചെക്കും ഇപ്പൊ തരാം

ഇപ്പൊ അതിൽ പൈസ ഇട്ടാൽ ഇപ്പൊത്തന്നെ പിൻവലിക്കാൻ പറ്റുമോ

ഇന്ത്യൻ മണി ഇടാൻ പറ്റില്ല

എന്റെ പൊന്നോ ഇന്ത്യൻ മണി അല്ല റിയാൽ ഇട്ടാൽ ഇപ്പൊ ഇവിടുന്നു പിൻവലിക്കാൻ പറ്റുമോ എന്നാ ചോദിച്ചത്

അത് ചെയ്യാം… മിനിമം ബാലൻസ് അയ്യായിരം രൂപയാണ്

അതൊക്കെ അറിയാം നീ ചെക്കും കാർഡും ഒക്കെ സെറ്റാക്ക് ഞാൻ ഇപ്പൊ വരാം

ഒക്കെ…

ഞാൻ നാക്കുകൊണ്ട് പറയുന്ന കാര്യങ്ങൾക്ക് അവൾ ആംഗ്യങ്ങളിൽ മറുപടി പറഞ്ഞത്

കുത്തിവരച്ചുകൊണ്ടിരുന്ന പേപ്പർ തിരിച്ചുവെച്ചു ഇറങ്ങി വണ്ടിയിൽ നിന്നും ലാപ്പും നെറ്റ് മോഡവും എടുത്തുകൊണ്ട് തിരികെ വരുമ്പോ അവൾ പുറത്ത് ഒരു കൗണ്ടറിനകത്ത് നിൽപ്പുണ്ട് എന്നെ കണ്ട് കേബിനിലേക്ക് ചെല്ലാൻ കണ്ണുകൊണ്ട് ആഗ്യം കാണിച്ചുകൊണ്ട് അവളവിടെ തന്നെ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു കേബിനിൽ എത്തിയ ഞാൻ വീണ്ടും പേപ്പറിൽ കുത്തിവരച്ചുകൊണ്ടിരിക്കെ അവൾ കയറിവന്നു ഫോൺ കൈയിൽ വാങ്ങി എന്തൊക്കെയോ ചെയ്തു തിരികെ തരുമ്പോ ബാങ്കിന്റെ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു അല്പസമയം കൊണ്ട് ചെക്ക് ബുക്കും എടിഎം കാർഡും കൊണ്ടുതന്നു ലാപ്പ് ഓൺ ചെയ്തു നെറ്റ് കണക്റ്റ് ചെയ്തു ക്യു എൻ ബി അക്കൗണ്ട് ഓപ്പൺ ചെയ്തു ചെക്ക്ബുക്ക്‌ എടുത്തു വെച്ചുകൊണ്ട് അവളെ നോക്കി

അക്കൗണ്ട് നമ്പറൊക്കെ റെഡി അല്ലേ

അതേ എന്തേ

പൈസ ഇടും മുൻപ് ചോദിച്ചു എന്നെ ഉള്ളൂ

ഖത്തർ റിയാൽ റേറ്റ് എങ്ങനെയാ ഇപ്പൊ

ഇരുപതാം തിയതി കഴിഞ്ഞില്ലേ ടോപ്പ് റേറ്റ് ആണ്

അക്കൗണ്ടിൽ പത്തായിരം റിയാൽ മാത്രം ബാലൻസ് നിലനിർത്തി ബാക്കി മുഴുവനും ട്രാൻസ്ഫർ ചെയ്തു ക്യു എൻ ബി യിൽ നിന്നും വന്ന മെയിൽ തുറന്നു കൺഫേം ആണെന്ന് റിപ്ലൈ മെയിൽ അയച്ചു

Leave a Reply

Your email address will not be published. Required fields are marked *