വഴി തെറ്റിയ കാമുകൻ – 7 7

പിനെ

ഞാൻ പറയുന്നത് കേട്ട് നീ എടുത്തുചാടി ഒന്നും ചെയ്യരുത് മറ്റൊരോട് ഞാൻ പറഞ്ഞാൽ ശെരിയാവില്ല നീ മയത്തിൽ അവരെ പറഞ്ഞു മനസിലാക്കണം

നീ കാര്യം പറയുന്നോ അതോ ഞാൻ ഇത്താനെ വിളിക്കണോ

കാര്യം ഞാൻ പറയാം ഞാൻ പറയും വരെ നമ്മളാരും അവന്റെ ദേഹത്ത് തൊടില്ല എന്ന് നീ എനിക്ക് വാക്ക് തരണം

നീ ഒന്നും കൊണക്കണ്ട അങ്ങോട്ടല്ലേ പോവുന്നെ ഞാനിത്താനോട് ചോദിച്ചോളാം അവൾകാര്യം പറയട്ടെ എന്നിട്ട് തീരുമാനിക്കാം അവനെ തല്ലണോ കൊല്ലണോ എന്ന്

കൈയിലെ ചായ മറിച്ചുകൊണ്ട് എന്റെ കൈയിലെ ഗ്ലാസും പിടിച്ചുവാങ്ങി കടയിലേക്ക് തിരിച്ചു പോവാൻ നോക്കുന്ന അവന്റെ കൈയിൽ പിടിച്ച് നിർത്തി

എടാ ഞാൻ പറയാം അവളോട് ഇനിയും അതിനെപ്പറ്റി ചോദിച്ച് അവളെ ഇനിയും കരയിക്കണ്ട ഞാൻ പറയുന്നത് നീ ഒന്ന് മനസിലാക്ക് ആദ്യം നമുക്ക് അവളെ ഡൈവേസ് ആണ് വേണ്ടത് അതിന് ശേഷം അവനെ നമുക്ക് വെച്ച് പണിയാം

വാരിയെല്ലിന്റെ ഇടക്ക് നല്ല തുരുമ്പിച്ച കത്തി ഗ്രീസും തേച്ച് കയറ്റിയങ്ങുവെച്ചാൽ ഡൈവേസ് പേപ്പറിലല്ല അവന്റെ ഉപ്പാന്റെ മരണ സർട്ടിഫിക്കറ്റിലും അവൻ ഒപ്പിട്ട്തരും

അതൊന്നും വേണ്ട അവൻദേഹം നോവാതെ അവളെ മൊഴിചൊല്ലണം മാത്രോമല്ല കുട്ടികളുടെ മേൽ ഒരവകാശവും പറഞ്ഞു അവനോ അവന്റെ വീട്ടുകാരോ വരരുത് ഇതിനുള്ളതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത് അത് കഴിഞ്ഞ് അവനെ പണിയണം അവനെപറ്റി കേട്ടറിവുള്ള നമ്മുടെ പരിചയത്തിലുള്ള ഒരുപെണ്ണിനെ കെട്ടിയവനും പിനെ കെട്ടിയോളെ ദേഹത്ത് തൊടാൻ പേടിക്കുന്ന തരത്തിൽ അവനെ വെച്ച് പണിയണം

ടാ… നീ എന്താ പറയുന്നേ… അടിച്ചോ ആ നാറി ഇത്താനെ

മ്മ്…

(കണ്ണ് നിറഞ്ഞു തൊണ്ട ഇടറികൊണ്ട്)എങ്ങനെ തോന്നിയെടാ അവന് ആ പാവത്തിന്റെ മേലേ കൈവെക്കാൻ

ഒലിച്ചിറങ്ങുന്ന കണ്ണീരിനെ പുറം കൈയാൽ തുടച്ചുകൊണ്ട് അടങ്ങാത്ത ദേഷ്യത്തോടെ നിൽക്കുന്ന അവന്റെ ഇടം കൈയിലെ ഗ്ലാസ് അവന്റെ കൈക്കുള്ളിൽ ഞെരിഞ്ഞുടഞ്ഞു അവന്റെ വലം കൈയിലെ ഗ്ലാസ് കൈയിലേക്ക് വാങ്ങിക്കൊണ്ട് അവനെ ചേർത്തുപിടിച്ച എന്നെ തട്ടി മാറ്റികൊണ്ട്

വെട്ടിയെടുക്കണം ആ പൊലയാടിമോന്റെ കൈ അവൾക്ക് വേണ്ടി എന്തും ചെയ്യാൻ നമ്മൾ മടിക്കില്ലെന്നറിഞ്ഞിട്ടും അവനിതു ചെയ്തെങ്കിൽ അവനെ കൊന്നാൽ പോര കൊല്ലാതെ കൊല്ലണം

ആദീ…

അവളെ തല്ലി എന്നറിഞ്ഞതിന് കൂട്ടത്തിൽ ഏറ്റവും ക്ഷമയുള്ള ആദി ഇത്രയും പറഞ്ഞപ്പോ എനിക്ക് പേടി മറ്റുള്ളവർ എന്തൊക്കെചെയ്യും എന്നായിരുന്നു ബിച്ചുവും അൽത്തുവും സുഹൈലും അറിയുന്ന നിമിഷത്തിന് ശേഷം ഒരു പക്ഷേ അവന്റെ കുടുംബത്തിലുള്ളവരെ പോലും അവർ കേറി പണിയും അവന്റെ കുടുംബത്തിൽ അവനെ ഓർത്തു കരയാൻ പോലും ഒരുപക്ഷെ ആരും ബാക്കിയുണ്ടാവില്ല അതിലൊക്കെ വലിയ പ്രശ്നമാണ് അമൽ

എന്ത് ചെയ്യണമെന്നറിയാതെ ബൈക്കിലേക്കിരുന്നു

അവൻ പോയിട്ട് രണ്ട് മാസം കഴിഞ്ഞില്ലേ

അതിന് ശേഷം ചുരുങ്ങിയത് രണ്ട് മൂന്ന് വട്ടമെങ്കിലും ഞങ്ങളോരോരുത്തരും അവളുടെ വീട്ടിൽ പോയില്ലേ ഞങ്ങളോടൊന്നും പറയാതെ നീ വരും വരെ കാത്തിരിക്കണമായിരുന്നോ അവൾക്കിതു പറയാൻ അപ്പൊ ഇത്താക്ക് ശെരിക്കും ഞങ്ങളൊന്നും അനിയന്മാരല്ലേ ശെരിയാ ഞങ്ങളാരാ ഇത്താന്റെ… അനിയന്റെ കൂട്ടുകാർ… അല്ലേ… ഞങ്ങളോടെന്തിനാ ഇത്താന്റെ കാര്യങ്ങൾ പറയുന്നത് എന്ന് കരുതിയിട്ടുണ്ടാവുമല്ലേ…

അവന്റെ സ്വരമിടറി നിറഞ്ഞുവന്ന കണ്ണ് തുടച്ച ഇടം കൈയിൽ നിന്നും രക്തമവന്റെ മുഖത്ത് പടർന്ന രൂപം കണ്ട് അമലിനെ ഓർത്തെന്റെ മനസിൽ പേടി കൂടി

എടാ അവളല്ല പാത്തൂട്ടിയാ ഇന്നലെ ഇത് പറഞ്ഞത് പിനെ ചോദിച്ചപ്പോ അവൾക്ക് സമ്മതിക്കേണ്ടി വന്നു

അടുത്ത നിമിഷം അവന്റെ കൈ എന്റെ കോളറിൽ അമർന്നു

ഇന്നലെ അറിഞ്ഞിട്ട് ഇത്രേം നേരം നീ ഇത് പറയാതെ എന്ത് മൈര് കളയുകയായിരുന്നു

അവന്റെ ഇടം കൈയിൽ നിന്നും രക്തം എന്റെ നെഞ്ചിലൂടെ ഒഴുകി

ആരോടാ ഞാൻ പറയണ്ടേ നിങ്ങളോടോ ഇന്നലെ അറിഞ്ഞത് മുതൽ ഞാൻ ആലോചിക്കുകയാ എങ്ങനെയാ നിങ്ങളോടിത് പറയുകയെന്ന്, പറഞ്ഞു തുടങ്ങിയപ്പൊത്തന്നെ കൂട്ടത്തിൽ ഇത്തിരി എങ്കിലും ക്ഷമയോടെ കാര്യങ്ങൾ കാണുന്ന നീ തന്നെ ഇങ്ങനെ ഞാൻ പറയാത്തത് അവിടെ നിക്കട്ടെ നീ ഇപ്പൊ പോയി അവന്മാരോട് പറയുമോ നിനക്കതിനുള്ള ധൈര്യമുണ്ടോ പോയി പറഞ്ഞാൽ അവന്മാര് എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് വല്ല നിശ്ചയവുമുണ്ടോ നേരെ പോയി പറഞ്ഞാൽ തൂക്ക്‌ കയറിൽ കുറഞ്ഞൊരു ശിക്ഷ വാങ്ങാനുള്ളതൊന്നും മൂന്നും ചെയ്യില്ല അമൽ അവൻ എന്തായിരിക്കും ചെയ്യുക

അമലിന്റെ പേര് കേട്ടതും അവന്റെ മുഖത്ത് ഭയം ഇരച്ചു കയറി

ഭയപ്പെടാതിരിക്കാൻ പറ്റില്ലല്ലോ അഞ്ച് വർഷങ്ങൾക്ക് മുൻപ് ആമി കോളേജിൽ പോവുന്ന റൂട്ടിലെ ബസ്സിൽ വെച്ച് ഒരു ഞരമ്പൻ അവളെ ശല്ല്യം ചെയ്തതിന് അന്നവിടെചെന്ന അവൻ ചെയ്ത ചെയ്ത്തു കണ്ടവരെല്ലാം ഇന്നും മുത്തശ്ശി കഥപോലെ സുന്ദരനായ ആ ചെകുത്താന്റെ ചെയ്ത്തിന്റെ കഥ ഭയത്തോടെ വിവരിക്കും എന്നാൽ പട്ടാ പകൽ ജനമധ്യത്തിൽ വെച്ച് നടന്ന സംഭവത്തിന്‌ കണ്ടവരോ കൊണ്ടവനോ പോലും സാക്ഷിയില്ല കണ്ടവരും കേട്ടവരും ആ കാലത്ത് ആ റൂട്ടിലോടുന്ന ബസ്സിൽ കയറാനും കയറിയാൽ തന്നെ പെൺകുട്ടികൾക്ക് നേരെ നോക്കാനും ഭയപ്പെട്ടു അവിടങ്ങളിൽ പോലീസുകാർ പരിശ്രമിച്ചിട്ട് ഒഴിപ്പിക്കാൻ കഴിയാത്ത പൂവൻ കോഴികൾ ഭയത്താൽ കൂടോടെ മറ്റിടങ്ങൾ തേടിപ്പോയതും ആ ഭയത്തിന്റെ പേരിൽ തന്നെ ഇന്നും ആ റൂട്ടിലോടുന്ന ബസ്സ് ജീവനക്കാർ പുതുതായി ബസ്സിൽ കയറുന്ന ഞരമ്പന്മാരോട് ഭയത്താൽ തങ്ങൾ ജീവൻ കൈയിൽ പിടിച്ച് പാതി കണ്ട ചെകുത്താന്റെ താണ്ടവത്തെ ഭയത്തോടെ വിവരിക്കും ഇനിയും ഒരു പെണ്ണിന് വേണ്ടി അവൻ വീണ്ടും വന്നാൽ തങ്ങളെ അതുപോലെ ചെയ്യുമോ അതിലും ഭേദം മരണമാണ് എന്നഭയത്താൽ ഞരമ്പന്മാരെ കൈകാര്യം ചെയ്യാൻ ആ റൂട്ടിലെ ബസ്സ് ജീവനക്കാർ തന്നെ ആയിരുന്നു മുന്നിൽ, വർഷങ്ങൾക്കിപ്പുറം പോലും അവന്റെ വരവോർത്ത് കേട്ടറിഞ്ഞവർ പോലും ഭയക്കുന്നു എങ്കിൽ അതിന് കാരണം അവന്റെ ശിക്ഷകൾ മറ്റുള്ളവരുടെ ചിന്തകൾക്കുമപ്പുറമാണ് എന്നത് മാത്രമാണ്

ഒന്നും മിണ്ടാതെ തരിച്ചിരിക്കുന്ന ആദിയെയും കൂട്ടി മെഡിക്കൽ ഷോപ്പിൽചെന്ന് ബെറ്റാഡിനുംക്ലോതും പഞ്ഞിയും വാങ്ങി മുറിവ് ക്ലീൻ ചെയ്ത് കെട്ടി അവൻ പറഞ്ഞ ഷോപ്പിലേക്ക് വണ്ടിയെടുത്തു ഷോപ്പിൽ കയറിയതും അവൻ ഒരു ടവ്വൽ(കർച്ചീഫ്) കൈയിൽ ചുറ്റി ഞങ്ങൾ അവർക്കായി കാത്തിരിക്കെ അവരെയും കൊണ്ട് അഫി വന്നു കുട്ടികളുടെ ഒഴികെ എല്ലാരുടെയും മുഖത്ത് ശോക ഭാവം അവർക്ക് പർച്ചേസ് ചെയ്യാൻ അഫിയെ ഏൽപ്പിച്ചു ഞങ്ങൾ മാറിയിരുന്നു

അതിനിടയിൽ കാര്യം കുറച്ചൊക്കെ സമാധാനത്തിൽ ഞാനവനോട് പറഞ്ഞു

ഇനി എന്താ പ്ലാൻ

എനിക്കും വലിയ പിടിയില്ല അവൻ നാട്ടിൽ വരും വരെ കാത്തിരിക്കണം അല്ലാതെ വേറെ വഴിയില്ല

Leave a Reply

Your email address will not be published. Required fields are marked *