വഴി തെറ്റിയ കാമുകൻ – 7 7

മ്മ്… അത് ശെരിയാ…

അവരോട് നീ മയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാകുമോ

അത് കൂടുതൽ പ്രശ്നമാവുകയെ ഉള്ളൂ

പിനെ എന്ത് ചെയ്യും

(അല്പ സമയം ആലോചിച്ചശേഷം) നീ… നീതന്നെ പറയണം നീ അപേക്ഷ ആയിട്ടല്ല നിന്റെ തീരുമാനം ആയിട്ട് നാലുപേരെയും ഒരുമിച്ച് വിളിച്ചിരുത്തി നീ അവരോട് കാര്യം പറയണം നിന്റെ തീരുമാനം അവർക്കത് അനുസരിച്ചേ പറ്റൂ…

മ്മ്…

ഞാൻ പോവുകയാണെന്നും ആദി ഒപ്പം കാണുമെന്നും പറയാൻ അഫിയെ വിളിച്ചു പോവല്ലേ കാണണം എന്ന് പറഞ്ഞപ്പൊ ഷോപ്പിന്റെ മുന്നിലേക്ക് വരാൻ പറഞ്ഞു

അഫിയോടൊപ്പം അഭിയും പാത്തുവും വന്നു പാത്തൂനെ എടുത്തു മടിയിൽ വെച്ചത് കണ്ട് അഭി അടുത്തുവന്നു നിന്നു

എന്താ പാത്തൂട്ടീ നല്ല സന്തോഷത്തിലാണല്ലോ

അഭി : മാമി അവക്ക് ഐസ് ക്രീം വാങ്ങികൊടുക്കാമെന്നു പറഞ്ഞു

ഏത് മാമി

അവൻ അഫിയെ കാണിച്ചപ്പോ അവൾ ചിരിയോടെ ആവൾക്ക് മുന്നിൽ അവനെ ഞങ്ങൾക്ക് നേരെ തിരിച്ചുനിർത്തി അവന്റെ ഇരു വശത്തുകൂടെയും കൈ ഇട്ട് അവന്റെ നെഞ്ചിൽ കൈ കെട്ടി നിന്ന അവളെ നോക്കി ആദി

ആദി : ഈ പ്രാന്ത് പിടിച്ച് നിൽക്കുമ്പോഴും ഇതിനൊന്നും ഒരുകുറവുമില്ലല്ലേ…

അഫി : എന്തിനാ പ്രാന്ത് പിടിക്കുന്നെ എല്ലാം അറിഞ്ഞില്ലേ ഇനി അതിന് എന്താ ചെയ്യണ്ടേ എന്നാലോചിച്ചാൽ പോരെ എടുത്തോ പിടിച്ചോന്ന് ഒന്നും ചെയ്യണ്ട ഇന്ന് ഇവരേം കൊണ്ട് കറങ്ങി അബിക്ക് സൈക്കിലും പാത്തൂന് കമ്മലും ഒക്കെ വാങ്ങി നമ്മൾ അടിച്ചു പൊളിക്കുന്നു ആദ്യം എല്ലാരേം മൈന്റ് ഒന്ന് ഫ്രഷ്ആക്കാം ബാക്കിയൊക്കെ ആലോചിച്ചു ചെയ്യാം

സൈക്കിളും കമ്മലും വാങ്ങുന്ന കേട്ടപ്പോ രണ്ടാളുടേം മുഖം ഒന്നൂടെ തെളിഞ്ഞു

ആദി : അതേ… അതുതന്നെയാ നല്ലത്…

അവരോട് സംസാരിക്കുന്നതിനിടെ സുഹൈലിനേ വിളിച്ചിട്ട് അമലിനെയും കൂട്ടി വരാൻ പറഞ്ഞു

അവർ വന്നതും ആദിയെ അവരുടെ കൂടെ വിട്ട് കൈയിലെ പൈസയും ഒപ്പിട്ട ചെക്ക് ലീഫും അവന്റെ കൈയിൽ കൊടുത്തു ഞാനും സുഹൈലും അമലും ഹോട്ടലിലേക്ക് തിരിച്ചു അവിടെ എത്തുമ്പോയേക്കും അവരോട് എങ്ങനെ കാര്യം പറയണം എന്ന് തീരുമാനിച്ചു അവിടെ ചെന്ന് ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് സോഫയിലേക്കിരുന്നു

ഇവിടെ വന്നിരിക്ക്

നാലുപേരും അനുസരണയോടെ എന്റെ മുന്നിൽ വന്ന് ബെഡിലേക്കിരുന്നു എന്റെ വാക്കുകൾക്കായി കാതോർത്തു

ഒരു പണി ചെയ്യണം

ചെയ്യാം…

എടുത്തുചാടി ചെയ്യാനല്ല കാത്തിരിക്കണം കാത്തിരുന്നു ചെയ്യണം

ശെരി…

ജാഫർ വല്ലിത്താന്റെ കെട്ടിയോൻ അവനാണ് ആള്

എല്ലാരും ഞെട്ടി എങ്കിലും വീണ്ടും ഒരേ സ്വരത്തിൽ “ശെരി” എന്ന് മറുപടി വന്നു

അവൻ നാട്ടിലെത്തിയാൽ ആദ്യം അവളുടെ ഡിവോസ് വാങ്ങണം അത് കഴിഞ്ഞ് അവനെ ആയുസൊടുങ്ങും വരെ കിടത്തണം

ശെരി…

അവനൊരു പെണ്ണുമായി ബന്ധമുണ്ട് അവൾ ആരാണെന്നു കണ്ടുപിടിക്കണം അവളെ ഒന്നും ചെയ്യരുത്

ശെരി…

അവളെ എപ്പോ പൊക്കണമെന്നും എവിടെ കൊണ്ടുവരണമെന്നും ഞാൻ പറയാം അതുവരെ ഒന്നും ചെയ്യരുത്

ശെരി…

ബാബയെയും മാമയെയും മേടത്തെയും ഒപ്പമുള്ളവരെയും കണ്ട് അവിടെനിന്നും ബൈക്കുമെടുത്തു യാത്ര തിരിച്ചു വരും വഴിയിൽ ഫോൺ ബെല്ലടിയുന്നത് കേട്ട് വണ്ടി നിർത്തി ഫോണെടുത്തു നോക്കി ലച്ചു… ആ പേര് കണ്ടതും അതുവരെ ഉള്ള മനസിന്റെ പിരിമുറുക്കം കുറഞ്ഞുചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു കാൾ എടുത്തു ഫോൺ ചെവിയോട് ചേർത്തു

ഹലോ…

ഞാനാ ലക്ഷ്മി… അറിയുമോ…

എന്താടീ ഇങ്ങനെ ചോദിക്കുന്നെ

പിനെങ്ങനെ ചോദിക്കണം

നീ ചൂടാവല്ലേ പെണ്ണേ…

മിണ്ടരുത്…

ശെരി മിണ്ടുന്നില്ല മഹാറാണി മൊഴിഞ്ഞാലും

ഇന്നലെ വരുന്നെന്നറിഞ്ഞ മുതൽ ഒന്ന് കാണാൻ എത്ര കൊതിയോടെ കാത്തിരിക്കുകയാണെന്നറിയുമോ

ഇല്ല…

ഇല്ലേ…

ഇല്ലന്നെ…

എന്നാ അറിയണ്ട… (ദേഷ്യത്തോടെ അവൾ ഫോൺ കട്ട്‌ ചെയ്തു)

മനസിൽ വല്ലാത്തൊരു സങ്കടം വന്ന് നിറഞ്ഞു ഫോണെടുത്തവളെ വിളിച്ചു

എന്താ…

ലച്ചൂ…

………

പൊന്നു മോളല്ലേ പിണങ്ങല്ലേ…

ഞാൻ പിണങ്ങിയാലെന്താ അവളില്ലെ അവളേം കെട്ടിപിടിച്ചങ്ങിരുന്നോ…

നിനക്ക് പകരമാവില്ലല്ലോ… അവൾ അവളാണ് നീ നീയാണ് രണ്ടും എന്റെ ജീവനാ… നീ പിണങ്ങിയാൽ എനിക്ക് ഒന്നുമില്ലെന്ന് തോന്നുന്നെങ്കിൽ വെച്ചോ…

അയ്യോ അതല്ല പൊനെ… ഞാനങ്ങനെ പറഞ്ഞതല്ല… ഇനി അതാലോചിച്ചു സങ്കടപെടണ്ട… വന്നിട്ട് ഒന്ന് വിളിക്കപോലും ചെയ്യാത്തത് കൊണ്ട് ആ വിഷമത്തിൽ പറഞ്ഞുപോയതാ

മ്മ്… എങ്കിൽ ഒരുമ്മ തന്നെ

ഇല്ല… എന്നെ കാണാൻ വാ അപ്പൊ തരാം നേരിട്ട്…

അപ്പൊ ഉമ്മയൊന്നും പോരെന്റെ ചരക്കെ…

പിന്നെന്തൊ വേണം…

നിന്നെ മൊത്തത്തിൽ

അതിനിനി ആരുടേലും സമ്മതം വേണോ…

ഇടയിൽ ഫോണിലേക്ക് ഒരു കാൾ കയറി വന്നത് കണ്ട് നോക്കുമ്പോ ഇന്നലെ നമ്പർ കൊടുത്ത ഓർഫനെജിൽ നിന്നുമാണ്

മോളെ ഞാൻ വിളിക്കാം എനിക്കൊരു കാൾ വരുന്നുണ്ട്

ശെരി… പിന്നെ…

മ്മ്… പറ…

ഉംംംംംംംമ്മ… ഉമ്മ കിട്ടിയത് കൊണ്ട് വരാതിരിക്കലെ ഞാൻ കാത്തിരിക്കും

ഉംംംംംംംമ്മ… വരാടി പൊനെ

ഓർഫാനെജിൽ പോയി കാര്യങ്ങളെല്ലാം കണ്ടും ചോദിച്ചും മനസിലാക്കി നാളെ വിളിക്കാം എന്ന് പറഞ്ഞു കൊണ്ട് ഇറങ്ങുമ്പോ നാളെ ചെയ്യേണ്ടുന്ന ജോലികളുടെ കൂട്ടത്തിൽ ഫോണിന്റെ നോട്ട് പാടിൽ അത് കൂടെ എഴുതിവെച്ചു അവിടുന്ന് സ്ഥലത്തിന്റെ കാര്യം സംസാരിക്കാൻ മാനുക്കയേയും സതീഷേട്ടനെയും കാണാൻ ചെന്ന് സെന്റിന് എഴുപത്തി അഞ്ച്ന് തീർത്ത് ആയിരം അഡ്വാൻസ് കൊടുത്തു ഇറങ്ങും മുൻപ്

സതീഷേട്ടൻ : എടാ നീ പരിപാടിയൊക്കെ നിർത്തിയോ

എന്തേ… കാര്യം പറ

മാനുക്ക : ഞങ്ങളെ കൈയിൽ ഒരു പണി ഉണ്ട് നിനക്ക് പറ്റുമെങ്കിൽ നോക്കിക്കോ

ഏതാ സൈസ്

സതീ : വലിയവീട്ടിൽ കാരില്ലേ അവർക്കൊരു പെങ്ങളുണ്ട് ബസ്സിലെ ക്ണ്ടക്ടറെ ഒപ്പം ഒളിച്ചോടി പോയതാ…

നിർത്തിക്കോ… ഞാനീ സൈസ് എടുക്കില്ല…നിങ്ങൾക്കുമറിയുന്നതല്ലേ… ഞാനിറങ്ങുവാ…

മാനു : അതല്ല പ്രശ്നം നീ മുഴുവൻ കേൾക്ക്

മ്മ്…പറ

സതീ : ഇവരെ തന്തപടി മരിക്കും മുൻപ് നമ്മുടെ സ്ഥലത്തോട് ചേർന്നുള്ള അവരെ ആ വലിയ പറമ്പിലെ അതിൽ നിന്നും അഞ്ചേക്കർ നേരിട്ട് പൊതുവഴി ഉള്ളത്തരത്തിൽ ഇർക്ക് കൊടുക്കണം എന്ന് വിൽപത്രത്തിൽ എഴുതിവെച്ചു മക്കൾക്ക് നാലാൾക്കും അതിൽ താല്പര്യമില്ലായിരുന്നു

അങ്ങേര് മരിച്ച ശേഷം സ്ഥലം ഭാഗം വെക്കും മുൻപ് മക്കൾ പെരുമാൾ വക്കീലിനെ കണ്ട് അവർക്ക് ഒന്നും കൊടുക്കാതെ നിയമപരമായി എങ്ങനെ കാര്യം തീർക്കാം എന്നതിന് പോം വഴി തേടി

വില്പത്രത്തിൽ പറഞ്ഞത് പോലെ അഞ്ചേക്കർ അവർക്ക് കൊടുത്തുകൊണ്ട് എന്നാൽ സ്ഥലം അവരുടെ കൈവിട്ട് പോവാതിരിക്കാനുള്ള വഴിയായി പെരുമാൾ അവർക്ക് ഉപദേശിച്ചുകൊടുത്തത് ഇവരുടെ സ്ഥലത്തിന് ചുറ്റും രണ്ടര മീറ്റർ വീതിയിൽ സ്ഥലം കൊടുക്കാനാണ് അവർ അതുപോലെ ചെയ്യുകയും ചെയ്തു

മാനു : ചുരുക്കി പറഞ്ഞാൽ അവരുടെ പേരിൽ അഞ്ചേക്കർ ഭൂമി ഉണ്ട് ഒന്നിനുമുതകാത്ത അത് വിറ്റാൽ ആരും വാങ്ങുകയുമില്ല വാങ്ങിയാൽ ഉപകാരത്തിൽ എത്തുക അവരുടെ ആങ്ങളമാർക്ക് മാത്രമാണ്

Leave a Reply

Your email address will not be published. Required fields are marked *