വിചിത്രമരുന്ന് 2അടിപൊളി 

 

മഹിമ അത് പ്രതിക്ഷിച്ചതാണേലും ഒന്ന് ഞെട്ടി.

 

“അയ്യോ..”

 

“പേടിച്ചോ പെണ്ണേ!..”

 

മഹിമയെ കണ്ടതും കിച്ചു കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു. അവന്റെ അസുഖം അറിയാമെങ്കിലും ഒന്നുകൂടി തീർച്ചപ്പെടുത്തുവാൻ മഹിമ തീരുമാനിച്ചു.

 

“കിച്ചു, എന്താടാ നിനക്ക് പറ്റിയെ?”

 

അവനിൽ വല്ലാത്തൊരു മുഖഭാവം കണ്ട മഹിമ ചോദിച്ചു. എന്നാൽ കിച്ചു അവളുടെ ചോദ്യം കേട്ട് ഒന്ന് പുറകിലേക്ക് തിരിഞ്ഞുനോക്കി.

 

“ഏഹ്! എന്താടി, നിനക്ക് വട്ടായോ?? എവിടെ കിച്ചു?? ഇവിടെ ഞാനും അപ്പുവും മാത്രമല്ലെ ഉള്ളു!”

 

‘എന്റെ അമ്മേ!.. അപ്പു പറഞ്ഞത് നേരാണല്ലോ.. ഇതു കുഴപ്പം തന്നെയാ.. എന്തായാലും തൽക്കാലം ഇവനോട് മനുവേട്ടനോട് പെരുമാറുന്നത് പോലെ സംസാരിച്ചു നോക്കാം.

 

“ഏയ്, ചുമ്മാ ചോദിച്ചതാ ഏട്ടാ. ഇതെപ്പൊ വന്നു?”

 

തന്റെ ഏട്ടൻ വിളിയിൽ അവനിൽ വല്ല മാറ്റവും ഉണ്ടോന്നു അവൾ സംശയത്തോടെ നോക്കി. എന്നാൽ അവളുടെയാ മട്ടും ഭാവവും കണ്ട് കിച്ചു ഒന്ന് ചിരിച്ചു.

 

“അല്ല അപ്പു, ഞാൻ വിചാരിച്ചു നിനക്കു മാത്രമേ വട്ടുള്ളു എന്നാ.. പക്ഷെ ഇതിപ്പൊ ഇവൾക്കുമുണ്ടല്ലോ! രാവിലെ തൊട്ട് ഇവൻ തുടങ്ങിയതാ എന്നോട് ‘കിച്ചു! കിച്ചു!’ എന്നും പറഞ്ഞ്!.. ദാ ഇപ്പൊ നീയും..”

 

കിച്ചു മനുവിന്റെ രീതിയിൽ നല്ലോണം സംസാരിക്കാൻ തുടങ്ങി.

 

“അവൻ ചുമ്മാ പറഞ്ഞതാ ഏട്ടാ, ഇതെന്റെ മനുവേട്ടൻ തന്നെയല്ലേ..” ഒന്നാലോചിച്ചുകൊണ്ട് മഹിമ പറഞ്ഞു.

 

“കണ്ടോടാ അപ്പുക്കുട്ടാ! ഇതാണ് മൈ വൈഫ്‌.. എന്റെ മഹിമക്കുട്ടി!”

 

“ഹഹ.. ഹസ്സും കൊള്ളാം, വൈഫും കൊള്ളാം! എന്നാൽ ശെരി, ഞാൻ പോയേക്കുവാ..”

 

അപ്പു പുറകിൽ നിന്നും കിച്ചുവിന്റെ ഹൈക്ലാസ് അഭിനയം കണ്ട് ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു.

 

“ഹാ! വരട്ടെടാ, ചായ കുടിച്ചിട്ട് പോവാം..”

 

കിച്ചു ഒരു കണ്ണ് കൊണ്ട് അവനോട് പോകാൻ കാണിച്ചുകൊണ്ട് ചുമ്മാ പറഞ്ഞു.

 

“വേണ്ട, ഞാൻ വീട്ടീന്ന് ഒരെണ്ണം കുടിച്ചതാ മനുവേട്ടാ.” അപ്പു കൈ മലർത്തി.

 

“ആ ശെരി, എന്നാ വിട്ടോ.. ഞാനെന്റെ പെമ്പ്രന്നോത്തിയോട് കുറച്ചു നേരം ശ്രീൻങ്കരിക്കട്ടെ!..”

 

കിച്ചു മഹിമയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവളാ നിമിഷം പന്തം കണ്ട പെരുച്ചാഴി മാതിരി നിൽക്കുകയായിരുന്നു..

 

“ഓക്കെ ബൈ. പിന്നെ കാണാം ചേച്ചീ..”

 

അപ്പു ചിരിച്ചുകൊണ്ട് പതിയെ പുറത്തേക്ക് ഇറങ്ങി. അതിനുശേഷം കിച്ചു ചെന്ന് ആ വാതിലടച്ചിട്ട് മഹിമയുടെ അടുത്തേക്ക് ചെന്നു. അവൾക്ക് ഉള്ളിലൊരു ഭയം ഉയർന്നിരുന്നു അപ്പോൾ..

 

“അമ്മ എന്തിയെ മോളെ?..”

 

“ആ.. ഗു..ഗുരുവായൂർ പോയി ഏട്ടാ..”

 

“ആഹാ! അടിപൊളി! അപ്പൊ ഇന്ന് നമുക്ക് തകർക്കാം! അല്ലേടി കള്ളിപ്പെണ്ണെ..”

 

“എന്ത് തകർക്കാൻ?” മഹിമ നെറ്റി ചുളിച്ചു.

 

“ഓ! ഒന്നുമറിയാത്ത പോലെ.. എല്ലാ തവണയും ഞാൻ വരുമ്പൊ നിനക്ക് കൊതിയല്ലേ പെണ്ണേ..”

 

അതും പറഞ്ഞുകൊണ്ട് കിച്ചു മഹിമയുടെ ഇടുപ്പിൽ പിടിച്ചൊന്നു നുള്ളി.

 

“ഹൂൂൂഹ്!”

 

മഹിമ ആ നുള്ളലിൽ നൊന്ത് മേലോട്ട് ചാടിപ്പോയി.. കിച്ചുവപ്പോൾ അവളെ നോക്കിയൊന്ന് ഉറക്കെ ചിരിച്ചു.

 

“ശോ എന്താ കാണിക്കുന്നേ!.. ഏ..ഏട്ടാ..”

 

“ഹഹ.. ചുമ്മാ ഒരു രസം!”

 

“നൊന്തു എനിക്ക്..”

 

“അയ്യോടാ.. എന്റെ ചക്കരക്ക് നൊന്തോ.. ഞാൻ തടവിത്തരാം..”

 

“വേ..വേണ്ട..”

 

മഹിമ രണ്ട് സ്റ്റെപ് പുറകിലേക്ക് മാറി.

 

“അതിരിക്കട്ടെ, ഇതെന്താടി, ഈ ബെഡ്ഷീറ്റ് പുതച്ചേക്കുന്നെ? വേറൊന്നുമില്ലേ നിനക്കുടുക്കാൻ..”

 

“അത്‌.. വേറെ ഉണ്ട്. തണുപ്പ് പിടിച്ചു ഏട്ടാ, അതാ ഇതെടുത്ത് പുതച്ചേ.” അവൾ പെട്ടെന്ന് മനസ്സിൽ വന്ന കള്ളമെടുത്തങ്ങു കാച്ചി.

 

“ആഹാ! നിന്റെ തണുപ്പൊക്കെ ഞാൻ മാറ്റിത്തരുന്നുണ്ട്..! ബട്ട്‌ ആദ്യമൊന്ന് ഫ്രഷാവണം.. നല്ല ക്ഷീണം!”

 

“ശോ! എന്നാ ഏട്ടൻ പോയി കുളിച്ചേ വേഗം..”

 

അവൾ കിച്ചുവിനെ അവിടുന്ന് തള്ളിക്കൊണ്ട് കുളിക്കാൻ പറഞ്ഞു വിട്ടു. അവൻ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി. അപ്പോഴാണ് അവൾക്കൊന്ന് ശ്വാസം നേരെ വീണത്..

 

അവൻ മുറിയ്ക്കകത്ത് കയറിയെന്ന് ഉറപ്പായപ്പോൾ മഹിമ പിന്നെ വേഗം വെളിയിലേക്കോടി അവിടെ കാറിൽ കയറാൻ വേണ്ടി നിന്ന അപ്പുവിന്റെ അടുത്തേക്ക് ചെന്നു.

 

“എടാ അപ്പൂ, നീ പോകല്ലേ! ഇവിടെ നിൽക്ക്. എന്തോ, അവന്റെ പെരുമാറ്റത്തിൽ വല്ലാത്ത പന്തികേട്..”

 

“എന്താ ചേച്ചി?”

 

“അത്..”

 

എന്തോ, തന്റെ ഇടുപ്പിൽ കിച്ചു നുള്ളിയത് അവനോടു പറയാൻ അവൾക്ക് നാണം തോന്നി.

 

“പറ ചേച്ചീ..”

 

“അത്‌.. ഒന്നുമില്ലടാ. കുറച്ചു കഴിഞ്ഞു പോകാം നിനക്ക്. ഇപ്പൊ പോയിട്ട് തിരക്കൊന്നുമില്ലല്ലോ..”

 

“പോയിട്ട് തിരക്കൊന്നുമില്ല. എന്നാലും, ഞാൻ ഇനിയുമിവിടെ നിന്നാൽ മനുവേട്ടന് ദേഷ്യം വരില്ലേ..”

 

“പിന്നെ!.. ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട് മനുവേട്ടൻ പോലും!.. നീ അവനെ കിച്ചുവായി തന്നെ കണ്ട് സംസാരിച്ചാൽ മതി, അതാ നല്ലത്..”

 

“എന്റെ പൊന്നു ചേച്ചി, അതൊന്നുമിനി നടക്കില്ല. അവൻ മനു അല്ലെന്നു പറയുമ്പോൾ തന്നെ വയലന്റ് ആവുകയാ.. തൽക്കാലം ഇങ്ങനെ തന്നെയങ്ങ് പോട്ടെ..”

 

“എടാ.. എന്നാലും, അതൊക്കെ അവനെ പറഞ്ഞ് മനസ്സിലാക്കണം.. പറ്റില്ലേ?”

 

“പിന്നെ!.. മനസ്സിലാക്കാനങ്ങോട്ട്‌ പോയാ മതി! ആ, ചേച്ചി ഇതു നോക്കിക്കേ..”

 

അപ്പു അവന്റെ ഷർട്ട് ഒന്ന് പൊക്കി. എന്നിട്ട് കഴിഞ്ഞ ദിവസം എന്തോ കൊണ്ട് മുറിഞ്ഞ ഒരു പാട് അവളെ കാണിച്ചു.

 

“എന്താടാ അവിടെ?”

 

“ഇന്നലെ അവൻ മനുവല്ലെന്നു പറയാൻ പോയപ്പോഴെനിക്ക് കിട്ടിയതാ!..”

 

“ന്റെ അമ്മേ!..” മഹിമ ഒന്ന് ഞെട്ടി.

 

“ചേച്ചി പേടിക്കണ്ട. എന്നോടൊക്കെ മാത്രമേ ഇങ്ങനൊക്കെ കാണിക്കുള്ളും ചേച്ചി അവന്റെ വൈഫല്ലെ, അതുകൊണ്ട് നോ പ്രോബ്ലം!..”

 

“ആ ബെസ്റ്റ്! അപ്പൊ നീയെന്നെ കൊല്ലാൻ വേണ്ടിയാണോ അവനെയിങ്ങോട്ട് കെട്ടിയെടുത്തെ??..”

 

“എന്റെ ചേച്ചി, പേടിക്കണ്ട.. തൽക്കാലം മനുവേട്ടനായി തന്നെ കണ്ടാൽ മതി അവനെയൊയിപ്പൊ..” അപ്പു തീർത്തടിച്ചു.

 

“ഹ്മ്മ്.. എന്തേലും കാണിക്കട്ട്! തൽക്കാലം നീ അകത്തേക്ക് വാ, എനിക്ക് അവനെ ഒറ്റക്ക് കൂടെ നിർത്താൻ എന്തോ ഒരു പേടി..”

 

“ആ ഓക്കേ..”

 

അപ്പു കാറിൽ നിന്നും ഇറങ്ങി അവളുടെ പുറകെ നടന്നു. ഇതേ സമയം കിച്ചു തന്റെ ഡ്രസ്സെല്ലാം ഊരി ബെഡിൽ ഇട്ടതിനു ശേഷം അവിടെ കണ്ട ഒരു തോർത്തുമുടുത്തു കൊണ്ട് ബെഡ്റൂമിലെ ബാത്രൂമിൽ എല്ലാം മറന്നുകൊണ്ട് ഒരു കുളി പാസാക്കി. പിന്നെ പയ്യെ ഡോർ തുറന്ന് പുറത്തേക്ക് തല ഇട്ടു.

Leave a Reply

Your email address will not be published. Required fields are marked *