വിജയ്: നമുക്ക് വെറെ എന്തെങ്കിലും കണ്ട് പിടികം
അവന്തിക: അതേ
ശേഷം അവർ രണ്ടു പേരും വീട്ടിലെ ഗാർഡനിൽ ഇരിക്കുന്ന സമയം വിജയ് അവന്തികയേ തന്നെ നോക്കി ഇരുന്നു
അവന്തിക: എന്താ ഇങ്ങനെ നോക്കുന്നെ
വിജയ്: ഞാൻ നിന്നോട് ഇന്നേവരെ അന്നത്തെ രാത്രിയേ പറ്റി ചോതിച്ചിട്ടില്ല
അവന്തിക: നമ്മൾ അതിനെ പറ്റി സംസാരിക്കില്ല എന്ന് പറഞ്ഞിട്ടുള്ളത് അല്ലേ
വിജയ്: അറിയാം പക്ഷെ ഇപ്പോള് അതിനെ പറ്റി സംസാരിക്കണം
അവന്തിക: ഇല്ല
അവന്തിക അവിടെ തിരിഞ്ഞു ഇരുന്നു
വിജയ്: എനിക്ക് സംസാരിക്കണം അതെല്ലാം മറക്കാൻ പറ്റും എന്ന കരുതിയത് പക്ഷേ പറ്റുന്നില്ല എന്താ നടന്നത് എന്ന് കേട്ടാൽ അതു ചെലപ്പോൾ എനിക്ക് മാറ്റി നിർത്താം
അവന്തിക ഒന്ന് നെടുവീർപ്പിട്ടു ഇരുന്നു ശേഷം പറഞ്ഞ്
“അവിടുന്ന് ബോട്ടിൽ ആണ് പോയത്”
വിജയ്: ബോട്ടോ
അവന്തിക: അതേ a luxurious one
വിജയ്: അയാള് എങ്ങനെ ഉണ്ടായിരുന്നു
അവന്തിക: അതിനെ പറ്റി സംസാരിക്കേണ്ട
വിജയ്: പറ
അവന്തിക: അയാള് ഒരു impotent ആയിരുന്നു
വിജയ്: എന്നോട് കള്ളം പറയരുത്
അവന്തിക: ഇവിടത്തെ ഏറ്റവും വലിയ പണക്കാരൻ പിന്നെ അങ്ങനെ ഒരു പ്രശ്നം അയാൾക് ഉണ്ടെങ്കിൽ ഇത്ര പണം കൊടുക്കില്ലല്ലോ ഒന്നിനും
അവന്തിക: നമ്മൾ ഇതിനെ പറ്റി ഇനി സംസാരിക്കില്ല എനിക്ക് അതു ഇഷ്ടമല്ല
അവള് അതു പറഞ്ഞു അവിടുന്ന് നടന്നു പോയ്
രാത്രിയിൽ ഉറങ്ങുന്ന സമയത്ത് വിജയ് അവന്തിക ഉറങ്ങി എന്ന് ഉറപ്പു വരുത്തിയ ശേഷം അവളുടെ പേഴ്സ് അവൻ സേർച്ച് ചെയ്യാൻ തുടങ്ങി. ലിപ്സ്റ്റിക്ക് പോലുള്ള സാധാരണ കാണുന്ന ഐറ്റംസ് നാട്ട്രെ അതിൽ ആദ്യം കണ്ടുള്ളൂ പക്ഷേ പേഴ്‌സിൻ്റെ സൈഡിൽ ഉള്ള ഒരു ചെറിയ ഭാഗത്ത് നിന്ന് അവനൊരു കാർഡ് കിട്ടി അതിൽ JP എന്ന് പിന്നെ ഫോൺ നമ്പറും ഉണ്ടായിരുന്നു. അവൻ അതിൽ നോക്കിയ ശേഷം അവളെ നോക്കി പിന്നെ അതെല്ലാം അതുപോലെ വെച്ച് വീണ്ടും കിടന്നു
അടുത്ത ദിനം അവന്തിക ഫോണിൽ ആരോടോ സംസാരിച്ച ശേഷം തിരികെ വന്നപ്പോൾ വിജയ്
വിജയ്: ആരായിരുന്നു ഫോണിൽ
അവന്തിക: അമ്മ
വിജയ്: എന്തായിരുന്നു സംസാരിച്ചത്
അവന്തിക: ഒന്നുമില്ല അമ്മ അവിടെ ഇല്ലായിരുന്നു
വിജയ്: നീ എങ്ങനെ ആണ് അവിടെ ഇല്ലാത്ത ഒരാൾ ആയി സംസാരിക്കുന്നത്
അവന്തിക: ഞാൻ വിളിച്ചു കിട്ടിയില്ല നിനക്ക് സംശയം ഉണ്ടെങ്കിൽ നീ വിളിച്ചു നോക്
വിജയ് ആ ഫോൺ തട്ടി മാറ്റി
അവന്തിക: എന്താ നീ ഇങ്ങനേ പെരുമാറുന്നത്
അവൻ ഉടനെ അവളുടെ പേഴ്സിൽ നിന്ന് കിട്ടിയ കാർഡ് അവളെ കാണിച്ചു
അവന്തിക: എന്താ ഇത്
വിജയ്: നിനക്കറിയില്ല
അവന്തിക: ഞാൻ ഇത് ഇപ്പോഴാണ് കാണുന്നതു
വിജയ്: നിൻ്റെ പേഴ്സിൽ നിന്നാണ് ഇത് കിട്ടിയത്
സത്യത്തിൽ അവള് അറിയാതെ അവളുടെ ബാഗിൽ വെച്ചതാണ് ആ കാർഡ്
അവന്തിക: നീ എൻ്റെ പേഴ്സ് തുറന്നു നോക്കിയോ
വിജയ്: അതാണോ ഇവിടെ വലിയ കാര്യം. നീ അയാളെ വിളിച്ചോ
അവന്തിക: ഞാൻ വിളിച്ചില്ല
വിജയ്: നിനക്കു അയാളെ മറക്കാൻ കഴിയില്ല നീ അയാളെ കാണാറുണ്ടോ
അവന്തിക: നീ കാരണം ആണ് ഞാൻ അയാളെ ഇപ്പൊ ഓർക്കുന്നത് അതിനെ പറ്റി സംസാരിക്കാതെ ഇരിക്കാം
വിജയ് അവളുടെ അടുത്തേക്ക് നടന്നു ചെന്നു പറഞ്ഞു
വിജയ്: അവന്തിക എനിക്കിപ്പോൾ നിന്നെ വിശ്വാസം ഇല്ല
അവന്തിക: എനിക്ക് നിന്നോടും
വിജയ്: അപ്പോ ഒരുപോലെ ആയി
അവന്തിക: വിജയ് നീ ഇതൊന്നു നിർത്തു നീ ഇതെല്ലാം പറഞ്ഞു ഭ്രാന്ത് പിടിപ്പിക്കുന്നു
വിജയ്: എനിക്ക് പറ്റുന്നില്ല നീ അയാളുടെ കൂടെ നിൽക്കുന്നത് ആണ് മനസ്സിൽ വരുന്നത്
അവന്തിക: നിനക്കു ഇതിൽ കുറ്റം പറയാം പക്ഷേ എന്ത് നടന്നാലും നമ്മൾ രണ്ടു പേരും ഒരുമിച്ച് തന്നെയാണ് ആ തീരുമാനം എടുത്തത് എന്നെ നീ വെറുക്കരുത് നമ്മൾ ഇതിൽ ഒരുമിച്ചാണ്
