വിജയം അവന്തികം 312അടിപൊളി  

 

വിജയ്: അല്ല ഞാൻ ഒറ്റയ്‌ക് ആണ്

 

അതു പറഞ്ഞ് അവൻ നടന്നു പോയ്

 

അവന്തിക അവളുടെ മനസ്സിൽ

 

” ശെരിയാണ് നമ്മൾ ഇതിൽ ഒറ്റയ്‌ക് ആണ്”

 

വിജയ് പിന്നീട് വീട്ടിൽ തിരിച്ചു വന്നപ്പോൾ അവൻ എല്ലാം മറന്ന് കൊണ്ട് തന്നെ പെരുമാറൻ തുടങ്ങി അവൻ കുറച്ചു calm ആയി എന്ന് ഉറപ്പായതോടെ അവന്തിക അവൻ്റെ അടുത്ത് വന്നു പറഞ്ഞു

 

അവന്തിക: എടാ നമ്മുടെ പ്രോജക്ട് നമുക്ക് വെറുതെ കളയണ്ട.

 

വിജയ്: ആ സ്ഥലം ആരോ മേടിച്ചില്ലേ

 

അവന്തിക: ഞാൻ അതു മേടിച്ച ആൾക്കാരെ പോയ് കാണാം എങ്ങനേലും ഞാൻ ശെരിയാക്കി തരും

 

വിജയ് : ഞാനും വരാം

 

അവന്തിക: വേണ്ട നീ വന്നാൽ ശരിയാവില്ല ഞാൻ സമാധാനമായി പറഞ്ഞു ശെരിയാക്കാം

 

അവള് പിന്നീട് ബ്രോക്കർ ഓഫീസിൽ എത്തി മേടിച്ച ആളുടെ ഡീറ്റൈൽസ് ചോതിച്ചു

 

ബ്രോക്കർ: ഓകെ 2 ഏക്കർ സ്ഥലം അല്ലേ….അതു മേടിച്ചത് JP ഗ്രൂപ്പ് ആണ്.

 

അവന്തിക: JP ഗ്രൂപ്പ് എന്ന് പറഞ്ഞാല് അതിൻ്റെ ഓണർ ജോൺ പാലത്തറ അല്ലേ

 

ബ്രോക്കർ: അതേ പക്ഷേ അയാള് മേടിച്ച സ്ഥിതിക്ക് ഇത് വിടുന്നത് ആണ് അയാള് ആരാണ് എന്ന് അറിയാമോ

 

അവന്തിക: എനിക്കറിയാം അയാള് ആരാണ് എന്ന്.

 

അവന്തിക ബ്രോക്കറുടെ നന്ദി പറഞ്ഞു അവിടുന്ന് ഇറങ്ങി അയാളെ നേരിട്ട് പോയ് കാണാൻ തന്നെ അവള് തീരുമാനിച്ചു

 

 

ഇതേ സമയം ജോൺ അയാളുടെ കമ്പനി ഓഫീസിൽ മീറ്റിംഗിൽ ആയിരുന്നു.

 

പെട്ടെന്ന് അതിനിടയിലേക് അവന്തിക കയറി അയാളെ ഉച്ചത്തിൽ ചീത്ത വിളിച്ചു

 

അവന്തിക: എടോ താൻ ഞങ്ങളുടെ സ്ഥലം തട്ടിയെടുത്തു അല്ലേ

അയാളെ അവള് ദേഷ്യം കൊണ്ട് വെറെ എന്തൊക്കെയോ പറഞ്ഞു

അവിടെ ഉണ്ടായിരുന്ന അയാളുടെ ഗാർഡ്സ് അവളുടെ കയ്യിൽ കയറി പിടിച്ചു.

 

അവന്തിക: എന്നെ വിട്

 

ജോൺ: അവളെ വിടു

 

അവളെ അവർ വിട്ടു ശേഷം അവളുടെ ഭംഗിൽ നിന്നും അവള് അതിൻ്റെ പേപ്പർസ് കാണിച്ചു

 

ജോൺ: gentleman’s ഇത് എൻ്റെ സുഹൃത്ത് അവന്തിക വിജയ്

 

അവന്തിക: ഞാൻ നിങ്ങളുടെ സുഹൃത്ത് അല്ല

 

ജോൺ: അവന്തിക ആണ് എനിക്ക് ആ സ്ഥലം പരിചയപെടുത്തിയത്

 

അവന്തിക: അല്ല ഇയാള് അതു ഞങ്ങളുടെ കയ്യിൽ നിന്ന് തട്ടി എടുത്തു ഇനി ഞങ്ങൾക്ക് അതു വേണം

 

ജോൺ: gentleman’s നിങൾ കുറച്ചു സമയത്തേക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ

 

ശേഷം ജോൺ അവളെയും കൊണ്ട് അയാളുടെ പേഴ്സണൽ ഓഫീസിൽ കയറി

 

അവന്തിക: നിങൾ എന്തിനാണ് ഇപ്പൊ ഇത് ചെയ്തത്

 

ജോൺ: അല്ല..നിങൾ ഭയങ്കര സുന്ദരി

ആണ് നല്ല ടലൻ്റഡ് ആണ് എനിക്ക് അപ്പോള് അതിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ തോന്നി

 

അവന്തിക: എന്നാല് ഞങ്ങൾക്ക് അതു തിരിച്ച് താ

 

ജോൺ: ഇല്ല

 

അവന്തിക: എന്ത് കൊണ്ട്

 

ജോൺ: കാരണം ആ സ്ഥലം താൻ വാങ്ങിയാൽ തനിക്ക് ഒരു ഗ്രോത്ത് ഉണ്ടാവില്ല…

 

അവന്തിക: നിങൾ എന്തൊക്കെയാണ് പറയുന്നത്

 

ജോൺ: നീ അവനെ ഉപേശിച്ചു എൻ്റെ കൂടെ വാ

 

അവന്തിക അയാളെ ദേഷ്യത്തോടെ നോക്കി ശേഷം അയാളോട് അവള് പറഞ്ഞു

 

അവന്തിക: Go To hell

 

അവള് പോകാൻ പോയപ്പോഴെക് അയാള് അവളുടെ കയ്യിൽ കയറി പിടിച്ച് ശേഷം പറഞ്ഞു

 

ജോൺ: നീ സാവധാനം ഞാൻ പറയുന്നത് കേള്ക് ഇത് വെറും ബിസിനസ് ആണ് നീ എനിക്ക് വേണ്ടി ജോലി ചെയ്തുടെ

 

അവന്തിക: നിങ്ങളെ ഇതിൽ വിശ്വസിക്കണോ

 

ജോൺ: ഞാൻ എൻ്റെ സ്റ്റാഫിലേക് നിന്നെ കൂടെ ചേർക്കാം തൻ്റെ അഡ്വൈസ് എനിക്ക് ആവിശ്യം ആണ്

 

അവന്തിക: നെവർ

 

ജോൺ: വൈ നോട്ട്

 

അവന്തിക: കാരണം ഈ ഹേറ്റ് യൂ…

 

ജോൺ ചിരിച്ചുകൊണ്ട് പറഞ്ഞു

 

ജോൺ: നോ നിനക്ക് എന്നെ വെറുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ കഴിയില്ല

 

അവന്തിക അതിനു മറുപടി നൽകാതെ അവിടുന്ന് നടന്നു പോയ്.

 

വീട്ടിൽ തിരിച്ചു എത്തിയ അവന്തിക എല്ലാ കാര്യവും വിജയ് യോട് പറഞ്ഞു. അതു കെട്ട് സോഫയിൽ ഇരുന്ന വിജയ് അവിടുന്ന് എഴുന്നേറ്റ് കുറച്ചു മുന്നോട്ട് നടന്നു അവിടെ ഇരുന്ന ഗ്ലാസ് അവിടുത്തെ ചുവരിലേക് എറിഞ്ഞു പൊട്ടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *