ഷാഹി കോളേജിലേക്ക് നടന്നു..സീനിയേയ്സിന് എക്സാം സമയം ആയതുകൊണ്ട് റാഗിങ്ങ് ഒന്നും കിട്ടിയില്ല…അവൾ വളരെ ഹാപ്പിയായിരുന്നു…ഒരു പച്ചചുരിദാരും വെളുത്ത തട്ടവും ഷാളുമായിരുന്നു അവളുടെ വേഷം… അതിൽ അവൾ വളരെ സുന്ദരിയായിരുന്നു..മറ്റുള്ളവരിൽ നിന്നും അവൾ വേറിട്ടുനിന്നു..എല്ലാവരും അവളെ നോക്കി നിന്നു…ഷാഹി മറ്റുള്ളവരെയെല്ലാം നോക്കി…കാറിലും ബൈകിലുമൊക്കെയായി ഒരുപാട് പേർ വരുന്നുണ്ടായിരുന്നു…എല്ലാവരും നല്ല പണമുള്ള വീട്ടിലെ പിള്ളേർ ആയിരുന്നു…അവൾ മന്ദം നടന്ന് തന്റെ ക്ലാസ്സിലേക്ക് കയറി…
ബെല്ലടിച്ചു…എല്ലാരും പരസ്പരം പരിചയപ്പെട്ടു…ഷാഹിക്ക് നല്ല രണ്ടുകൂട്ടുകാരെ കിട്ടി…ഗായത്രിയും അനുവും…രണ്ടുപേരും മലയാളികൾ ആയിരുന്നു…അല്ലേലും എവിടെ ചെന്നാലും മലയാളിയെ കാണും എന്നാണല്ലോ…ഗായത്രിയുടെ സ്ഥലം പാലക്കാട്…ഒരു നായർകുട്ടി…പണവും പ്രതാപവും ഉള്ള വീട്ടിലെ ഇളമുറക്കാരി…അനു പക്കാ കോട്ടയം അച്ഛായത്തി.. അവളും നല്ല കാശുള്ള വീട്ടിലെയായിരുന്നു…രണ്ടുപേരും സുന്ദരികൾ…ഷാഹിയുടെ അത്ര എത്തില്ലെങ്കിലും…അവർ രണ്ടുപേരും ഹോസ്റ്റലിലായിരുന്നു… അവർ ഷാഹി എവിടെയാ താമസിക്കുന്നെ എന്ന് ചോദിച്ചു..അവൾ ഇവിടെ അടുത്ത് അമ്മായിയുടെ വീട് ഉണ്ടെന്ന് പറഞ്ഞു…അവിടെയാണ് താമസം എന്ന് പറഞ്ഞു…സൂസൻ പണി തന്നത് ഒന്നും അവരോട് അവൾ പറഞ്ഞില്ല…അവർ രണ്ടുപേരും പെയ്ഡ് സീറ്റിൽ ആണ് കയറിയത്…ഷാഹി മെറിറ്റിലാണ് കയറിയത് എന്ന് പറഞ്ഞപ്പോൾ അവർ അവളെ അഭിനന്ദിച്ചു..
ക്ലാസ് തുടങ്ങി..മീര എന്ന ടീച്ചർ ആയിരുന്നു അവരുടെ ക്ലാസ് ടീച്ചർ…മീര ടീച്ചർ എല്ലാവരെയും പരിചയപ്പെട്ടു..ക്ലാസ് മുന്നോട്ട് നീങ്ങി..ആദ്യം ദിവസം ആയതിനാൽ ഒന്നും പഠിപ്പിക്കുന്നില്ലായിരുന്നു…അവർ പരസ്പരം ഓരോന്ന് പറഞ്ഞിരുന്നു…കുറച്ചുകഴിഞ്ഞപ്പോ പ്യൂൺ ക്ലാസ്സിലേക്ക് കയറിവന്നു ടീച്ചറോട് എന്തോ പറഞ്ഞു…
“ഹൂ ഈസ് ഷഹനാ….”…മീര ചോദിച്ചു
ഷാഹി എണീറ്റ് നിന്നു…
“പ്രിൻസിപ്പൽ വാണ്ട് റ്റു മീറ്റ് യു…(പ്രിന്സിപ്പലിന് ഷാഹിയെ കാണണം)..”..മീര ഷാഹിയെ നോക്കി പറഞ്ഞു..ക്ലാസ്സിലുള്ളവർ എല്ലാം അവളുടെ മുഖത്തേക്ക് നോക്കി..ഷാഹിക്ക് ഇത് പ്പൊ എന്താ സംഗതി എന്ന് പിടികിട്ടിയില്ല…അവൾ ക്ലാസ്സിൽ നിന്ന് ഇറങ്ങി പ്രിൻസിപ്പൽ ഓഫീസ് ലക്ഷ്യമാക്കി നടന്നു..
അവൾ തന്നെ എന്തിനാകും വിളിപ്പിച്ചത് എന്ന് ആലോചിച്ചുകൊണ്ട് ഓഫീസിലെത്തി…
“മേ ഐ കം ഇൻ…”…വാതിൽ തുറന്നുകൊണ്ട് അവൾ പ്രിൻസിപ്പലോട് ചോദിച്ചു.
“യെസ് കം ഇൻ…”..പ്രിൻസിപ്പൽ അവൾക്ക് അനുവാദം കൊടുത്തു..അവൾ ഉള്ളിലേക്ക് കയറിവന്നു…പ്രിൻസി പ്യൂണിനെ വിളിച്ചിട്ട് കുറച്ചുനേരത്തേക്ക് ആരെയും അകത്തേക്ക് കടത്തിവിടേണ്ട എന്ന് നിർദേശം കൊടുത്തു…
“സാർ എന്നെ എന്തിനാ വിളിപ്പിച്ചത്…”…അവൾ നിന്നുകൊണ്ട് പ്രിന്സിയോട് ചോദിച്ചു..
പ്രിൻസി അവളോട് ഇരിക്കാൻ പറഞ്ഞു…അവൾ ഇരുന്നു…
“നീ സമറിന്റെ ആരാ…”..പ്രിൻസി തന്റെ പണി ഒതുക്കിവെച്ചിട്ട് അവളോട് ചോദിച്ചു…
“ആരുമല്ല…”…അവൾ മറുപടി കൊടുത്തു
“പിന്നെ എന്തിനാ നീ അവന്റെ വീട്ടിൽ താമസിക്കുന്നത്…”..
“ഇവിടുത്തെ ഹോസ്റ്റലിൽ എനിക്ക് റൂം വാർഡൻ തരാത്തതുകൊണ്ടാണ് ഞാൻ അവിടെ താമസിക്കുന്നെ…ഞാൻ അവിടെ പേയിങ് ഗസ്റ്റ് ആയാണ് താമസിക്കുന്നെ…”..ഷാഹി മറുപടി നൽകി..
“സുസനും ടീനയും കൂടി കാണിച്ച തെണ്ടിത്തരം എനിക്ക് മനസിലാക്കാം…പക്ഷെ ഇത്…”
“അപ്പോൾ സാറിനും അറിയാം അല്ലെ..”…
“ഇവിടെ നടക്കുന്നത് എല്ലാം ഞാൻ അറിയുന്നുണ്ട്…സുസനെയും ടീനയുടെയും കയ്യിൽ നിന്ന് നീ രക്ഷപ്പെട്ടു…പക്ഷെ നീ ശെരിക്കും രക്ഷപ്പെട്ടെന്ന് കരുതുന്നുണ്ടോ…”…പ്രിൻസി അവളോട് ചോദിച്ചു
“എന്താ സാർ അങ്ങനെ പറഞ്ഞെ…”…ഷാഹി ഭയത്തോടെ അയാളോട് ചോദിച്ചു…
“സമർ ആരാണെന്ന് നിനക്കറിയുമോ..”പ്രിൻസി അവളോട് ചോദിച്ചു…
ഇല്ലായെന്ന് അവൾ തലയാട്ടി…
“സുസനെയും ടീനയെയുമൊക്കെ നീ എത്ര ഭയപ്പെടുന്നുണ്ടോ അതിന്റെ ഇരട്ടി നീ അവനെ ഭയക്കണം…”..പ്രിൻസി അവളോട് പറഞ്ഞു.
