വില്ലൻ- 3

പെട്ടെന്ന് ഒരുത്തൻ ഹെല്മെറ്റിനെ ചവിട്ടാൻ വേണ്ടി കാലുവീശി…ഹെൽമെറ്റ് ഒഴിഞ്ഞുമാറി നിന്നു.. ചവിട്ടാനോങ്ങിയവൻ വെച്ചുകൊണ്ട് പുറത്തേക്ക് വീണു…ഹെൽമെറ്റ് പുറത്തേക്ക് ഇറങ്ങി…ഹെല്മെറ് അവന്റെ വയറിന്മേൽ മുഷ്ടിചുരുട്ടി ആഞ്ഞുകുത്തി..അവന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു…അവൻ വായിലൂടെ രക്തം ശർധിച്ചു.. ഹെൽമെറ്റ് അവനെ പൊക്കിയെടുത്തു സ്കോര്പിയോയുടെ ഫ്രന്റ് ഗ്ലാസിന്മേൽക്ക് എറിഞ്ഞു…ഗ്ലാസ് പൊളിഞ്ഞു അവൻ കാറിന് ഉള്ളിലേക്ക് വീണുപോയി..

ഹെൽമെറ്റ് തിരികെ ഹാളിലേക്ക് വന്നു…തല്ലുകിട്ടാതെ ഞാനും ഒരുത്തനും കൂടെ ബാക്കിയുണ്ടായിരുന്നുള്ളൂ…അവൻ ഹെല്മെറ്റിന്റെ അടുത്തേക്ക് ചെന്നു…ഹെല്മെറ്റിന്റെ വയർ ലക്ഷ്യമാക്കി കാല് വീശി…ഹെൽമെറ്റ് അവന്റെ കാല്‌ കൈകൊണ്ട് പിടിച്ചു എന്നിട്ട് കാലുകൊണ്ട് അവൻ നിന്നിരുന്ന ഒറ്റക്കാലിന്മേൽ ആഞ്ഞുചവിട്ടി..ഹെൽമെറ്റ് വിറക് ചവുട്ടി ഒടിക്കുന്നത് പോലെ അവന്റെ കാല് ചവിട്ടി ഒടിച്ചു…അവൻ ആർത്തുകരഞ്ഞുകൊണ്ട് നിലത്തേക്ക് വീണു..അപ്പോൾ ഹെൽമെറ്റ് അവന്റെ മുഖത്ത് കാലുകൊണ്ട് ഒന്ന് കൊടുത്തു…അവന്റെ ബോധം പോയി…

ഞാൻ മാത്രം ബാക്കിയായി…നേരത്തെ വയറിന് ചവിട്ട് കിട്ടിയവൻ ഞരങ്ങിക്കൊണ്ടു എന്റെ മുന്പിൽ കിടപ്പുണ്ടായിരുന്നു…അവനും കിട്ടി മുഖമടക്കി ഒന്ന്..അതോടെ അവന്റെ ബോധവും പോയി…ഞാൻ ഒറ്റപ്പെട്ടു…പേടിച്ചിട്ട് കൈയും കാലും അനക്കാൻ പോലും സാധിച്ചില്ല…അവന്റെ ഈ ഷോ കണ്ട് ആ പെണ്ണിന്റേം കിളി പോയി നിക്കുകയായിരുന്നു…

അവൻ കുറച്ചുനേരം എന്നെ തന്നെ നോക്കി നിന്നു…ഞാൻ പേടിച്ചിട്ട് മൂത്രം പോകുമെന്ന അവസ്ഥയിലായി… എന്റെ അടുത്തേക്ക് അവൻ പതിയെ വന്നു…എന്റെ മുഖത്തിന്റെ തൊട്ടടുത്ത് അവന്റെ ഹെൽമെറ്റ് വന്നു നിന്നു…ആ കണ്ണുകൾ ഞാൻ കണ്ടു..പുലി വേട്ടയ്ക്ക് ഇറങ്ങുമ്പോൾ ഉള്ള അതെ കണ്ണുകൾ..അത്രയ്ക്ക് തീക്ഷണമായിരുന്നു ആ കണ്ണുകൾ… ആ കണ്ണുകൾ പോലും എന്നെ പേടിപ്പെടുത്തുന്നതായി എനിക്ക് തോന്നി…നിശബ്ദത അവിടെ തളം കെട്ടി നിന്നു..ഓരോ സെക്കണ്ടും ഒരു യുഗം പോലെ ആണ് കടന്നുപോയത്…
“മവനെ…ഇന്തമാതിരി ഉന്നെ നാൻ ഇനിമേ പാത്തെ… പാത്ത ഇടത്തിലെ കൊന്ന് കുഴി തോണ്ടി പൊതച്ചിടുവേൻ….”…വളരെ കട്ടിയായ പതിഞ്ഞ ശബ്ദത്തിൽ അവൻ എന്നോട് പറഞ്ഞു…ഞാൻ അന്തംവിട്ട് അവനെ നോക്കിനിന്നു…അവൻ തിരിഞ്ഞു ഒന്ന് പിന്നിലേക്ക് നോക്കിയിട്ട് തിരിഞ്ഞു നിന്ന് എന്റെ മുഖമടക്കി ഒന്ന് തന്നു…അതാണ് എനിക്ക് അവസാനമായി ഓര്മയുള്ളത്…ആ ഒറ്റ അടിയിൽ എന്റെ ബോധം പോയി…”… അജയൻ പറഞ്ഞു നിർത്തിയിട്ട് ഇരുന്നു കിതച്ചു….

“ഒറ്റയാളാണോ നിങ്ങളെ ഒക്കെ കൂറയ്ക്ക് ഇട്ടത്…”..അമർഷത്തോടെ റാഫി ചോദിച്ചു…അജയൻ അതിനുമറുപടി പറഞ്ഞില്ല….അവൻ വേറെ ഒരു ചിന്തയിലായിരുന്നു… ആ കണ്ണുകൾ…ഹെല്മെറ്റിനുള്ളിൽ താൻ കണ്ട കണ്ണുകൾ…അത് താൻ എവിടെയോ കണ്ടപോലെ…ആ കണ്ണുകളിലുള്ള മൂർച്ച അത് അവന് മറക്കാൻ കഴിയുന്നില്ല..അത് വീണ്ടും വീണ്ടും അവനെ ഭയപ്പെടുത്തുന്നു…

■■■■■■■■■■■■■■

“നിങ്ങൾ ആരാണ്…?”…അവളെ അവളുടെ വീടിനുമുന്പിൽ ഹെൽമെറ്റ് കൊണ്ട് ഇറക്കുമ്പോൾ അവൾ അവനോട് ചോദിച്ചു…

“ഒരു വഴിപോക്കൻ… അത്ര കരുതിയാൽ മതി…”..അവൻ പറഞ്ഞു

“പോരാ…എനിക്ക് നിങ്ങളുടെ മുഖം കാണണം…എന്റെ ജീവൻ തിരിച്ചുതന്നയാളാണ് നിങ്ങൾ…എന്റെ ദൈവം..മുഖമുള്ള ഈ ദൈവത്തെ എനിക്ക് കാണണം…എന്റെ അപേക്ഷയാണ്…പറ്റില്ല എന്ന് പറയരുത്…”..അവൾ അവനോട് കെഞ്ചി…

അവൻ അവന്റെ ഹെൽമെറ്റ് ഊരി..സ്‌ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ അവൾ അവനെ കണ്ടു…

“മറക്കില്ല ഒരിക്കലും…മരിക്കും വരെ ഓർക്കും…എന്റെ പ്രാർത്ഥനകളിൽ എന്നും നിങ്ങൾ ഉണ്ടാകും…”..അവൾ അവനോട് പറഞ്ഞു..

“ഓർക്കരുത്..ഇത് മറക്കേണ്ട മുഖമാണ്…ബി സേഫ്…”..എന്ന് പറഞ്ഞിട്ട് അവൻ അവന്റെ ബൈക്ക് മുന്നോട്ടെടുത്തു…

അവൾ ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറി…മുറ്റത്ത് ഒരു പോലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു…

◆◆◆◆◆◆◆◆◆◆◆◆◆◆

ഷാഹി രാവിലെ നേരത്തെ എണീറ്റു… കോളേജ് തുറക്കുന്ന ദിവസമാണ്…അവൾ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയിട്ട് കുളിച്ചു..ഭക്ഷണം കഴിച്ചുവന്നിട്ട് ദൈവത്തോട് പ്രാർത്ഥിച്ചു…അമ്മ വിളിച്ചിരുന്നു..അമ്മയുടെ അനുഗ്രഹം അവൾ വാങ്ങി..ബസ്സിൽ അവൾ കോളേജിലെത്തി…
കോളേജ് കവാടത്തിലെത്തിയപ്പോൾ തന്നെ ചന്ദ്രേട്ടനെ അവൾ കണ്ടു..അവൾ അടുത്തേക്ക് ചെന്നു…ചന്ദ്രേട്ടൻ അവളോട് വിശേഷം ചോദിച്ചു…അവൾ എല്ലാം ഒക്കെ ആണെന്ന് പറഞ്ഞു…പെട്ടെന്ന് ഷാഹി ചന്ദ്രേട്ടന്റെ കാലിൽ വീണു…എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞു..ചന്ദ്രേട്ടന്റെ കണ്ണിൽ നിന്നും കണ്ണീര് വന്നു…അയാൾ അവളെ പിടിച്ചെഴുന്നേല്പിച്ചു…തലയിൽ കൈവെച്ചിട്ട് എന്റെ എല്ലാ അനുഗ്രഹവും പ്രാർത്ഥനയും നിനക്ക് ഉണ്ടാകും എന്ന് പറഞ്ഞു..ഷാഹി അയാളുടെ മുഖത്തുനോക്കി ചിരിച്ചു…എന്നിട്ട് പോട്ടെ എന്ന് ചോദിച്ചിട്ട് അവൾ നടന്നു നീങ്ങി…ചന്ദ്രേട്ടൻ ഷാഹിയെ നോക്കിനിന്നു…ഗുണത്തിലും ഐശ്വര്യത്തിലും അവളുടെ ഏഴയലത്ത് ഒരു പെണ്ണും എത്തില്ല എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു…

ഷാഹി കോളേജിലേക്ക് നടന്നു..സീനിയേയ്സിന് എക്സാം സമയം ആയതുകൊണ്ട് റാഗിങ്ങ് ഒന്നും കിട്ടിയില്ല…അവൾ വളരെ ഹാപ്പിയായിരുന്നു…ഒരു പച്ചചുരിദാരും വെളുത്ത തട്ടവും ഷാളുമായിരുന്നു അവളുടെ വേഷം… അതിൽ അവൾ വളരെ സുന്ദരിയായിരുന്നു..മറ്റുള്ളവരിൽ നിന്നും അവൾ വേറിട്ടുനിന്നു..എല്ലാവരും അവളെ നോക്കി നിന്നു…ഷാഹി മറ്റുള്ളവരെയെല്ലാം നോക്കി…കാറിലും ബൈകിലുമൊക്കെയായി ഒരുപാട് പേർ വരുന്നുണ്ടായിരുന്നു…എല്ലാവരും നല്ല പണമുള്ള വീട്ടിലെ പിള്ളേർ ആയിരുന്നു…അവൾ മന്ദം നടന്ന് തന്റെ ക്ലാസ്സിലേക്ക് കയറി…

ബെല്ലടിച്ചു…എല്ലാരും പരസ്പരം പരിചയപ്പെട്ടു…ഷാഹിക്ക് നല്ല രണ്ടുകൂട്ടുകാരെ കിട്ടി…ഗായത്രിയും അനുവും…രണ്ടുപേരും മലയാളികൾ ആയിരുന്നു…അല്ലേലും എവിടെ ചെന്നാലും മലയാളിയെ കാണും എന്നാണല്ലോ…ഗായത്രിയുടെ സ്ഥലം പാലക്കാട്…ഒരു നായർകുട്ടി…പണവും പ്രതാപവും ഉള്ള വീട്ടിലെ ഇളമുറക്കാരി…അനു പക്കാ കോട്ടയം അച്ഛായത്തി.. അവളും നല്ല കാശുള്ള വീട്ടിലെയായിരുന്നു…രണ്ടുപേരും സുന്ദരികൾ…ഷാഹിയുടെ അത്ര എത്തില്ലെങ്കിലും…അവർ രണ്ടുപേരും ഹോസ്റ്റലിലായിരുന്നു… അവർ ഷാഹി എവിടെയാ താമസിക്കുന്നെ എന്ന് ചോദിച്ചു..അവൾ ഇവിടെ അടുത്ത് അമ്മായിയുടെ വീട് ഉണ്ടെന്ന് പറഞ്ഞു…അവിടെയാണ് താമസം എന്ന് പറഞ്ഞു…സൂസൻ പണി തന്നത് ഒന്നും അവരോട് അവൾ പറഞ്ഞില്ല…അവർ രണ്ടുപേരും പെയ്ഡ് സീറ്റിൽ ആണ് കയറിയത്…ഷാഹി മെറിറ്റിലാണ് കയറിയത് എന്ന് പറഞ്ഞപ്പോൾ അവർ അവളെ അഭിനന്ദിച്ചു..

ക്ലാസ് തുടങ്ങി..മീര എന്ന ടീച്ചർ ആയിരുന്നു അവരുടെ ക്ലാസ് ടീച്ചർ…മീര ടീച്ചർ എല്ലാവരെയും പരിചയപ്പെട്ടു..ക്ലാസ് മുന്നോട്ട് നീങ്ങി..ആദ്യം ദിവസം ആയതിനാൽ ഒന്നും പഠിപ്പിക്കുന്നില്ലായിരുന്നു…അവർ പരസ്പരം ഓരോന്ന് പറഞ്ഞിരുന്നു…കുറച്ചുകഴിഞ്ഞപ്പോ പ്യൂൺ ക്ലാസ്സിലേക്ക് കയറിവന്നു ടീച്ചറോട് എന്തോ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *