വില്ലൻ- 3

“മ്മാനെ പറയാനായോ…”..

നവാസ് അതുകേട്ട് ഭയന്നുവിറച്ചു…അവൻ പിന്നേം ക്ഷമപറയാൻ വായതുറന്നു…പക്ഷെ അത് കേൾക്കാൻ സമറിന് ഒരു മൂഡും ഇല്ലായിരുന്നു…സമർ നവാസിന്റെ മുഖത്തേക്ക് ആഞ്ഞുകുത്തി…ഒരു കുത്തിൽ സമർ നിർത്തിയില്ല…വീണ്ടും വീണ്ടും അവൻ നവാസിന്റെ മുഖം ലക്ഷ്യമാക്കി കുത്തി…നവാസ് ബോധം മറഞ്ഞു സമറിന്റെ കയ്യിൽ തൂങ്ങി നിന്നു… കുറച്ചുകഴിഞ്ഞപ്പോ നവാസിനെ മോചിതനാക്കി…അവൻ വെട്ടിയിട്ട വാഴ പോലെ നിലത്തേക്ക് വീണു…സമർ ചുറ്റും നോക്കി..തന്നെ നേരത്തെ തല്ലാൻ വന്നവൻ അപ്പോഴും അവന്റെ പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു…സമർ അവനെ നോക്കി എന്തെ എന്ന ഭാവത്തിൽ പുരികം പൊക്കി ചോദിച്ചു…അവൻ ഒന്നുമില്ല എന്ന് ചുമലുകൊണ്ട് കൂച്ചി കാണിച്ചിട്ട് തിരിഞ്ഞോടി…ബാക്കി പത്തുപേർ ഒരു ബോധവും ഇല്ലാതെ നിലത്തുവീണുകിടക്കുന്നുണ്ടായിരുന്നു…..പ്രിൻസിപ്പൽ കിതപ്പോടെ ഷാഹിയോട് പറഞ്ഞുനിർത്തി…പ്രിൻസി തന്റെ ടേബിളിൽ ഇരുന്ന ഗ്ലാസിലെ വെള്ളം കുടിച്ചു…എന്നിട്ട് വീണ്ടും തുടർന്നു…

“അവൻ അവരെ തല്ലിവീഴ്ത്തിയതിനേക്കാൾ എന്നെ ഭയപ്പെടുത്തിയത് അവൻ അവൻ അത് ചെയ്തവിധമാണ്..ക്രൂരമായിരുന്നു…പൈശാചികം…എനിക്കും അവരോട് ദേഷ്യം ഉണ്ടായിരുന്നു…പക്ഷെ അവൻ ചെയ്യുന്നതുകൊണ്ട് എനിക്ക് പോലും അവരോട് സഹതാപം തോന്നി…എന്നെ കൂടുതൽ പേടിപ്പിച്ചത് അവന്റെ മുഖമായിരുന്നു…നമ്മൾ ആരെയെങ്കിലും തല്ലുകയോ ദേഷ്യപ്പെടുകയോ ചെയ്യുമ്പോൾ നമ്മുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകില്ലേ…പക്ഷെ അവന്റെ മുഖത്തു ഞാൻ ഒരു ഭാവം പോലും കണ്ടില്ല..അവൻ തല്ലുകയാണ് എന്ന ഒരുഭാവവും അവന്റെ മുഖത്തിലായിരുന്നു…നിസ്സാരമായി ആണ് അവൻ അത്രയും പേരെ തല്ലിയത്.. ഒരു പൂ പറിക്കുന്ന ലാഘവത്തോടെ…”…പ്രിൻസി പഴയകാര്യങ്ങൾ ഭയത്തോടെ ഓർത്തെടുത്തു…ഷാഹി ഇതൊക്കെ കേട്ട് ഞെട്ടിത്തരിച്ചു ഇരുന്നു…

“സ്വാധീനമുള്ള വിദ്യാർത്ഥികൾ ആയതുകൊണ്ട് ഞാൻ അവനെ ഡിസ്മിസ്സ് ചെയ്തിട്ടുള്ള ലെറ്റർ തയ്യാറാക്കി…അപ്പോൾ എന്റെ ടേബിളിലിരുന്ന ടെലിഫോൺ ശബ്‌ദിച്ചു…ഞാൻ ഫോണെടുത്തു…അങ്ങേത്തലയ്ക്കൽ സെൻട്രൽ മിനിസ്റ്റർ രാജു സുന്ദരം…

“നീ ഇപ്പോ ആർക്കുവേണ്ടിയാണോ ഡിസ്മിസ്സൽ ലേറ്റർ തയ്യാറാക്കുന്നത്…അത് കീറികളയുക…അത് ചെയ്യാൻ നിനക്ക് എന്തെങ്കിലും മടിയുണ്ടെങ്കിൽ നിന്റെ ഡിസ്മിസ്സൽ ലെറ്റർ ഞാൻ തയ്യാറാക്കാം…”…രാജു സുന്ദരം പറഞ്ഞു…

“വേണ്ട സാർ…ഞാൻ കീറികളഞ്ഞോളാം..”..ഞാൻ പേടിച്ചു പറഞ്ഞു..

ഫോൺ കട്ടായി…ഞാൻ ഫോൺ വെച്ചു… പെട്ടെന്നു ഫോൺ വീണ്ടും ശബ്‌ദിച്ചു…അവരെ കൊണ്ടുപോയ ഹോസ്പിറ്റലിൽ നിന്നായിരുന്നു…
അടികിട്ടിയ പത്തുപേരിൽ ആറുപേർ കോമയിൽ ബാക്കിയുള്ളവർ ഐസിയു വിൽ….എന്റെ ഭയം ഇരട്ടിയായി…പ്രിൻസി ഷാഹിയുടെ നേരെ നോക്കി..അവളും ആകെ ഭയന്നിരുന്നു…

“എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളു…സൂക്ഷിക്കുക..നീ അവനെ എങ്ങനെയാണ് കരുതിയിരിക്കുന്നത് എന്ന് എനിക്കറിയില്ല…അവൻ മാലാഖയാവാം അസുരനുമാവാം….പക്ഷെ അവൻ മാലാഖയല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..”…പ്രിൻസി പറഞ്ഞു നിർത്തി…

ഷാഹി ഭയത്തോടെ പ്രിന്സിയുടെ ഓഫീസിൽ നിന്നിറങ്ങി…അവൾക്ക് ആ വീട്ടിലേക്ക് പോകാൻ പോലും പേടി തോന്നി…കോളേജ് വിട്ടിരുന്നു…അവൾ ക്ലാസ്സിൽ ചെന്ന് ബാഗെടുത്തിട്ട് പുറത്തേക്ക് നടന്നു…

അവൾ നടന്നുപോകുന്നത് സുസനും ടീനയും നോക്കി നിൽക്കുന്നുണ്ടായിരുന്നു…

“പൊലയാടിച്ചി..അവൾ നമ്മളുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടല്ലോ…”..സൂസൻ അമർഷത്തോടെ പറഞ്ഞു…

“എവിടെ രക്ഷപെടാൻ…അവൾ കൂട്ടിൽ കിടക്കുന്ന കിളിയല്ലേ…എവിടെ പോകാനാ സുസമ്മേ…”..ടീന പറഞ്ഞു..

●●●●●●●●●●●●●●●●●●

ഷാഹി വീട്ടിലെത്തി…അവൾ ശെരിക്കും ഭയന്നിരുന്നു…താൻ വീണ്ടും പ്രശ്നങ്ങളിലേക്ക് തന്നെയാണല്ലോ ചെന്നുവീണത് എന്ന് ഓർത്തു അവൾ സങ്കടപ്പെട്ടു…അവൾ സോഫയിലേക്ക് ഇരുന്നു…പെട്ടെന്നാണവൾ അത് ഓർത്തത്…സമർ വരുന്നത് വരെ രണ്ടാം നിലയിലുള്ള റൂമിലേക്ക് പോകരുത് എന്ന് സമർ പറഞ്ഞത്…അതിനർത്ഥം അവിടെ അവന്റെ രഹസ്യം ഉണ്ട് എന്നല്ലേ…അത് കണ്ടുപിടിക്കുക തന്നെ..

ഷാഹി രണ്ടാംനില ലക്ഷ്യമാക്കി നടന്നു…രണ്ടാംനിലയിലേക്കുള്ള സ്റ്റെപ്പുകൾ അവൾ കയറി…അവൾ മുകളിലെത്തി..ആകെ രണ്ട് റൂമുകളെ അവിടെ ഉണ്ടായിരുന്നുള്ളൂ…അവൾ ആദ്യത്തെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി…ഒരു വലിയ ബെഡ്‌റൂം ആയിരുന്നു അത്….കട്ടിലും കിടക്കയും അല്ലാതെ വേറെ ഒന്നും അവിടെ ഇല്ലായിരുന്നു…ഷാഹി ആ മുറിയിൽ നിന്നിറങ്ങി…രണ്ടാമത്തെ റൂമിലേക്ക് കയറി…അത് ബെഡ്‌റൂം അല്ലായിരുന്നു…അവൾ അതിനുള്ളിലേക്ക് കടന്നു…വലിയ ഒരു ഷെൽഫ് ഉണ്ടായിരുന്നു ആ റൂമിൽ…അതിൽ നിറയെ പുസ്തകങ്ങളും…അവൾ ചില പുസ്തകങ്ങൾ എടുത്തുനോക്കി…രണ്ടുചാരുകസേരകളുണ്ടായിരുന്നു അവിടെ…ഷെൽഫിൽ നിന്നും അവൾക്ക് സംശയത്തക്ക ഒന്നും കിട്ടിയില്ല…ഷെല്ഫിനു സൈഡിലായി ഒരു ചെറിയ മേശയുണ്ടായിരുന്നു… ഷാഹി അതിനടുത്തേക്ക് ചെന്നു… മേശ വലിപ്പുകൾ ഓരോന്നായി തുറന്നു…ഏറ്റവും താഴത്തെ വലിപ്പിൽ നിന്നും അവൾക്ക് ഒരു ഡയറി കിട്ടി… ഒരു പഴയ ഡയറി..പഴക്കമുള്ളതാണ് അത് എന്ന് കാഴ്ച്ചയിൽ തന്നെ മനസ്സിലാകുന്നുണ്ടായിരുന്നു…അവൾ അതും എടുത്ത് പുറത്തേക്കിറങ്ങി വാതിൽ പൂട്ടി…തന്റെ റൂമിലേക്ക് നടന്നു…റൂമിലെത്തിയപാടെഷാഹി ലൈറ്റ് ഇട്ടു…മേശമേൽ ഡയറി വെച്ചിട്ട് അവൾ കസേര വലിച്ചിട്ട് ഇരുന്നു…പയ്യെ അവൾ ഡയറി തുറന്നു…ആദ്യത്തെ പേജിൽ ഒന്നും എഴുതിയിട്ടില്ലായിരുന്നു…അവൾ പേജ് മറിച്ചു… രണ്ടാമത്തെ പേജിൽ കുറച്ചു വാക്കുകൾ കുറിച്ചിട്ടിരുന്നു…

സമർ അലി ഖുറേഷി…..💀

ഖുറേഷികളിൽ ഒന്നാമൻ…☠️

(തുടരും)

ചുരുളുകൾ അഴിഞ്ഞുതുടങ്ങിയിരിക്കുന്നു….👽👽

എല്ലാവരും ലൈക് ചെയ്യുക…നിങ്ങളുടെ ഹൃദയം തരുക…നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക….

Leave a Reply

Your email address will not be published. Required fields are marked *