വില്ലൻ- 4 2

കഴിഞ്ഞ ഭാഗത്തിന് തന്ന സപ്പോർട്ടിന് വളരെയധികം നന്ദി…ഇനിയും എന്നെ അങ്ങനെ പ്രോത്സാഹിപ്പിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു…

പിന്നെകഴിഞ്ഞ തവണ ഒരാൾ എന്നോട് ഒരു കാര്യം ഇങ്ങനെ ചെയ്യാൻ പറഞ്ഞിരുന്നു…അതിനൊരവസരം വന്നാൽ ഞാൻ അങ്ങനെ ചെയ്തിരിക്കും എന്ന് ഞാനയാൾക്ക് വാക്ക് കൊടുത്തിരുന്നു…അത് അങ്ങനെ തന്നെ പ്രവർത്തിക്കാൻ എനിക്ക് ഈ പാര്ടിൽ അവസരം കിട്ടിയിട്ടുണ്ട്…അത് നിങ്ങൾക്ക് വഴിയേ മനസ്സിലാകും….

പിന്നെകഴിഞ്ഞ തവണത്തെ പാര്ടിൽ ഞാൻ കമന്റുകളിൽ കൊടുത്ത നിർദ്ദേശം ഞാൻ ഒന്നുകൂടെ ആവർത്തിക്കുകയാണ്…

നിങ്ങൾ വില്ലൻ എന്ന കഥ വായിക്കുമ്പോൾ കെജിഫ് ലെ മാസ്സ് സീൻസ് അല്ലെങ്കി അതിലെ പാട്ടുകൾ,BGM ഒക്കെ മനസ്സിലൂടെ ഓടിച്ചു നോക്കുക..ഓരോരുത്തരുടെയും പഞ്ച് ഡയലോഗിന് അല്ലെങ്കി ആക്ഷന് ഒക്കെ ആ ഇമോഷൻ കൊണ്ടുവന്നാൽ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ വേറെ ലെവൽ ആകും..സമറിന്റെയൊക്കെ പോർഷൻ എഴുതുമ്പോൾ ഞാൻ കൂടുതൽ കേൾക്കുന്ന പാട്ട് വിക്രമിന്റെ രാവണിലെ വീരാ വീരാ എന്ന പാട്ട് ആണ് അതുപോലെ കെജിഫ് ലെ പാട്ടുകളും ആണ്..🖤🖤🖤 എനിക്ക് എഴുതുമ്പോൾ കിട്ടുന്ന ഫീൽ നിങ്ങൾക്ക് വായിക്കുമ്പോൾ കിട്ടാൻ ഇങ്ങനെ ചെയ്യുന്നത് ഉപകരിക്കും..ഷാഹിക്ക് ലവ് സോങ്‌സും(munbe vaa en anbe vaa,n enjukkul peidhidum)❤️❤️

ഈപാര്ടിൽ കഥ വേറെ ലെവലിലേക്ക് പോകും…കഥയുടെ മാറ്റത്തെ കുറിച്ചു അഭിപ്രായം നൽകുക…വില്ലനിസം ഓവർ ലോഡഡ് ആണ്…☠️💀☠️

അപ്പൊ തുടങ്ങല്ലേ….🤙

അവൾ പേജ് മറിച്ചു… രണ്ടാമത്തെ പേജിൽ കുറച്ചു വാക്കുകൾ കുറിച്ചിട്ടിരുന്നു…

സമർഅലി ഖുറേഷി…..💀

ഖുറേഷികളിൽ ഒന്നാമൻ…☠️
സമർ അലി ഖുറേഷി…ഖുറേശികളിൽ ഒന്നാമൻ..ഷാഹി സ്വയം മനസ്സിൽ ഉരുവിട്ടു..ഷാഹി പേജ് മറിച്ചു..അതിലെ വാക്കുകൾ അവളെ അത്ഭുതപ്പെടുത്തി..

ഞാൻ ആനന്ദ് വെങ്കിട്ടരാമൻ..ഒരു പാലക്കാടൻ പട്ടർ..എല്ലാവരും ഡയറി എഴുതുക സ്വന്തം കഥ എഴുതാനാണ്.. എന്നാൽ ഞാൻ ഇവിടെ എഴുതുന്നത് ഞാൻ കണ്ട ഒരു ജീവിതം ആണ്..ഞാൻ കൺകുളിർക്കെ വീക്ഷിച്ച ഒരു ജീവിതം…അത്ഭുതത്തോടെയും ആകാംഷയോടെയും ഭയത്തോടെയും കണ്ടു നിന്ന ഒരു ജീവിതം..

സമർ അലി ഖുറേഷി…💀

അവൻ എന്റെ കഥയിലെ നായകനാണോ അതോ വില്ലനോ…എന്തോ അതിന് എനിക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ല..അതുകൊണ്ട് തന്നെ അവനാണ് എന്റെ കഥയിലെ നായകൻ എന്ന് പറയുന്നതിൽ പ്രസക്തിയില്ല..പ്രധാന കഥാപാത്രം..അവനെ നമുക്ക് അങ്ങനെ അഭിസംബോധന ചെയ്യാം..സമറാണ് ഈ കഥയിലെ പ്രധാന കഥാപാത്രം..

അവൻ…സമർ അലി ഖുറേഷി…അവനെക്കുറിച്ചു അറിയണമെങ്കിൽ അതിന് മുമ്പ് നമുക്ക് രണ്ടുപേരെ പരിച്ചയപ്പെടേണ്ടതുണ്ട്… അതിൽ ഒന്നാമൻ അബൂബക്കർ ഖുറേഷി..സമറിന്റെ പിതാവ്..അബൂബക്കർ ഖുറേഷി ആരാണെന്ന് അറിഞ്ഞാലെ സമർ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാനാകൂ..

അബൂബക്കർഖുറേഷി..💀

സ്വദേശം തമിഴ്നാട്ടിലെ മധുരയ്ക്കടുത്ത് മിഥിലാപുരി(Fiction)..വീരന്മാരുടെ നാട്..സ്വന്തം അഭിമാനത്തിന് തന്റെ ജീവനേക്കാൾ വില കൊടുക്കുന്ന ധീരന്മാരുടെ നാട്..അതാണ് മിഥിലാപുരി..അബൂബക്കർ ഖുറേഷിയുടെ സാമ്രാജ്യം..മിഥിലാപുരിയിലെ കിരീടം വെക്കാത്ത രാജാവാണ് അബൂബക്കർ ഖുറേഷി..അവിടുത്തെ ജനങ്ങൾക്ക് അബൂബക്കർ ഖുറേഷി പറയുന്നത് കഴിഞ്ഞേ ഒരു വാക്കുണ്ടായിരുന്നുള്ളൂ..അതിന് കാരണം ഒരേ ഒരു വികാരം..ഭയം..ആ വാക്കിന് മറുവാക്ക് പറഞ്ഞു കഴിഞ്ഞാൽ സ്വന്തം തല ഇരിക്കേണ്ട ഇടത്ത് ഉണ്ടാകില്ല എന്നുള്ള ഭയം..

പക്ഷെഈ കഥ തുടങ്ങുന്നത് അബൂബക്കർ ഖുറേഷിയിൽ നിന്നല്ല..അത് കുറച്ചുമുന്പാണ്… കുറച്ചു കുറേ മുൻപ്..☠️

സ്ഥലംമധുരൈ..

അടങ്ങാനല്ലൂർ ജെല്ലിക്കെട്ട്..ആത്മവീര്യമുള്ള തമിഴന്റെ പോരാട്ടമാണ് ജെല്ലിക്കെട്ട്..കാളയുടെ പൂഞ്ഞിലേക്ക് വീണ് അതിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ഓരോരുത്തനും അത് അവന്റെ വീരത്വം തെളിയിക്കാനുള്ള അവസരമാണ്..അതിൽ വിജയിക്കുന്നവന് സമൂഹത്തിൽ വലിയ സ്ഥാനം കിട്ടിയിരുന്നു അത് കൊണ്ട് തന്നെ ജെല്ലിക്കെട്ടിൽ നിരവധി പേർ കാളയെ കീഴ്പ്പെടുത്താൻ ശ്രമിച്ചിരുന്നു..
പറഞ്ഞപോലെ അടങ്ങാനല്ലൂർ ജെല്ലിക്കെട്ട്..വാടിവാസലിലൂടെ പാഞ്ഞു വരുന്ന കാളയ്ക്കായി ഓരോ വീരനും കാത്തുനിന്നു..ഒടുവിൽ ആ നിമിഷം വന്നെത്തി..അതാ വരുന്നു..ഒരു ക്രുദ്ധനായ കാള.. കാളയെ കണ്ട ഓരോ വീരനും ഒന്ന് ഞെട്ടി…കാരണം അതിന്റെ തടിയും വലിപ്പവും..എന്നാൽ പിന്മാറാൻ പലരും തയ്യാറല്ലായിരുന്നു…കണ്ണും ചുവപ്പിച്ച് പൊടിപാറ്റി വരുന്ന കാളയുടെ മുന്നിലേക്ക് വീരന്മാർ പാഞ്ഞുവീണു…രണ്ടുമൂന്ന് പേർ കാളയുടെ കൊമ്പ് കൊണ്ടുള്ള കുത്ത് കിട്ടി വീണു…ചിലർ അവന്റെ പൂഞ്ഞിൽ പിടിക്കാൻ നോക്കി..ആ ശ്രമം വിജയിക്കുമെന്ന് തോന്നിയ ഘട്ടത്തിൽ അവൻ കുതറി..അവനുമേൽ തൂങ്ങി നിന്നിരുന്നവർ പലവഴിക്ക് തെറിച്ചു വീണു..

Leave a Reply

Your email address will not be published. Required fields are marked *