രണ്ടാമൻ ടിവി ഓഫാക്കി…അവരെല്ലാം ഭയന്നിരുന്നു രാംദാസിന് വന്ന ഗതിയിൽ…അവർ തലയിൽ കൈവെച്ചിരുന്നു…കുറച്ചുനേരത്തെ നിശബ്ദത…
പ്രിയപ്പെട്ടവരുടെ സാധാരണ മരണം പോലും നമ്മിൽ ഒരു വിങ്ങലുണ്ടാക്കും.. അപ്പോൾ അവർ മരിക്കുന്നത് മരണത്തിന്റെ ക്രൂരത തന്റെ ഓരോ അണുവിലും ബോധ്യപ്പെടുത്തുന്ന പൈശാചികമായ കൊലപാതകങ്ങളിലാണെങ്കിലോ അത് തീർച്ചയായും അവന്റെ സമനില തെറ്റിക്കും…മൂന്നാമൻ കണക്കുകൂട്ടലുകളിലായിരുന്നു…കുറച്ചു കഴിഞ്ഞു മൂന്നാമൻ അജയനോട് ചോദിച്ചു..
“നീ എവിടെ വെച്ചാണ് അവനെ കണ്ടത്…”
“ഡൽഹി…”…അജയൻ വിക്കിക്കൊണ്ട് മറുപടി നൽകി…
“രാംദാസ് മരിച്ചത് ഹൈദരാബാദിൽ…അപ്പോൾ ഡൽഹിയിൽ…”…മൂന്നാമൻ സ്വയം ചോദിച്ചു…ശേഷം അജയനെ നോക്കി..
“അവരിൽ ആരാണ് ഡൽഹിയിൽ ഉള്ളത്…”…മൂന്നാമൻ അജയനോട് ചോദിച്ചു…
അജയൻ ഒരുത്തരത്തിനായി തല പരതി…പെട്ടെന്ന് രണ്ടാമൻ…
“ഇക്കാ… അസീസ്…അവൻ അവൻ അവിടെയാ ഉള്ളത്…”…രണ്ടാമൻ വിക്കി വിക്കി മൂന്നാമനോട് പറഞ്ഞു…
“വിളിക്കേടാ അവനെ…”…മൂന്നാമൻ അജയനോട് ആക്രോശിച്ചു…അജയൻ ഫോൺ എടുത്ത് അസീസിനെ വിളിച്ചു…പക്ഷെ അസീസിന്റെ ഫോൺ തല്ക്കാലം ഈ നമ്പർ വിച്ഛേദിച്ചിരിക്കുന്നു എന്ന മറുപടിയാണ് അജയന് കിട്ടിയത്…
“അവന്റെ ഭാര്യയുടെ നമ്പർ എന്റെ കയ്യിൽ ഉണ്ട്…”..രണ്ടാമൻ പറഞ്ഞു…
അവർ ആ നമ്പറിൽ വിളിച്ചു…ഫോൺ റിങ് ചെയ്തു…രണ്ടാമൻ ഫോൺ മൂന്നാമന് കൊടുത്തു…
അപ്പുറത്ത് നിന്ന് കാൾ എടുത്ത സൗണ്ട് അവർ കേട്ടു…മൂന്നാമനും അവളും കുറച്ചു സംസാരിച്ചു…പക്ഷെ സംസാരിച്ചതൊന്നും കേൾക്കാൻ സുഖമുള്ളതല്ല എന്ന് മൂന്നാമന്റെ മുഖത്തിൽ നിന്ന് മറ്റുള്ളവർക്ക് മനസ്സിലായി…മൂന്നാമന്റെ മുഖത്ത് ഭീതിയുടെ നിഴലുകൾ നിറഞ്ഞുനിന്നു…
രണ്ടാമൻ എന്തുപറ്റി എന്ന് ചോദിച്ചു..മൂന്നാമൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു…
(ഇനി അവൾ പറയുന്നത് എന്റെ വാക്കുകളിലൂടെ കേട്ടാലെ ഒരു മജ ഒള്ളു..അത് നേരിട്ട് പറയാനും ഒരു രസമില്ല.. സൊ..കുറച്ചുകാര്യങ്ങൾ അവൾ പറയുന്നതല്ലാത്തതായി സംഭവിക്കുന്നുണ്ട്…നിങ്ങൾക്ക് ചിന്തിക്കാനുള്ള അവസരമാണ്…പിന്നെ കുറച്ചുപേരുടെ എഴുന്നള്ളതും ഉണ്ട്…അവനെ പറയുന്ന അവൾക്ക് അറിയില്ലെങ്കിലും കേൾക്കുന്ന അവർക്കും വായിക്കുന്ന നിങ്ങൾക്കും അറിയാം…നല്ലപോലെ…പിന്നെ അവന് ഒരു നാമം ആണ് പ്രശ്നം എന്നുണ്ടെൽ അത് ഞാൻ നിങ്ങളുടെ ചിന്തയിലേക്ക് വിട്ടിരിക്കുന്നു..അത് എന്തും ആവാം…നായകൻ..ഹീറോ…അസുരൻ..പിശാച്…ചെകുത്താൻ…എന്തിന് വില്ലൻ വരെ ആവാം…സൊ ലെറ്റ് ദി ആക്ഷൻ ബിഗിൻ…)
“ഇമ്മച്ചീ എനിക്ക് ആ മിട്ടായി മതി…”…ഒരു ചെറിയ കുട്ടി അവൻറെ ഉമ്മാനോട് പറഞ്ഞു…അവൻ അവന്റെ ഉമ്മാന്റെ ഒക്കത്തിരിക്കുകയായിരുന്നു..അവൾക്ക് ഒരു 29 വയസ്സ് പ്രായമേ ഉണ്ടാകൂ…കുട്ടിക്ക് ഏറിപ്പോയാൽ രണ്ട് വയസ്സും…അവൾ തന്റെ മുഷിഞ്ഞ സാരിയുടെ തലപ്പുകൊണ്ട് നെറ്റി തുടച്ചു… എവിടെ നിന്നോ പണിയെടുത്ത് വരുവാണ് അവൾ…പക്ഷെ ആ ക്ഷീണത്തിലും വിയർപ്പിലും അവളുടെ സൗന്ദര്യത്തിന്റെ പലലക്ഷത്തിൽ ഒരു മടങ്ങ് കുറയ്ക്കാനെ ദൈവത്തിന് സാധിച്ചുള്ളൂ…
“ഇക്കാക്ക ഈ മിട്ടായി ഒന്ന് തന്നേ…”…അവൾ മകൻ കാണിച്ച മിട്ടായി ചൂണ്ടിക്കൊണ്ട് കടക്കാരനോട് പറഞ്ഞു…
കടക്കാരൻ അവരുടെ അടുത്തേക്ക് വന്നു
“ഹാ..ആർക്കാണ് മിട്ടായി…മോനുസിനാണോ… ഏത് മിട്ടായിയാ വേണ്ടേ…”..കടക്കാരൻ കുട്ടിയോട് ചോദിച്ചു..
അവൻ നാണിച്ചു ഇമ്മാന്റെ മേലേക്ക് ചാഞ്ഞു…
“അപ്പോയേക്കും നാണമായോ… അയ്യേ…”…കടക്കാരന്റെ ഭാര്യ പുറത്തേക്ക് വന്ന് ചോദിച്ചു…അത് കണ്ട് അവൾ ചിരിച്ചു…കടക്കാരൻ മിട്ടായി എടുത്ത് അവന് കൊടുത്തു…അവൻ തിരിഞ്ഞു കടക്കാരനേം അയാളുടെ ഭാര്യയെയും നോക്കി…അവൻ നാണിച്ചുകൊണ്ട് മിട്ടായി വാങ്ങി പിന്നെയും അവളുടെ കഴുത്തിൽ മുഖം പൂത്തി…
കടക്കാരന്റെ അവന്റെ തലയിൽ തലോടി…
“ഇങ്ങോട്ട് നോക്കേടാ..”..കടക്കാരൻ അവനോട് പറഞ്ഞു…അവൻ തിരിഞ്ഞുനോക്കി…ഒരു കുസൃതി ചിരി അവന്റെ മുഖത്ത് ഉണ്ടായിരുന്നു…അത് അവരുടെ ഒക്കെ മനസ്സ് സന്തോഷമാക്കി…
