“എന്താടീ ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ…അഴിക്കെടി നിന്റെ തട്ടം…”..ടീന അവളോട് ദേഷ്യത്തോടെ പറഞ്ഞു…
“ഞാൻ അത് ചെയ്യില്ല…”…ഷാഹി അവളോട് പറഞ്ഞു…
“ടീ മറിയെ… ഇവൾ പറഞ്ഞത് കേട്ടോ..അവൾ ചെയ്യില്ലായെന്ന്… സ്വയം ചെയ്യാത്തവൾമാരെ ചെയ്യിപ്പിക്കാനുള്ള വകുപ്പ് നമുക്ക് അറീല്ലേ..”…ടീന ചോദിച്ചു…
“ഹല്ല പിന്നെ…”…മറിയ മറുപടി നൽകി…ടീന ഷാഹിയുടെ അടുത്തേക്ക് ചെന്ന്…
“പൂറിമോളെ…നിന്റെ തട്ടം മാത്രം ഇപ്പൊ അഴിക്കണോ
അതോ നിന്റെ ഡ്രസ്സ് ഫുൾ ഇപ്പൊ അഴിക്കണോ…ഒരു നായിന്റെ മോനും ഇവിടെ എന്നോട് ചോദിക്കാൻ വരില്ലാ… അതോണ്ട് നിനക്ക് ഈ തട്ടം അഴിക്കുന്നതാ നല്ലത്…”…ഷാഹിയുടെ അടുത്ത് നിന്ന് അത്രയും പറഞ്ഞ ശേഷം അവൾ അവളുടെ കൂട്ടുകാരികളുടെ അടുത്തേക്ക് നടന്നു…
“ഇപ്പോ അവൾക്ക് മനസ്സിലായി…ഇനി അവൾ അഴിച്ചോളും…”..ടീന അവരോട് പറഞ്ഞു…പക്ഷെ ഷാഹി അവിടെ നിന്ന് അനങ്ങിയില്ല…
“നിന്നോടല്ലെടി മൈരേ പറഞ്ഞത്…അഴിക്കാൻ…”…ടീന അവളോട് ആക്രോശിച്ചു…
“ഞാൻ പോലീസിൽ പരാതിപ്പെടും…”…ഷാഹി അവരോട് പറഞ്ഞു…
“ഓഹ്…അമ്മേ… പേടിയാകുന്നു…നീയെന്നെ എന്ത്….”…അത് മുഴുമിക്കാൻ ടീനയ്ക്ക് ആയില്ല…അതിനുമുമ്പ് തന്നെ ഷാഹിയുടെ പിന്നിൽ ഒരു ഒരാൾ നിൽക്കുന്നത് അവൾ കണ്ടു…അവന്റെ നിഴൽ അവളുടെ മേൽ വീണു…അത് പോലും ടീനയെ ഭയപ്പെടുത്തി…സമർ ആയിരുന്നു അത്…അവനെ കണ്ട് അവൾ ശെരിക്കും ഭയന്നു… ടീനയ്ക്ക് അറിയാം മറ്റുള്ളവരെപ്പോലെ അല്ല സമർ…ഒന്ന് കിട്ടി കഴിഞ്ഞാൽ ചിലപ്പോ പിന്നെ തലപൊക്കാൻ പറ്റിയെന്ന് വരില്ല…അവൻ എന്താ ചെയ്യുക എന്ന് ആർക്കും ഊഹിക്കാൻ പോലും പറ്റില്ല…സമറിനെ കണ്ട് ടീന ഒന്ന് പിന്നിലേക്ക് വലിഞ്ഞു…ടീനയുടെ ഗാങ്ങും സമറിനെ കണ്ടിരുന്നു…അവരും ഭയത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു…അവർക്കും എന്താ ചെയ്യുക എന്ന് ഒരു എത്തുംപിടിയും കിട്ടിയില്ല…
സമർ ഷാഹിയുടെ പിന്നിൽ അവരെ നോക്കി നിന്നു…അനുവും ഗായത്രിയും ഇത് കണ്ടു…സമർ ടീനയോടും കൂട്ടരോടും സ്ഥലം കാലിയാക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു…അത് കണ്ട് ടീനയും കൂട്ടരും പെട്ടെന്ന് സ്ഥലം വിട്ടു…നമ്മുടെ പാവം ഷാഹി എന്താ കരുതിയത് എന്ന് വെച്ചാൽ അവൾ പോലീസിൽ പരാതിപ്പെടും എന്ന് പറഞ്ഞതുകേട്ടാണ് അവർ സ്ഥലം വിട്ടത് എന്നാണ്…അവൾ അവിടെ നിന്ന് അനുവിനും ഗായത്രിക്കും തന്റെ കോളർ പൊക്കി കാണിച്ചിട്ട് പറഞ്ഞു…
“പോലീസ് എന്ന് പറഞ്ഞപ്പോഴേക്കും അവറ്റകൾ സ്ഥലം കാലിയാക്കി…സില്ലി ഗേൾസ്…”…ഷാഹി അവരോട് പറഞ്ഞു…
അപ്പോൾ അനുവും ഗായത്രിയും അവളോട് പിന്നിൽ നോക്കാൻ ആംഗ്യം കാണിച്ചു…അവൾ തിരിഞ്ഞുനോക്കി…അവൾ സമറിനെ കണ്ടു…അവൻ അപ്പോഴും അവളെ തന്നെ നോക്കിനിൽക്കുകയായിരുന്നു…
“തനിക്ക് ഇനിയും മതിയായില്ലേ… താൻ എന്റെ വീട്ടുകാരെ കയ്യിൽ നിന്ന് വാങ്ങിക്കൂട്ടും…ഒന്ന് പോടോ…”..ഇത്രയും പറഞ്ഞിട്ട് ഷാഹി അവരുടെ അടുത്തേക്ക് നടന്നു…അവർ നേരെ ക്ലാസ്സിലേക്കും…സമർ അപ്പോഴും അവളെ നോക്കുക ആയിരുന്നു…
“നിന്റെ അടപ്പ് ഞാൻ ഊരി തരാമെടി കുഞ്ചുണ്ണൂലീ…”…അവൻ മനസ്സിൽ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു…
“നീയെന്തിനാ പിന്നേം അവനോട് ചൂടായത്…”…അനു ക്ലാസ്സിൽ നിന്ന് ഷാഹിയോട് ചോദിച്ചു…
“ആരോട്…”…ഷാഹി തിരിച്ചുചോദിച്ചു…
“ഓഹ്…ഒന്നും അറിയാത്തപോലെ…നീ വണ്ടിയുടെ മുന്നിൽ ചെന്ന് ചാടിയിട്ട് ഒരുത്തനെ വെറുതെ ചീത്ത പറഞ്ഞില്ലേ അവനെ..”..അനു പറഞ്ഞു…
“ഓഹ്.. അവനെ…അവൻ എന്തിനാ എപ്പോളും എന്റെ പിന്നിൽ നടക്കുന്നെ…”…ഷാഹി ചോദിച്ചു…
“എടീ പോത്തെ… ഇന്ന് അവളുമാരുടെ അടുത്ത് നിന്ന് നിന്നെ രക്ഷപ്പെടുത്തിയത് അവനാ…”..അനു പറഞ്ഞു…
“അവനോ….”..ഷാഹി സംശയത്തോടെ ഗായത്രിയോട് ചോദിച്ചു…ഗായത്രി അതെയെന്ന് തലയാട്ടി…
“അപ്പോ ഞാൻ പോലീസിൽ പരാതി പറയും എന്ന് പറഞ്ഞിട്ടല്ലേ അവര് പേടിച്ചുപോയത്…”…ഷാഹി ചോദിച്ചു…
“പിന്നെ..മണ്ണാങ്കട്ട ആണ്… അവൻ അവരെ പേടിപ്പിച്ചു വിട്ടതുകൊണ്ടാണ് അവർ പോയത്…”…അനു പറഞ്ഞു…
“പാവം ചെക്കൻ…ഒരു താങ്ക്സ് പറയാർന്നു…”…ഷാഹി പറഞ്ഞു…
“ഇനി ഇപ്പൊ അത് പറഞ്ഞോ…നല്ല സുന്ദരകുട്ടപ്പനായിരുന്നു…കമ്പനി ആവാനുള്ള നല്ലൊരു അവസരമാണ് കളഞ്ഞത്…”…അനു രസത്തിൽ അവളോട് പറഞ്ഞു…
