“ഹാ…ഓർമ്മയുണ്ട്…നീ കൊറേ കാലം അതിനുപിന്നാലെ മണപ്പിച്ചു നടന്നതല്ലേ…”…അശോകൻ പറഞ്ഞു…
“അതെ…പക്ഷെ അത് ഒരു പന്നമോൻ ഗാപിലൂടെ കയറിക്കളിച്ചു സ്വന്തമാക്കി…അവനുമായി ഒരു മീറ്റിംഗ് ഉണ്ട്..ആ കെട്ടിടത്തിൽ വെച്ച്…..”…അസീസ് പറഞ്ഞു…
“അപ്പൊ അവന്റെ കട്ടയും പണവും പൂട്ടാനുള്ള പരിപാടി ആണെന്ന് ചുരുക്കം…”…
“കാര്യം നമ്മൾ കള്ള നായി ആണെങ്കിലും ഒരു തവണ കാര്യം മുഖത്തുനോക്കി പറയും…അതിന് സമ്മതിക്കാത്തവന്മാരെയെ ഞാൻ സ്നേഹിക്കാറുള്ളൂ…ഏത്…”…അസീസ് ചിരിച്ചുകൊണ്ട് പറഞ്ഞു…
“അപ്പോ നിന്റെ പരിപാടി നടക്കട്ടെ…കണ്ണായ സ്ഥലവും ബോണസിന് ഒരു പതിനൊന്ന് നില കെട്ടിടവും…അടിച്ചുവാരെന്റെ മുത്തേ…”…അശോകൻ പറഞ്ഞു…
“ഹ ഹാ…അപ്പൊ ഞാൻ ഡീൽ കഴിഞ്ഞിട്ടു വിളിക്കാം…ശെരി ന്നാ”…അസീസ് ഫോൺ കട്ട് ചെയ്തു…
“ബോയ്സ് ഗെറ്റ് ഇൻ”…അസീസ് തൻറെ ഒപ്പം ഉള്ള നാല് ബോഡിഗാർട്സിനോട് വണ്ടിയിൽ കയറാൻ പറഞ്ഞു…എന്നിട്ട് അവർ ആ സ്ഥലത്തേക്ക് നീങ്ങി…
നഗരവീഥികളിലൂടെ ആ വണ്ടി പാഞ്ഞു…ഒടുവിൽ അത് അതിന്റെ ലക്ഷ്യസ്ഥാനത്ത് വന്നെത്തി…അവർ പുറത്തിറങ്ങി…ആ പതിനൊന്ന്നില കെട്ടിടത്തെ നോക്കി… ഏറ്റവും മുകളിലെ നിലയിൽ വെളിച്ചം കണ്ടു അവർ…
“ഇതെന്താ പ്രേതാലയമാണോ…മൈരന് രണ്ടാംനിലയിൽ വല്ലോം മീറ്റിംഗ് വെച്ചാൽ പോരെ…”…അസീസ് സ്വയം പറഞ്ഞു…
“കമോൺ ഗയ്സ്…”…അസീസ് ബോഡിഗാർഡ്സിനെ വിളിച്ചിട്ട് മുന്നിൽ നടന്നു…പെട്ടെന്ന് അസീസിന്റെ ഫോൺ ശബ്‌ദിച്ചു…അവന്റെ ഭാര്യ ആയിരുന്നു കാളിൽ…
“എന്താടീ…”…അസീസ് കാൾ അറ്റൻഡ് ചെയ്തിട്ട് അവളോട് ചോദിച്ചു കൊണ്ട് കെട്ടിടത്തിലേക്ക് നടന്നു…
“നിങ്ങൾ ഇത് എവിടെയാ…”…അവൾ തിരിച്ചു ചോദിച്ചു…അസീസ് കെട്ടിടത്തിന് ഉള്ളിൽ എത്തിയിരുന്നു…ലിഫ്റ്റ് ന് വേണ്ടി നോക്കിയപ്പോ അത് ഇല്ലായിരുന്നു…
“മലര്…ലിഫ്റ്റും ഇല്ലേ…പണ്ടാരമടങ്ങാൻ…”…അസീസ് പല്ലിറുമ്മിക്കൊണ്ട് സ്വയം പറഞ്ഞു…അവർ സ്റ്റെപ് വഴി മുകളിലേക്ക് നടക്കാൻ തുടങ്ങി
“നിങ്ങൾ ഇതെവിടാ മനുഷ്യാ..”…അവൾ പിന്നേം ചോദിച്ചു…
“ഞാൻ ചത്തുപോയ നിന്റെ തന്ത ബീരാന്റെ അടുത്തുണ്ട്… എന്തെ അയാൾക്ക് ഫോൺ കൊടുക്കണോ…”…അസീസ് ദേഷ്യത്തോടെ ചോദിച്ചു…ഓരോ നിലകൾ അവർ കേറിക്കൊണ്ടിരുന്നു…ലക്ഷ്യം പതിനൊന്ന്….
“വേണ്ടാ…”..അവൾ മറുപടി പറഞ്ഞു…
“നീ വിളിച്ചത് എന്തിനാന്ന് പറ…”…അസീസ് ചോദിച്ചു…
“നിങ്ങൾ കഴിക്കാൻ വരുന്നില്ലേ…”…അവൾ ചോദിച്ചു…
“എന്ത് ഭക്ഷണമോ അതോ നിന്നെയോ…”…അസീസ് ഒരു കള്ളച്ചിരിയോടെ ചോദിച്ചു…
“ഒന്ന് പോ ഇക്കാ…എപ്പളും ആ വിചാരം തന്നെ മനസ്സിലുള്ളൂ…”…അവൾ ഇളകിച്ചിരിച്ചുകൊണ്ട് മറുപടി നൽകി…
“എടീ ഞാൻ വരാൻ കുറച്ചു സമയം എടുക്കും…നീ വേണേൽ കഴിച്ചിട്ട് കിടന്നോ…”…അസീസ് അപ്പോഴേക്കും പതിനൊന്നാം നിലയിൽ എത്തിയിരുന്നു…അവൻ അവിടെ ഒരു തൂക്കിയിട്ട ലാംപ് കത്തുന്നത് കണ്ടു…അതിന്റെ അടുത്തേക്ക് നടന്നു…
“ഇക്ക ഇപ്പൊ എവിടാ…”…അവൾ ചോദിച്ചു…ലാമ്പിന് താഴെ ഒരു മേശ ഇട്ടിരുന്നു…രണ്ട് സൈഡിലും ഓരോ കസേരയും…അപ്പുറത്തെ സൈഡിലെ കസേരയിൽ ഒരാൾ ഇരിക്കുന്നത് അസീസ് കണ്ടു…പക്ഷെ അവന്റെ മുഖം വെളിവായില്ല…അവൻ ഇരുട്ടിൽ ഇരിക്കുകയായിരുന്നു…
“ഞാൻ ഇവിടെ അടുത്തുണ്ട്… നീ ഫോൺ വെക്ക്…ഞാൻ ഒരു മീറ്റിംഗിൽ ആണ്…”..എന്ന് പറഞ്ഞു അസീസ് ഫോൺ കട്ട് ചെയ്ത് മറ്റേ കസേരയിൽ ഇരുന്നു…അപ്പോഴും അവൻ വെളിച്ചത്തിലേക്ക് അവന്റെ മുഖം കൊടുന്നില്ല…ഇരുട്ടിൽ തന്നെ അവൻ ഇരുന്നു…
“അപ്പോ ബിസിനസ്സ് തുടങ്ങല്ലേ…”…അസീസ് അപ്പുറത്തിരിക്കുന്ന ആളോട് ചോദിച്ചു…
“നീ വന്ന സ്ഥിതിക്ക് തുടങ്ങിയേക്കാം…”…ഇരുട്ടിലുള്ളവൻ പറഞ്ഞു…
അസീസിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി..അവൻ ആകെ ഞെട്ടി…ആ വാക്കുകൾ… അല്ലാ…ആ ശബ്ദം..അത് താൻ എവിടെയോ കേട്ടിട്ടുണ്ട്…അസീസിന്റെ ശ്വാസക്രമം ചടുലമായി… അവൻ വിയർക്കാൻ തുടങ്ങി…
“നിങ്ങൾ ആരാ…”…അസീസ് വിറച്ചുകൊണ്ട് ചോദിച്ചു…പക്ഷെ അവിടെ നിന്നും മറുപടി ഒന്നും വന്നില്ല…നിശബ്ദത…അസീസിന്റെ പാതി ജീവൻ ചോർന്നൊലിച്ചുപോയി ആ നിശബ്ദതയിൽ…
