“പിന്നെ ഞാൻ എന്റെ ഇക്കാനെ കാണുന്നത് ഒരു വലിയ കെട്ടിടത്തിനുമുകളിൽ വെച്ചാണ്…ആ വലിയ കെട്ടിടം…അത് കാരണം…ഡൽഹി മുഴുവൻ ആ കൊലപാതകം നേരിൽ കണ്ടു…എന്റെ ഇക്കാനെ ഇഞ്ചിഞ്ചായി കൊന്നു ആരോ…ഇക്കാന്റെ ശരീരം ആ കെട്ടിടത്തിന് മുകളിൽ നിന്ന് അഴിച്ചെടുക്കുമ്പോൾ പോലും ഒരിറ്റ് ജീവൻ ഇക്കാന്റെ നെഞ്ചിൽ കുടുങ്ങികിടക്കുന്നുണ്ടായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്…ഇക്കാനെ കൊടൂരമായി ആണ് കൊന്നത്…മരണത്തിന്റെ എല്ലാ വേദനയും അറിയിച്ചിട്ടാണ് എന്റെ ഇക്കാനെ മരണം പുൽകിയതെന്ന്…”….അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു…
“മോളെ…എങ്ങനെയാണ് മരണം സംഭവിച്ചത്…അതായത് കൊലപാതകരീതി..മോൾക്ക് ബുദ്ധിമുട്ടാകില്ലെങ്കി പറയാമോ…..”…രണ്ടാമൻ ചോദിച്ചു…
“പറയാം…കത്തികൊണ്ടാണ് കൊന്നത്…കത്തികൊണ്ട് ഹൃദയത്തിന്റെ ഒരു സൈഡിൽ ചെറിയ ഒരു പോറൽ ഉണ്ടാക്കിയിട്ട് എന്നിട്ട് അതിലൂടെ ഇഞ്ചിഞ്ചായി രക്തം ഊറ്റിയെടുത്ത്…”…അവൾ കരഞ്ഞുകൊണ്ട് മുഴുമിച്ചു…
“പിന്നൊന്നുകൂടി പറഞ്ഞു…”…അവൾ തുടർന്നു…
“എന്ത്…”…രണ്ടാമൻ ചോദിച്ചു…
“കൊല്ലപ്പെട്ടവനെ കുറിച്ചല്ല…കൊന്നവനെക്കുറിച്ച്….”..അവൾ പറഞ്ഞു…
“എന്താ പറഞ്ഞത്…”..മൂന്നാമൻ പെട്ടെന്ന് ചോദിച്ചു…
“കൊലപാതകി…അവൻ ഒരു സാധാരണ മനുഷ്യൻ അല്ലാ…അവൻ ഒരു പോർവീരനാണ്…അവനെ കീഴ്പ്പെടുത്തുക അസാധ്യം…പക്ഷെ….”…അവൾ പറഞ്ഞുനിർത്തി..
“എന്താ മോളേ…”…മൂന്നാമൻ ചോദിച്ചു…
“എനിക്കവന്റെ മരണം കാണണം…”…അവൾ വാശിയോടെ പറഞ്ഞു…
“കാണിച്ചുതന്നിരിക്കും…”…എന്നുംപറഞ്ഞ് മൂന്നാമൻ ഫോൺ കട്ട് ചെയ്തു…അവരിൽ ഒരു നിശബ്ദത പടർന്നു…അസീസിനുംകൂടി വന്ന ഗതിയിൽ അവർ ശെരിക്കും ഭയന്നു…കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം…
“അപ്പോൾ അവൻ യുദ്ധം തുടങ്ങി…”…രണ്ടാമൻ പറഞ്ഞു…അവർ അവനെ നോക്കി…
“യുദ്ധം അല്ലാ… വേട്ട എന്ന് പറയുന്നതാകും ശെരി…”…മൂന്നാമൻ രണ്ടാമനെ തിരുത്തി…രണ്ടാമൻ ചോദ്യഭാവത്തിൽ മൂന്നാമനെ നോക്കി…
“യുദ്ധത്തിൽ തിരഞ്ഞെടുത്തു കൊല്ലുന്ന പതിവില്ല…എതിരുനിൽക്കുന്നവർ ഓരോരുത്തരുടെയും തല കൊയ്യാനുള്ളതാണ്…പക്ഷെ ഇവിടെ അവൻ ഓരോരുത്തരെയും തിരഞ്ഞെടുത്ത് ഫിൽറ്റർ ചെയ്താണ് കൊല്ലുന്നത്…”…മൂന്നാമൻ അമർഷത്തോടെ തുടർന്നു…
“ഇത് യുദ്ധം അല്ലാ…അവന്റെ വേട്ടയാണ്…അല്ലെങ്കി ഇവനെ കണ്മുന്നിൽ കിട്ടിയിട്ടും അവൻ ഒഴിവാക്കിയത് എന്തിനാണ്…”…അജയനെ ചൂണ്ടിക്കൊണ്ട് മൂന്നാമൻ പറഞ്ഞു…
“ഇത് വേട്ടയാണ്…സമർ അലി ഖുറേഷിയുടെ മരണവേട്ട…വേട്ടയിൽ അവൻ അഗ്രഗണ്യനാണ്… അതുകൊണ്ട് അവന്റെ കത്തിയുടെ മുന്നിൽ ചെന്ന് പെടേണ്ട എന്ന് അറിയിച്ചോ അറിയിക്കേണ്ടവരെ എല്ലാം…”…മൂന്നാമൻ അജയന് നിർദ്ദേശം നൽകി…
“അവൻ അങ്ങനെ കൊല്ലാനായി തുനിഞ്ഞിറങ്ങിയിട്ടുണ്ടെങ്കിൽ ചിലപ്പോ ദൈവം പോലും നമ്മുടെ കൂടെയുണ്ടെങ്കിലും മതിയാകാതെ വരും…”..അജയൻ പറഞ്ഞു…അവർ അതിനെ എതിർത്ത് ഒന്നും പറഞ്ഞില്ല…അവരിൽ എല്ലാവരിലും പേടി നിറഞ്ഞുനിൽക്കുകയായിരുന്നു…അവരിലെ ആ പേടിയുടെ പുതിയ നാമം…
സമർ അലി ഖുറേഷി☠️💀☠️
■■■■■■■■■■■■■■■
ഷാഹിയും ഗായത്രിയും അനുവും രാവിലെ കോളേജിലേക്ക് കവാടത്തിൽ നിന്നും നടക്കുകയായിരുന്നു…ഓരോ സൊറകൾ പറഞ്ഞുചിരിച്ചു അവർ മുന്നോട്ട് നീങ്ങി…റോഡിന് സൈഡിൽ ഉള്ള കോൺക്രീറ്റ് റോഡിലൂടെ ആയിരുന്നു അവരുടെ നടത്തം…ഓരോ തമാശകളിൽ മുഴുകി അവർ മുന്നോട്ട് നടന്നു…പെട്ടെന്ന് അവർ മൂന്നുപേരും റോഡിലേക്ക് കടന്നു…ഷാഹിയായിരുന്നു റോഡിൻറെ സൈഡിൽ…അവർ റോഡിലേക്ക് ഇറങ്ങിയതും ഒരു ബൈക്ക് ബ്രേക്കും പിടിച്ചു ഷാഹിയുടെ മുന്നിൽ ഞരങ്ങി നിന്നതും ഒരുമിച്ചായിരുന്നു…അവർ മൂന്നുപേരും പേടിച്ചു…ഷാഹി പേടിച്ച് തല താഴ്ത്തി…ഒന്നും പറ്റിയില്ല എന്ന് മനസ്സിലായപ്പോൾ അവൾ തിരഞ്ഞു ബൈക്കിന്മേലേക്ക് നോക്കി…പഴയ ഒരു വിന്റേജ് മോഡൽ ബുള്ളറ്റ് ആയിരുന്നു അത്…അവൾ അതിന്മേൽ ഇരിക്കുന്ന ആളുടെ അടുത്തേക്ക് നോക്കി…വെളുത്ത് നല്ല കട്ട താടിയും വെച്ച് നല്ല മുടിയുള്ള ഒരാളായിരുന്നു ബൈക്കിന്മേൽ…അയാൾ അവളെ തന്നെ നോക്കി നിന്നു…അവളും അവനെ നോക്കി…വളരെ സുന്ദരനായിരുന്നു അവൻ…നല്ല ചൊറുക്കുള്ള മുഖം…നെറ്റിയിന്മേൽ വീണു കിടന്ന മുടിയിഴകൾ അവന്റെ സൗന്ദര്യം വർധിപ്പിച്ചു…അവന്റെ പുരികത്തിന്റെ ഇടത്തെ സൈഡിൽ ചെറിയ ഒരു പാട് ഉണ്ടായിരുന്നു പക്ഷെ അത് വരെ അവന്റെ ഭംഗിക്ക് മാറ്റേകിയതെ ഒള്ളു…അവൾ അവന്റെ കണ്ണിൽ നോക്കി…ഒരു നീലയും ഇളംപച്ചയും കറുപ്പും കൂടിയ കണ്ണ്…അവന്റെ നോട്ടത്തിന് കാന്തിക ശക്തി ഉണ്ടോ എന്ന് അവൾക്ക് തോന്നി…അവൾ അവനെ തന്നെ നോക്കിനിന്നു…
