വില്ലൻ- 5

“താൻ അത് മനസ്സിൽ വെക്കല്ലേ..ഒഴിവാക്ക്… ഇങ്ങനെ മുഖം കടിച്ചു പിടിച്ചു നിൽക്കല്ലേ…നിന്റെ ദേഷ്യം പോയില്ലെങ്കി എനിക്ക് രണ്ടെണ്ണം വേണമെങ്കിൽ തന്നോ…”..സമർ പറഞ്ഞു…

“ഏയ്..അതൊന്നും വേണ്ട..ഐയാം ഓക്കേ…”..ഷാഹി പറഞ്ഞു…

“അപ്പോ ഓക്കേ…കുഞ്ഞുട്ടൻ പറഞ്ഞുതന്ന ഒരു ഷാഹി ഉണ്ട് എന്റെ മുന്നിൽ…എനിക്കവളെ മതി…ദേ ഇവളെ എനിക്ക് വേണ്ട…”…ഷാഹിയുടെ മൂക്കിലേക്ക് ചൂണ്ടി സമർ പറഞ്ഞു..ഷാഹി അത് കേട്ട് ചിരിച്ചു…

“വേണമെങ്കിൽ രാവിലത്തെ ആ ഭദ്രകാളി ഷാഹിയും ഓക്കേ ആണ്.. ബട്ട് ഇത്…അൺസഹിക്കബ്ൾ ആണ്..”…സമർ പിന്നെയും പറഞ്ഞു…ഷാഹി അത് കേട്ട് ചിരിക്കാൻ തുടങ്ങി…

“ദാ ഇത്…ഇതാ എനിക്ക് വേണ്ടത്…”…അവളുടെ ചിരിക്കുന്ന മുഖത്തേക്ക് ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു…അത് കേട്ട് ഷാഹി നാണം കൊണ്ട് വായപൊത്തി… അത് കണ്ട് സമർ ചിരിച്ചു..ഷാഹിയും..

“എന്നാ ശെരി…ഗുഡ് നൈറ്റ്..”..സമർ പറഞ്ഞു…

“ഗുഡ് നൈറ്റ്…”..ഷാഹിയും തിരിച്ചുപറഞ്ഞു…സമർ കുറച്ചുനടന്നിട്ട് തിരിഞ്ഞു നോക്കി…ഷാഹി അവന്റെ മുഖത്തേക്ക് നോക്കി…
“കീപ് സ്മൈലിങ്…ചില ചിരികൾ പിന്നെയും പിന്നെയും കാണാൻ തോന്നും…നിന്റേത് പോലെ…”…സമർ പുഞ്ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു…എന്നിട്ട് അവൻ റൂമിലേക്ക് പോയി…അവൾ അത് കേട്ട് ചിരിച്ചു…എന്നിട്ട് അവളുടെ പണികൾ തുടർന്നു….

】【】【】【】【】【】【】【】【

സമയം പത്തര…(രാവിലെ)…

ഡിജിപി ഓഫീസ്…

ശാന്തത…

നിശബ്ദത…

രണ്ട് വാക്കും ഏകദേശം സാമ്യമുള്ളതാണ്…കാരണം രണ്ടിലും ഉള്ളത് സമാധാനം…നമ്മുടെ മനസ്സിന്റെ ഉള്ളിലേക്ക് ചിറകടിച്ചു വരുന്ന വെള്ളരിപ്രാവ് തരുന്ന സമാധാനം അല്ലാ…സമാധാനം…മനസ്സിലും പുറത്തും യുദ്ധമില്ലാത്ത അവസ്ഥ…സമാധാനം അതിന്റെ പരമാർത്ഥത്തിൽ…

സമാധാനം അക്ഷരാർത്ഥത്തിൽ നിറഞ്ഞുനിന്നു അവിടെ…

പക്ഷെ ആ സമാധാനം അവിടുത്തെ തൂണിനും തുരുമ്പിനും മാത്രമേ അനുഭവിക്കാൻ സാധിച്ചുള്ളൂ…സുനാമി വരാൻ പോകുന്നു എന്നറിഞ്ഞാൽ കടൽ തീരത്തുള്ളവരുടെ അവസ്ഥ എങ്ങനെ ഉണ്ടാകും…അതായിരുന്നു അവിടെ ഉള്ള ഓരോ പൊലീസുകാരന്റെയും മനസ്സിലെ അവസ്ഥ…കാരണം അവിടെ ഒരു സുനാമി വരാൻ പോകുവാണ്… അവിടെയുള്ളവരെ മുഴുവൻ വിഴുങ്ങാൻ പാകത്തിലുള്ള ഒരു സുനാമി…

പൊലീസുകാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു…പക്ഷെ ഓരോരുത്തരുടെയും കണ്ണിന്റെ ലക്ഷ്യസ്ഥാനം ആ ഓഫീസിന്റെ ഗേറ്റ് ആയിരുന്നു…ശാരീരികബലം ഉള്ളവരാണ് പൊലീസുകാർ…പക്ഷെ മനബലം ആണ് എല്ലാം നിയന്ത്രിക്കുക…അത് എല്ലാവരിലും ചോർന്ന് പോയാൽ….ഓരോരുത്തരുടെയും കയ്യും കാലും ഒക്കെ വിറക്കുന്നുണ്ടായിരുന്നു…സമയം കടന്നുപോയിക്കൊണ്ടേയിരുന്നു…പക്ഷെ എന്നത്തേയും പോലെ അല്ലാ… ഒരുമാതിരി അമൽ നീരദിന്റെ പടം പോലെ…ഫുൾ സ്ലോമോഷൻ…ഒച്ചിഴയുന്നതിനേക്കാൾ പതുക്കെ സമയം മുന്നോട്ട് നീങ്ങി…ഓഫീസിൽ ഡിജിപി യശ്വന്ത് സിൻഹയും കിരണുമായിരുന്നു ഉണ്ടായിരുന്നത്…അവരും നല്ല ചർച്ചകളിൽ ആയിരുന്നു..വരാൻ പോകുന്ന സുനാമി എങ്ങനെ അഭിമുഖീകരിക്കും എന്നുള്ള ചർച്ചയിൽ…ഒരാളെ മുഖത്തു പോലും ഭയമല്ലാത്ത ഒരു വികാരം കാണാൻ കഴിഞ്ഞില്ല…
സമയം 10:59….

പെട്ടെന്ന് ഒരു അംബാസിഡർ കാറിന്റെ ഹോണടി അവിടെയുള്ളവർ കേട്ടു..എല്ലാവരും ഗേറ്റിന്റെ അടുത്തേക്ക് നോക്കി…അതാ വരുന്നു…സുനാമി..ഒരു കറുത്ത അംബാസിഡർ ഡിജിപി ഓഫീസിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് വന്നു…അത് പോർച്ചിൽ വന്നു നിന്നു…എല്ലാവരും അവിടേക്ക് നോക്കി…ഡ്രൈവർ സീറ്റിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് പിന്നിലെ ഡോർ തുറന്നു…ഒരു കാൽ പുറത്തേക്ക് വന്നു…ഡോർ പിടിച്ചുകൊണ്ട് വെള്ള ഷർട്ടും വെള്ള തുണിയും ധരിച്ച ഒരാൾ പുറത്തേക്കിറങ്ങി…അവിടെയുള്ളവർ എല്ലാം പേടിയോടെ അയാളെ നോക്കി…പ്രായം ഒരു അമ്പതിന് മുകളിൽ വരും…പക്ഷെ കണ്ടാൽ അത്ര തോന്നില്ല…കരുത്തൻ.. അസാമാന്യ കരുത്തൻ…നരച്ച കട്ട താടിയും പലയിടത്തും നരച്ച മുടിയിഴകളും…പിന്നെ തന്റെ കൊമ്പൻ മീശയും…അയാൾ എല്ലാവരെയും നോക്കി…അയാൾ തന്റെ

മുണ്ടൊന്ന് ശെരിയാക്കി…എന്നിട്ട് എല്ലാവരും കാൺകെ തന്റെ കൊമ്പൻ മീശ ഒന്ന് പിരിച്ചു…പക്കാ മാസ്സ്…

ഡിജിപിയും കിരണും പുറത്തേക്ക് വന്ന് അദ്ദേഹത്തെ ഉള്ളിലേക്ക് ക്ഷണിച്ചു…അദ്ദേഹം ഉള്ളിലേക്ക് നടന്നു…ഓഫീസിൽ കയറി കസേരയിൽ ഇരുന്നു…ഡിജിപി എന്തോ ചോദിക്കാനായി വന്നു…പക്ഷെ അദ്ദേഹം ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച് സംസാരിക്കരുത് എന്ന് ആംഗ്യം കാണിച്ചു…എന്നിട്ട് അയാൾ വാച്ചിൽ നോക്കി…

സമയം 11:00

ഓരോ സെക്കണ്ടും ഒരു മണിക്കൂറെന്ന പോലെ കടന്നുപോയി…ഡിജിപിയും എസ്പി കിരണും ഒന്നും മിണ്ടാതെ പേടിയോടെ അദ്ദേഹത്തെ നോക്കിനിന്നു…അയാൾ അപ്പോഴും ഒരു കുലുക്കവും ഇല്ലാതെ എന്തോ പ്രതീക്ഷിച്ചു ഇരിക്കുന്നുണ്ടായിരുന്നു…

സമയം 11:01

സെക്കണ്ടിന്റെ സൂചി പന്ത്രണ്ടിൽ വന്ന് ചേർന്നതും നിമിഷസൂചി ചെറുതായി മുന്നോട്ട് ചാടി 11:01 ൽ എത്തി…അത് കണ്ടതും അദ്ദേഹം ഏഴുന്നേറ്റ് തിരിഞ്ഞു നടന്നു…ഡിജിപിയും എണീറ്റു…

“സാർ…”..ഡിജിപി വിളിച്ചു…അയാൾ നിന്നു… പതിയെ തിരിഞ്ഞു…ഡിജിപി ചോദ്യഭാവത്തിൽ അയാളെ നോക്കിനിന്നു…
“ഞാൻ വന്നത് 10:59 ന്… ഒരു നിമിഷം…അത് ഞാൻ നിങ്ങൾക്ക് തന്ന മര്യാദ…ഇപ്പൊ 11:01..ഒരു നിമിഷം അവർക്കു വേണ്ടിയും…ദി മീറ്റിംഗ് ഈസ് ഓവർ…”…അയാൾ പറഞ്ഞു…

“ബട്ട് സാർ…”…ഡിജിപി പറഞ്ഞു…

“സമയം അമൂല്യമാണ് സാറേ…വളരെ അമൂല്യം…പിന്നെ നിങ്ങൾ ഉദ്ദേശിച്ച സമാധാനം…അതെനിക്ക് പുതിയതാണ്…എന്നിട്ടും ഒരു മാറ്റം നല്ലതാണെന്ന് കരുതി ഈ വയസ്സാംകാലത്തും ഞാൻ വന്നു…പക്ഷെ എന്ത് ചെയ്യാം…നന്നാവാൻ സമ്മതിക്കില്ല…ഇനി നിങ്ങളോട് പറയാൻ ഉള്ളത്…നല്ല കാഴ്ച്ചക്കാർ ആവുക…അത് മാത്രം…”…അത്രയും പറഞ്ഞിട്ട് അയാൾ വാതിൽക്കലേക്ക് നടന്നു…

“സാർ ഒന്ന് നിൽക്കൂ…എനിക്ക് പറയാനുള്ളത് കേൾക്കൂ…”..ഡിജിപി പറഞ്ഞു…പക്ഷെ അത് കേൾക്കാതെ അയാൾ വാതിൽക്കലേക്ക് നടന്നെത്തി…പെട്ടെന്ന് വാതിൽക്കൽ ഉണ്ടായിരുന്ന കിരൺ അയാളുടെ നെഞ്ചിനുനേരെ കൈനീട്ടി നിർത്താൻ ശ്രമിച്ചു…

“കിരൺ നോ…..”..ഇത് കണ്ട ഡിജിപി ആക്രോശിച്ചു…

തന്റെ നെഞ്ചിന് നേരെനിന്ന ആ കൈ അയാൾ നോക്കി…പിന്നെ നെഞ്ചിനുനേരെ കൈനീട്ടിയവനെയും…ഒരൊന്നൊന്നര നോട്ടം…(ല്യൂസിഫെറിൽ ലാലേട്ടൻ നോക്കുന്ന പോലുള്ള ഒരു നോട്ടം…)…ആ നോട്ടത്തിൽ തന്നെ കിരണിന്റെ മുക്കാല്ഭാഗം ജീവനും നഷ്ടപ്പെട്ടിരുന്നു…അവൻ പേടിച്ചു പെട്ടെന്ന് തന്നെ കൈ താഴ്ത്തി…അയാൾ പക്ഷെ അവനെ തന്നെ നോക്കി നിന്നു…

“ഒരാളുടെ നേരെ കൈവെക്കുകയോ വീശുകയോ ചെയ്യുന്നതിനുമുമ്പ് മിനിമം അയാൾ ആരാണെന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാ…നിന്റെ ആയുസ്സിന്…”…അയാൾ തന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ സംസാരിച്ചു…കിരൺ ഭയന്നിട്ട് ഒരക്ഷരം മിണ്ടാൻ ആവാതെ നിന്നു…

Leave a Reply

Your email address will not be published. Required fields are marked *