വില്ലൻ- 5 1

“അയ്യാ…അച്ചായത്തിയുടെ ഒരു പൂതി…”..ഷാഹി കളിയാക്കി പറഞ്ഞു..അത് കേട്ട് അവർ മൂന്നുപേരും ചിരിച്ചു…പക്ഷെ ഷാഹിയുടെ മനസ്സ് സമർ കീഴടക്കികഴിഞ്ഞിരുന്നു…അവൾ അവനെ കുറിച്ച് തന്നെ ചിന്തിച്ചിരുന്നു…ഒരു നന്ദി പറയാമായിരുന്നു…അവളുടെ കുറുമ്പ് അവൾക്ക് തന്നെ വിനയായത് ഓർത്ത് അവൾ പലതവണ തലയിൽ അടിച്ചു…ഷാഹിക് മാത്രമല്ല അനുവും ഗായത്രിയും അവന്റെ സൗന്ദര്യത്തിൽ മയങ്ങിയിരുന്നു…

അന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചതിനേക്കാൾ കൂടുതൽ ഷാഹി ആലോചിച്ചത് അവനെ കുറിച്ചാണ്…ഒരു മാപ്പ് എങ്കിലും പറയണം എന്ന് അവൾക്ക് തോന്നി…അതുകൊണ്ട് തന്നെ കോളേജ് വിട്ടപ്പോൾ പോകുന്ന വഴിക്ക് ഒക്കെ അവനെ നോക്കി പക്ഷെ കണ്ടുകിട്ടിയില്ല…അവൾ നിരാശയോടെ വീട്ടിലെത്തി…അവൾ ചായ ഉണ്ടാക്കി കുടിച്ചു…അതിനുശേഷം അവൾ വീട്ടിലെ പണികളിൽ മുഴുകി…പെട്ടെന്ന് ആരോ കതകിൽ മുട്ടുന്നത് അവൾ കേട്ടു… അവൾ അവിടേക്ക് ചെന്നു…കതക് തുറന്നു പക്ഷെ പുറത്ത് ആരും ഇല്ലായിരുന്നു…അവൾ ഒന്നുകൂടി നോക്കിയശേഷം വാതിൽ അടച്ചു അടുക്കളയിലേക്ക് നടന്നു…തനിക്ക് തോന്നിയതാകും എന്ന് അവൾ കരുതി…പെട്ടെന്ന്…പിന്നെയും കതകിൽ മുട്ടുന്ന ശബ്ദം അവൾ കേട്ടു..അവളിൽ പേടി വരാൻ തുടങ്ങി…അവൾ ചെന്ന് പിന്നെയും കതക് തുറന്ന് നോക്കി…അവൾ ആരെയും കണ്ടില്ല…അവൾ ഒന്നുകൂടെ നോക്കി…അവൾക്ക് ആരെയും കാണാൻ സാധിച്ചില്ല…അവൾ പിന്നെയും വാതിൽ അടക്കാൻ നോക്കിയപ്പോ പെട്ടെന്ന് ഒരു കാൽ അതിനു നടുവിൽ വന്നു നിന്നു…അവൾ അതുകണ്ട് മുകളിലേക്ക് നോക്കി…അപ്പോളുണ്ട് താൻ രാവിലെ ചീത്ത വിളിച്ചവൻ(സമർ) തന്നെ നോക്കി നിൽക്കുന്നു…ഷാഹി ചെറുതായി ഭയന്നു…

“ഓഹോ…അപ്പോ ഇതാണോ നിന്റെ വീട്…”…കതകുതുറന്ന് അകത്തുകയറിയിട്ട് സമർ ചോദിച്ചു…ഷാഹി പേടിച്ചു പിന്നിലേക്ക് മാറി…

“അതെ..”..ഷാഹി മറുപടി നൽകി…

“രാവിലെ ഏതൊക്കെയോ മാമനേം മച്ചാനേം കുറിച്ച് മോൾ പറഞ്ഞില്ലാർന്നോ… അവരെയൊന്ന് വിളിച്ചെ…”..സമർ പറഞ്ഞു…

“അവർ…അവർ..പുറത്തു പോയെക്കുവാ..”..ഷാഹി വിക്കിക്കൊണ്ട് മറുപടി നൽകി…
“അപ്പൊ മോൾ ഇപ്പൊ ഇവിടെ ഒറ്റയ്ക്കാണോ…”…വല്ലാത്തൊരു ഭാവത്തോടെ സമർ ചോദിച്ചു…ഷാഹി അത് കണ്ടു പേടിച്ചു അതെയെന്ന് തലയാട്ടി…

“ആഹാ..അപ്പോ കാര്യം എളുപ്പമായല്ലോ..”..സമർ ചിരിച്ചുകൊണ്ട് പറഞ്ഞു…ഷാഹി പേടിച്ചു പിന്നിലേക്ക് മാറി…

“എന്തൊക്കെയോ രാവിലെ തരാം എന്ന് പറഞ്ഞില്ലേ…അത് പലിശയടക്കം വാങ്ങാൻ വന്നതാ ഞാൻ…എന്തായാലും മാമന്മാർ തരാനില്ല… അതുകൊണ്ട് നീ തന്നെ അവരുടേത് കൂടെ തന്നാൽ മതി…”..സമർ പറഞ്ഞു..ഷാഹി പേടിയോടെ അവനെ നോക്കി നിന്നു…

“എന്താടീ നിന്റെ വായ പൂട്ടിയോ…രാവിലെ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ…”…സമർ അവളോട് ദേഷ്യത്തോടെ ചോദിച്ചു…ഷാഹി ഒന്നും മിണ്ടാൻ ആകാതെ പിന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു…

“അപ്പൊ തുടങ്ങുക അല്ലേ… കുറച്ചുനാളായി ഇതുപോലെ ഒരു കിളുന്ത് പെണ്ണിന്റെ ടേസ്റ്റ് അറിഞ്ഞിട്ട്…”…സമർ നാവ് നീട്ടിക്കൊണ്ട് പറഞ്ഞു…ഷാഹി ഭയന്നു വിറച്ചു..

“രാവിലെ എനിക്ക് ഒരു അബദ്ധം പറ്റിയതാ…”..ഷാഹി വിക്കിക്കൊണ്ട് പറഞ്ഞു..

“അതെ രാവിലെ നിനക്കൊരു അബദ്ധം പറ്റി.. ഇപ്പൊ എനിക്കും ഒന്ന് പറ്റാൻ പോകുന്നു…”..അതും പറഞ്ഞു സമർ അടുത്തേക്ക് ചെന്നു… ഷാഹി പിന്നിലേക്ക് മാറി ചുമരിൽ തട്ടി നിന്നു…

“പ്ലീസ് എന്നെ ഒന്നും ചെയ്യരുത്…”..ഷാഹി കൈകൂപ്പിക്കൊണ്ട് അവനോട് അപേക്ഷിച്ചു…

“ഏയ്…ഞാൻ ഒന്നും ചെയ്യൂല്ല.. നീ ഇങ്ങോട്ട് വാ..”..സമർ അവളെ കൈനീട്ടി വിളിച്ചു… ഷാഹി പെട്ടെന്ന് ഓടാൻ ശ്രമിച്ചു…സമർ അവളെ കടന്നു പിടിച്ചു…എന്നിട്ട് അവളെ ചുമരിനോട് ചേർത്തുപിടിച്ചു…ഷാഹി ചെറുക്കാൻ പരമാവധി ശ്രമിച്ചു..പക്ഷെ അതൊന്നും സമറിന്റെ കരുത്തിനുമുന്നിൽ വിലപ്പോയില്ല…അവൾ അവന്റെ കയ്യിൽ ഒതുങ്ങിനിന്നു…അവൾ പേടിച്ചിട്ട് ആകെ തളർന്നു…അവൾ അവനെ നോക്കി നിസ്സഹായയായി… അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി അവൾ കണ്ടു…
“ഐഷ്… എന്തായിത് ബലാത്സംഗമോ…അശ്ലീലം..മ്ലേച്ചം… ഐഷ്..ഐഷ്…”…പുറത്തുനിന്നു ഷാഹി ആ വാക്കുകൾ കേട്ടു.. അവൾ അവിടേക്ക് നോക്കി..അപ്പോഴുണ്ട് അവിടെ കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു…അവൾ സമറിനെ നോക്കി…അവനും അതാ ചിരിക്കുന്നു..സമർ അവളെ സ്വതന്ത്രയാക്കി… അവൾ പേടിച്ചു പിന്നിലേക്ക് മാറി വന്നു..സമറും കുഞ്ഞുട്ടനും അവളെ നോക്കി പൊട്ടിച്ചിരിച്ചു…അവർ അവളെ പറ്റിച്ചതാണെന്ന് അവൾക്ക് മനസ്സിലായി…പക്ഷെ അവൾ ആകെ ഭയന്നിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *