വില്ലൻ- 6 3

“പോയി സംസാരിക്കേടാ നാറി…സ്വർഗത്തിലെ കട്ടുറുമ്പ് ആവണ്ടാ എന്ന് കരുതി പുലർച്ചയ്ക്ക് എണീറ്റ് പോന്ന എന്നെ പറഞ്ഞാൽ മതിയല്ലോ…”…കുഞ്ഞുട്ടൻ പറഞ്ഞു…ചെക്കൻ എനിക്കും അവൾക്കും ഒരു സ്പേസ് തരാൻ വേണ്ടി മുങ്ങിയതാ… കട്ടചങ്ക് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ആണ്…

“സ്വർഗ്ഗമോ…”..ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…

“അതെ…സ്വർഗം തന്നെ…മനുവിന്റേം കുഞ്ചുണ്ണൂലിയുടേം സ്വർഗം…”…കുഞ്ഞുട്ടൻ പറഞ്ഞു…

“ഹമ്…”…ഞാൻ മൂളി…

“ഡാ…”..കുഞ്ഞുട്ടൻ എന്നെ വിളിച്ചു…

“പറ…”…ഞാൻ മറുപടി കൊടുത്തു…

“നിന്റെ കുഞ്ചുണ്ണൂലിക്ക് ഒരു മാറ്റവും ഇല്ലെടാ..പണ്ടത്തെപ്പോലെ തന്നെ..പാവം പൊട്ടിപെണ്ണ്.. പിന്നെ അന്നത്തെ അവളുടെ കുറുമ്പും..ഒരു മാറ്റവും ഇല്ലെടാ…അവൾ എന്നും നിന്റേതാ.. നിന്റേത് മാത്രം….”…കുഞ്ഞുട്ടൻ പറഞ്ഞു…

“അറിയാടാ..ഇത്രയും കൊല്ലമായും ഞാൻ അവളുടെ പിന്നാലെയല്ലേ…അവളെ എനിക്ക് അറിയാം..മറ്റാരേക്കാളും..”…ഞാൻ അവനോട് പറഞ്ഞു…

“ഇത്രയും കാലം ഒഴിഞ്ഞുമാറി നിന്നിട്ട് ഇപ്പൊ എന്താടാ അവളെ നീ നിന്റെ അടുക്കൽ എത്തിച്ചത്…പൗരസമിതി ഒക്കെ നിന്റെ കളിയാണെന്ന് മനസ്സിലായി..എന്താടാ കാര്യം…”…കുഞ്ഞുട്ടൻ എന്നോട് ചോദിച്ചു…

“സമയം അടുത്ത് തുടങ്ങിയെടാ…അടുത്ത് തുടങ്ങി…അവളുടെ ആ സ്നേഹം ഒരിക്കൽക്കൂടി….”…എനിക്ക് വാക്കുകൾ കിട്ടാതെയായി…

“ഒരിക്കൽക്കൂടി അതൊന്ന് അറിയാനൊരു പൂതി…”…ഞാൻ വാക്കുകൾ മുഴുമിച്ചു…കുഞ്ഞുട്ടൻ എന്റെ വാക്കുകൾ പൂർത്തീകരിക്കുന്നതിന് വേണ്ടി കാത്തുനിന്നു…

“അത് കിട്ടുമെടാ…അവൾ നിനക്കുള്ളതാ.. കുഞ്ചുണ്ണൂലി മനുവിന് ഉള്ളതാ.. നീ ആരാന്ന് അറിയുന്ന നിമിഷം അവൾ നിന്നെ സ്നേഹിച്ചു കൊല്ലും…”..കുഞ്ഞുട്ടൻ പറഞ്ഞു…

“വേണ്ടെടാ…അത് പറയണ്ടാ.. അത് ശേരിയാവില്ല..അവൾ ഞാൻ ആരാണെന്ന് അറിയാതെ എന്നെ സ്നേഹിക്കണം…അത് മതി…”…
ഞാൻ അവനോട് പറഞ്ഞു…

“എടാ എന്തിനാടാ ഇത് ഇങ്ങനെ കോംപ്ലിക്കേറ്റ് ആക്കുന്നെ..അത് വേണോ…ഇന്നലെ തന്നെ നിന്റെ മുഖം ഞാൻ കണ്ടതാ…”…കുഞ്ഞുട്ടൻ പറഞ്ഞു…

“എന്തെ…”…ഞാൻ അവനോട് ചോദിച്ചു…

“അവൾ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു ഇരുന്ന് ചോറ് തിന്നപ്പോ ഞാൻ നിന്റെ മുഖം കണ്ടതാ…രക്തം ഇല്ലായിരുന്നു നിന്റെ മുഖത്ത്…”…കുഞ്ഞുട്ടൻ പറഞ്ഞു…
“ശരിയാടാ…ചത്തുപോയി ഞാൻ…അകലെയായിരുന്നപ്പോൾ ഒരു പ്രശ്നം ഉണ്ടായിരുന്നില്ല…വിഷമം സഹിക്കാൻ പറ്റുന്നതായിരുന്നു… പക്ഷെ അവൾ എന്റെ തൊട്ടടുത്ത് ഉണ്ടായിട്ടും ഒരക്ഷരം പോലും മിണ്ടാതെ ഇരുന്നപ്പോൾ തീർന്നു പോയി ഞാൻ…”…ഞാൻ അവനോട് പറഞ്ഞു…

“അതോണ്ടാവും നേരെ അടുക്കളയിലേക്ക് വിട്ടത് അല്ലെ…”…

“ഹമ്… നീ കണ്ടു അല്ലെ…”…

“കണ്ടു..കണ്ടു…ഒറ്റയ്ക്ക് സമാധാനമായി സംസാരിച്ചോട്ടെ എന്ന് കരുതിയാ ദാഹിച്ചിട്ടും വെള്ളം എടുക്കാൻ പോലും ആ വഴിക്ക് വരാഞ്ഞത്..”…കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

“ഓഹോ…”…

“ആഹാ…”…

“എന്നിട്ട് നീ ഇപ്പൊ എവിടാ…”..ഞാൻ പിന്നെ ഓരോരോ വിശേഷങ്ങൾ ചോദിച്ചുകൊണ്ട് ഉദ്യാനത്തിലേക്ക് നടന്നു…ഒപ്പം റോക്കിയും…

ഇതേസമയം…..

ഷാഹി തന്റെ പേടമാൻ മിഴികൾ കഷ്ടപ്പെട്ട് തുറന്നു…ദൈവമേ ഇത്ര നേരത്തെ നീ വെളുപ്പിച്ചോ…ദൈവത്തോട് രാവിലെതന്നെ ചിണുങ്ങിക്കൊണ്ടാണ് മൂപ്പത്തിയുടെ എണീക്കൽ…അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അട്ടത്തേക്ക് ഒന്ന് നോക്കി…അട്ടത്ത് ഒന്നും ഉണ്ടായിട്ടല്ല പുഞ്ചിരിച്ചുകൊണ്ട് രാവിലേ എണീറ്റാൽ പിന്നെ അന്ന് നടക്കുന്നത് എല്ലാം നല്ലതായിരിക്കും എന്നാരോ പറഞ്ഞുകൊടുത്തിട്ടുണ്ട്…അതോണ്ട് ചെറിയ ഒരു പുഞ്ചിരി…എന്തായാലും അട്ടത്ത് ഒട്ടിപ്പിടിച്ചു നിന്നിരുന്ന പല്ലികൾ ഒക്കെ ഹാപ്പിയായി…അത്രയ്ക്ക് നല്ല ഒരു പുഞ്ചിരി അല്ലെ അവർക്ക് രാവിലെ കിട്ടിയത്…അവൾ ബെഡിൽ ഒന്ന് ഞെളിപിരി കൊണ്ടു…പെട്ടെന്ന് അവളിലേക്ക് ഒരു സംഗീതം ഒഴുകിയെത്തി…അവൾ കാതുകൂർപ്പിച്ചു..ആ ഗാനം അവളിലേക്കെത്തി…
ധനാ ധോന്ത നാ നാ
ധനാ ധോന്ത നാ നാ
ധനാ ധോന്ത നാ നാ
നാ നാ നാ
ധനാ ധോന്ത നാ നാ
ധനാ ധോന്ത നാ നാ
ധനാ ധോന്ത നാ നാ
നാ നാ നാ
പൂക്കൾ പൂക്കും തരുണം ആറുയിരേ
പാർത്തതാരും ഇല്ലയേ…

Leave a Reply

Your email address will not be published. Required fields are marked *