അവൾ കാപ്പിയുമായി പിന്നിലേക്കെത്തി… അവൾ കാപ്പിയെടുത്ത് മേശയിൽ വെച്ചിട്ട് തന്റെ ഡ്രസ്സ് ഒക്കെ ഒന്ന് റെഡിയാക്കി…എന്നിട്ട് കാപ്പി കയ്യിലെടുത്ത് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി…അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു…സമറിനെ കണ്ടില്ല…ഇവൻ ഇത് എവിടെപ്പോയി…പെട്ടെന്ന് ഒരു മുരൾച്ച അവൾ കേട്ടു.. അവൾ കേട്ടഭാഗത്തേക്ക് പതിയെ തല തിരിച്ചു…അവളുടെ കണ്ണുകൾ ബാഷയുടെ മേൽ പതിഞ്ഞു..ബാഷാ അവളെ നോക്കിനിൽക്കുന്നു..അവൾ പേടിച്ചു വിറച്ചു..അവന്റെ തുടൽ അഴിച്ചിട്ടിരിക്കുന്നു..പടച്ചോനെ എന്താ ചെയ്യുക..അവൾക്ക് ഒരു എത്തുംപിടിയും കിട്ടിയില്ല..അവൾ അനങ്ങാതെ കപ്പും സോസറും പിടിച്ചു നിന്നു..വിറച്ചിട്ട് കപ്പും സോസറും ഇടിക്കുന്ന സൗണ്ട് അവൾ കേട്ടു… അവൾ ബാഷയെ നോക്കി…അവൻ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു..അവന്റെ ദംഷ്ട്രങ്ങൾ കാണിച്ചു നാവ് പുറത്തേക്കിട്ട് അവൻ അവളെ തന്നെ നോക്കി നിന്നു…അവൻ അവളെ നോക്കി മുരളിക്കൊണ്ടിരുന്നു… അവൾ ആകെ ഭയന്നുവിറച്ചു…തന്റെ ജീവൻ ഇപ്പൊ പോകും എന്ന് അവൾക്ക് തോന്നി…കാലിൽനിന്നൊക്കെ എന്തൊക്കെയോ കേറി വരുന്നപോലെ തോന്നി…കാലൊക്കെ മണ്ണിൽ ഉറച്ചപോലെ..ഒന്നും അനക്കാനാവാതെ നിസ്സഹായയായി അവൾ നിന്നു.. ബാഷാ അവളെ തന്നെ നോക്കി നിന്നു..ആ ഭീകരനായ നായയുടെ ഒരു കടിക്ക് പോലും ഷാഹി തികയില്ലായിരുന്നു..ബാഷാ ഒന്ന് മേലേക്ക് വീണാലും അവൾ നുറുങ്ങി പോകും…നെറ്റിയിൽ നിന്ന് വീഴുന്ന വിയർപ്പുതുള്ളികൾ തുടക്കാൻ പോലും ആവാതെ അവൾ പേടിച്ചു നിന്ന്…പെട്ടെന്ന് ആണ് അത് സംഭവിച്ചത്…സോസരിന്മേൽ നിന്ന് കപ്പ് മറിഞ്ഞു കോഫീ അവളുടെ മേലേക്ക് വീണു..ചൂട് കാപ്പി മേലേക്ക് വീണപ്പോൾ അവൾ ഞെട്ടിച്ചാടി…ആ ഒരു ചലനത്തിനായാണ് ബാഷാ കാത്തിരുന്നത്…അവൻ അവളുടെ അടുത്തേക്ക് കുതിച്ചു…അവളെ കടിച്ചുമുറിക്കാൻ…ഷാഹിയും അത് കണ്ടു…അവൾ പേടിച്ചു വിറച്ചു..ഒന്ന് അനങ്ങാൻ പോലും ആവാതെ അവൾ നിസ്സഹായയായി നിന്നു…ബാഷാ അവളുടെ അടുത്തേക്ക് കുതിച്ചു…അവന്റെ ഓരോ കുതിപ്പിലും അവൾ മരണം കണ്ടു..അവൾ അമ്മേ… അമ്മേ…..ന്ന് വിളിച്ചു ആർത്തു….ബാഷാ അടുത്തേക്കെത്തികൊണ്ടിരുന്നു…അവന്റെ പല്ലുകൾ ഒക്കെ തിളങ്ങുന്നത് അവൾ കണ്ടു…അവന്റെ വായിൽ നിന്ന് വെള്ളം വരുന്നത് അവൾ കണ്ടു..അവന്റെ കണ്ണുകൾ ഒക്കെ കൂർത്ത് തന്നെ മാത്രം ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നത് കണ്ടു..തനിക്കിനി അധികം സമയമില്ല എന്ന് അവൾക്ക് തോന്നി…അവൻ അടുത്തെത്തി..ഒരൊറ്റ കുതിപ്പുകൂടി..അതോടെ തീരും..ഞാൻ…അവൻ എന്നെ കടിച്ചുകുടയും…തന്നെ രക്ഷിക്കാൻ ആരുമില്ല…ദൈവത്തോട് പ്രാർത്ഥിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല..അവൻ അടുത്തെത്തി…ഇപ്പൊ തീരും…ഷാഹി പേടിച്ചു കണ്ണടച്ചു..തന്റെ കാലൻ തൊട്ടടുത്തെത്തി എന്ന ഉൾഭയത്താൽ…
പെട്ടെന്ന് അവൾ ഒരു വിളി കേട്ടു…”ഹേയ് ബാഷാ…”…പക്ഷെ അവൾ കണ്ണ് തുറന്നില്ല…അവൾ മരണത്തെ വരിക്കാനായി കാത്ത് നിന്നു… അവൾ കണ്ണുകൾ ഇറുക്കിയടച്ചു.. തന്നെ അവനിപ്പോ കടിച്ചുകുടയും…അവൾ പേടിച്ചു പേടിച്ചു നിന്നു… അവൾ ഒന്നും ചെയ്യാനാവാതെ പാതി ചത്തു നിന്നു… പക്ഷെ കുറച്ചുകഴിഞ്ഞിട്ടും നായയുടെ കടി എൽക്കാത്തതിനാൽ അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി…അപ്പോൾ മുൻപിൽ നായ ഇല്ലായിരുന്നു…പക്ഷെ അവൻ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…അവൻ…എന്റെ രക്ഷകൻ..എന്റെ മാത്രം…എന്റെ മാത്രം സമർ…
സമർ കുഞ്ഞുട്ടനോട് സംസാരിച്ചു കഴിഞ്ഞു പിന്നിലേക്ക് വരുകയായിരുന്നു…റോക്കി എന്നെ ഒട്ടിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു…ഞാൻ അവന്റെ തലയിൽ ഒന്ന് തലോടി…
“ഇനി കുറച്ചുനാളത്തേക്ക് എവിടേക്കും പോണില്ലെടാ… പേടിക്കേണ്ട ട്ടോ..”..ഞാൻ അവന്റെ തലയിൽ തലോടിയിട്ട് പറഞ്ഞു…അവൻ ഒന്ന് മൂളി…
“അല്ല..അവൻ എവിടെ പോയി..”..ഞാൻ ബാഷയെ കാണാത്തത് കൊണ്ട് അവനോട് തിരക്കി…ഞാനും അവനും കൂടി പിന്നിലേക്ക് നടന്നു..അടുത്തെത്താനായപ്പോൾ ബാഷാ മുരളുന്ന ഒച്ച കേട്ടു… ഓഹ്.. ഏതോ പൂച്ച അവന്റെ മുന്നിൽ ചെന്ന് പെട്ടിട്ടുണ്ട്…അവന്റെ കാര്യം ഇന്ന് അവൻ തീരുമാനമാക്കും..ഞാൻ പതിയെ അങ്ങോട്ട് നടന്നു…പെട്ടെന്ന് ഇമ്മാ എന്നുള്ള അലറിക്കരച്ചിൽ ഞാൻ കേട്ടു…അത് എന്റെ ചെവിയെ പൊള്ളിച്ചു…ഷാഹി…പൂച്ചയല്ല…ഷാഹിയാണ് ബാഷയുടെ മുന്നിൽ പെട്ടത്…എന്റെ തലയിലൂടെ ഒരു കൊള്ളിയാൻ മിന്നി…ഓടി ഞാൻ പിന്നിലോട്ട്… പറന്നു എന്ന് പറയുന്നതാവും ശരി…അവൾ…അവളെ അവൻ…എനിക്ക് ഓർക്കാൻ പോലും കഴിഞ്ഞില്ല…എന്റെ ഷാഹി…ഞാൻ എന്ത് പൊട്ടത്തരമാണ് കാണിച്ചത്…ഷാഹിയെ ബാഷയുടെ മുന്നിൽ ഇട്ടുകൊടുത്ത്…ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണീർ ചാടി..ഓരോ സെക്കണ്ടും എനിക്ക് ഓരോ യുഗങ്ങൾ പോലെ തോന്നി…ദൈവത്തിനോട് ഒന്നും പ്രാര്ഥിക്കാത്ത ഞാൻ അവൾക്ക് വേണ്ടി അവന്റെ കാലിൽ വീണു..കണ്ട് കൊതി തീരും മുൻപ് അവളെ എന്നിൽ നിന്ന് എടുക്കല്ലേ എന്ന് ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു…ദൈവം എന്റെ പ്രാർത്ഥന കേട്ട് എന്ന് തോന്നുന്നു…ഞാൻ അവിടെയെത്തുമ്പോൾ ബാഷാ അവളുടെ അടുത്തേക്ക് പാഞ്ഞടുക്കുവാണ്… എന്റെ തൊണ്ടയിൽ ആരൊക്കെയോ കയറി പിടിച്ച പോലെ തോന്നി എനിക്ക്..പക്ഷെ അവിടെ ജീവനുവേണ്ടി പകച്ചു നിൽക്കുന്നത് എന്റെ ഷാഹിയാണ്…എന്റെ സ്വന്തം…എന്റെ കനവ്…എന്റെ തൊണ്ടയിൽ വലിഞ്ഞുമുറുക്കിയ ചങ്ങലകളെ പൊട്ടിച്ചുകൊണ്ട് ഞാൻ ആർത്തുവിളിച്ചു…
