വില്ലൻ- 6 3

ഈ പാട്ട് എനിക്കുവേണ്ടി എഴുതിയപോലെ തോന്നി..ഓരോ വരികളും…ഓരോ വരികളും എനിക്ക് വേണ്ടി എഴുതിയ പോലെ…നെഞ്ചുക്കുൾ പെയ്തിടും മാ മഴയ്…പെണ്ണെ നീ എന്റെ നെഞ്ചിൽ നിന്റെ മുഖം പൂത്തിയപ്പോൾ എന്റെയുള്ളിൽ പെയ്ത മഴയുടെ അത്ര ഭംഗിയുള്ള മഴ എന്റെ ജീവിതത്തിൽ ഇത് വരെ പെയ്തിട്ടില്ലാ…ആ ഒരു മഴ തന്ന ഫീൽ വേറെ ഒന്നിനും തരാൻ സാധിച്ചിട്ടില്ല…വേറെ ഒരു പെണ്ണിനും ഈ ഫീൽ തരാൻ സാധിക്കില്ല…നീ..നിനക്ക്…നിനക്ക് മാത്രമേ അത് സാധിക്കൂ…ഐ ലവ് യൂ ടീ… യു ആർ മൈ ലവ് ഫോർ എവർ…😘…
അവൾക്ക് ഒരു അനക്കവുമില്ലായിരുന്നു…
അവളുടെ ഹൃദയമിടിപ്പ് മാത്രം എന്റെ നെഞ്ചിൽ പതിഞ്ഞുകേട്ടു… ഞാൻ പതിയെ എന്റെ കൈകൾ കൊണ്ട് അവളുടെ കവിളിൽ പിടിച്ചു അവളുടെ മുഖം ഉയർത്തി..അവൾ എന്റെ കണ്ണിലേക്ക് നോക്കി..അവളുടെ ആ പെടാമാൻ മിഴികളിൽ നിന്നും എനിക്ക് കണ്ണെടുക്കാൻ പറ്റാതായി..അവളുടെ കണ്ണുകളിൽ തന്നെ ഞാൻ കുറച്ചുനേരം നോക്കിനിന്നു…അവളുടെ മുഖം എന്റെ കൈകൾക്കുള്ളിൽ കിടന്നു…ഒരു ചെറിയ പൂച്ചക്കുട്ടിയെ പോലെ അവൾ എന്നെ നോക്കി കൊണ്ട് തന്നെ എന്റെ കൈകളിൽ മുഖം വെച്ചു നിന്നു…

“പേടിച്ചോ…”…ഞാൻ മെല്ലെ അവളുടെ കണ്ണിൽ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു…അവൾ പതിയെ തലയാട്ടി കാണിച്ചുതന്നു പേടിച്ചുപോയെന്ന്… മനോഹരം…അത്ര ഭംഗിയായിരുന്നു അവൾ തലയാട്ടിയപ്പോൾ.. ഒരു നിഷ്കളങ്കമായ ചെറിയ കുഞ്ഞിന്റെ കുട്ടിത്തം മുഴുവൻ അതിൽ നിറഞ്ഞു നിന്നു…അത് കണ്ടപ്പോൾ എനിക്ക് ചുംബിക്കാൻ തോന്നി..കെട്ടിപ്പിടിച്ചു അവളുടെ കണ്ണീർ ചാടിയ കണ്ണുകളിൽ ഒന്ന് മുത്തം വെക്കാൻ ഞാൻ കൊതിച്ചു…പക്ഷെ ഞാൻ കണ്ട്രോൾ ചെയ്തു നിന്നു…

“സാരല്ലാ ട്ടോ…”..ഞാൻ പറഞ്ഞു…പെട്ടെന്ന് അവൾ എന്നിൽ നിന്നും വിട്ടുനിന്നു..എന്ത് പറ്റിയെന്നറിയാതെ ഞാൻ അവളെ നോക്കി…അവൾ ചുറ്റുമൊന്ന് നോക്കി…പെട്ടെന്ന് ബാഷയെയും റോക്കിയെയും കണ്ടപ്പോൾ എന്റെ പിന്നിലേക്ക് നീങ്ങി നിന്നു… അവൾക്ക് അവരെ നല്ല പേടിയാണെന്ന് എനിക്ക് മനസ്സിലായി…ഞാൻ അവളെയും കൊണ്ട് തറയിൽ ഇരുന്നു…അവൾ എന്നെ ചുറ്റിപ്പറ്റി തന്നെ ഇരുന്നു…
ഞാൻ ബാഷയെയും റോക്കിയെയും നോക്കി..അവരെ അടുത്തേക്ക് വിളിച്ചു…

“വേണ്ടാ…”..ഞാൻ അവരെ അടുത്തേക്ക് വിളിച്ചത് കണ്ടിട്ട് ഷാഹി എന്നോട് പറഞ്ഞു..

“പേടിക്കണ്ട…”..ഞാൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു…അപ്പൊ അവളിൽ കുറച്ചു ധൈര്യം വന്നതുപോലെ എനിക്ക് തോന്നി…
റോക്കിയും ബാഷയും അടുത്തേക്ക് വന്നു..ഷാഹി പേടിച്ഛ് എന്റെ കയ്യിൽ മുറുക്കെ പിടിച്ചു..തോളിന് പിന്നിൽ മറഞ്ഞു നിന്നു… ബാഷയും റോക്കിയും എന്റെ അടുത്ത് വന്നു നിന്നു…ഞാൻ ഷാഹിയെ അവരുടെ മുന്നിലേക്ക് കൊണ്ട് വന്നു…അവൾ പേടിച്ചിട്ട് എന്നെ പറ്റിയാണ് നിന്നത്…

“ഷാഹീ… ഇത് ബാഷാ…പിന്നെ ഇത് റോക്കി…”..ഞാൻ റോക്കിയെയും ബാഷയെയും തൊട്ടുപറഞ്ഞു…അവൾ തലയാട്ടി…

“റോക്കി..ബാഷാ…ഇത് ഷാഹി…നമ്മുടെ ഫ്രണ്ട് ആണ് ട്ടോ…”..ഞാൻ റോക്കിയോടും ബാഷയോടും പറഞ്ഞു..അത് കേട്ടപ്പോൾ അവർ അവളുടെ മുഖത്തേക്ക് നോക്കി..അത് കണ്ടപ്പോൾ ഷാഹിയുടെ എന്റെ കയ്യിന്മേലുള്ള പിടുത്തത്തിന്റെ ശക്തി കൂടി..

“പുതിയ ഫ്രണ്ട് കൈ കൊടുക്കെടാ..”..ഞാൻ റോക്കിയോടും ബാഷയോടും പറഞ്ഞു…

“അവർക്കുനേരെ കൈ നീട്ട്..”..ഞാൻ ഷാഹിയോട് പറഞ്ഞു…അവൾ വേണ്ടയെന്ന് തലയാട്ടി…
ഞാൻ അവളുടെ കയ്യിൽ പിടിച്ചു…പറ്റെ സോഫ്റ്റ് ആയിരുന്നു അവളുടെ കൈ..പോരാത്തതിന് ചെറിയ തണുപ്പും..പിന്നെ ചെറിയ ഒരു വിറയലും ഉണ്ടായിരുന്നു അവളുടെ കയ്യിന്..ഞാൻ അതിൽ അവളെ വേദനിപ്പിക്കാതെ മുറുകെ പിടിച്ചു…

“പ്ളീസ്…വേണ്ടന്നേ…”..അവൾ എന്നോട് കെഞ്ചി…
ഞാൻ അവളുടെ കൈകൂട്ടി പിടിച്ചിട്ട് ബാഷയുടെ നേരെ കൈനീട്ടി…അത് കണ്ടപ്പോൾ ബാഷയും അവന്റെ കൈനീട്ടി…ഞാൻ അവളുടെ കൈകൊണ്ട് ബാഷയ്ക്ക് ഒരു ഷേക്ക് ഹാൻഡ് കൊടുപ്പിച്ചു..പക്ഷെ അവളെ കൊണ്ട് പിടി വിടുവിച്ചില്ല…അവൾ അവന്റെ കൈ പിടിച്ചു അവന്റെ മുഖത്തേക്ക് നോക്കി..അവൾക്ക് പേടി മാറിത്തുടങ്ങിയിരുന്നു..അവൾ ബാഷയുടെ മുഖത്ത് നോക്കി ചിരിച്ചു…പിന്നെ എന്റെ മുഖത്തേക്ക് നോക്കി…അവൾക്ക് അത് ഭയങ്കര ഇഷ്ടപ്പെട്ടിരുന്നു..അതിൽ ഞാൻ ഭയങ്കര ഹാപ്പിയായി..അവൾ എന്നെ നോക്കി ചിരിച്ചു..എന്റെ സന്തോഷം ഇരട്ടിയായി..ഞാനും അവൾക്ക് ഒരു ചിരി കൊടുത്തു…ശേഷം അവൾ റോക്കിക്കും ഷേക്ക് ഹാൻഡ് കൊടുത്തു…ഞാൻ അവളുടെ കൈ കൊണ്ട് മെല്ലെ അവരുടെ ശരീരത്തിൽ തലോടിപ്പിച്ചു..അവൾ വളരെ സന്തോഷത്തോടെയും അത്ഭുതത്തോടെയും റോക്കിയുടെയും ബാഷയുടെയും ശരീരത്തിൽ തലോടി..ഇടയ്ക്കിടയ്ക്ക് ഓരോ കുസൃതി ചിരി എനിക്ക് തരും..ആ ഒരു നിമിഷത്തിന് വേണ്ടി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി നിൽക്കും..കിട്ടി കഴിഞ്ഞാലോ പെരുത്ത് ഹാപ്പി…

Leave a Reply

Your email address will not be published. Required fields are marked *