സമർ ബാഷയെയും താങ്ങി അവന്റെ തുടലിന്റെ അടുത്തെത്തി..സമർ റോക്കിയുടെ തുടൽ അഴിച്ചു…പിന്നെന്താ കഥ…രണ്ടുപേരും കൂടി സമറിന്റെ മേലേക്ക് കയറി…വേറെയൊന്നും നോക്കിയില്ല സമർ നിലത്ത് കിടന്നു..നോ രക്ഷ…റോക്കിയും ബാഷയും കൂടി സമറിനെ നക്കി വെളുപ്പിച്ചു..കുറെ കാലമായി കാണാത്ത പരിഭവം മുഴുവൻ ഉണ്ടായിരുന്നു അവരുടെ സ്നേഹപ്രകടനത്തിൽ..സമർ അവരുടെ രോമങ്ങളിലൂടെ തലോടിക്കൊണ്ടിരുന്നു…റോക്കിയും ബാഷയും ഇടയ്ക്കിടയ്ക്ക് തലപൊക്കി സമറിന്റെ മുഖത്തേക്ക് നോക്കും പിന്നെയും അവന്റെ ദേഹത്ത് കിടന്ന് ഉമ്മ വെക്കും..ഇതൊരു രണ്ടുമൂന്ന് തവണ ആയപ്പോൾ സമർ “എന്താടാ…”..എന്ന് ചോദിച്ചു..അവർ അതിന് ഒരു ഒന്നൊന്നര കുര വെച്ചുകൊടുത്തു സമറിന്റെ ആ ചോദ്യത്തിന്..കുറേ നാളായി മുങ്ങി നടക്കുന്നതും പോരാഞ്ഞിട്ട് ഇപ്പൊ ചോദ്യം ചോദിക്കുന്നോടാ നാറി എന്നായിരുന്നു റോക്കിയുടേം ബാഷയുടേം കുരയുടെ പൊരുൾ…അത് സമറിന് മനസ്സിലായി..
സമർ രണ്ട് കൈകൊണ്ടും അവരെ ചേർത്ത് പിടിച്ചു അവരുടെ നെറ്റിയിൽ തുരുതുരാ ഉമ്മ കൊടുത്തു…അവർ രണ്ടുപേരും മൂളിക്കൊണ്ട് അത് ഏറ്റുവാങ്ങി…സമർ രണ്ടുപേരെയും അതുപോലെ തന്നെ ചേർത്തുപിടിച്ചുകൊണ്ട് അവിടെ കിടന്നു…യജമാനന്റെ സ്നേഹം കിട്ടിയതോടെ റോക്കിയും ബാഷയും ഹാപ്പി ആയിരുന്നു…അവർ രണ്ടുപേരും അവനെ പറ്റിപ്പിടിച്ചു അവിടെ കിടന്നു..സമർ അവരെ തലോടി…
“ഡാ….”…സമർ അവരെ നീട്ടിവിളിച്ചു…അവർ അത് കേട്ട് ചെറിയ ഒരു മൂളൽ കൊടുത്തു…
“സോറി…”..സമർ അവരോട് പറഞ്ഞു..അതിനും ഒരു മൂളൽ അവർ സമറിന് തിരികെ കൊടുത്തു…റോക്കിയും ബാഷയും സമറിന്റെ നെഞ്ചിൽ തലവെച്ചു കിടന്നു..രണ്ടുപേരും അവരുടെ ശരീരം മുഴുവൻ സമറിന്റെ മേൽ ഇടാതിരിക്കാൻ ശ്രമിച്ചു..അവർക്കറിയാം അത് അവനെ താങ്ങില്ല എന്ന്.. ഓരോ നിമിഷവും അവന് വേണ്ടി ചിന്തിക്കാൻ മനുഷ്യന്മാർ മാത്രമല്ല സമറിന് സ്വന്തമായുള്ളത്…ദാ ഈ രണ്ട് പേരും ഉണ്ട്..റോക്കിയും ബാഷയും…സമറിന് വേണ്ടി മരിക്കാനും തയ്യാറായ വിശ്വസ്തരായ അവന്റെ രണ്ട് കൂട്ടുകാർ..അവർ ആ കിടപ്പ് തുടർന്നു…
പെട്ടെന്ന് സമറിന്റെ ഫോൺ ശബ്‌ദിച്ചു..സമർ ഫോൺ എടുക്കാൻ വേണ്ടി എണീക്കാൻ ശ്രമിച്ചു..അപ്പോ ബാഷാ ഒരു കാലെടുത്ത് സമറിന്റെ ദേഹത്ത് കയറ്റി വെച്ചിട്ട് പോകണ്ട എന്ന ഭാവത്തിൽ കിടന്നു..സമറിനും ചിരി വന്നു അത് കണ്ട്..
“ഡാ ഫോൺ എടുക്കാനാടാ… എവിടേക്കും പോകില്ല…”..ഞാൻ ബാഷയോട് കെഞ്ചി…അപ്പൊ അവൻ കാൽ ഇറക്കിവെച്ചു…ഞാൻ എണീക്കാൻ നോക്കി…അപ്പൊ ദാ റോക്കിയും കാൽ കയറ്റി വെച്ചു…ഞാൻ റോക്കിയുടെ മുഖത്തേക്ക് നീ പക പോക്കുവാണല്ലേ എന്ന ഭാവത്തിൽ നോക്കി…ഒന്ന് പോടാപ്പാ എന്ന ഭാവത്തിൽ അവൻ തിരിച്ചും…
“ഇനി നിന്നോട് പ്രത്യേകം വേറെ പറയണോ.. കാൽ മാറ്റടാ…”..ഞാൻ റോക്കിയോട് പറഞ്ഞു…അവൻ കാൽ മാറ്റി…ഞാൻ എണീറ്റ് ഫോൺ കീശയിൽ നിന്ന് എടുത്തു…കുഞ്ഞുട്ടനായിരുന്നു.. രാവിലെ എണീറ്റപ്പോൾ മൂപ്പനെ ഞാൻ കണ്ടിട്ടില്ലായിരുന്നു…ഞാൻ കാൾ എടുത്തു നടന്നു..റോക്കിയും ഒപ്പം കൂടി…ബാഷാ അവിടെ നിന്നു…
“നീ രാവിലെതന്നെ എവിടെ പോയെടാ…”..ഞാൻ കുഞ്ഞുട്ടനോട് ചോദിച്ചു…
“നീ അത് വിട്… എന്തായി കാര്യങ്ങളൊക്കെ…”..കുഞ്ഞുട്ടൻ എന്നോട് തിരിച്ചു ചോദിച്ചു…
“എന്ത് കാര്യങ്ങൾ…”…ഞാൻ ചോദിച്ചു…
“ഓ.. ഒന്നും അറിയാത്ത ഇള്ളിള്ളാക്കുഞ്ഞ്…കളിച്ചോണ്ട് നിക്കാതെ കാര്യം പറയടാ…”..അവൻ പറഞ്ഞു..
“എന്ത് കാര്യമാടാ നീ പറയുന്നേ…”..എനിക്ക് മനസ്സിലായെങ്കിലും ഞാൻ അറിയാത്ത ഭാവത്തിൽ അവനോട് ചോദിച്ചു…
“ഡാ ചെറ്റെ നിന്റെ കുഞ്ചുണ്ണൂലിയുമായി കുണുങ്ങൽ തുടങ്ങിയോ എന്ന്…”…കുഞ്ഞുട്ടൻ ദേഷ്യത്തോടെ ചോദിച്ചു…
“കുഞ്ചുണ്ണൂലിയോ…അതാരാ…”…ഞാൻ വീണ്ടും അവനെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു…
“നിന്റെ കുഞ്ഞമ്മേടെ നായര്.. പറ മൈ@&#*#×#×….”..കുഞ്ഞുട്ടൻ രാവിലെതന്നെ കലിപ്പിൽ തന്നെ…
“അവൾ എണീറ്റിട്ടില്ലെടാ…”…ഞാൻ അവനെ പിന്നെയും വട്ട് പിടിപ്പിക്കാതെ പറഞ്ഞു അല്ലെങ്കി അവൻ കൊടുങ്ങല്ലൂരമ്മയ്ക്ക് കൊടുക്കുന്ന പ്രസാദം എനിക്ക് തരും…എന്തിനാ രാവിലെ തന്നെ വയർ നിറയ്ക്കുന്നെ…
