വില്ലൻ- 6

“ഇനി കുറച്ചുനാളത്തേക്ക് എവിടേക്കും പോണില്ലെടാ… പേടിക്കേണ്ട ട്ടോ..”..ഞാൻ അവന്റെ തലയിൽ തലോടിയിട്ട് പറഞ്ഞു…അവൻ ഒന്ന് മൂളി…

“അല്ല..അവൻ എവിടെ പോയി..”..ഞാൻ ബാഷയെ കാണാത്തത് കൊണ്ട് അവനോട് തിരക്കി…ഞാനും അവനും കൂടി പിന്നിലേക്ക് നടന്നു..അടുത്തെത്താനായപ്പോൾ ബാഷാ മുരളുന്ന ഒച്ച കേട്ടു… ഓഹ്.. ഏതോ പൂച്ച അവന്റെ മുന്നിൽ ചെന്ന് പെട്ടിട്ടുണ്ട്…അവന്റെ കാര്യം ഇന്ന് അവൻ തീരുമാനമാക്കും..ഞാൻ പതിയെ അങ്ങോട്ട് നടന്നു…പെട്ടെന്ന് ഇമ്മാ എന്നുള്ള അലറിക്കരച്ചിൽ ഞാൻ കേട്ടു…അത് എന്റെ ചെവിയെ പൊള്ളിച്ചു…ഷാഹി…പൂച്ചയല്ല…ഷാഹിയാണ് ബാഷയുടെ മുന്നിൽ പെട്ടത്…എന്റെ തലയിലൂടെ ഒരു കൊള്ളിയാൻ മിന്നി…ഓടി ഞാൻ പിന്നിലോട്ട്… പറന്നു എന്ന് പറയുന്നതാവും ശരി…അവൾ…അവളെ അവൻ…എനിക്ക് ഓർക്കാൻ പോലും കഴിഞ്ഞില്ല…എന്റെ ഷാഹി…ഞാൻ എന്ത് പൊട്ടത്തരമാണ് കാണിച്ചത്…ഷാഹിയെ ബാഷയുടെ മുന്നിൽ ഇട്ടുകൊടുത്ത്…ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണീർ ചാടി..ഓരോ സെക്കണ്ടും എനിക്ക് ഓരോ യുഗങ്ങൾ പോലെ തോന്നി…ദൈവത്തിനോട് ഒന്നും പ്രാര്ഥിക്കാത്ത ഞാൻ അവൾക്ക് വേണ്ടി അവന്റെ കാലിൽ വീണു..കണ്ട് കൊതി തീരും മുൻപ് അവളെ എന്നിൽ നിന്ന് എടുക്കല്ലേ എന്ന് ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു…ദൈവം എന്റെ പ്രാർത്ഥന കേട്ട് എന്ന് തോന്നുന്നു…ഞാൻ അവിടെയെത്തുമ്പോൾ ബാഷാ അവളുടെ അടുത്തേക്ക് പാഞ്ഞടുക്കുവാണ്… എന്റെ തൊണ്ടയിൽ ആരൊക്കെയോ കയറി പിടിച്ച പോലെ തോന്നി എനിക്ക്..പക്ഷെ അവിടെ ജീവനുവേണ്ടി പകച്ചു നിൽക്കുന്നത് എന്റെ ഷാഹിയാണ്…എന്റെ സ്വന്തം…എന്റെ കനവ്…എന്റെ തൊണ്ടയിൽ വലിഞ്ഞുമുറുക്കിയ ചങ്ങലകളെ പൊട്ടിച്ചുകൊണ്ട് ഞാൻ ആർത്തുവിളിച്ചു…

“ഹേയ് ബാഷാ………..”…

ബാഷാ ആ വിളി കെട്ടു.. അവൻ നിന്നു… ഷാഹി കണ്ണിറുക്കി അടച്ചു പേടിച്ചു നിൽക്കാണ്… പാവം…ഞാൻ ബാഷയെ അടുത്തേക്ക് വിളിച്ചു..അവൻ അടുത്തേക്ക് വന്നു..അപ്പോഴും അവൾ കണ്ണടച്ച് തന്നെ നിൽക്കുന്നു..ഞാൻ അവളെ നോക്കിനിന്നു…അവൾ പേടിച്ചു മരിച്ചോ എന്ന് ഞാൻ ഒരു നിമിഷം പേടിച്ചു..പക്ഷെ എന്റെ ആശങ്കകളെ തീർത്തുകൊണ്ട് അവൾ തന്റെ പേടമാൻ മിഴികൾ തുറന്നു…കണ്ണീര് തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു അവളുടെ കണ്ണുകളിൽ…അത് എന്റെ ഹൃദയത്തിൽ മുറിവ് ഉണ്ടാക്കി…അവൾ എന്നെ നോക്കി…എന്നെ നോക്കി തന്നെ അനങ്ങാതെ നിന്നു…
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…
അവൾ അപ്പോഴും തന്റെ നിൽപ്പ് മാറ്റിയില്ല..ഞാൻ അവളുടെ തൊട്ടുമുന്നിലെത്തി…അവൾ മുഖം കുനിച്ചു ആ നിർത്തം തന്നെ നിൽക്കുന്നു..അവൾ ചെറുതായി വിറക്കുന്നുണ്ട്.. പാവം നന്നായി പേടിച്ചുപോയി…

“ഹേയ്…”…ഞാൻ അവളെ പതിയെ വിളിച്ചു..അവൾക്ക് ഒരു അനക്കവും ഇല്ല…

ഞാൻ കുനിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി…എന്റെ കൈ കൊണ്ട് പതിയെ അവളുടെ കവിളിൽ തട്ടി…

“ഹേയ് ഷാഹീ..”..ഞാൻ അവളെ വിളിച്ചു…അവൾ പതിയെ എന്റെ മുഖത്തേക്ക് നോക്കി…കണ്ണീര് വന്ന ആ കണ്ണുകൾക്ക് പോലും അത്ര ഭംഗി…മുഖം ആകെ ചുവന്നു തുടുത്തിരിക്കുന്നു..ഇതൊക്കെ കണ്ടപ്പോൾ അവളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്ത് തലയിൽ തലോടി അവളുടെ ചെവിയിൽ നിനക്ക് ഒന്നുമില്ലാ.. ഞാനില്ലേ.. പേടിക്കണ്ടാ ട്ടോ..എന്നൊക്കെ..പറയാൻ എന്റെ മനം കൊതിച്ചു..പക്ഷെ പറഞ്ഞില്ലാ…അവൾ എന്റെ മുഖത്തേക്ക് തന്നെ ഇമ വെട്ടാതെ നോക്കിനിന്നു..

“ആർ യു ഓക്കേ..”..ഞാൻ അവളോട് പതിയെ ചോദിച്ചു..
പെട്ടെന്ന് അവൾ എന്റെ നെഞ്ചിലേക്ക് പതിയെ മുഖം കൂപ്പുകുത്തി..ഞാൻ ആ പ്രവൃത്തിയിൽ അന്തം വിട്ടു നിന്നു… ഞാനെന്താണോ കൊതിച്ചത് അത് അവൾ ചെയ്തിരിക്കുന്നു…പക്ഷെ നോർമൽ ആയിരുന്ന എന്റെ ഹൃദയമിടിപ്പ് അബ്നോർമൽ ആയി..ഹൃദയമിടിപ്പ് കൂടി..ശ്വാസം എടുക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടി..ഞാൻ അവളെ നോക്കി…അവൾ മുഖം നെഞ്ചിൽ പൂഴ്ത്തിയതിനാൽ എനിക്ക് അവളുടെ മുഖം കാണാൻ സാധിച്ചില്ലാ…അവളുടെ മുടിയിഴകൾ കണ്ടു..ഞാൻ പതിയെ അവളുടെ മുടിയിഴകളിൽ തലോടി..മൂർധാവിൽ നിന്നും പതിയെ തലോടിക്കൊണ്ടിരുന്നു..അവൾ ഒരു പ്രതികരണവും ഇല്ലാതെ നെഞ്ചിൽ മുഖം പൂത്തി നിന്നു.. ഞാൻ പതിയെ അവളുടെ തല തലോടിക്കൊണ്ടിരുന്നു…ഒന്നും മിണ്ടിയില്ല ഞങ്ങൾ പക്ഷെ എനിക്കാ ഫീൽ ഭയങ്കരമായി ഇഷ്ടപ്പെട്ടു…ഇത് തീരാതെ നിന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു…ഞാൻ ഇത്രയും കാലം കാത്തിരുന്നവൾ എന്റെ നെഞ്ചിൽ കിടക്കുന്നു…ഒരുപക്ഷെ ഇത്രയ്ക്ക് സന്തോഷകരമായ നിമിഷങ്ങൾ എനിക്ക് കൊറേ കാലത്തിനുശേഷം ആണ് കിട്ടുന്നത് എന്ന് തോന്നിപ്പോയി…ഏതോ ഒരു തമിഴ് പാട്ട് എന്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്നു…

“നെഞ്ചുക്കുൾ പെയ്തിടും മാ മഴയ്…
നീരുക്കുൾ മൂഴ്കിടും താമരൈ…
സട്രെന്ദ്രു മാറുതു വാനിലയ്…
പെന്നെ ഉൺ മെൽ പിഴയ്….
നില്ലാമൽ വീസിടും പെരലയ്….
നെഞ്ചുക്കുൾ നീന്തിടും താരകൈ…
പൊൺവന്നം സൂടിയ കാരിഗയ്….
പെണ്ണെ നീ കാഞ്ചനയ്…

ഓ ശാന്തി ശാന്തി ഓ ശാന്തി…
യെൻ ഉഴിരായ് ഉഴിരായ് നീയേന്തി…
യേൻ സെൻഡ്രായി സെൻഡ്രായി യെനൈ താണ്ടി…
ഇനി നീതാൻ യെന്തൻ അന്താതി…

നെഞ്ചുക്കുൾ പെയ്തിടും മാ മഴയ്….
നീരുക്കുൾ മൂഴ്കിടും താമരൈ….
സട്രെന്ദ്രു മാറുത് വാനിലയ്
പെണ്ണെ ഉൺ മെൽ പിഴയ്…

യേതോ ഒൻഡ്രു എന്നൈ ഈർക്ക…
മുക്കിൻ നൂനി മർമം സേർക്ക…
കള്ളത്തനം യെതും ഇല്ലാ…
പുന്നകയോ പോകവില്ല…
നീ നിന്ദ്ര ഇടം എൻഡ്രാൽ
വിലയ് യേരി പോകാതോ…
നീ സെല്ലും വഴി എല്ലാം
പനിക്കട്ടി ആകാദോ…
യെന്നോട് വാ വീടു വരൈക്കും…
യെൻ വീട്ടയ് പാർ എന്നൈ പിടിക്കും….

ഇവൾ യാരോ യാരോ തെരിയാതെ…
ഇവൾ പിന്നാൽ നെഞ്ചെ പോകാതെ…
ഇഡു പൊയ്യോ മയ്യോ തെരിയാതെ…
ഇവൾ പിന്നാൽ നെഞ്ചെ പോകാതെ…

നെഞ്ചുക്കുൾ പെയ്തിടും മാ മഴയ്…
നീരുക്കുൾ മൂഴ്കിടും താമരൈ….
സട്രെന്ദ്രു മാറുത് വാനിലയ്…
പെണ്ണെ അ
ഉൻ മെൽ പിഴയ് ഓ ഓ…….”

ഈ പാട്ട് എനിക്കുവേണ്ടി എഴുതിയപോലെ തോന്നി..ഓരോ വരികളും…ഓരോ വരികളും എനിക്ക് വേണ്ടി എഴുതിയ പോലെ…നെഞ്ചുക്കുൾ പെയ്തിടും മാ മഴയ്…പെണ്ണെ നീ എന്റെ നെഞ്ചിൽ നിന്റെ മുഖം പൂത്തിയപ്പോൾ എന്റെയുള്ളിൽ പെയ്ത മഴയുടെ അത്ര ഭംഗിയുള്ള മഴ എന്റെ ജീവിതത്തിൽ ഇത് വരെ പെയ്തിട്ടില്ലാ…ആ ഒരു മഴ തന്ന ഫീൽ വേറെ ഒന്നിനും തരാൻ സാധിച്ചിട്ടില്ല…വേറെ ഒരു പെണ്ണിനും ഈ ഫീൽ തരാൻ സാധിക്കില്ല…നീ..നിനക്ക്…നിനക്ക് മാത്രമേ അത് സാധിക്കൂ…ഐ ലവ് യൂ ടീ… യു ആർ മൈ ലവ് ഫോർ എവർ…😘…
അവൾക്ക് ഒരു അനക്കവുമില്ലായിരുന്നു…
അവളുടെ ഹൃദയമിടിപ്പ് മാത്രം എന്റെ നെഞ്ചിൽ പതിഞ്ഞുകേട്ടു… ഞാൻ പതിയെ എന്റെ കൈകൾ കൊണ്ട് അവളുടെ കവിളിൽ പിടിച്ചു അവളുടെ മുഖം ഉയർത്തി..അവൾ എന്റെ കണ്ണിലേക്ക് നോക്കി..അവളുടെ ആ പെടാമാൻ മിഴികളിൽ നിന്നും എനിക്ക് കണ്ണെടുക്കാൻ പറ്റാതായി..അവളുടെ കണ്ണുകളിൽ തന്നെ ഞാൻ കുറച്ചുനേരം നോക്കിനിന്നു…അവളുടെ മുഖം എന്റെ കൈകൾക്കുള്ളിൽ കിടന്നു…ഒരു ചെറിയ പൂച്ചക്കുട്ടിയെ പോലെ അവൾ എന്നെ നോക്കി കൊണ്ട് തന്നെ എന്റെ കൈകളിൽ മുഖം വെച്ചു നിന്നു…

Leave a Reply

Your email address will not be published. Required fields are marked *