വില്ലൻ- 6

Related Posts

ലോകം മുഴുവൻ കോറോണയുടെ ഭീതിയിൽ ആഴ്ന്നു കഴിഞ്ഞു..വീടിന് വെളിയിൽ വെറുതെ ഇറങ്ങാതിരിക്കുക…നമ്മൾ ഒരാളുടെ ശ്രദ്ധ പോലും പലരെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കും..അതുപോലെ ഒരാളുടെ അശ്രദ്ധ പലരുടെയും ജീവന് തന്നെ ഭീഷണി ആകും..പ്രത്യേകിച്ചും അവരുടെ പ്രിയപ്പെട്ടവരുടേത്…ഉത്തരവാദിത്വമുള്ളവരാകുക…നമ്മൾ ഇതിനെയും അതിജീവിക്കും..💪💪

ഞാൻ ഇതുവരെ വില്ലനിൽ ശ്രമിക്കാത്ത ജോണറുകൾ കുറവാണ്..ത്രില്ലർ..മിസ്റ്ററി…സസ്പെൻസ്..ആക്ഷൻ..മാസ്സ്..സെക്സ്…അങ്ങനെ എല്ലാം ട്രൈ ചെയ്തിട്ടുണ്ട്..പക്ഷെ റൊമാൻസ് ഞാൻ ട്രൈ ചെയ്തിട്ടില്ല…ഈ ഭാഗത്തിൽ കൂടുതലും റൊമാൻസാണ്..💓💓

ഒരു പ്രേമത്തിലും പോയി പെടാത്ത ഒരുത്തനാണ് റൊമാൻസ് എഴുതിയിട്ടുള്ളത്…അതിന്റെ ഏറ്റക്കുറച്ചിലുകൾ നല്ലപോലെ ഉണ്ടാകും..നന്നാവേണ്ടത് എവിടെയാണെന്ന് അറിയിക്കുക..ഞാൻ ഇമ്പ്രൂവ് ചെയ്യാം…😍

വില്ലൻ സീരീസ് നിർത്തണോ നിർത്തേണ്ടയോ എന്നൊരു ആശങ്ക കൂടി ഞാൻ പങ്കുവെക്കുന്നുണ്ട്… നിങ്ങളുടെ അഭിപ്രായം അറിയിക്കുക..✌️✌️

അപ്പൊ തുടങ്ങാം…☠️☠️

പെട്ടെന്ന് ഒരു അംബാസിഡർ കാറിന്റെ ഹോണടി അവിടെയുള്ളവർ കേട്ടു..എല്ലാവരും ഗേറ്റിന്റെ അടുത്തേക്ക് നോക്കി…അതാ വരുന്നു…സുനാമി..ഒരു കറുത്ത അംബാസിഡർ ഡിജിപി ഓഫീസിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് വന്നു…അത് പോർച്ചിൽ വന്നു നിന്നു…എല്ലാവരും അവിടേക്ക് നോക്കി…ഡ്രൈവർ സീറ്റിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് പിന്നിലെ ഡോർ തുറന്നു…ഒരു കാൽ പുറത്തേക്ക് വന്നു…ഡോർ പിടിച്ചുകൊണ്ട് വെള്ള ഷർട്ടും വെള്ള തുണിയും ധരിച്ച ഒരാൾ പുറത്തേക്കിറങ്ങി…അവിടെയുള്ളവർ എല്ലാം പേടിയോടെ അയാളെ നോക്കി…പ്രായം ഒരു അമ്പതിന് മുകളിൽ വരും…പക്ഷെ കണ്ടാൽ അത്ര തോന്നില്ല…കരുത്തൻ.. അസാമാന്യ കരുത്തൻ…നരച്ച കട്ട താടിയും പലയിടത്തും നരച്ച മുടിയിഴകളും…പിന്നെ തന്റെ കൊമ്പൻ മീശയും…അയാൾ എല്ലാവരെയും നോക്കി…അയാൾ തന്റെ

മുണ്ടൊന്ന് ശെരിയാക്കി…എന്നിട്ട് എല്ലാവരും കാൺകെ തന്റെ കൊമ്പൻ മീശ ഒന്ന് പിരിച്ചു…പക്കാ മാസ്സ്…
ഡിജിപിയും കിരണും പുറത്തേക്ക് വന്ന് അദ്ദേഹത്തെ ഉള്ളിലേക്ക് ക്ഷണിച്ചു…അദ്ദേഹം ഉള്ളിലേക്ക് നടന്നു…ഓഫീസിൽ കയറി കസേരയിൽ ഇരുന്നു…ഡിജിപി എന്തോ ചോദിക്കാനായി വന്നു…പക്ഷെ അദ്ദേഹം ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച് സംസാരിക്കരുത് എന്ന് ആംഗ്യം കാണിച്ചു…എന്നിട്ട് അയാൾ വാച്ചിൽ നോക്കി…

സമയം 11:00

ഓരോ സെക്കണ്ടും ഒരു മണിക്കൂറെന്ന പോലെ കടന്നുപോയി…ഡിജിപിയും എസ്പി കിരണും ഒന്നും മിണ്ടാതെ പേടിയോടെ അദ്ദേഹത്തെ നോക്കിനിന്നു…അയാൾ അപ്പോഴും ഒരു കുലുക്കവും ഇല്ലാതെ എന്തോ പ്രതീക്ഷിച്ചു ഇരിക്കുന്നുണ്ടായിരുന്നു…

സമയം 11:01

സെക്കണ്ടിന്റെ സൂചി പന്ത്രണ്ടിൽ വന്ന് ചേർന്നതും നിമിഷസൂചി ചെറുതായി മുന്നോട്ട് ചാടി 11:01 ൽ എത്തി…അത് കണ്ടതും അദ്ദേഹം ഏഴുന്നേറ്റ് തിരിഞ്ഞു നടന്നു…ഡിജിപിയും എണീറ്റു…

“സാർ…”..ഡിജിപി വിളിച്ചു…അയാൾ നിന്നു… പതിയെ തിരിഞ്ഞു…ഡിജിപി ചോദ്യഭാവത്തിൽ അയാളെ നോക്കിനിന്നു…

“ഞാൻ വന്നത് 10:59 ന്… ഒരു നിമിഷം…അത് ഞാൻ നിങ്ങൾക്ക് തന്ന മര്യാദ…ഇപ്പൊ 11:01..ഒരു നിമിഷം അവർക്കു വേണ്ടിയും…ദി മീറ്റിംഗ് ഈസ് ഓവർ…”…അയാൾ പറഞ്ഞു…

“ബട്ട് സാർ…”…ഡിജിപി പറഞ്ഞു…

“സമയം അമൂല്യമാണ് സാറേ…വളരെ അമൂല്യം…പിന്നെ നിങ്ങൾ ഉദ്ദേശിച്ച സമാധാനം…അതെനിക്ക് പുതിയതാണ്…എന്നിട്ടും ഒരു മാറ്റം നല്ലതാണെന്ന് കരുതി ഈ വയസ്സാംകാലത്തും ഞാൻ വന്നു…പക്ഷെ എന്ത് ചെയ്യാം…നന്നാവാൻ സമ്മതിക്കില്ല…ഇനി നിങ്ങളോട് പറയാൻ ഉള്ളത്…നല്ല കാഴ്ച്ചക്കാർ ആവുക…അത് മാത്രം…”…അത്രയും പറഞ്ഞിട്ട് അയാൾ വാതിൽക്കലേക്ക് നടന്നു…

“സാർ ഒന്ന് നിൽക്കൂ…എനിക്ക് പറയാനുള്ളത് കേൾക്കൂ…”..ഡിജിപി പറഞ്ഞു…പക്ഷെ അത് കേൾക്കാതെ അയാൾ വാതിൽക്കലേക്ക് നടന്നെത്തി…പെട്ടെന്ന് വാതിൽക്കൽ ഉണ്ടായിരുന്ന കിരൺ അയാളുടെ നെഞ്ചിനുനേരെ കൈനീട്ടി നിർത്താൻ ശ്രമിച്ചു…

“കിരൺ നോ…..”..ഇത് കണ്ട ഡിജിപി ആക്രോശിച്ചു…

തന്റെ നെഞ്ചിന് നേരെനിന്ന ആ കൈ അയാൾ നോക്കി…പിന്നെ നെഞ്ചിനുനേരെ കൈനീട്ടിയവനെയും…ഒരൊന്നൊന്നര നോട്ടം…(ല്യൂസിഫെറിൽ ലാലേട്ടൻ നോക്കുന്ന പോലുള്ള ഒരു നോട്ടം…)…ആ നോട്ടത്തിൽ തന്നെ കിരണിന്റെ മുക്കാല്ഭാഗം ജീവനും നഷ്ടപ്പെട്ടിരുന്നു…അവൻ പേടിച്ചു പെട്ടെന്ന് തന്നെ കൈ താഴ്ത്തി…അയാൾ പക്ഷെ അവനെ തന്നെ നോക്കി നിന്നു…
“ഒരാളുടെ നേരെ കൈവെക്കുകയോ വീശുകയോ ചെയ്യുന്നതിനുമുമ്പ് മിനിമം അയാൾ ആരാണെന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാ…നിന്റെ ആയുസ്സിന്…”…അയാൾ തന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ സംസാരിച്ചു…കിരൺ ഭയന്നിട്ട് ഒരക്ഷരം മിണ്ടാൻ ആവാതെ നിന്നു…

“അറിഞ്ഞുവെച്ചോ…

പേര് അബൂബക്കർ ഖുറേഷി….💀

ഊര് മിഥിലാപുരി…☠️💀☠️”

അബൂബക്കർ ഖുറേഷി അവനെയും കടന്ന് പോയി…കിരൺ ഒരു ദീർഘ ശ്വാസം എടുത്ത് ആശ്വാസത്തോടെ നിന്നു…

“നിന്റെ തലയിൽ വെറും കാറ്റാണോടാ പൊട്ടൻകണാരാ…”…ഡിജിപി ദേഷ്യത്തോടെ കിരണിനോട് ചോദിച്ചു…

“സാറേ അത്…”…കിരൺ ഉത്തരം പറയാനാവാതെ വിക്കി…

“എടാ പൊട്ടാ… നീ ഇപ്പൊ തടയാൻ നോക്കിയത് മരണത്തിന്റെ ഹോൾസെയിൽ ഡീലറെയാണ്…”…ഡിജിപി പറഞ്ഞു..
കിരൺ അബൂബക്കർ ഖുറേഷി പോയ വഴിയേ നോക്കി…ഒരു സുനാമി വന്നൊഴിഞ്ഞു പോലെയുണ്ടായിരുന്നു…സുനാമി ഉണ്ടാക്കിയ നഷ്ടങ്ങൾ ഓരോരുത്തരുടെയും നെഞ്ചിലായിരുന്നു…

◆◆◆◆◆◆◆◆◆◆◆◆◆◆◆

സമർ പിന്നിലേക്ക് നടന്നു…
അവിടെയാണ് അവന്റെ ആത്മമിത്രങ്ങൾ കിടക്കുന്നത്…അവൻ അടുത്തേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ അവരുടെ മുരൾച്ചയുടെ ശബ്ദം കൂടി..സമർ പതിയെ പിന്നിലെ വാതിലിന്റെ അടുത്തെത്തി…അവിടെ നിന്നു.. അവരുടെ ഒച്ചയ്ക്ക് വേണ്ടി കാതോർത്തു..അവരുടെ മുരൾച്ച സമറിന്റെ കാതിലേക്ക് വീണു..അവൻ ചിരിച്ചുകൊണ്ട് അവിടെ നിന്നു… അവർ എന്താ ഇനി ചെയ്യുക എന്ന ഭാവത്തിൽ…സമർ തങ്ങളെ പറ്റിക്കുകയാണെന്ന് ആ ബുദ്ധിമാന്മാരായ നായ്ക്കൾക്ക് മനസ്സിലായി…അവരും ഒന്നും മിണ്ടാതെ ഇരുന്നു..പെട്ടെന്ന് അവരുടെ മുരൾച്ച നിന്നപ്പോൾ എന്താ പറ്റിയതെന്നറിയാൻ സമർ ചെവി കൂർപ്പിച്ചുകൊണ്ട് വാതിലിനടുത്തേക്ക് നിന്നു… പെട്ടെന്ന് അവർ ഓരോ ഒന്നൊന്നര കുര കുരച്ചു.. സമർ ചിരിച്ചുകൊണ്ട് പിന്നിലേക്ക് നിന്നു അവരുടെ ആ കുസൃതിയിൽ…പിന്നെ പതിയെ ആ വാതിലുകൾ തുറന്നു…സമർ പുറത്തേക്ക് നോക്കി..
അവരെ രണ്ടുപേരെയും നോക്കി…അവർ അവനോട് കുരച്ചുചാടി… കെട്ടിയിട്ടിരുന്നത് കൊണ്ട് അവർക്ക് സമറിന്റെ അടുത്തേക്ക് വരാൻ സാധിച്ചില്ല…
“ഹായ് ബാഷാ… ഹായ് റോക്കി…”…സമർ അവരെ രണ്ടുപേരെയും നോക്കി കൈ കാണിച്ചുകൊണ്ട് പറഞ്ഞു…അതാണ് അവർ രണ്ടുപേരുടെയും പേര്..ബാഷാ..റോക്കി…അവർ ബൗ ബൗ എന്ന് കുരച്ചു… രണ്ടുപേരും എണീറ്റ് നേരെ നിന്നു… സമറിനെക്കാൾ നീളവും തടിയുമുണ്ടായിരുന്നു അവർക്ക്…ഒരു കടുവയുടെ വലിപ്പം തന്നെ…എന്നാൽ അത്ര അങ്ങ് ഇല്ലതാനും…അവർ രണ്ടുകാലിൽ എണീറ്റ് നിന്ന് സമറിനെ അടുത്തേക്ക് വിളിച്ചു..തുടൽ കെട്ടിയത് കാരണം അവർക്ക് അധികം മുന്നോട്ട് ചലിക്കാൻ സാധിച്ചില്ല…കുറേ നാളുകൾക്ക് ശേഷം തന്റെ യജമാനനെ കണ്ട ആ നായ്ക്കൾക്ക് അവരുടെ സ്നേഹം അടക്കാൻ സാധിച്ചില്ല…അവർ രണ്ടുപേരും സമറിനെ അടുത്തേക്ക് വിളിച്ചുകൊണ്ടിരുന്നു…ഇമ്മാനെ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വിശ്വസിക്കാൻ പറ്റുന്ന ഇനമാണ്…ചത്താലും കൂറ് മാറില്ല…

Leave a Reply

Your email address will not be published. Required fields are marked *