“കിരൺ നോ…..”..ഇത് കണ്ട ഡിജിപി ആക്രോശിച്ചു…
തന്റെ നെഞ്ചിന് നേരെനിന്ന ആ കൈ അയാൾ നോക്കി…പിന്നെ നെഞ്ചിനുനേരെ കൈനീട്ടിയവനെയും…ഒരൊന്നൊന്നര നോട്ടം…(ല്യൂസിഫെറിൽ ലാലേട്ടൻ നോക്കുന്ന പോലുള്ള ഒരു നോട്ടം…)…ആ നോട്ടത്തിൽ തന്നെ കിരണിന്റെ മുക്കാല്ഭാഗം ജീവനും നഷ്ടപ്പെട്ടിരുന്നു…അവൻ പേടിച്ചു പെട്ടെന്ന് തന്നെ കൈ താഴ്ത്തി…അയാൾ പക്ഷെ അവനെ തന്നെ നോക്കി നിന്നു…
“ഒരാളുടെ നേരെ കൈവെക്കുകയോ വീശുകയോ ചെയ്യുന്നതിനുമുമ്പ് മിനിമം അയാൾ ആരാണെന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാ…നിന്റെ ആയുസ്സിന്…”…അയാൾ തന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ സംസാരിച്ചു…കിരൺ ഭയന്നിട്ട് ഒരക്ഷരം മിണ്ടാൻ ആവാതെ നിന്നു…
“അറിഞ്ഞുവെച്ചോ…
പേര് അബൂബക്കർ ഖുറേഷി….💀
ഊര് മിഥിലാപുരി…☠️💀☠️”
അബൂബക്കർ ഖുറേഷി അവനെയും കടന്ന് പോയി…കിരൺ ഒരു ദീർഘ ശ്വാസം എടുത്ത് ആശ്വാസത്തോടെ നിന്നു…
“നിന്റെ തലയിൽ വെറും കാറ്റാണോടാ പൊട്ടൻകണാരാ…”…ഡിജിപി ദേഷ്യത്തോടെ കിരണിനോട് ചോദിച്ചു…
“സാറേ അത്…”…കിരൺ ഉത്തരം പറയാനാവാതെ വിക്കി…
“എടാ പൊട്ടാ… നീ ഇപ്പൊ തടയാൻ നോക്കിയത് മരണത്തിന്റെ ഹോൾസെയിൽ ഡീലറെയാണ്…”…ഡിജിപി പറഞ്ഞു..
കിരൺ അബൂബക്കർ ഖുറേഷി പോയ വഴിയേ നോക്കി…ഒരു സുനാമി വന്നൊഴിഞ്ഞു പോലെയുണ്ടായിരുന്നു…സുനാമി ഉണ്ടാക്കിയ നഷ്ടങ്ങൾ ഓരോരുത്തരുടെയും നെഞ്ചിലായിരുന്നു…
◆◆◆◆◆◆◆◆◆◆◆◆◆◆◆
സമർ പിന്നിലേക്ക് നടന്നു…
അവിടെയാണ് അവന്റെ ആത്മമിത്രങ്ങൾ കിടക്കുന്നത്…അവൻ അടുത്തേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ അവരുടെ മുരൾച്ചയുടെ ശബ്ദം കൂടി..സമർ പതിയെ പിന്നിലെ വാതിലിന്റെ അടുത്തെത്തി…അവിടെ നിന്നു.. അവരുടെ ഒച്ചയ്ക്ക് വേണ്ടി കാതോർത്തു..അവരുടെ മുരൾച്ച സമറിന്റെ കാതിലേക്ക് വീണു..അവൻ ചിരിച്ചുകൊണ്ട് അവിടെ നിന്നു… അവർ എന്താ ഇനി ചെയ്യുക എന്ന ഭാവത്തിൽ…സമർ തങ്ങളെ പറ്റിക്കുകയാണെന്ന് ആ ബുദ്ധിമാന്മാരായ നായ്ക്കൾക്ക് മനസ്സിലായി…അവരും ഒന്നും മിണ്ടാതെ ഇരുന്നു..പെട്ടെന്ന് അവരുടെ മുരൾച്ച നിന്നപ്പോൾ എന്താ പറ്റിയതെന്നറിയാൻ സമർ ചെവി കൂർപ്പിച്ചുകൊണ്ട് വാതിലിനടുത്തേക്ക് നിന്നു… പെട്ടെന്ന് അവർ ഓരോ ഒന്നൊന്നര കുര കുരച്ചു.. സമർ ചിരിച്ചുകൊണ്ട് പിന്നിലേക്ക് നിന്നു അവരുടെ ആ കുസൃതിയിൽ…പിന്നെ പതിയെ ആ വാതിലുകൾ തുറന്നു…സമർ പുറത്തേക്ക് നോക്കി..
അവരെ രണ്ടുപേരെയും നോക്കി…അവർ അവനോട് കുരച്ചുചാടി… കെട്ടിയിട്ടിരുന്നത് കൊണ്ട് അവർക്ക് സമറിന്റെ അടുത്തേക്ക് വരാൻ സാധിച്ചില്ല…
“ഹായ് ബാഷാ… ഹായ് റോക്കി…”…സമർ അവരെ രണ്ടുപേരെയും നോക്കി കൈ കാണിച്ചുകൊണ്ട് പറഞ്ഞു…അതാണ് അവർ രണ്ടുപേരുടെയും പേര്..ബാഷാ..റോക്കി…അവർ ബൗ ബൗ എന്ന് കുരച്ചു… രണ്ടുപേരും എണീറ്റ് നേരെ നിന്നു… സമറിനെക്കാൾ നീളവും തടിയുമുണ്ടായിരുന്നു അവർക്ക്…ഒരു കടുവയുടെ വലിപ്പം തന്നെ…എന്നാൽ അത്ര അങ്ങ് ഇല്ലതാനും…അവർ രണ്ടുകാലിൽ എണീറ്റ് നിന്ന് സമറിനെ അടുത്തേക്ക് വിളിച്ചു..തുടൽ കെട്ടിയത് കാരണം അവർക്ക് അധികം മുന്നോട്ട് ചലിക്കാൻ സാധിച്ചില്ല…കുറേ നാളുകൾക്ക് ശേഷം തന്റെ യജമാനനെ കണ്ട ആ നായ്ക്കൾക്ക് അവരുടെ സ്നേഹം അടക്കാൻ സാധിച്ചില്ല…അവർ രണ്ടുപേരും സമറിനെ അടുത്തേക്ക് വിളിച്ചുകൊണ്ടിരുന്നു…ഇമ്മാനെ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വിശ്വസിക്കാൻ പറ്റുന്ന ഇനമാണ്…ചത്താലും കൂറ് മാറില്ല…
സമർ ബാഷയുടെ അടുത്തേക്ക് ചെന്നു..അവൻ അടുത്തെത്തിയതും ബാഷാ സമറിന്റെ മേലിലേക്ക് വീണു…അവനെ രണ്ടുകാലിൽ നിന്ന് കെട്ടിപ്പിടിച്ചു…മുഖമാകെ നക്കി….
“ബാഷാ…റിയലി മിസ്ഡ് യൂ…”…സമർ ഒരു കൈകൊണ്ട് അവന്റെ തലയിൽ പിടിച്ചിട്ട് മറ്റേ കൈകൊണ്ട് അവന്റെ വയറിൽ പിടിച്ചു അവനെ താങ്ങി…സമറിന്റെ വിരലുകൾ അവന്റെ ശരീരത്തിലൂടെ പാഞ്ഞു..അവന്റെ രോമങ്ങളിൽ സമർ തലോടി…ബാഷയ്ക്ക് സമറിനെ കണ്ടതിലുള്ള സ്നേഹം അടക്കാൻ സാധിക്കുന്നില്ലയിരുന്നു…അവൻ നിർത്താതെ അവനെ ഉമ്മ വെച്ചുകൊണ്ടിരുന്നു…സമറിന്റെ ചെവിയിലും തലമുടിയിലുമൊക്കെ അവൻ നക്കിക്കൊണ്ടിരുന്നു..ബാഷയെ താങ്ങി നിർത്തുക എന്നുള്ളത് പാടുള്ള കാര്യമാണ്..ഒരു മുന്നൂറ് നാന്നൂറ് കിലോ ഭാരമുണ്ട് അവന്… അവനെയാണ് സമർ താങ്ങി നിന്നത് ഇത്രയും നേരം…സമർ ബാഷയെയും താങ്ങിക്കൊണ്ട് റോക്കിയുടെ അടുത്തേക്ക് തിരിഞ്ഞു…ബാഷാ സമറിനെ കെട്ടിപ്പിടിക്കുമ്പോൾ തന്നെ റോക്കിയും സമറിന്റെ കാലിൽ വലിക്കാൻ തുടങ്ങിയിരുന്നു..റോക്കിയെ കെട്ടിയ ഇടത്ത് നിന്നും ദൂരം കുറച്ചുള്ളത്കൊണ്ട് അവന് സമറിന്റെ മേലേക്ക് കേറാൻ കഴിഞ്ഞില്ല…
