വിശുദ്ധ – 1

എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ല ..പക്ഷെ സിസ്റ്ററെ ഇനിയും ഈ നരകത്തിൽ തുടരാൻ ഞാൻ അനുവദിക്കില്ല

നിനക്കെന്തു ചെയ്യാൻ കഴിയും ..മഠത്തിൽവച്ചു നിന്നെ കാണാൻ പോലും എനിക്കാവില്ല

എന്ത് ചെയ്യും എന്നെനിക്കറിയില്ല …സിസ്റ്റർ നമുക്കെങ്ങോട്ടെങ്കിലും പോയാലോ

എങ്ങോട്ടു പോകാൻ

സിസ്റ്റർ നിങ്ങൾ ഒരു സാധാരണ സ്ത്രീയല്ല ..ഒരു ഡോക്ടറാണ് നിങ്ങളുടെ സേവനം നാടിനാവശ്യമാണ്

അതിനു ഞാൻ എന്ത് ചെയ്യും എബി

എന്തിനു വേണ്ടി നിങ്ങൾ ജീവിക്കുന്നോ അത് നടക്കുന്നുണ്ടോ ..മഠത്തിന്റെ മതില്കെട്ടിനുളിൽ നിന്ന് കൊണ്ട് ഒരിക്കലും നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാനോ ..നല്ലൊരു സന്യാസിനിയായി ജീവിക്കാനോ സാധിക്കില്ല .അതിനവർ അനുവദിക്കില്ല ഒരുപക്ഷെ സിസ്റ്ററുടെ ജീവൻ പോലും അപകടത്തിൽ പെട്ടേക്കാം
നീ പറയുന്നത് ശരിയാണ് പക്ഷെ അനാഥയായ എനിക്ക് മറ്റെന്തു വഴിയാണ് ഉള്ളത്

മഠത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞു സിസ്റ്റർക്കു എന്റെ കൂടെ വന്നൂടെ

നീ എന്താണ് പറയുന്നത് എബി

എനിക്കും മടുത്തു തുടങ്ങിയിട്ട് കുറെയായി ..എങ്ങോട്ടെങ്കിലും പോകണമെന്ന് ഞാനും ആഗ്രഹിക്കാൻ
തുടങ്ങിയിട്ട് നാളുകൾ ഏറെയായി ..ജീവിതത്തിൽ എന്റെ ലക്ഷ്യം എന്താണെന്ന് ഞാൻ ഒരുപാടു ചിന്തിച്ചിട്ടുണ്ട് .സിസ്റ്റർ എല്ലാ ജീവിതത്തിനും ഒരു ലക്‌ഷ്യം ഉണ്ടായിരിക്കും .ഇപ്പോൾ ഞാനെന്റെ ലക്‌ഷ്യം തിരിച്ചറിയുന്നു .സമൂഹത്തിൽ അശരണരായ ഒരുപാടു ജീവിതങ്ങൾ ഉണ്ട് .ഒരു കന്യാസ്ത്രീ ആയിത്തന്നെ സമൂഹത്തെ സേവിക്കണമില്ലെങ്കിൽ സിസ്റ്റർ എന്റെ കൂടെ വരണം .ദൂരെ എങ്ങോട്ടെങ്കിലും നമുക്കു പോകാം .ആരും നമ്മെ തിരിച്ചറിയാത്ത എന്തെങ്കിലും സ്ഥലത്തേക്ക് .അവിടെ നമുക്ക് ഒരു ക്ലിനിക് തുടങ്ങാം .ഒരുരൂപ പോലും വാങ്ങാതെ തികച്ചും സൗജന്യമായി പാവങ്ങൾക്ക് വേണ്ടി ഒരു ക്ലിനിക്ക് .അതിലും വലിയ എന്ത് സേവനമാണ് സിസ്റ്റർ നിങ്ങൾക്ക് ചെയ്യാനാകുക.

നീ പറയുന്നതിനോട് എനിക്ക് യോജിപ്പുണ്ട് പക്ഷെ എങ്ങനെ .ക്ലിനിക് തുടങ്ങാനും മറ്റാവശ്യങ്ങൾക്കും പണം അത്യാവശ്യമാണ് ..

ഇത്രയും നാൾ ഞാൻ ജോലിചെയ്തതിൽ ലഭിച്ച പണം മുഴുവൻ എന്റെ കയ്യിലുണ്ട് .അതുമല്ലെങ്കിൽ എന്ത് ജോലിയും ചെയ്യാൻ ഞാൻ ഒരുക്കവുമാണ് .ഒരാപത്തും വരാതെ ഞാൻ സിസ്റ്ററിനു കൂട്ടായി എന്നും ഉണ്ടാകും .മഠത്തിൽനിന്നും ഇറങ്ങിയെന്നു കരുതി കന്യാസ്ത്രീ ജീവിതം അവസാനിപ്പിക്കേണ്ടതില്ല ..വേഷത്തിൽ മാത്രം മാറ്റം വരുത്തണമെന്നേ ഞാൻ പറയുന്നുള്ളു .ഇപ്പോൾ ജീവിക്കുന്നപോലെ സിസ്റ്റർക് ഇനിയും ജീവിതം തുടരാം .സിസ്റ്റർ വരണം ..
വരാം…… എങ്ങോട്ടെന്ന് പറയു

സിസ്റ്റർ സമൂഹത്തിൽ അവഗണന മാത്രം അനുഭവിക്കുന്ന ചിലരുണ്ട് അവരുടെ അടുത്തേക്ക് അവർക്ക് താങ്ങായി തണലായി അവരിൽ ഒരാളായി …

എങ്ങനെ പോകും എപ്പോൾ പോകും ….ഇങ്ങനെ ഒരു സാഹചര്യം വന്നതുകൊണ്ട് എനിക്ക് നിന്നെ കാണാൻ കഴിഞ്ഞു ഇനിയുമെങ്ങിനെ …

സിസ്റ്റർ സോഫിയ വിശ്വസിക്കാൻ കൊള്ളാവുന്ന കൂട്ടത്തിലാണോ

വിശ്വസിക്കാം മഠത്തിൽ ഞാനുമായി അടുപ്പം ഉള്ള ഒരേയൊരാൾ സിസ്റ്ററാണ് ..

അങ്ങനെയെങ്കിൽ എല്ലാം ശരിപ്പെടുത്തി ഞാൻ സോഫിയ സിസ്റ്ററിനെ അറിയിക്കാം

ഹമ് അത് മതി പക്ഷെ അതികം വൈകരുത് …ശരീരം നശിച്ചു ഞാൻ ജീവിക്കില്ല

സിസ്റ്റർ അല്പം കൂടി പിടിച്ചു നിൽക്കണം ..അവരോടു വഴക്കിനു പോകണ്ട .എല്ലാത്തിനും സമ്മതമെന്നമട്ടിൽ പെരുമാറുക പക്ഷെ ഒന്നിനും സമ്മതിക്കരുത് .3 ദിവസം കൂടി സിസ്റ്റർ മഠത്തിൽ നിക്കണം അതിനുള്ളിൽ ഞാൻ പോകേണ്ടകാര്യങ്ങൾ സോഫിയ സിസ്റ്ററെ അറിയിക്കാം

ഹമ് ..നമുക്ക് പോകാം ഇപ്പോൾ തന്നെ സമയം വൈകി ഇനിയും വൈകിയാൽ അതിനുള്ള പീഡനങ്ങൾ ഞാൻ മാത്രമല്ല ഒന്നുമറിയാത്ത പാവം സോഫിയ സിസ്റ്ററും അനുഭവിക്കേണ്ടി വരും

ഞാൻ അവരെയും കൂട്ടി മഠത്തിൽ എത്തി .അവരിരുവരും മഠത്തിലേക്കും ഞാനെന്റെ റൂമിലേക്കും പോയി .എങ്ങനെ എവിടെ തുടങ്ങിയ ചോത്യങ്ങൾ എന്റെ മനസ്സിൽ കിടന്നു തിളച്ചുമറിഞ്ഞു .സിസ്റ്ററുടെ അവസ്ഥയിൽ എനിക്കേറെ മനോവിഷമം ഉണ്ടായി അപ്പോഴത്തെ അവസ്ഥയിൽ അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത് കിടന്നിട്ടു എനിക്ക് ഉറക്കം വന്നില്ല .
സിസ്റ്റർ ആണെങ്കിലും സുന്ദരിയായ സ്ത്രീയാണ് അവർ .അവരെയും കൊണ്ട് ഞാൻ എവിടെ ചെന്നാലും ഞങ്ങൾ തമ്മിലുള്ള ബന്ധം ആരെങ്കിലും ചോദിച്ചാൽ എന്ത് പറയും എന്നതിനെക്കുറിച്ചു എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല .എന്തായാലും ഇവിടെ നിന്നും പോകണം എന്ന് ഞാൻ തീരുമാനിച്ചു .എന്റെ സമ്പാദ്യം മുഴുവൻ ഞാൻ ബാങ്കിൽ നിക്ഷേപിച്ചിരുന്നു .പിറ്റേന്ന് തന്നെ ഞാൻ ബാങ്കിലെത്തി മുഴുവൻ കാശും പിൻവലിച്ചു .എങ്ങോട്ടു പോകണമെന്നതിനെ കുറിച്ച് ഞാൻ ആലോചനയിൽ മുഴുകി .പത്രത്തിൽ വയനാട്ടിലെ ആദിവാസി സമൂഹം നേരിടുന്ന ദുരിതങ്ങളെ കുറിച്ചൊരു ഫീച്ചർ ഞാൻ വായിക്കാൻ ഇടയായി .അവ അവരുടെ ദുരിതപൂർണമായ ജീവിതത്തിൽ എന്റെ മനസ്സും വേദനിച്ചു .ആദിവാസി ഊരുകളിലെ സ്ത്രീകൾ വൈദ്യസഹായം ലഭിക്കാതെ പ്രസവത്തിൽ മരണമടയുന്നതും പിറക്കുമ്പോൾ തന്നെ കുഞ്ഞുങ്ങൾ മരിക്കുന്നതുമായ വാർത്ത എന്റെ മനസ്സിൽ വിങ്ങലുണ്ടാക്കി .അവരെ സഹായിക്കാൻ സേവിക്കാൻ ശുശ്രുഷിക്കാൻ ആരും ഇല്ല എന്ന തിരിച്ചറിവ് എന്നെ അവിടേക്കു പോകാൻ പ്രേരിപ്പിച്ചു .സിസ്റ്ററിന്റെ സേവനം ഏറ്റവും ആവശ്യമായിവന്നിരിക്കുന്നത് അവർക്കാണ് .ഇതറിഞ്ഞിട്ടും അവരെ സഹായിക്കാൻ മുന്നോട്ടു വന്നില്ലെങ്കിൽ എന്റെ ജീവിതത്തിന് അർത്ഥമില്ലെന്ന് എനിക്ക് തോന്നി ഈ വിവരം സിസ്റ്ററിനെ അറിയിക്കാൻ ഞാൻ തീരുമാനിച്ചു .സോഫിയ സിസ്റ്ററിന്റെ കയ്യിൽ ഞാൻ വിവരങ്ങൾ ധരിപ്പിച്ചു കൊണ്ട് റോസ് സിസ്റ്റർക്കു കത്ത് നൽകി .മദർ അതിനിടയിൽ സിസ്റ്റർക്കു 10 ദിവസത്തെ ധ്യാനം കല്പിച്ചിരുന്നു .പോട്ടയിൽ ധ്യാനത്തിന് പോകാൻ സിസ്റ്റർ തയ്യാറെടുത്തു .ഇതുതന്നെയാണ് പറ്റിയസമയം എന്ന് ഞാനും തീരുമാനിച്ചു .പോട്ടയിലേക്കു പോകന്നതിനു മുൻപ് എനിക്കുള്ള എഴുത്തു സിസ്റ്റർ കൊടുത്തയച്ചു .
വയനാട്ടിലേക്ക് പോകാൻ സിസ്റ്റർ തയ്യാറാണെന്നും മറ്റ് കാര്യങ്ങൾ അറിയിക്കണമെന്നും അതിലുണ്ടായിരുന്നു .സിസ്റ്റർ പോട്ടയിലേക്ക് പോകുന്ന അന്നുതന്നെ ഞങ്ങൾ വയനാട്ടിലേക്ക് പോകാൻ തീരുമാനിച്ചു ദൈവ കൃപയാൽ സിസ്റ്റർ സോഫിയയാണ് റോസ് സിസ്റ്റർക്ക് കൂട്ട് പോകാൻ തിരഞ്ഞെടുത്തത് മറ്റുള്ളവരോടൊന്നും അടുപ്പമില്ലാത്തതും മറ്റാരും സിസ്റ്ററോട് അടുപ്പം കാണിക്കാതിരുന്നതും ഞങ്ങളുടെ പദ്ധതികൾ എളുപ്പമാക്കി .പോട്ടയിലേക്കു സിസ്റ്റർ പോയ അതെ സമയത് ഞാനും അവിടെനിന്നിറങ്ങി ബസ് സ്റ്റാൻഡിൽ വച്ച് ഞങ്ങൾ കണ്ടുമുട്ടി .ഞങ്ങൾക്ക് എല്ലാവിധ പിന്തുണയും സിസ്റ്റർ സോഫിയ ചെയ്തു തന്നു ബസ്സ്റ്റാൻഡിൽ നിന്നും ഞാൻ അടുത്തുള്ള തുണിക്കടയിൽ കയറി സിസ്റ്റർക്കു മാറ്റിയുടുക്കാൻ വസ്ത്രങ്ങൾ വാങ്ങി .
ഒരു മിഡിയും ടോപ്പുമാണ് ഞാൻ സിസ്റ്റർക്കായി വാങ്ങിയത് .വാങ്ങിച്ച വസ്ത്രങ്ങൾ ഞാൻ സിസ്റ്റർക്കു നൽകി ബസ്സ്റ്റാൻഡിലെ കംഫോര്ട് സ്റ്റേഷനിൽ കയറി സിസ്റ്റർ വസ്ത്രം മാറ്റി .കന്യാസ്ത്രീയുടെ ഉടുപ്പിൽ നിന്നും മാറി മിഡിയും ടോപ്പും അണിഞ്ഞെത്തിയ അവരെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു .അവരുടെ സൗന്ദര്യം അത്രകണ്ട് വർധിച്ചിരുന്നു .പൂക്കളുള്ള ടോപ്പും അതിനിണങ്ങിയ മിഡിയും അവർക്കു നന്നായി ചേരുന്നുണ്ടായിരുന്നു .എത്ര ശ്രമിച്ചിട്ടും അവരുടെ സൗന്ദര്യത്തിൽ നിന്നും കണ്ണെടുക്കാൻ എനിക്ക് കഴിഞ്ഞില്ല .

Leave a Reply

Your email address will not be published. Required fields are marked *