വിശുദ്ധ – 1

തണുപ്പുള്ള ആ വെളുപ്പാന്കാലത് ഞങ്ങൾ ഉണർന്നു .കാപ്പിയും പലഹാരവും ഞങ്ങൾ ഉണ്ടാക്കി .കാപ്പികുടിക്കഴിഞ്ഞു റോസ് തന്ന കുറിപ്പിൻ പ്രകാരമുള്ള മരുന്നുകളും സാധനങ്ങളും വാങ്ങി ഉച്ചയോടെ തിരിച്ചെത്തി .ഉച്ചക്കുള്ള ഭക്ഷണം റോസ് തയ്യാറാക്കിയിരുന്നു .വൈകിട്ട് ഞങ്ങൾ വെറുതെ നടക്കാൻ ഇറങ്ങി പലരും ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു .എല്ലാവരോടും പുഞ്ചിരി തൂകി ഞങ്ങൾ വെറുതെ നടന്നു .ഒന്നുരണ്ടു ദിവസം ഇതാവർത്തിച്ചു .വിരസമായ നാളുകൾക്കൊടുവിൽ കുഞ്ഞൻ പനിപിടിച്ചു റോസിനെ കാണാൻ വന്നു .അവനെ പരിശോധിച്ചു റോസ് മരുന്നുകൾ നൽകി .എന്തായാലും അത് നല്ലൊരു തുടക്കം ആയിരുന്നു .വളരെ പെട്ടന്ന് റോസ് അവിടമാകെ പ്രശസ്തിയാര്ജിച്ചു .ദിനംപ്രതി രോഗികൾ വർധിച്ചു .വളരെ തുച്ഛമായ കാശുവാങ്ങി റോസിന്റെ സേവനം അവിടുത്തെ പാവങ്ങൾക്ക് ഒരത്താണിയായി .റോസ് ആഗ്രഹിച്ച ജീവിതം ലഭിച്ചതിന്റെ സന്തോഷം അവരിൽ കാണാമായിരുന്നു .പ്രസരിപ്പും ചിരിയും ചുറുചുറുക്കുമുള്ള റോസായി അവർ മാറി .ഞങ്ങളുടെ താമസസ്ഥലത്തിന് അതികം ദൂരെയല്ലാതെ ഒരുപള്ളിയുണ്ടയിരുന്നു ..ആരെങ്കിലും തിരിച്ചറിയുമെന്ന ഭയത്താൽ റോസ് അങ്ങോട്ട് പോകാറില്ലായിരുന്നു .ദിവസവും റോസ് പ്രാർത്ഥനയും വേദപുസ്തക വായനയും തുടർന്നു ..റോസിനോടൊപ്പം
താമസമാണെങ്കിലും ഒരിക്കൽ പോലും ഞാൻ റോസിനെ മറ്റൊരു കണ്ണോടുകൂടി കണ്ടില്ല .
ഗ്രാമ വാസികൾ ഞങ്ങൾക്ക് പ്രിയപെട്ടവരായി .ഇങ്ങോട്ട് വരാൻ ബുദ്ധിമുട്ടുള്ളവരുടെ അടുത്ത് പോയി റോസ് സേവനം ചെയ്തു .റോസിന് കൂട്ടായി ഞാനും .പണിയാൻ വിഭാഗത്തിന്റെ ഉത്സവം കാണാൻ എന്നെയും റോസിനെയും അവർ ക്ഷണിച്ചു .അവരുടെ ഭാഷ ഞങ്ങൾക്ക് മനസ്സിലായില്ല .പുറമെ മലയാളം പറയുന്ന അവർ ആചാരങ്ങൾക്കിടയിലും അവർതമ്മിലും അവരുടെ തനതു ഭാഷ സംസാരിക്കുന്നത് കൗതുകത്തോടെ ഞങ്ങൾ നോക്കിയിരുന്നു .പട്ടിണിയും ആഹാരക്കുറവും അലട്ടുന്ന അവരുടെ ജീവിതത്തിലേക്ക് ഞങ്ങളുടെ കടന്നുവരവ് കുറച്ചൊന്നുമല്ല അവർക്ക് സഹായകമായത് .സർക്കാർ സംവിധാനം ഉണ്ടെങ്കിലും അവിടേക്ക് എത്തിപ്പെടുക ഇവരെ സംബന്ധിച്ച് ക്ലേശകരമായിരുന്നു .മെഡിക്കൽ കാമ്പുകളോ മരുന്ന് വിധരണമോ നടക്കുന്നിലായിരുന്നു .സർക്കാർ ഇടപെട്ടു മിക്കവർക്കും ഓലപ്പുരകളിൽ നിന്നും ഓടിലേക്കും കോൺഗ്രീറ്റിലേക്കും ഷീറ്റിലേക്കും മാറ്റമുണ്ടായെങ്കിലും .സ്വന്തമായി ഭൂമിയില്ലാത്ത ഒരുപാടു കുടുംബങ്ങളെ ഞങ്ങൾ അവിടെ കണ്ടു .വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം അവർ നൽകിയിരുന്നില്ല .അവരുടെ ഉത്സവത്തിൽ ഞങ്ങൾ പങ്കാളികളയായി പാട്ടും നൃത്തവും പൂജയും ഒക്കെയായി അവർ ആഘോഷിച്ചു .പരിമിതികളിലും ആനന്ദം കണ്ടെത്തുന്ന അവർ ദൈവത്തിനു പ്രിയപെട്ടവരാകുമെന്നു എനിക്ക് തോന്നി .അവർക്കു അറിവ് പകരണമെന്ന് എനിക്ക് തോന്നിത്തുടങ്ങി .
അവർക്കിടയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് റോസ് മിക്കപ്പോഴും സ്വാന്തനം നൽകി .പ്രസവത്തിനും ഗർഭകാലത്തും റോസ് അവർക്കൊപ്പം അവരിലൊരാളായി പ്രവർത്തനം തുടർന്നു .നാട്ടിൽ ഞങ്ങൾക്ക് നൽകിയ വീട്ട് പതിയെ ഞങ്ങൾ ഉപേക്ഷിച്ചു .വനത്തിൽ അവർക്കൊപ്പം അവരിൽ ഒരാളായി കഴിയാം എന്ന് ഞാനും റോസും തീരുമാനിച്ചു .ഞങ്ങൾ താമസം അവരുടെ ഊരുകളിലേക്കു മാറ്റി .അത്യാവശ്യമായ മരുന്നുകൾ അവർതന്നെ കൊണ്ടുതരാൻ തുടങ്ങി .അവർക്കൊപ്പം കൃഷിപ്പണികളിലും ഞാൻ വ്യാപൃതനായി അവരുടെ വസ്ത്രധാരണം മാത്രം ഞങ്ങൾ കൈയ്‌ക്കൊണ്ടില്ല .മറ്റെല്ലാ അർത്ഥത്തിലും ഞങ്ങൾ അവരിൽ ഒരാളായി മാറി .റോസിനെ വളരെയധികം ബഹുമാനത്തോടെയാണ് അവർ കണ്ടിരുന്നത് .പല സമ്മാനങ്ങളും ആഹാരങ്ങളും അവർ എനിക്കും റോസിനും നൽകി .സന്തോഷപൂർണമായ ജീവിതം ഞങ്ങൾ തുടർന്ന് വന്നു .
ഊരിലെ കുടുംബങ്ങളിലെ സന്തോഷവും അവരുടെ ജീവിതവും എന്നിൽ കുടുംബം എന്ന ചിന്തകൾ സജീവമാക്കി എനിക്കും ഒരുകുടുംബം കുട്ടികൾ എല്ലാം വേണമെന്ന് തോന്നാൻ തുടങ്ങി .ഇവരുടെ ഇടയിൽ കല്യാണം ഇവർ തമ്മിൽ മാത്രമാണ് നടന്നിരുന്നത് .പുറമെനിന്നുള്ള ആർക്കും ഇവരെ വിവാഹം ചെയ്യാൻ കഴിയില്ല .അതിവർക്കിടയിൽ വലിയ തെറ്റാണു .എന്റെ ആഗ്രഹങ്ങൾ ഞാൻ മനസ്സിൽ വച്ച് താലോലിച്ചു .റോസിനോട് പറയാൻ ഞാൻ തീരുമാനിച്ചു .അത്താഴം കഴിഞ്ഞു കിടക്കാൻ നേരം ഞാൻ റോസുമായി സംസാരിക്കാൻ
തുടങ്ങി

റോസ് എനിക്കൊരു കാര്യം പറയാനുണ്ട്
എന്താ എബി

റോസ് ആഗ്രഹിച്ച ജീവിതം ലഭിച്ചതിൽ സന്തോഷമുണ്ടോ

പിന്നില്ലേ എബി …ഞാൻ കടപ്പെട്ടിരിക്കുന്നതും നിന്നോടാണ് ..നീയില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇതനുഭവിക്കുമായിരുന്നില്ല

അനാഥരായാണ് നമ്മൾ ജനിച്ചത് …മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും നമ്മൾക്കറിയില്ല .ഏതു നാട്ടിലാണെന്നോ ഏതു മതത്തിൽ പെട്ടവരാണെന്നോ നമ്മൾക്കറിയില്ല എന്തിനാണ് നമ്മളെ ഉപേക്ഷിച്ചതെന്നു പോലും നമുക്കറിയില്ല .എന്നിട്ടും നമ്മൾ ജീവിച്ചു വളർന്നു വിദ്യാഭ്യാസം നേടി .എനിക്കെന്തോ ഒരുകുടുംബം വേണമെന്നൊരു തോന്നൽ .ഭാര്യ മക്കൾ എന്നിങ്ങനെയൊക്കെ എനിക്ക് തോന്നിത്തുടങ്ങുന്നു .ഒരുപക്ഷെ ഇവരുടെ ജീവിതമാകാം എന്നെ സ്വാധിനിച്ചത് .ഇവിടുത്തെ കുട്ടികളുടെ കളിചിരികൾ ആകാം .എനിക്കറിയില്ല റോസ് ഇതുവരെ ഇല്ലാതിരുന്ന ഒരുതരം ആഗ്രഹം എനിക്കുതോന്നിത്തുടങ്ങുന്നു …

ഞാനിന്നോരു ബാധ്യതയായി നിനക്ക് തോന്നുന്നുണ്ടോ എബി

ഇല്ല റോസ് അങ്ങനെയല്ല എനിക്ക് മനസ്സിൽതോന്നിയ ആഗ്രഹം ഞാൻ പങ്കുവച്ചെന്നു മാത്രം

വിവാഹം കഴിക്കാൻ താല്പര്യമാണെങ്കിൽ എബി വിവാഹിതനാകണം ..

റോസ് എന്നുമുതലാണ് വിവാഹം വേണ്ടെന്നു തീരുമാനിച്ചത്………..തുടരും …………….

Leave a Reply

Your email address will not be published. Required fields are marked *