വിശുദ്ധ – 1

എന്താണ് റോസിന് കഴിക്കാൻ വേണ്ടത്

എന്തുവേണേലും വാങ്ങിച്ചോളൂ എബി

എന്നാലും എന്താണ് ഇഷ്ടം എന്ന് പറഞ്ഞാൽ

എനിക്കങ്ങനെ ഇഷ്ട്ടങ്ങളൊന്നുമില്ല എന്ത് കിട്ടിയാലും ഞാൻ കഴിക്കും

ചപ്പാത്തി വാങ്ങട്ടെ

ഹമ്

കറിയോ

എന്ത് വേണേലും വാങ്ങിച്ചോളൂ ഞാൻ എന്തും കഴിക്കും

പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല ചപ്പാത്തിയും കുറുമകറിയും വാങ്ങി ഞാൻ തിരികെ റൂമിലെത്തി .ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ആഹാരം കഴിച്ചു .കയ്യ് കഴുകി ഞങ്ങൾ ഉറങ്ങാൻ കിടന്നു .

റോസ് ഉറങ്ങിക്കോളൂ നാളെ വെളുപ്പിനുള്ള ബസ്സിൽ നമുക്കു പോകാം

ഹമ് …ഗുഡ് നൈറ്റ്

ഗുഡ് നൈറ്റ്

ആദ്യമായാണ് ഞാനൊരു സ്ത്രീയുമൊത്തു ഒരു റൂമിൽ കിടക്കുന്നതു .എനിക്കെന്തോ ഉറക്കം വന്നില്ല .തിരിഞ്ഞും മറിഞ്ഞും ഞാൻ കിടന്നു .റോസും ഉറങ്ങിയിട്ടില്ലെന്നു എനിക്ക് തോന്നി .പതുക്കെ ഞാൻ റോസിനെ വിളിച്ചു

റോസ് ഉറങ്ങിയില്ലേ
ഇല്ല

എന്ത് പറ്റി എന്താ ഉറങ്ങാതെ കിടക്കുന്നത്

ഒന്നുമില്ല എന്തോ ഉറക്കം വരുന്നില്ല

റോസിന് പേടിയുണ്ടോ

എന്തിനു

എന്റെ കൂടെ കിടക്കാൻ

ഇല്ല …നിന്റെ കൂടെ എവിടേക്ക് വേണമെങ്കിലും വരാനും കൂടെ കിടക്കാനും എനിക്ക് പേടിയില്ല എബി

അതെന്താ

നിന്നെ എനിക്ക് വിശ്വാസമാണ് …

ഹമ്

നീയെന്താ ഉറങ്ങാത്തത്

അറിയില്ല ..ഉറക്കം വരുന്നില്ല

ഹമ് ..കണ്ണടച്ച് കിടന്നോളു ഉറങ്ങിക്കോളും

ഞാനൊരു കാര്യം ചോദിച്ചാൽ വിഷമമാകുമോ

ചോദിക്കു

റോസിന്റെ കൂട്ടുകാരിക്ക് സത്യത്തിൽ എന്താണ് സംഭവിച്ചത്

അവളും അച്ഛനും അമ്മയും കൂടി ഒരു ബന്ധുവിന്റെ വീട്ടിൽ കല്യാണത്തിന് പോയിവരുന്ന വഴി അപകടം സംഭവിച്ചതാണ് .ഞാനും അതിൽ പെടേണ്ടതായിരുന്നു .വിധി അല്ലാതെന്തു പറയാൻ

അതെന്താ
അവർ പോകുന്നതിനു മുൻപ് രണ്ടാഴ്ച എനിക്ക് പനി പിടിച്ചു കോളേജിൽ പോകാൻ കഴിഞ്ഞില്ല .അത്യാവശ്യമായി തീർക്കാനുള്ള ചില അസൈന്മെന്റ്സ് ഉണ്ടായിരുന്നത് കൊണ്ട് ഞാൻ കല്യാണത്തിന് പോകാതെ ഹോസ്റ്റലിൽ തങ്ങി .ഇല്ലായിരുന്നെങ്കിൽ അവരോടൊപ്പം ഞാനും ദൈവ സന്നിധിയിൽ എത്തിയേനെ …

ഞാനതെല്ലാം പറഞ്ഞു റോസിനെ വിഷമിപ്പിച്ചല്ലേ

സാരമില്ല എബി …എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സ്നേഹവും കരുണയും ഉള്ള വ്യക്തിയായിരുന്നു അവളുടെ അച്ഛൻ .സ്വന്തം മകളെ പോലെയാണ് അദ്ദേഹം എന്നെ കണ്ടിരുന്നത് .അമ്മയെക്കാളും എന്റെ കാര്യങ്ങൾ അന്വേഷിച്ചിരുന്നതും,എന്നെ സ്നേഹിച്ചതും അവളുടെ അച്ഛനാണ് .അനാഥയായ എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും സന്തോഷമുള്ള ദിനങ്ങൾ ആയിരുന്നു അത് .അവരുടെ വേർപാട് കുറച്ചൊന്നുമല്ല എന്നെ ബാധിച്ചത് .മനസ്സിന്റെ സമനില തെറ്റി ഞാൻ ആശുപത്രിയിലായി ആ ദിവസങ്ങൾ എന്റെ ഓർമകളിൽ ഇല്ല എബി .അനാഥയായി ജീവിതം ആരംഭിച്ചു പിന്നീട് എല്ലാവരുമുണ്ടായി വീണ്ടും അനാഥയായി .സത്യത്തിൽ എല്ലാവരും അങ്ങനെത്തന്നെയല്ലേ ജനിക്കുമ്പോൾ നമ്മൾ തനിച്ചാണ് പിന്നീട് ജീവിതത്തിൽ ആരൊക്കെയോ കടന്നുവരുന്നു ‘അമ്മ അച്ഛൻ ബന്ധുക്കൾ ഭർത്താവ് മക്കൾ കൊച്ചുമക്കൾ അവസാനം മരിക്കുമ്പോൾ വീണ്ടും നമ്മൾ തനിച് .ഒരർത്ഥത്തിൽ എല്ലവരും അനാഥരാണ്‌ ..നാഥനായുള്ളത് ദൈവം മാത്രം ..

റോസ് പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നി …സത്യത്തിൽ ആരാണ് അനാഥൻ അല്ലാത്തത് …എപ്പോഴോ ഞങ്ങൾ ഉറങ്ങി വെളുപ്പിനെ തന്നെ ഞങ്ങൾ ഉണർന്നു പെട്ടന്ന് തന്നെ കുളിച്ചൊരുങ്ങി .വസ്ത്രങ്ങൾ ധരിച്ചു റോസ് ചുരിദാറും ടോപ്പുമാണ് ധരിച്ചത് ഞാൻ പാന്റും ഷർട്ടും .മുറിപൂട്ടി ഞങ്ങൾ താക്കോൽ ഏൽപ്പിച്ചു യാത്ര തുടർന്നു .
ബസ്സ്റ്റാൻഡിൽ എത്തി ഞങ്ങൾ ചായ കുടിച്ചു .വെളുപ്പിനുള്ള ബസിൽ ഞങ്ങൾ വയനാട്ടിലേക്ക് യാത്ര തിരിച്ചു .മൂന്നുമണിക്കൂറെടുത്തു ഞങ്ങൾ സുൽത്താൻ ബത്തേരിയിൽ വണ്ടിയിറങ്ങി .ഹോട്ടലിൽ കയറി കാപ്പിയും പലഹാരങ്ങളും കഴിച്ചു .വിശപ്പടക്കി ഞങ്ങൾ അവിടെയുള്ള ഹോട്ടൽ ജീവനക്കാരനോട് ആദിവാസി ഊരുകളെ കുറിച്ച് തിരക്കി .ബത്തേരിയിയുടെ ഉൾനാടുകളിൽ ആണ് കൂടുതലായും അവരുടെ കൂരകൾ എന്ന് അറിയാൻ കഴിഞ്ഞു .കാര്യങ്ങൾ അറിഞ്ഞപ്പോൾ അയാൾ ഞങ്ങൾക്ക് മറ്റൊരാളെ പരിചയപ്പെടുത്തി അയാളുടെ കൂടെ ഞങ്ങൾ യാത്ര തുടങ്ങി .ആദിവാസിസമൂഹത്തെ കുറിച്ചും അവരുടെ രീതികളെക്കുറിച്ചും ഞങ്ങൾ മനസ്സിലാക്കി .ചീയമ്പം എന്ന കൊച്ചു ഗ്രാമത്തിലേക്ക് അയാൾ ഞങ്ങളെ എത്തിച്ചു
നല്ല തണുപ്പുള്ള സ്ഥലമാണ് ചീയമ്പം നിറയെ കൃഷിസ്ഥലങ്ങളും മരങ്ങളും ഒക്കെയായി പ്രകൃതിയുടെ കളിത്തൊട്ടിൽപോലെ മനോഹരമായ ഇടം .അവിടെ ഞങ്ങൾക്ക് താമസിക്കാൻ വീട് ഏർപ്പാടാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നു അയാൾ പറഞ്ഞു .ഞങ്ങൾ വീടുതേടി അയാളോടൊപ്പം നടന്നു .ഒരുവലിയ വീടിന്റെ അകത്തേക്ക് അയാൾ ഞങ്ങളെ കൂട്ടികൊണ്ടുപോയി ആ നാട്ടിലെ ജന്മിയുടെ വീടാണതെന്നു ഞങ്ങൾക്ക് തോന്നി .കുറെ ആളുകൾ അവിടെപണിക്കുണ്ടായിരുന്നു .കുരുമുളകും നെല്ലും വീടിന്റെ മുറ്റം നിറയെ ഉണക്കാൻ ഇട്ടിരിക്കുന്നു .പ്രായമായ ഒരാൾ ഞങ്ങളുടെ അടുത്ത് വന്നു ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ടു പോയി .
അകത്തു പ്രവേശിച്ച ഞങ്ങൾ വീട്ടിലെ കാരണവരുടെ അടുത്തേക്ക് ചെന്ന് കാര്യം പറഞ്ഞു .ഡോക്ടറാണ് റോസെന്നു അറിഞ്ഞതും അയാൾ അല്പം ബഹുമാനം കാണിക്കാൻ തുടങ്ങി .ഞങ്ങൾ ആവശ്യം അറിയിച്ചു

ഞങ്ങൾ കല്യാണം കഴിച്ചു നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ..ഇവിടേമൊന്നും ഞങ്ങൾക്ക് പരിചയമില്ല ..ഇയാൾ ഡോക്ടറാണ് ഞങ്ങൾക്ക് ഇവിടെ ഒരു ക്ലിനിക്ക് തുടങ്ങണമെന്നുണ്ട് .പാവപെട്ട രോഗികൾക്ക് തികച്ചും സൗജന്യമായി സേവനം ചെയ്യാനാണ് ഞങ്ങളുടെ താല്പര്യം .ഞങ്ങൾക്ക് അതിനുപറ്റിയ ഒരിടം ആവശ്യമാണ് ..അങ്ങ് ഞങ്ങളെ സഹായിക്കണം

ഹമ് …സഹായിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല ..എന്റെ വീടോരെണ്ണം ഒഴിഞ്ഞു കിടക്കുന്നുണ്ട് നിങ്ങള്ക്ക് അതുപയോഗിക്കാം .താക്കോൽ ഞാൻ എടുത്തു തരാം ..വൃത്തിയാക്കി ഉപയോഗിച്ചോളൂ ..വാടക കൃത്യമായി തന്നാൽ മതി ..

ഞങ്ങൾ സമ്മതിച്ചു .വീടിന്റെ താക്കോലും വാങ്ങി ഞങ്ങൾ അവിടേക്കു പോയി ..ഒരു കൊച്ചു വീട് ഓടുകൊണ്ടു മേഞ്ഞ മുകൾഭാഗം ചെറിയ വാതിൽ അകത്തു ഒരു മുറിയും അടുക്കളയും കോലായവും .മരങ്ങളാൽ ചുറ്റപ്പെട്ട പുരയിടം .നല്ല തണുപ്പ് അനുഭവപെട്ടു .വീട് വൃത്തിയാക്കാൻ ഞങ്ങളോടൊപ്പം കുഞ്ഞനും കൂടി .വഴിവക്കിലെ ഹോട്ടലിൽ നിന്നും ആരെന്നുപോലുമറിയാത്ത ഞങ്ങളുടെ കൂടെ കൂടിയതാണ് കുഞ്ഞൻ ..പണിയാൻ വിഭാഗത്തിൽ പെട്ട ആളാണ് കുഞ്ഞൻ .ടൗണിൽ സാധനങ്ങൾ വിൽക്കാൻ വന്നതാണ് .അവരുടെ ആചാരങ്ങളെക്കുറിച്ചും കഷ്ടതക്കളെ കുറിച്ചും കുഞ്ഞൻ ഞങ്ങളോട് പറഞ്ഞു .ഡോക്ടറുടെ സേവനത്തിന് നല്ലൊരു ആശുപത്രിയുടെ സേവനത്തിന് ബത്തേരി വരെ വരേണ്ട അവസ്ഥയാണ് .ചെറിയ അസുഖങ്ങൾക്കൊന്നും അവർ മരുന്ന് കഴിക്കാറില്ല .അവർ തന്നെ ചികിത്സ നടത്തും .വീട് ഞങ്ങൾ വൃത്തിയാക്കി കുഞ്ഞന്റെ കൂടെ പോയി ഞാൻ അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങി .ഉച്ചക്കുള്ള ഊണ് കുഞ്ഞന്റെ വകയായിരുന്നു .
വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾ സ്വയം പാചകം ചെയ്യാനുള്ള രീതിയിലേക്കുയർന്നു .അത്താഴം ശരിയാക്കി അതുകഴിച്ചു നിലത്തു പായവിരിച്ചു ഞങ്ങൾ കിടന്നു .യാത്രയുടെ ക്ഷീണവും ജോലിയുടെ ക്ഷീണവും കാരണം ഞങ്ങൾ പെട്ടെന്നുറങ്ങി .

Leave a Reply

Your email address will not be published. Required fields are marked *