എബി പോകാം ….
അഹ് ..പോകാം ….
സിസ്റ്റർ സോഫിയ പോട്ടയിലേക്കു പോകാനുള്ള ബസ്സിൽ കയറി .ഞങ്ങളുടെ നിർദ്ദേശ പ്രകാരം റോസ് സിസ്റ്റർ പോട്ട വരെ സിസ്റ്റർ സോഫിയക്കൊപ്പം ഉണ്ടാവും അവിടെ വച്ച് സിസ്റ്റർ സോഫിയയുടെ കയ്യിൽ എഴുത്തു നൽകി റോസ് സിസ്റ്റർ എന്നോടൊപ്പം പോകുന്നു .മഠത്തിൽ അങ്ങനെമാത്രമേ അറിയിക്കാവു എന്ന് ഞാൻ സോഫിയ സിസ്റ്ററിനെ ധരിപ്പിച്ചു .അത്രയും സമയം ഞങ്ങൾക്ക് സ്വസ്ഥമായി യാത്ര ചെയ്യാം .എങ്ങോട്ടാണ് ഞങ്ങൾ പോകുന്നതെന്ന് കത്തിൽ സൂചിപ്പിച്ചില്ല .എന്നോടൊപ്പം വരുന്ന കാര്യങ്ങൾ മാത്രം കത്തിൽ രേഖപ്പെടുത്തി .പോകാൻ നേരം സിസ്റ്റർ സോഫിയ സിസ്റ്റർ റോസിനെ കെട്ടിപിടിച്ചു കരഞ്ഞു .അവരുടെ കയ്യിലുണ്ടായിരുന്ന ഒരു വള അവർ സിസ്റ്ററിനെ ഏൽപ്പിച്ചു .സിസ്റ്ററിന്റെ അമ്മയുടെ സ്മരണയ്ക്ക് വേണ്ടി സൂക്ഷിച്ച വളയാണ് അത് .ഏറെ നിർബന്ധിച്ചെങ്കിലും അത് തിരികെ വാങ്ങാൻ സിസ്റ്റർ സോഫിയ വിസ്സമ്മതിച്ചു .സോഫിയ സിസ്റ്റർ ബസ്സിൽ കയറി യാത്ര ആയതോടെ ഞങ്ങൾ രണ്ടുപേരും റെയിൽവേ സ്റ്റേഷനിൽ എത്തി .ട്രെയിനിൽ കയറി ഞങ്ങൾ വായനാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു .ട്രെയിനിൽ സിസ്റ്റർ വളരെയധികം മൂകമായ ഭാവത്തിൽ ആയിരുന്നു .അധികമൊന്നും ഞങ്ങൾ സംസാരിച്ചില്ല .പോട്ടയിലെത്തി സിസ്റ്റർ സോഫിയ ഞങ്ങളെ വിളിച്ചു മഠത്തിൽ വിവരമറിയിക്കാൻ പോകുകയാണെന്നും ഞങ്ങൾ എവിടെയെത്തിയെന്നു ചോദിച്ചു.അപ്പോഴേക്കും ഞങ്ങൾ എറണാകുളം കഴിഞ്ഞിരുന്നു .സോഫിയ സിസ്റ്റർ വിളിച്ച കാര്യം ഞാൻ സിസ്റ്ററിനെ അറിയിച്ചു ധീർകമായൊരു നിശ്വാസം മാത്രം അവരിൽ നിന്നും ഉണ്ടായി .കയ്യിൽ കൊന്തയും പിടിച്ചു അവർ പ്രാർത്ഥന നിരതയായി പുറത്തെ കാഴ്ചകളിൽ മുഴുകി ഞാനും .ഓർമ്മവച്ച കാലം മുതൽ മഠവും ഓർഫനേജും മാത്രം കണ്ടുവളർന്ന എനിക്ക് പുതിയ കാഴ്ചകൾ അത്ഭുതമായിരുന്നു .
ആദ്യമായി കാണുന്ന എല്ലാ നാടുകളിലേക്കും ഞാൻ കണ്ണുപായിച്ചു .വായിച്ചു മാത്രം അറിവുള്ള നാടുകൾ കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി .ഷൊർണുരിൽ വച്ച് ഞങ്ങൾ ആഹാരം കഴിച്ചു .സിസ്റ്റർ എന്നോട് അധികമൊന്നും സംസാരിച്ചില്ല ഭക്ഷണം കഴിച്ചു ഞാനും സിസ്റ്ററും ട്രെയിനിൽ അഭിമുഖമായി ഇരുന്നു .എന്തോ എന്നോട് ചോദിക്കാനുള്ളപോലെ സിസ്റ്ററുടെ മുഖഭാവം വ്യകതമാക്കുന്നുണ്ടായിരുന്നു ..
സിസ്റ്റർ …ഞാൻ പതിയെ അവരെ വിളിച്ചു
ഹമ്
സിസ്റ്റർക്കെന്തോ എന്നോട് ചോദിക്കാനുള്ളപോലെ
വയനാട്ടിൽ നമ്മൾ എവിടെ താമസിക്കും നമ്മൾ ആരാണെന്നു പറയും
സിസ്റ്റർക്കു വിരോധമില്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ നമ്മൾ ഭാര്യാഭർത്താക്കന്മാരെന്നു പറഞ്ഞൂടെ
ഹമ് എല്ലാം നീ തീരുമാനിക്കുന്നപോലെ …പക്ഷെ നമ്മൾ എവിടെ താമസിക്കും
തത്കാലം നമ്മൾ ഒരു വീട് വാടകക്ക് എടുക്കും അവിടെ താമസിക്കും .ക്ലിനിക്കും നമ്മൾ അവിടെ തുടങ്ങും
അവിടെ എത്തിയതിനു ശേഷം തീരുമാനിക്കാം
അതുമതി സിസ്റ്റർ
ഇനിയും എന്നെ സിസ്റ്റർ എന്ന് വിളിക്കരുത്
അതെന്താ
ഇപ്പോൾ ഞാൻ സിസ്റ്റർ അല്ലാതായിരിക്കുന്നു ..തിരുവസ്ത്രം അഴിച്ചു ഞാൻ ഇപ്പോൾ കന്യാസ്ത്രീ അല്ലാതായി
പക്ഷെ ഞാൻ ശീലിച്ചുപോയി
മാറ്റണം …നമ്മൾ ഭാര്യാഭർത്താക്കന്മാരെന്നു മറ്റുള്ളർവർക്കു ബോധ്യമാകണമെങ്കിൽ ഇനിയും നീ എന്നെ സിസ്റ്റർ എന്ന് വിളിക്കരുത്
അത്രയും ഞാൻ ഓർത്തില്ല
ഇനിമുതൽ നീ എന്നെ പേര് വിളിച്ചാൽ മതി
അത് ഞാൻ ..എങ്ങനെ
വിളിക്കണം ഇനി മുതൽ നീ എന്നെ റോസ് എന്ന് വിളിക്കണം
ഹമ് …വിളിക്കാം
അവരങ്ങനെ പറഞ്ഞെങ്കിലും എന്റെ മനസ്സിൽ അവർ കന്യാസ്ത്രീ തന്നെയാണ് .അവരെ പെട്ടന്ന് റോസ് എന്ന് വിളിക്കാൻ എനിക്ക് ബുദ്ധിമുട്ടു തോന്നി പക്ഷെ സിസ്റ്റർ പറഞ്ഞത് കഴമ്പുള്ള കാര്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു .മനസ്സിൽ പലവുരു ഞാൻ റോസ് എന്ന് പറഞ്ഞു കൊണ്ടിരുന്നു ..
വൈകിട്ടോടെ ഞങ്ങൾ കോഴിക്കോടെത്തി ..വായനാട്ടിലേക്കുള്ള ബസ്സ് തേടി ഞങ്ങൾ ബസ്സ്റ്റാൻഡിൽ വന്നു .അവിടെനിന്നും 3 മണിക്കൂർ യാത്ര ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി .വയനാട്ടിലേക്ക് യാത്ര തിരിച്ചാൽ അസമയത് വഴിയിൽ അകപ്പെടും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു .തത്കാലം ഏതെങ്കിലും ലോഡ്ജിൽ മുറിയെടുക്കാമെന്നു ഞങ്ങൾ തീരുമാനിച്ചു .എന്റെ കൂടെ ഒരേമുറിയിൽ അന്തിയുറങ്ങാൻ സിസ്റ്റർക്കു വിഷമമില്ലെന്ന കാര്യം സിസ്റ്റർക്കു എന്നിലുള്ള വിശ്വാസം എത്രയെന്നു എനിക്ക് മനസിലാക്കി തന്നു .അതികം വൈകാതെ ഞങ്ങൾ മുറിയെടുത്തു ഭാര്യാഭർത്താക്കന്മാരായിത്തന്നെ ഞങ്ങൾ മുറിയെടുത്ത് .മുറിയിൽ കയറി ഒന്ന് ഫ്രഷ് ആകാൻ സിസ്റ്ററുടെ കയ്യിൽ വസ്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ഉടുത്ത വസ്ത്രത്തോടെ എന്റെ കൂടെ വന്ന അവർ കയ്യിൽ കരുതിയ തിരുവസ്ത്രങ്ങൾ സോഫിയ സിസ്റ്ററെ ഏൽപ്പിച്ചിരുന്നു .യാത്രയുടെ ക്ഷീണം അവരെ വല്ലാതെ ബാധിച്ചിരുന്നു .എനിക്കും ക്ഷീണം അനുഭവപെട്ടു .
സിസ്റ്ററെ മുറിയിലാക്കി അവർക്കു വസ്ത്രങ്ങൾ വാങ്ങാൻ ഞാൻ പുറത്തിറങ്ങി .പുറത്തിറങ്ങിയപ്പോളാണ് എന്ത് വസ്ത്രം വാങ്ങിക്കും എന്ന ആശങ്ക എനിക്കുണ്ടായത് അടിവസ്ത്രങ്ങളുടെ കാര്യം പോലും ഞാൻ ഓർത്തുപോയി .അവരുടെ അടിവസ്ത്രത്തിന്റെ കാര്യം ഓർത്തതും അതുവരെ ഉണ്ടാവാതിരുന എന്തോ ഒരു വികാരം എന്നിൽ ഉണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു ..മനസ്സിൽ തികട്ടിവന്ന പാപചിന്തകൾ ഞാൻ ആട്ടിയകറ്റി .പിന്നെയും ഞാൻ മുറിയിൽ തിരിച്ചെത്തി .വെറുംകൈയോടെ പോയ അതേവേഗത്തിൽ തിരിച്ചുവന്ന എന്നെ കണ്ടു സിസ്റ്റർ അമ്പരന്നു
