വെള്ളിത്തിര – 2 18

സേതു അജയനെ നോക്കി..

“ അയാൾ പാലക്കാട്ട് ഒരു ഹോട്ടലിൽ ഉണ്ടെന്ന് ബഷീറ് പറഞ്ഞു… “

അജയൻ പറഞ്ഞു……

“” നീലിമയുടെ സ്റ്റാൻഡ് എന്താ…? “

സേതു അനിയനെ നോക്കി..

“” അയാളാണ് പ്രൊഡ്യൂസറെങ്കിൽ അവർ ഈ പടത്തിൽ സഹകരിക്കില്ല…”

അനിയൻ പറഞ്ഞു…

“ അതാകെ കുഴങ്ങുമല്ലോ സാറേ… ഏതായാലും നമുക്കയാളെ കണ്ടു നോക്കാം… “

സേതു വാതിൽക്കലേക്ക് നീങ്ങി…

“” എനിക്കു വലിയ പ്രതീക്ഷയൊന്നുമില്ല… അടി മേടിച്ച മാനഹാനി അയാൾക്കുണ്ടാകില്ലേ…? “”

അനിയൻ മടി പിടിച്ചു നിന്നു…

“ അത് അടി മേടിക്കാനുള്ള പണി എടുത്തിട്ടല്ലേ.. സെറ്റും ഇട്ടു.. അഞ്ചാറു സീനും ഷൂട്ടു ചെയ്തു… നിന്നു പോയാൽ അയാൾക്കു തന്നെയല്ലേ നഷ്ടം… ? “”

അനിയൻ മിണ്ടിയില്ല…

“ സാറു വാ………. ഒന്നു ശ്രമിച്ചില്ലെന്ന് വേണ്ടല്ലോ………. “

സേതു , അനിയന്റെ കൈ പിടിച്ചു വലിച്ചു…

 

🌺 🌺 🌺 🌺 🌺

 

ക്ഷേത്രത്തിലേക്ക് തിരിയുന്ന വഴിയിൽ നിന്ന് മധുമിത മറുവശത്തേക്ക് പാളി നോക്കി..

ആള് കടയിലുണ്ട്……

റോഡ് മുറിച്ചു കടന്ന് അവൾ മറുവശത്തെത്തി……

കവലയിൽ ആളുകൾ കുറവായിരുന്നു…

“” ഞാനടച്ച് പോകാൻ നിൽക്കുകയായിരുന്നു……….””

സ്വാമിനാഥൻ അവളെ കണ്ടു പുഞ്ചിരിച്ചു…

ചെറുപ്പക്കാരനാണ് സ്വാമിനാഥൻ……

സുന്ദരനായ ഇരുപത്തിമൂന്നുകാരൻ…

വെളുത്ത വട്ടമുഖം…

മിക്ക സമയങ്ങളിലും കുറ്റിത്താടി തന്നെയാണ് പ്രകൃതം…

കാവിമുണ്ടും ചന്ദനക്കളർ ഷർട്ടുമായിരുന്നു വേഷം…

കുങ്കുമവും ചന്ദനവും ചേർത്തണിഞ്ഞ കുറി നെറുകയിൽ തൊട്ടിട്ടുണ്ടായിരുന്നു…

ചിരിയോടെ തന്നെ മധുമിത പൂക്കടയുടെ മുന്നിലുള്ള അരമേശയ്ക്കു മുൻപിൽ വന്നു നിന്നു…

തൊട്ടപ്പുറത്തുള്ള ചായക്കടയിൽ നിന്ന് റേഡിയോയിൽ നിന്ന് ചലച്ചിത്രഗാനം കേൾക്കുന്നുണ്ടായിരുന്നു…”

“” ജമന്തിപ്പൂക്കൾ………. ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കൾ…………”

“” ഇവിടുത്തെ തിരക്കൊക്കെ ഒന്നു കഴിയട്ടെ എന്നു കരുതിയാ ഞാൻ………. “

മധുമിത , ടേബിളിനു മുകളിൽ കിടന്ന വാഴനാരെടുത്ത് വിരലിൽ ചുറ്റി…

“” അതെന്താ മധുവിന് പേടിയുണ്ടോ… ?”

സ്വാമിനാഥൻ, ടേബിളിനടിയിലേക്ക് , കുനിഞ്ഞ് ഒരു വാഴയിലപൊതി എടുത്തു…

“” പിന്നേ…… ഇവിടുത്തെ പരദൂഷണക്കരക്കാരുടെ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണമല്ലോ…”

സ്വാമിനാഥൻ പൊതി അവൾക്കു നേരെ നീട്ടി…

“ ഇന്ന് അമ്പലത്തിൽ കല്യാണമുണ്ട്… തീരുന്നതിനു മുൻപ് ഒരു മുഴം ഞാൻ മധുവിന് മാറ്റി വെച്ചതാ… “

സ്വാമിനാഥൻ നീട്ടിയ പൊതി വാങ്ങി, മധുമിത മുല്ലമാല വിടർത്തി…

പിന്നിലേക്ക് കിടന്ന മുടിയിഴകൾ മധുമിത മുന്നിലേക്കെടുത്തിട്ടു…

സ്ലൈഡിൽ കോർത്ത് , അവൾ മുല്ലമാല മുടിയിൽ കോർത്തപ്പോഴും റേഡിയോയിൽ നിന്ന് പാട്ടുകേൾക്കുന്നുണ്ടായിരുന്നു…

“” ഇന്നാണ് ഈ ആകാശവാണിക്കാരേക്കൊണ്ട് എനിക്കൊരു ഉപകാരമുണ്ടായത്…… “

സ്വാമിനാഥൻ പുഞ്ചിരിയോടെ പറഞ്ഞു…

മധുമിത അപ്പോഴാണ് പാട്ടു ശ്രദ്ധിച്ചത്…

“” എന്റെ പ്രിയതമയുടെ ചൊടി നിറയെ സുഗന്ധിപ്പൂക്കൾ…….””

“” അയ്യടാ……………..””

മുടിയിഴകൾ പിന്നിലേക്കെടുത്തിട്ട് മധുമിത കവിളുകളും ചുണ്ടും വക്രിച്ചു കാണിച്ചു…

സ്വാമിനാഥൻ പുഞ്ചിരി നിർത്താതെ തന്നെ അവളെ നോക്കി നിന്നു…

നിമിഷമേറുന്തോറും മധുമിതയുടെ മുഖത്തും ലജ്ജ പരക്കുന്നത് അവൻ കണ്ടു…

കണ്ണുകൾ ഇടഞ്ഞതും അവൾ മുഖം താഴ്ത്തി…

പൂക്കടയുടെ അപ്പുറത്തുള്ള പലചരക്കു കടയുടെ മുന്നിലായി ഒരു കാർ വന്നു നിന്നു…

അധോമുഖിയായ അവളുടെ അധരങ്ങൾ പതിയെ, ഒരു പുഞ്ചിരിയാൽ വിടരുന്നത് സ്വാമിനാഥൻ കണ്ടു…

മുടിയിലെ മുല്ലപ്പൂമാറ്റ് അവളുടെ വിരിഞ്ഞ ചൊടികൾക്കിടയിലും അവൻ കണ്ടു…

നിർമ വാഷിംഗ് പൗഡറിന്റെ പരസ്യം റേഡിയോയിൽ കേട്ടു തുടങ്ങിയിരുന്നു…

 

🌺 🌺 🌺 🌺 🌺

 

പാലക്കാട് മുൻസിപ്പൽ സ്റ്റാൻഡിന് എതിർ വശത്തുള്ള ഹോട്ടലിനു മുന്നിൽ കാർ നിർത്തി, സേതുവും അനിയനും ഇറങ്ങി..

അജയൻ കൂടെ ഉണ്ടായിരുന്നില്ല..

“ കാശുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല… വകതിരിവ് വട്ടപൂജ്യമാ… “

സേതു പറഞ്ഞു…

അനിയൻ ഒന്നും മിണ്ടിയില്ല…

തന്റെ സിനിമയെക്കുറിച്ചുള്ള ചിന്തയായിരുന്നു അയാളെ അടക്കിഭരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *