“” ഏതോ മാർവാഡിയെ പറ്റിച്ച് അവന്റെ അപ്പൻ കുറച്ചു പണമുണ്ടാക്കി… അത് അയാളുടെ യോഗം പോലെയങ്ങ് പെരുകി…””
സേതു പറഞ്ഞു..
അവർ റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ പ്രൊഡ്യൂസർ മുറിയിലുണ്ടെന്നറിഞ്ഞു…
“ അപ്പന്റെ മരണ ശേഷം മകന്റെ ഭരണമല്ലേ… ചെറുപ്രായവും…””
പ്രൊഡ്യൂസറുടെ മുറിയിലേക്ക് നടക്കുന്നതിനിടയിൽ സേതു തുടർന്നു…
റൂം നമ്പർ നോക്കി ഉറപ്പു വരുത്തിയ ശേഷം സേതു വാതിലിൽ മുട്ടി……….
രണ്ടു നിമിഷങ്ങൾക്കകം വാതിൽ തുറന്നു…
പ്രൊഡ്യൂസർ ജയകൃഷ്ണൻ തന്നെയായിരുന്നു വാതിൽ തുറന്നത്…
അയാളുടെ മുഖത്തു വലിയ തെളിച്ചമുണ്ടായിരുന്നില്ല…
“” ഇരിക്ക്……….””
ജയകൃഷ്ണന്റെ ശബ്ദത്തിനും ഗൗരവമായിരുന്നു…
അനിയനും സേതുവും കസേരയിലേക്കിരുന്നു…
മറുവശത്തെ ടീപ്പോയിൽ മദ്യക്കുപ്പിയും ഗ്ലാസ്സും ഇരിക്കുന്നത് സേതു കണ്ടു..
ഒരു നിമിഷം ആരുമൊന്നും സംസാരിച്ചില്ല…
“” ഒരുപാടു പേരുടെ ചോറാണ്… പല പ്രൊജക്റ്റും ഒഴിവാക്കി വന്നവരും ഉണ്ട്.. ഷൂട്ടിംഗ് നിന്നാൽ………. “
സേതു ജയകൃഷ്ണനെ നോക്കി…
“” ഷൂട്ടിംഗ് നിർത്താൻ ഞാൻ പറഞ്ഞോ…………? ഇല്ലല്ലോ… ആ പന്ന പൂമോളും തള്ളയും വേണ്ടെന്നേ ഞാൻ ബഷീറിനോട് പറഞ്ഞുള്ളൂ… “
ജയകൃഷ്ണൻ പറഞ്ഞതും മദ്യത്തിന്റെ ഗന്ധം പുറത്തേക്കടിച്ചു…
സേതു അനിയനെ നോക്കി…
അനിയൻ മുഖം മാറ്റി…
“”നായികയില്ലാതെങ്ങനെയാ……………?.””
സേതു ചോദിച്ചു…
“”ലവള് പുതിയ നായികയല്ലേ… അവസാനത്തെ നായികയൊന്നുമല്ലല്ലോ… “
“” നമ്മൾ ഒന്നു രണ്ട് സീൻ അവളെ വെച്ച്………. “
“” ആ ഫിലിമങ്ങ് വലിച്ചു കീറിക്കള സേതൂ… കലയെ ഉദ്ധരിക്കാനൊന്നുമല്ല ഞാൻ താൻ പറഞ്ഞിട്ട് ഈ പണിക്കിറങ്ങിയത്… ലാഭം വേണം… പിന്നെ എന്റെ സാമാനത്തിന്റെ ഉദ്ധാരണവും നടക്കണം………”…”
അനിയൻ പല്ലിറുമ്മിയത് സേതു കേട്ടു…
“”ലവളല്ലെങ്കിൽ വേറെ നായിക…… അതിനു പറ്റുമെങ്കിൽ ഷൂട്ടിംഗ് തുടരാം… അല്ലെങ്കിൽ ഉണ്ടായ നഷ്ടം ഞാൻ സഹിച്ചു…… “
ജയകൃഷ്ണൻ അവസാന വാക്കെന്ന പോലെ പറഞ്ഞു നിർത്തി…
സേതു കസേരയിൽ നിന്ന് എഴുന്നേറ്റു…
പക്ഷേ, അനിയൻ സേതുവിനെ പിടിച്ചിരുത്തി…
“” കലയോടുള്ള അഭിനിവേശം കൊണ്ടാ ഞാനീ പണിക്കിറങ്ങിയത്…… അതാരും പറഞ്ഞിട്ടല്ല… എന്റെ തീരുമാനം മാത്രം…. നിങ്ങളീ പടം പൂർത്തീകരിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ നീലിമയെ പറഞ്ഞു വിടാം… “
ജയകൃഷ്ണന്റെ മിഴികൾ കൂർത്തത് അനിയൻ കണ്ടു..
“” ഞാൻ കൊണ്ടുവന്നവരെല്ലാം കൂടിയാ എന്നെ ഒതുക്കാൻ ശ്രമിക്കുന്നത്… കാരണമെന്താണെന്നു തുറന്നങ്ങു പറയാം.. കള്ളുകുടിയും പെണ്ണുപിടിയുമൊന്നും അനിയൻ സംവിധാനം ചെയ്ത പടത്തിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ… ലൊക്കേഷനിൽ ഉണ്ടായിട്ടില്ല… “”
തുറിച്ചു നോക്കുന്നതു പോലെ ജയകൃഷ്ണൻ അനിയനെ നോക്കി…
“ നീലിമ എന്റെ സിനിമയിലാ ആദ്യം വന്നത്… അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലേതും… പോരാത്തതിന് കലാതിലകവുമായിരുന്നു… ആ കുട്ടിയും കലയോടുള്ള കമ്മിറ്റ്മെന്റിൽ വന്നതാ.. അല്ലാതെ ആരെയും ഉദ്ധരിക്കാൻ വന്നതല്ല…””
ഒന്നു നിർത്തി അനിയൻ തുടർന്നു…
“” ആ കുട്ടിയെ ഞാൻ പറഞ്ഞു വിടാൻ പോകുന്നു… കാരണം ഈ പ്രൊജക്റ്റും എന്നെയും വിശ്വസിച്ച് വന്ന വേറെയും ആളുകൾ ഉണ്ടല്ലോ… “
ജയകൃഷ്ണൻ അനങ്ങിയില്ല…
“ സേതുവിന്റെ പ്രൊഡ്യൂസർ എന്ന നിലയിലാ ഞാൻ നിങ്ങളോട് സംസാരിക്കാതിരുന്നത്.. പറ്റില്ലെങ്കിൽ ഇപ്പോൾ പറയണം…… “
ജയകൃഷ്ണൻ സേതുവിനെ നോക്കി…
“” ഞാൻ നേരത്തെ പറഞ്ഞ കാര്യമൊന്നും എന്റെ സെറ്റിലോ ലൊക്കേഷനിലോ നടപ്പില്ല… ഒരു കാര്യം ഉറപ്പു തരാം… നിങ്ങൾക്കു പണം നഷ്ടപ്പെടില്ല…“”
അനിയൻ പതിയെ എഴുന്നേറ്റു…
അയാൾ വാതിലിനടുത്തേക്ക് നീങ്ങുന്നതു കണ്ട്, സേതുവും എഴുന്നേറ്റു…
“” എന്തു വേണം………. ? “”
സേതു ജയകൃഷ്ണന്റെ മുഖത്തേക്ക് നോക്കി…
“” ഷൂട്ടിംഗ് നടക്കട്ടെ… “
പതിഞ്ഞ സ്വരത്തിൽ ജയകൃഷ്ണൻ പറഞ്ഞു…….
“” നീലിമയെ പറഞ്ഞു വിട്ടാൽ നായികയോ..?””
തിരികെ കാറിലിരിക്കുമ്പോൾ സേതു അനിയനോട് ചോദിച്ചു…
“” അതെനിക്കുമറിയില്ല സേതൂ… നീയാ ഓഡിഷനു വന്ന മൂന്നാലു പിള്ളേരെ കോൺടാക്റ്റ് ചെയ്യാൻ അനിലിനോട് പറ..… ബാക്കിയുള്ള സീനൊക്കെ നമുക്ക് തുടങ്ങാം……”
