അമ്മയുടെ വാക്കുകൾ കേട്ട രൂപ ഒരു നെട്ടലോടെ ആദിയെ നോക്കി എന്നാൽ പെട്ടെന്ന് തന്നെ രാജൻ ആദിയെ തള്ളിമാറ്റിയ ശേഷം വീടിനു പുറത്തേക്കു നടന്നു
ഇത് കണ്ട ആദിയുടെ അമ്മ അവിടെ ഇട്ടിരുന്ന ചെയറിലേക്കിരുന്നു കുറച്ചു നേരം അവരാരും പരസ്പരം ഒന്നും മിണ്ടിയില്ല ഒടുവിൽ ആദി അമ്മയോട് സംസാരിക്കാൻ തുടങ്ങി
ആദി : അമ്മ വിഷമിക്കണ്ട മാമന് അങ്ങനെ നമ്മളോട് പിണങ്ങിയിരിക്കാനൊന്നും പറ്റത്തില്ല വേണമെങ്കിൽ ഞാൻ നാളെ മാമന്റെ വീട്ടിൽ ചെന്ന്….
അമ്മ : നീ ഒന്നും ചെയ്യണ്ട ചെയ്തിടത്തോളം തന്നെ മതി ഇന്നുവരെ ഞാനും ചേട്ടനും മുഖം കടുപ്പിച്ച് പരസ്പരം സംസാരിച്ചിട്ടില്ല ഇന്നതും നടന്നു ചേട്ടൻ പറഞ്ഞിട്ടു പോയതു കേട്ടില്ലേ ഇനി മരിച്ചാൽ പോലും അവിടെ കാലുകുത്തിപോകരുതെന്ന്
അമ്മ പതിയെ വിതുമ്പി ഇതു കണ്ട രൂപ പതിയെ അമ്മയുടെ അടുത്തേക്ക് എത്തി അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു
രൂപ : അമ്മേ…
അമ്മ : മോള് കരയണ്ട ഇത് ഇങ്ങനെയൊക്കെ തന്നെ ആകുമെന്ന് എനിക്കറിയാമായിരുന്നു നിന്നെ ഞാൻ ഒരു കുറ്റവും പറയില്ല നിനക്ക് ഒന്നും അറിയില്ലായിരുന്നല്ലൊ എന്നാൽ ഇവൻ എല്ലാം അറിഞ്ഞു വെച്ചും കൊണ്ട്
ഇത് കേട്ട ആദിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു
രൂപ : അല്ല അമ്മേ ഞാനാ എല്ലാത്തിനും കാരണം ഞാൻ ഈ വീട് വിട്ട് പോയാൽ എല്ലാ പ്രശ്നവും
ആദി : രൂപേ നീ
രൂപ : മതിയാക്ക് ആദി 😡 ഇനിയും എന്തൊക്കെ കള്ളങ്ങളാ നീ അമ്മയോട് പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത്
അമ്മ : കള്ളങ്ങളോ
രൂപ : അതെ അമ്മേ ഇവനും ഞാനും തമ്മിൽ ഒന്നും നടന്നിട്ടില്ല എല്ലാം എന്നെ ഇവിടെ നിർത്താൻ വേണ്ടി ഇവൻ പറഞ്ഞ കള്ളങ്ങളാ
ഇത് കേട്ട അമ്മ ദേഷ്യത്തോടെ ആദിയെ നോക്കി
രൂപ : അമ്മേ അവനോട് ദേഷ്യപെടരുത് ശപിക്കുകയുമരുത് അമ്മയുടെ മോൻ ഒരുപാട് നല്ലവനാ ഈ എന്നെ സഹായിക്കാൻ വേണ്ടിയാ അവൻ ഇതെല്ലാം ചെയ്തു കൂട്ടിയത്
രൂപ പതിയെ അമ്മയോട് തന്റെ കഥ പറയാൻ തുടങ്ങി
അല്പസമയത്തിനു ശേഷം
“എന്റെ ഈ ഗതികേട്ട അവസ്ഥ കണ്ടിട്ടാ ഇവൻ എന്നെ ഇവിടെ കൊണ്ടുവന്നത് ശെരിക്കും ഞാൻ ഇവിടെ വരാൻ പാടില്ലായിരുന്നു പക്ഷെ വേറെ വഴിയില്ലാത്തത് കൊണ്ടു വന്നു പോയതാ അത് കാരണം നിങ്ങളുടെ കുടുംബം തകരാൻ പാടില്ല ഞാൻ ഇപ്പോൾ തന്നെ ഇവിടുന്ന് പോയേക്കാം അമ്മേ, അമ്മയുടെ മോനെ ആഗ്രഹിക്കാനുള്ള അർഹതയൊന്നും എനിക്കില്ല ”
ഇത്രയും പറഞ്ഞു രൂപ റൂമിലേക്ക് നടന്നു പിന്നലെ ആദിയും റൂമിലേക്കെത്തിയ രൂപ തന്റെ ഡ്രസ്സുകൾ ബാഗിൽ നിറക്കാൻ തുടങ്ങി
ആദി : രൂപേ നീ എന്താ ചെയ്യുന്നെ
രൂപ : എന്തിനാടാ 😭…
ആദി : രൂപേ ഞാൻ അറിയാതെ പറഞ്ഞു പോയതാ നിന്നെ ഇവിടെ…
രൂപ : സാരമില്ല എനിക്ക് മനസ്സിലാകും
ആദി : രൂപേ ആ ബാഗ് അവിടെ വെക്ക്
രൂപ : ഇല്ലടാ എന്നെ മറന്നേക്ക് കള്ളങ്ങളുടെ പുറത്ത് നമുക്ക് ഒരു നിലനിൽപ്പ് ഉണ്ടാകില്ല ഞാൻ നിന്നെ പെട്ടെന്നു മറക്കും നീ എന്നെയും മറക്കണം എന്നിട്ട് നിന്നെ കാത്തിരിക്കുന്ന ആ കുട്ടിയെയും കല്യാണം കഴിച്ചു ജീവിക്കണം
ഇത് കേട്ട ആദി വേഗം തന്റെ അമ്മയുടെ അടുത്തേക്ക് ഓടി
ആദി :അമ്മേ അവള് പോകുവാണെന്ന് ഞാൻ അല്ലേ എല്ലാ തെറ്റും ചെയ്തത് പ്ലീസ് അവളോട് പോകല്ലേന്ന് പറ അവൾക്ക് പോകാൻ ഒരു സ്ഥലവുമില്ല അമ്മേ
എന്നാൽ ആദിക്ക് അമ്മ ഒരു മറുപടിയും നൽകിയില്ല പെട്ടെന്നാണ് രൂപ ബാഗുമായി റൂമിനു പുറത്തേക്കു വന്നത് അമ്മയെ ഒന്നും നോക്കിയ ശേഷം അവൾ പതിയെ വീടിനു പുറത്തേക്കിറങ്ങാൻ തുടങ്ങി
അമ്മ : നിനക്ക് തോന്നുബോൾ പോകാനും വരാനും ഇതെന്താ വല്ല സത്രവുമാണോ
രൂപ :അമ്മേ ഞാൻ..
അമ്മ : നീ എങ്ങോട്ടാ ഈ പോകുന്നെ
രൂപ : പേടിക്കണ്ട ഞാൻ ഒരു കടും കയ്യും ചെയ്യില്ല ഞാൻ തിരിച്ചു വീട്ടിലേക്ക് പോകുവാ
ആദി : നിനക്കെന്താ രൂപേ ആ പിശാചുക്കളുടെ അടുത്തേക്ക് വീണ്ടും പോകാൻ പോകുകയാണോ 😡
