രൂപ : എവിടുന്നായാൽ ഇയ്യാൾക്കെന്താ എനിക്ക് തോന്നുബോഴേ ഞാൻ മിണ്ടു
ആദി : വേണ്ടെടി നീ മിണ്ടുകേ വേണ്ട ഇനി നിന്നോട് ഞാനും മിണ്ടുന്നില്ല പിന്നെ ഇവിടുന്ന് പോകാമെന്നുള്ള മോഹമൊന്നും വേണ്ട നിന്നെ ഞാൻ ഒരു കോപ്പിലേക്കും വിടില്ല മനസ്സിലായോ
ഇത് കേട്ട രൂപ പതിയെ ബെഡിൽ നിന്നെഴുന്നേറ്റ് ആദിയുടെ അടുത്തേക്ക് എത്തി
ആദി : ( ദൈവമേ എന്നെ തല്ലാൻ എങ്ങാനും വരുവാണോ )
പെട്ടെന്ന് തന്നെ രൂപ ആദിയെ കെട്ടിപിടിച്ചു നെഞ്ചിൽ തല ചായ്ച്ച് നിന്നു ആദിപതിയെ തന്നിൽ നിന്ന് രൂപയുടെ കൈ വേർ പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു എന്നാൽ രൂപ കൂടുതൽ കൂടുതൽ ശക്തിയിൽ അവനെ മുറുകെ പിടിച്ചു
ആദി : വേണ്ട നീ പോയേ.. അഞ്ചു മിനിറ്റ് കഴിയുമ്പോൾ വീണ്ടും വഴക്കിടാൻ അല്ലേ
എന്നാൽ രൂപ മറുപടി ഒന്നും നൽകാതെ മുഖമുയർത്തി ആദിയെ നോക്കി നിന്നു
ആദി : നീ എന്താടി വല്ല പൂച്ചകുട്ടിയുമാണോ? ഉം ശെരി ഞാൻ ക്ഷമിച്ചു വാ വല്ലതും കഴിക്കാം
രൂപ : ക്ഷമിക്കാൻ ഞാൻ മാപ്പൊന്നും ചോദിച്ചില്ലല്ലൊ… ഞാൻ കാരണം നിന്റെ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകാൻ പാടില്ല അതുകൊണ്ടാ എന്നെ മറക്കാൻ പറഞ്ഞത് നിന്റെ നല്ലതിന് വേണ്ടി ഇനി വേണമെങ്കിലും ഞാൻ അത് പറയും
ആദി : എങ്കിൽ നിന്റെ തലമണ്ടക്കിട്ട് ഞാൻ നല്ലത് തരും നീ പോയാൽ ഞാൻ സന്തോഷത്തോടെ ഇരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ഉണ്ടെങ്കിൽ നീ എന്നെ മനസ്സിലാക്കിയിട്ടില്ലെന്നാ അതിനർത്ഥം എന്റെ ജീവിതത്തിൽ നീ മാത്രമേ ഉണ്ടാകു ഇനി യിപ്പോൾ നീ എന്നെ വിട്ട് പോയാലും അത് അങ്ങനെ തന്നെയായിരിക്കും ഞാൻ വേറെ ഒരു പെണ്ണിന്റെയും പുറകേ പോകില്ല എന്താ സന്തോഷമായോ
രൂപ : സന്തോഷമോ
ആദി : പിന്നല്ലാതെ എന്റെ വായിന്നു ഇതൊക്കെ കേൾക്കാനല്ലേ നീ ഇങ്ങനെ ഓരോന്ന് ചോദിക്കുന്നത് എനിക്കിതൊന്നും മനസ്സിലാകില്ലാ എന്നാണോ നിന്റെ വിചാരം
ആദി : നീ..
രൂപ മറുപടി പറയാനാകാതെ കുഴഞ്ഞു ഇത് കണ്ട ആദി പതിയെ റൂമിനു പുറത്തേക്കു ഒന്ന് എത്തിനോക്കി
രൂപ : എന്താ അവിടെ നോക്കിയത്
ആദി : അമ്മ എങ്ങാനും വരുന്നുണ്ടോന്ന് നോക്കിയതാ
രൂപ : അമ്മ വന്നാൽ എ….
രൂപ പറഞ്ഞു തീരുന്നതിന് മുൻപ് ആദി അവളുടെ ചുണ്ടിൽ മുത്തമിട്ടു 😘
“ആദി നീ അവിടെ എന്തെടുക്കുവാ അവളെയും കൊണ്ട് വേഗം കഴിക്കാൻ വന്നേ ”
പെട്ടെന്നാണ് അമ്മ അവരെ വിളിച്ചത്
ആദി : ടീ വേഗം വാ അമ്മ വിളിക്കുന്നു
ഇത്രയും പറഞ്ഞു ആദി റൂമിന് പുറത്തേക്കു നടന്നു പെട്ടെന്നുള്ള നെട്ടലിൽ നിന്ന് മുക്തയായ രൂപയും അവനു പിന്നാലെ പുറത്തേക്കു നടന്നു
അമ്മ : നിങ്ങൾക്കൊന്നും കഴിക്കണ്ടേ പിള്ളേരെ വാ വന്നിരുന്ന് കഴിക്ക്
അമ്മ രണ്ടു പേർക്കും ചോറ് വിളമ്പി
അമ്മ : മോൾക്ക് ഇപ്പോൾ വിഷമമൊന്നും ഇല്ലല്ലൊ അല്ലേ
ആദി : ഇല്ലമ്മേ വിഷമമൊക്കെ ഞാൻ മാറ്റിയിട്ടുണ്ട്
ഇത്രയും പറഞ്ഞു ആദി പതിയെ ചിരിച്ചു
അമ്മ : മിണ്ടാതിരിക്കാതി നിന്നോട് ചോദിക്കുമ്പോൾ നീ പറഞ്ഞാൽ മതി
രൂപ : എനിക്ക് കുഴപ്പമൊന്നും ഇല്ലമ്മേ
അമ്മ : എങ്കിൽ മുഴുവനും കഴിക്ക്
അല്പനേരത്തിനുള്ളിൽ ഇരുവരും ഭക്ഷണം കഴിച്ചു
അമ്മ : മോളെ പ്ലേറ്റ് അവിടെ ഇരുന്നോട്ടെ ഞാൻ കഴുകാം
രൂപ : സാരമില്ല അമ്മേ
ഇത്രയും പറഞ്ഞു രൂപ തന്റെയും ആദിയുടെയും പ്ലേറ്റുമായി കിച്ചണിലേക്ക് നടന്നു ശേഷം അത് കഴുകാൻ തുടങ്ങി പെട്ടന്നാണ് അവിടേക്ക് ആദി യെത്തിയത്
ആദി : രൂപേ ഫസ്റ്റ് കിസ്സ് എങ്ങനെ ഉണ്ടായിരുന്നു 😁
രൂപ : പോടാ പട്ടി അവന്റെ ഒരു വഷളൻ ചിരി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്
ആദി : ഇഷ്ടം കൊണ്ട് ചെയ്തതല്ലേടി
രൂപ : നീ പോയെ ആദി
ആദി : ശെരി പോകുവാ പിന്നെ നിനക്ക് എന്തെങ്കിലും വേണോ
രൂപ : എന്ത് വേണോന്ന്
ആദി : എടി ഞാൻ പുറത്തോട്ട് പോകുവാ പോയിട്ട് വരുബോൾ എന്തെങ്കിലും വാങ്ങണോന്ന്
