വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 5അടിപൊളി 

 

ഇത് കണ്ട ആദി വേഗം അജാസി ചെയറിലേക്ക് പിടിച്ചിരുത്തി

 

ആദി : ടാ നീ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ

 

അജാസ് : പോടാ കോപ്പേ നീ ഒന്നും പറയണ്ട ഇവളെ വിളിച്ചിറക്കിയിട്ട് നീ എന്നോട് ഒരു വാക്ക് പറഞ്ഞോ

 

ആദി : പയ്യെ പറ അജാസേ അത് അങ്ങനെയൊന്നുമല്ല ഞാൻ നിന്നോട് ഇന്ന് പറയാൻ വേണ്ടി ഇരുന്നതാടാ

 

അജാസ് : വേണ്ടടാ നീ ഒന്നും പറയണ്ട

 

ആദി : ഇവനെ കൊണ്ട്….ചേട്ടാ ഇവന് ഒരു മീൻ പൊരിച്ചത് കൊടുത്തെ

 

അജാസ് : എന്റെ പട്ടിക്ക് വേണം നിന്റെ മീൻ പൊരിച്ചത്

 

ആദി : അളിയാ അത് പിന്നെ ഒരു പ്രതേക സഹചര്യം ഉണ്ടായി നിന്നോട് ഞാൻ എല്ലാം പറയാം ഇപ്പോ പ്രശ്നം ഉണ്ടാക്കല്ലേ പ്ലീസ്

 

അജാസ് : എന്തായാലും ഇത് മോശമായി പോയി ആദി

 

ആദി : സോറി സോറി സോറി എന്താ പോരെ ഇന്ന് പോകുന്നതിനു മുൻപ് നിന്നോട് പറയാൻ ഇരുന്നതാ ഇവളാ എല്ലാം കുളമാക്കിയത്

 

ആദി ഗീതുവിനെ നോക്കി പറഞ്ഞു

 

അജാസ് :  എന്നാലും നിനക്കെവിടുന്നാടാ ഇത്രയും ധൈര്യം കിട്ടിയത് വേറെ പ്രശ്നം ഒന്നും ഉണ്ടായില്ലേ

ആദി : അതൊക്കെ വലിയ കഥയടാ ഞാൻ എല്ലാം പറയാം ആദ്യം നീ ഇരുന്ന് കഴിക്ക്

വൈകുന്നേരം

അജാസ്  : ടാ ഓണത്തിന്റെ കാര്യം പറയാനാണോ ക്ലാസ്സ്‌ കഴിഞ്ഞിട്ട് നമ്മളോട് ഇവിടെ തന്നെ ഇരിക്കാൻ പറഞ്ഞത്

ആദി : ആണെന്നാ തോന്നുന്നത്

പെട്ടെന്നാണ് ക്ലാസ്സിലേക്ക് ആരതിയും വിഷ്ണുവും എത്തിയത്

വിഷ്ണു : ഡേയ് ഓണം സെലിബ്രേഷന്റെ കാര്യം എല്ലാവർക്കും അറിയാമല്ലോ അല്ലേ അതിനെ പറ്റി പറയാനാ നിങ്ങളോട് ഇവിടെ ഇരിക്കാൻ പറഞ്ഞത് പരുപാടി അടുത്ത ശനിയാഴ്ച ആയിരിക്കും അതായത് ഇനി കുച്ച് സമയമേ ഉള്ളു പരുപാടികളൊക്കെ നടത്താൻ എല്ലാവരും ഒരു 100 രൂപ വീതം കൊണ്ടു വരണം

ആരതി : അത് പറഞ്ഞപ്പോൾ എന്താ എല്ലാവർക്കും ഒരു സങ്കടം മറ്റെല്ലാ ഡിപ്പാർട്മെന്റുകാരും 200ഉം 300ഉം വച്ച് വാങ്ങുന്നുണ്ട് നമ്മൾ പരമാവധി കുറച്ചാണ് പറഞ്ഞത് ഒരു സദ്യക്ക് തന്നെ 100ൽ കൂടുതൽ ആകും അതുകൊണ്ട് മടി കാണിക്കാതെ എല്ലാവരും കൊണ്ടു വരണം പിന്നെ അന്ന് ഡ്രസ്സ്‌ കോഡ് ഒന്നും ഉണ്ടാകില്ല നിങ്ങൾക്ക് ഇഷ്‌മുള്ളത് ഇടാം ഇനി അതിന് വേണ്ടി പൈസ കളയണ്ട അപ്പോൾ എല്ലാവരും കൊണ്ടു വരുമല്ലോ അല്ലേ കഴിവതും നാളെയൊ മറ്റന്നാളോ എത്തിക്കാൻ നോക്കുക

വിഷ്ണു : പിന്നെ നിങ്ങൾ ഇങ്ങനെ ചത്തു കുത്തിയത് പോലെ ഇരിക്കരുത് ഡിപ്പാർട്മെന്റുകൾ തമ്മിൽ ഒരുപാട് മത്സരങ്ങൾ ഉണ്ടാകും കുറച്ചേണ്ണത്തിനെങ്കിലും നമുക്ക് ജയിക്കണ്ടേ അതുകൊണ്ട് ഫ്രീ പിരീഡ് കിട്ടുമ്പോൾ ഗ്രൗണ്ടിൽ ഒക്കെ ഇറങ്ങി ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിക്ക് അതിനെ പറ്റിയൊക്കെ രാജീവ് പിന്നിട് പറയും സ്പോർട്സ് ഒക്കെ അവന്റെ മേഘലയാ അപ്പോൾ എല്ലാവരും പൊക്കൊ

ഇത്രയും പറഞ്ഞു സീനിയേഴ്സ് ക്ലാസ്സിൽ നിന്ന് പോയി

കുറച്ചു സമയത്തിന് ശേഷം കോളേജിന് പുറത്ത്

അജാസ് : അപ്പോൾ ശെരി അളിയാ നിങ്ങള് വിട്ടോ

ഗീതു : ശെരി ടീ ഇനി ബസിലൊന്നും പോകണ്ടല്ലൊ നിന്റെ ടൈം തന്നെ മോളെ

രൂപ : പൊടി

ആദി പതിയെ ബൈക്ക് മുന്നോട്ടേക്കെടുത്തു

അല്പസമയത്തിന് ശേഷം

രൂപ : ഇതെങ്ങോട്ടാടാ ആദി വഴി ഇതല്ലല്ലൊ

ആദി : ഞാൻ പറഞ്ഞതല്ലെ ഒരു സ്ഥലം വരെ പോകാൻ ഉണ്ടെന്ന്

രൂപ : ടാ നീ..

ആദി : പിന്നെയുണ്ടല്ലൊ രൂപേ നിനക്ക് ഡ്രസ്സ്‌ ഇല്ലെങ്കിൽ എന്നോട് പറഞ്ഞൂടായിരുന്നോ വെറുതെ അമ്മയുടെ കയ്യിന്ന് എന്നെ ചീത്ത കേൾപ്പിച്ചു

രൂപ : അതിന് ഞാൻ അമ്മയോട് ഒന്നും പറഞ്ഞില്ലല്ലൊ

പെട്ടെന്നാണ് ആദി ഒരു മാളിന് മുന്നിൽ വണ്ടി നിർത്തിയത്

ആദി : ഇറങ്ങിക്കൊ

രൂപ : നീ എന്നെ ഡ്രസ്സ്‌ വാങ്ങാൻ കൊണ്ടുവന്നതാണോ

ആദി : ഡ്രസ്സ്‌ മാത്രമല്ല നിനക്ക് അത്യാവശ്യമുള്ള എല്ലാം വാങ്ങിച്ചോ

ഇത്രയും പറഞ്ഞു ആദി ബൈക്കിൽ നിന്നിറങ്ങി രൂപയും

രൂപ : ടാ നമുക്ക് വേറെ ചെറിയ കടയിൽ വല്ലതും പോകാം ഇവിടെ എല്ലാം ഫിക്സിട് റേറ്റ് ആയിരിക്കും

ആദി : അതൊന്നും സാരമില്ല ഇവിടെയാകുമ്പോൾ എല്ലാം കാണും വേറെ ഒരിടത്തും കയറേണ്ടി വരില്ല നീ വന്നേ ഇത്രയും പറഞ്ഞു ആദി മാളിലേക്ക് കയറി ഒപ്പം രൂപയും

ആദി : ഈ ലേഡീസിനുള്ള ഡ്രസ്സ്‌ ഒക്കെ

“രണ്ടാമത്തെ ഫ്ലോറിലാ ”

ഒരു സെയിൽസ് ഗേൾ ആദിക്ക് മറുപടി നൽകി

രൂപ : എനിക്ക് പാന്റും ഷർട്ടും മതി

ആദി : ഇവളെക്കൊണ്ട് തോറ്റല്ലൊ ദൈവമേ

രൂപ : ഇട്ടിട്ട് അതെനിക്ക് ശീലമായെടാ

ആദി : ശെരി മുകളിൽ പെണ്ണുങ്ങൾക്ക് പറ്റിയ പാന്റും ഷർട്ടും കാണും അത് വാങ്ങാം

ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു രൂപയും

അല്പസമയത്തിനു ശേഷം സെക്കന്റ്‌ ഫ്ലോർ

ആദി : ദോ അവിടെയുണ്ട് നിന്റെ പാന്റും ഷർട്ടും പോയി എടുത്തോ

ഇത് കേട്ട രൂപ ഡ്രസ്സ്‌ സെക്ഷനിലേക്ക് പോയി ചുറ്റും കണ്ണോടിച്ചുകൊണ്ടു ആദി പിന്നാലെയും പെട്ടെന്നാണ് ആദിയുടെ കണ്ണ് ഒരു പട്ടുപാവാടയിൽ ഉടക്കിയത് മഞ്ഞ പാവടയും കറുത്ത ടോപ്പും ചേർന്ന ഒരു പട്ടു പാവാട ആദി അതിനെ തന്നെ കുറച്ച് നേരം നോക്കി നിന്നു

അല്പനേരം കഴിഞ്ഞു

ആദി : കൊള്ളാം രൂപയ്ക്കിത് നന്നായി ചേരും

“ടാ എന്ത് നോക്കി നിക്കുവാ ”

പെട്ടെന്നാണ് രൂപ അവിടേക്ക് എത്തിയത്

ആദി : നീ ഇത്ര വേഗം എടുത്ത് കഴിഞ്ഞോ

രൂപ : ഉം എടുത്തു രണ്ട് പാന്റും രണ്ട് ഷർട്ടും കുഴപ്പമില്ലല്ലൊ

ആദി  : എന്ത് കുഴപ്പം നീ രണ്ടെണ്ണം കൂടി എടുത്തോ

രൂപ : അതൊന്നും വേണ്ട ഇപ്പോൾ ആവശ്യത്തിനായി അത് മതി

ആദി : രൂപേ ഈ ഡ്രസ്സ്‌ എങ്ങനെയുണ്ട്

ആദി പാട്ടുപാവാട ചൂണ്ടി കാണിച്ചുകൊണ്ടു അവളോട് ചോദിച്ചു

രൂപ : ഉം കൊള്ളാം

ആദി : എന്നാൽ ഞാൻ ഇത് വാങ്ങട്ടെ നീ ഓണത്തിന് ഇതിടുവോ

രൂപ : ഞാനോ നീ പോയേ ആദി ഇതൊന്നും ഇട്ടെനിക്ക് പരിചയമില്ല പിന്നെ ഇത് എനിക്ക് ചേരുകയുമില്ല

ആദി : അത് നീ മാത്രം പറഞ്ഞാൽ മതിയോ ഇത് നിനക്ക് നന്നായി ചേരും

രൂപ : എനിക്ക് വേണ്ട നീ വന്നേ ആദി

ആദി : എടി സത്യമായും നന്നായിരിക്കും ഞാൻ വാങ്ങാൻ പോകുവാ

ഇത്രയും പറഞ്ഞു ആദി പതിയെ പ്രൈസ് ടാഗിലേക്ക് നോക്കി ശേഷം പതിയെ നാക്ക് കടിച്ചു

രൂപ : എന്താ

രൂപ പതിയെ പ്രൈസ് നോക്കി 3999/-

രൂപ : എന്താ മോൻ വാങ്ങുന്നില്ലേ

ആദി : അത് പിന്നെ ഇത് അത്ര പോരെന്ന് തോന്നുന്നു നമുക്ക് വേറെ നോക്കിയാലോ

ഇത് കേട്ട രൂപ പതിയെ ചിരിച്ചു

രൂപ : ഞാൻ പറഞ്ഞതല്ലേ വേണ്ടെന്ന് ഓവർ റേറ്റാടാ നീ വാ

പെട്ടെന്നാണ് രൂപ എന്തോ ആലോചിച്ച് നിന്നത്

രൂപ : ആദി ഒരു കാര്യം വാങ്ങാൻ വിട്ടു പോയി ഞാൻ ഇപ്പോൾ വരാം

ആദി : നിക്ക് ഞാനും വരാം

രൂപ : വേണ്ടടാ നീ ഇവിടെ നിന്നോ

ആദി : ഞാൻ കൂടി വന്നാൽ എന്താ

രൂപ : ടാ അത് പിന്നെ എനിക്ക് ഇന്നറുകളാടാ വാങ്ങേണ്ടത് 🙄 നീ ഇവിടെ നിക്ക് കൂടെ വന്നാൽ നാണക്കേടാ

ഇത് കേട്ട ആദി പതിയെ ചിരിച്ചു

ആദി : ശരി വേഗം പോയി എടുത്തിട്ടു വാ

Leave a Reply

Your email address will not be published. Required fields are marked *