വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 5 9അടിപൊളി 

 

ഇത്രയും പറഞ്ഞു ആദി മറച്ചു പിടിച്ചിരുന്ന പൊതി രൂപക്ക് നേരെ നീട്ടി

 

ആദി : പിന്നെ പറയുമ്പോൾ എല്ലാം വ്യക്തമായി പറയണം ഏത് കമ്പനി ഏത് സൈസ് ഇതൊക്കെ ഞാൻ എങ്ങനെ അറിയാനാ അവസാനം(പാഡ് )റെഗുലർ വാങ്ങി ഇത് മതിയോ

 

രൂപ : ഉം മതി രൂപ പതിയെ പൊതി കയ്യിലേക്ക് വാങ്ങി

 

പിറ്റേന്ന് രാവിലെ

 

ആദി : അമ്മേ ഇന്നിവളെ ഞാൻ കൊണ്ട് പൊക്കൊട്ടെ വെറുതെ എന്തിനാ ബസിന് പൈസ കളയുന്നത്

 

അമ്മ : ടാ ആരെങ്കിലും കണ്ടാൽ

 

ആദി : ആരെങ്കിലും കണ്ടാൽ എന്താ മാമൻ അറിയും എന്നായിരുന്നല്ലേ പേടി അതെന്തായാലും കഴിഞ്ഞില്ലേ

 

രൂപ : ഞാൻ ബസിൽ വന്നോളാം ആദി

 

ആദി : നീ മിണ്ടാതിരുന്നേ… അമ്മേ ബസിലൊക്കെ നല്ല തിരക്കാ പിന്നെ ചിലവമ്മാർ നിർത്തുകയുമില്ല

 

അമ്മ : ഇവനെക്കൊണ്ട് ശെരി കൊണ്ട് പൊക്കൊ പക്ഷെ അതികം സ്പീഡ് ഒന്നും വേണ്ട

 

ആദി : ഇല്ലമ്മേ പയ്യേ പോകു രൂപേ വന്ന് കയറ്

 

ഇത് കേട്ട രൂപ പതിയെ അമ്മയെ നോക്കി അമ്മ കയറിക്കൊ എന്ന് രൂപയോട് കണ്ണുകാണിച്ചു ഇത് കണ്ട രൂപ ബൈക്കിന് പിന്നിൽ കയറി ആദി പതിയെ ബൈക്ക് മുന്നോട്ടെടുത്തു

 

അല്പസമയത്തിനു ശേഷം ഇരുവരും കോളേജിനടുത്ത്

 

രൂപ : ആദി വേണമെങ്കിൽ ഇനി ഞാൻ നടന്നു വരാം നീ ബൈക്ക് പാർക്ക്‌ ചെയ്തിട്ട് അവിടെ നിന്നാൽ മതി

 

ആദി : നിനക്കെന്താടി എന്റെ കൂടെ വന്നാല്

 

രൂപ : ടാ ഞാൻ ഗീതുവിനോട്‌ നമ്മുടെ കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല അവൾക്ക് ഇപ്പോൾ തന്നെ ഒരു സംശയം ഉണ്ട് നമ്മൾ ഒന്നിച്ചു വരുന്നത് കണ്ടാൽ അവൾക്ക് എല്ലാം മനസ്സിലാകും പിന്നെ അവൾ എന്നോട് പിണങ്ങും

 

ആദി : ഉം ശരി നടന്നു വന്നോ ഞാൻ പാർക്കിംഗ് ഏരിയയിൽ നിൽക്കാം

 

ഇത്രയും പറഞ്ഞു രൂപയെ ഇറക്കിയ ശേഷം ആദി ബൈക്ക് മുന്നോട്ടെടുത്തു

 

കുറച്ചു സമയത്തിനു ശേഷം പാർക്കിങ്ങ് ഏരിയ

 

ആദി : എവിടെയായിരുന്നെടി എത്ര നേരമായി

 

രൂപ : ഞാൻ സൂപ്പർ ഫാസ്റ്റ് ഒന്നുമല്ല നടന്നെത്തണ്ടേ

 

ആദി : ആമക്ക് നിന്നെക്കാൾ സ്പീഡ് കാണും

 

രൂപ : ഇത്രയും തിരക്കാണെങ്കിൽ പിന്നെന്തിനാ ഇവിടെ നിന്നത് അങ്ങ് കയറി പോയികൂടായിരുന്നോ ഞാൻ ഒറ്റക്ക് വന്നേനെയല്ലോ

 

ആദി : അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല മോള് വാ പോകാം

 

രൂപ : മോള് നിന്റെ.. ഞാൻ പോകുവാ ഇത്രയും പറഞ്ഞു രൂപ വേഗത്തിൽ നടന്നു

 

ആദി  : ടീ നിക്ക്

 

ഇത്രയും പറഞ്ഞു ആദിയും പിന്നാലെ ഓടി ശേഷം രൂപയുടെ കയ്യിൽ പിടിച്ചു

 

ആദി : നിക്ക് പെണ്ണേ

 

രൂപ : നീ പോയെ

 

ആദി : വെറുതെ റോൾ ഇറക്കിയാൽ ഇന്നലെ തന്നപോലെ ഞാൻ ഒന്നു കൂടി തരും എന്താ വേണോ

 

രൂപ : പോടാ നാണമില്ലാത്തവനെ

 

ആദി : അതെ എനിക്ക് നണമില്ല അതുകൊണ്ട് ഞാൻ പറഞ്ഞാൽ അത് പോലെ തന്നെ ചെയ്യുംഎന്താ കാണണോ 😗

 

രൂപ : ദൈവമേ ഇവൻ… ശെരി നിന്റെ കൂടെ വരാം പോരെ

 

ആദി : അങ്ങനെ വഴിക്ക് വാ

 

ഇത്രയും പറഞ്ഞു രൂപയുടെ കയ്യിൽ പിടിച്ചു കൊണ്ട് ആദി നടന്നു

 

ആദി : മൊട്ടെ ഇന്ന് ക്ലാസ്സ്‌ കഴിഞ്ഞിട്ടു നമുക്ക് ഒരിടം വരെ പോകാം

 

രൂപ : എങ്ങോട്ട്

 

ആദി : അതൊക്കെ ഉണ്ട്

 

രൂപ : ഞാൻ ഒരിടത്തേക്കുമില്ല ഞാൻ ബസിൽ തിരിച്ചു പൊക്കൊളാം

 

ആദി : ടി അന്ന് നീ എന്നോട് പറഞ്ഞത് മറന്നു പോയോ എന്തെങ്കിലും ആവശ്യം വരുബോൾ സഹായിക്കാമെന്ന്

 

രൂപ : ടാ അമ്മ

 

ആദി : അമ്മയോട് ഞാൻ കാര്യം പറഞ്ഞിട്ടുണ്ട്

 

രൂപ : നീ വെറുതെ കള്ളമൊന്നും പറയണ്ട

 

ആദി : സത്യമാടി

 

പെട്ടെന്നാണ് സ്വപ്നമിസ്സ് അങ്ങോട്ടേക്ക് വന്നത് ഇത് കണ്ട ആദി പെട്ടെന്ന് തന്നെ രൂപയുടെ കയ്യിലെ പിടിവിട്ടു

 

മിസ്സ്‌ : എന്താ പിള്ളേരെ

 

ആദി : ഒന്നുമില്ല മിസ്സ്‌ ഞങ്ങൾ ലാബ് വർക്കിനെ പറ്റി പറയുവായിരുന്നു

 

മിസ്സ്‌ : ലാബ് വർക്ക് ശരി വിശ്വസിച്ചു പോയി ക്ലാസ്സിൽ ഇരിക്ക് ഞാൻ ഇപ്പോൾ വരാം

 

ഇത്രയും പറഞ്ഞു രൂപയെയും ആദിയെയും നോക്കി ഒന്ന് ചിരിച്ച ശേഷം മിസ്സ്‌ അവിടെ നിന്ന് പോയി

Leave a Reply

Your email address will not be published. Required fields are marked *