വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 6 1അടിപൊളി 

 

ഇത്രയും പറഞ്ഞു സാന്ദ്ര അവിടെ നിന്ന് പോയി

 

അന്ന് ബാക്കിയുള്ള ക്ലാസ്സുകളിൽ എല്ലാം ആദി വളരെ യേറെ അസ്വസ്ഥനായിരുന്നു

 

അജാസ് : ഇങ്ങനെ ഇരുന്ന് നേരിപിരി കൊള്ളാതെ അവളോട് പോയി മിണ്ടുന്നെങ്കിൽ മിണ്ട്

 

ആദി : വലിയ തെറ്റ് പറ്റിയെടാ പറയാൻ പാടില്ലാത്ത ഒരു കാര്യം ഇന്ന് എന്റെ നാവിൽ നിന്ന് വന്നു

 

അജാസ് : അല്ലെങ്കിലും ദേഷ്യം വന്നാൽ നിന്റെ നാവിനു ലൈസൻസ് എല്ലല്ലോ

 

ആദി : അതോർത്തിട്ട് നെഞ്ച് നീറുവാടാ ഞാൻ തമാശക്കാ അവളോട് ഗൗരവം കാണിച്ചത് പക്ഷെ ഇപ്പോൾ

 

അജാസ് : പോട്ടെ എന്നോട് പറഞ്ഞത് അവളോടും പറഞ്ഞാൽ മതി അവള് ക്ഷമിച്ചോളും

 

അന്ന് വൈകുന്നേരം ആദി ബൈക്ക് സ്റ്റാർട്ട് ആക്കിയ ശേഷം പതിയെ കോളേജിന് പുറത്ത് നിൽക്കുന്ന രൂപയുടെ അടുത്തേക്ക് എത്തി

 

ആദി : വാ കയറ്

 

ഇത് കേട്ട രൂപ ബൈക്കിലേക്ക് കയറി ആദി ബൈക്ക് മുന്നോട്ടെടുത്തു

 

കുറേ നേരത്തേക്ക് അവർ ഇരുവരും ഒന്നും മിണ്ടിയില്ല ആദിക്ക് അവളോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നെങ്കിലും അവന്റെ തൊണ്ടയിൽ ശബ്‍ദം പുറത്തേക്കു വന്നില്ല

 

ആദി : നീ ഇന്ന് കഴിച്ചായിരുന്നോ

 

ഒടുവിൽ പണിപ്പെട്ട് ആദി ചോദിച്ചു

 

രൂപ : കഴിച്ചു അത് അമ്മ ഉണ്ടാക്കിയതല്ലേ അതിൽ അമ്മയുടെ സ്നേഹവും കരുതലും ഉണ്ടാകും അത് എങ്ങനെയാ പാഴാക്കുക

 

ഇത് കേട്ട ആദി പിന്നെ ഒന്നും മിണ്ടിയില്ല കുറച്ചു സമയത്തിനുള്ളിൽ അവർ വീട്ടിലേക്ക് എത്തി ഭക്ഷണം കഴിച്ച ശേഷം രൂപ മറ്റു ജോലികളിൽ മുഴുകി ആദിക്ക് അവളോട് ഒന്ന് മിണ്ടാനോ സംസാരിക്കാനോ പറ്റിയില്ല അവന്റെ കുറ്റബോധം അവനെ അതിന് അനുവധിച്ചില്ല

 

അന്ന് രാത്രി രൂപ നേരത്തേ തന്നെ ഉറങ്ങാൻ കിടന്നു

 

അമ്മ : എന്താടാ വല്ല പ്രശ്നവും ഉണ്ടോ

 

ആദി : എന്ത് പ്രശ്നം

 

അമ്മ : അല്ല ഏത് സമയവും അവളുടെ അടുത്ത് ഒട്ടിനിക്കുന്നതല്ലേ ഇന്നെന്താ ഒരു അകൽച്ച

 

ആദി : എന്ത് അകൽച്ച അമ്മക്ക് വെറുതെ തോന്നുന്നതാ

 

ഇത്രയും പറഞ്ഞു ആദി തന്റെ റൂമിലേക്ക് പോയി നേരം ഒരുപാട് കഴിഞ്ഞെങ്കിലും അവനു ഉറങ്ങാൻ പറ്റിയില്ല നെഞ്ചിൽ എന്തോ ഭാരം പോലെ നെഞ്ച് പൊട്ടുമെന്ന് തോന്നിയപ്പോൾ അവൻ കിടക്കയിൽ നിന്ന് എഴുനേറ്റു ശേഷം പതിയെ റൂമിന് പുറത്തിറങ്ങി വീടുമുഴുവൻ ഇരുട്ടിലായിരുന്നു അമ്മയുടെ മുറിയിലേക്ക് നോക്കിയ ആദിക്ക് അമ്മ ഉറക്കമാണെന്ന് വേഗം ബോധ്യമായി ആദി പതിയെ രൂപയുടെ റൂമിനരികിലേക്ക് എത്തി

 

“അവൾ ഉറങ്ങിക്കാണും ഇല്ല ചിലപ്പോൾ ഞാൻ പറഞ്ഞതോർത്ത്‌…..ഇപ്പോൾ എന്താ ചെയ്യുക അവളെ വിളിച്ചാൽ അമ്മ ഉണരും ”

 

ആദി തിരിച്ചു പോകാനായി ഒരുങ്ങി എന്നാൽ ഒരു നിമിഷം നിന്ന ശേഷം വാതിലിന്റെ പിടി പതിയെ താഴ്ത്തി പെട്ടെന്ന് തന്നെ റൂം തുറന്നു

 

“ഇവൾ അകത്തു നിന്ന് ലോക്ക് ചെയ്തില്ലേ ”

 

ആദി വേഗം റൂമിലേക്ക് കയറി ശേഷം വാതിൽ പതിയെ അടച്ചു റൂമിനുള്ളിലും ഇരുട്ടായിരുന്നു എന്നാൽ കുറച്ചു നേരത്തിനുള്ളിൽ ആദിക്ക് കാര്യങ്ങൾ അവ്യക്തമായി കാണാൻ കഴിഞ്ഞു ആദി പതിയെ കിടക്കയിലേക്ക് നോക്കി രൂപ കണ്ണുകൾ അടച്ചു ഉറങ്ങുകയായിരുന്നു ആദി പതിയെ അവളുടെ അടുത്തേക്ക് ഇരുന്ന് അവളുടെ മുഖത്തേക്കു നോക്കി പെട്ടെന്നാണ് രൂപ കണ്ണ് തുറന്നത്

 

ആദി : നീ ഉറങ്ങിയില്ലേ

 

രൂപ : ഇല്ല എന്തോ നീ വരുമെന്ന് മനസ്സ് പറഞ്ഞു

 

ആദി : അതാണല്ലേ കതക് ലോക്ക് ചെയ്യാത്തത് രൂപേ ഞാൻ…

 

രൂപ : സോറി ആണെങ്കിൽ പറയണ്ട എനിക്ക് നിന്നോട് ഒരു പിണക്കവുമില്ല

 

ഇത്രയും പറഞ്ഞു രൂപ പതിയെ പുഞ്ചിരിച്ചു

 

ആദി : നിനക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ ഇത് കേട്ട രൂപ എന്തോ ആലോച്ചു

 

രൂപ : ടാ നിനക്ക് ഞാൻ ഒരു ശല്യമായി തോന്നുന്നുണ്ടോ

 

ഇത് കേട്ട ആദി പെട്ടെന്ന് തന്നെ അവളുടെ വാ പൊത്തി

 

“സോറി റിയലി സോറി ഞാൻ അറിയാതെ പറഞ്ഞു പോയതാ ”

 

ആദിയുടെ കണ്ണുനീർ അവളുടെ കൈകളിൽ വീണു അപ്പൊഴാണ് അവൻ കരയുകയാണെ അവൾക്ക് മനസ്സിലായത്

Leave a Reply

Your email address will not be published. Required fields are marked *