അജാസ് : ഇതാണോ വലിയ കാര്യം രാവിലെ ഉടക്കിയാൽ നിങ്ങൾ വൈകുന്നേരം ഒന്നാകില്ലേ
ആദി : ഇല്ല അങ്ങനെ ഒന്നാകാൻ ഞാൻ തീരുമാനിച്ചിട്ടില്ല അവൾക്ക് ഒരല്പം അഹങ്കാരം കൂടുതലാ ഞാൻ അത് തീർത്തുകൊടുത്തോളാം
ഉച്ചക്ക് ലഞ്ച് ടൈം
ആദി : ടാ വാ കഴിക്കാൻ പോകാം
അജാസ് : അവരെ വിളിക്കണ്ടേ
ആദി : വേണ്ട
ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു ഒപ്പം അജാസും
രൂപ : കണ്ടോ അവൻ നമ്മളെ വിളിച്ചില്ല എന്നോട് നല്ല ദേഷ്യമായിരിക്കും
ഗീതു : നീ വാ നമുക്ക് നോക്കാം
ഇത്രയും പറഞ്ഞു അവരും ക്യാൻറ്റീനിലേക്ക് നടന്നു
രൂപയും ഗീതുവും ക്യാൻറ്റീനിലേക്ക് എത്തിയപ്പൊഴേക്കും ആദി കഴിക്കാൻ തുടങ്ങിയിരുന്നു
രൂപ : ഗീതു നീ പോയി ഒന്ന് സംസാരിക്ക്
ഗീതു : ഞാൻ എന്ത് സംസാരിക്കാൻ
രൂപ : പ്ലീസ് എനിക്കൊരു അബദ്ധം പറ്റിയതാണെന്ന് പറ
ഗീതു : നിനക്കത് നേരിട്ട് പറഞ്ഞാൽ പോരെ
രൂപ : എടി അവൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല നീ പോയി അവനോട് കാര്യങ്ങൾ പറയുമ്പോഴേക്കും ഞാൻ വന്നു സോറി പറയാം
ഗീതു : ശരി ഇത് ലാസ്റ്റ് ആണ് രൂപേ ഇനി വഴക്ക് ഉണ്ടായാൽ ഞാൻ ഇടപെടില്ല
രൂപ : ശരി ഇനി ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല
ഇത് കേട്ട ഗീതു പതിയെ ആദിയുടെ അടുത്ത് ചെന്നിരുന്നു
ഗീതു : നീ എന്താ ഞങ്ങളെ വിളിക്കാത്തത്
ആദി : നീ അവളുടെ വക്കാലത്തുമായി വന്നതാണോ
ഗീതു : ടാ അവളുടെ സ്വഭാവം നിനക്കറിയാലോ
ആദി : ഗീതു അവളെപറ്റി കേൾക്കാൻ എനിക്ക് തീരെ താല്പര്യമില്ല
ഗീതു : ടാ ഈ ഒരു തവണത്തേക്കു കൂടി ക്ഷമിക്ക്
ആദി : എന്ത് ക്ഷമിക്കാനാണ് നീ ഈ പറയുന്നത്
പെട്ടന്ന് തന്നെ രൂപ അവിടേക്ക് എത്തി
രൂപ : ഗീതു, അജാസേ കുറച്ച് നേരത്തേക്ക് ഒന്ന് മാറി ഇരിക്കാമോ
ആദി : എന്തിന്
രൂപ : പ്ലീസ് എനിക്ക് ഇവനോട് ഒന്ന് സംസാരിക്കണം
ഇത് കേട്ട അജാസും ഗീതുവും അവിടെ നിന്ന് മാറി അജാസ് മറ്റൊരു ടേബിളിലേക്ക് ചെന്നിരുന്നു ഗീതു ക്യാൻറ്റീനിന് പുറത്തേക്കും പോയി
രൂപ : സോറി ആദി ഞാൻ അറിയാതെ
ആദി : എന്ത് അറിയാതെ ലാബിൽ കിടന്ന് ഷോ ഇറക്കിയപ്പോൾ ഇതല്ലായിരുന്നല്ലോ ഭാവം
രൂപ : അതാ സാന്ദ്ര
ആദി : അവൾക്കെന്താ എന്നോട് മിണ്ടികൂടെ
രൂപ : നീയല്ലേ അവളുടെ പേര് പറഞ്ഞു എന്നെ എപ്പോഴും എരി കേറ്റുന്നത് അവൾ നിന്നെ തട്ടിയെടുത്താലോന്ന് പേടിച്ചിട്ടാ ഞാൻ
ആദി : ഓഹ് അവൾ ഒന്ന് ചിരിച്ചു കാണിച്ചാൽ ഞാൻ കൂടെ പോകും അല്ലേ അപ്പോൾ അങ്ങനെയാ നീ എന്നെ കുറിച്ച് ധരിച്ചു വച്ചിരിക്കുന്നത്
രൂപ : ദൈവമേ ഇവൻ ഞാൻ അങ്ങനെയല്ലടാ
ആദി : അങ്ങനെയല്ലാതെ പിന്നെ എങ്ങനെയാ എല്ലാത്തിനും കാരണം ഞാനാ വെറുതെ വേലിയിൽ കിടന്ന….
പെട്ടെന്ന് എന്തോ ഓർത്ത ശേഷം ആദി നിർത്തി
രൂപ : ബാക്കി കൂടി പറയ് എന്തിനാ നിർത്തിയത്
എന്നാൽ ആദി മറുപടി ഒന്നും നൽകാതെ കഴിക്കൽ തുടർന്നു
ഇത് കണ്ട രൂപ പതിയെ എഴുനേറ്റ ശേഷം ക്യാൻറ്റീനിന് പുറത്തേക്കു പോയി
കുറച്ചു സമയത്തിനുള്ളിൽ തന്നെ അവിടേക്ക് സാന്ദ്രയെത്തി ശേഷം ആദിയുടെ അടുത്തേക്ക് ചെന്നിരുന്നു
സാന്ദ്ര : എന്താ ആലോചിക്കുന്നെ
ആദി : ഹേയ് ഒന്നുമില്ല പിന്നെ ഇന്നുണ്ടായതിനു സോറി അവൾ ഒന്നും മനഃപൂർവം ചെയ്തതല്ല
സാന്ദ്ര : ഹേയ് നോ പ്രോബ്ലം സത്യത്തിൽ ഞാനാ സോറി പറയേണ്ടത് എനിക്ക് തന്നോട് ചെറിയൊരു ഇഷ്ടം ഉണ്ടായിരുന്നു പിന്നെ കേൾക്കുന്നത് നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നാ അതോടെ എനിക്ക് ചെറിയ അസൂയയൊക്കെ തോന്നി തുടങ്ങി നീ എന്തിനാണ് അവളുടെ പുറകേ നടക്കുന്നത് എന്നൊക്കെയായിരുന്നു എന്റെ ചിന്ത സത്യത്തിൽ ഇന്ന് അവളെ വേദനിപ്പിക്കാനാ ഞാൻ നിന്നോട് കുറച്ച് അടുത്ത് പെരുമാറിയത് പിന്നീട് ആലോചിച്ചപ്പോൾ ഞാൻ ചെയ്തതൊക്കെ തെറ്റാണെന്ന് മനസ്സിലായി രൂപയുടെ ഇന്നത്തെ പെരുമാറ്റം കണ്ടപ്പോൾ അവൾ നിന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്നും എനിക്ക് മനസ്സിലായി നീ ഒരുപാട് ലക്കിയാ ആദി പിന്നെ രൂപയോട് എനിക്കുവേണ്ടി ഒരു സോറി പറഞ്ഞെക്ക് എനിക്ക് അവളെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട്
