“മാഡം…..ഐജി സാർ വരാമെന്നു പറഞ്ഞിട്ടുണ്ട്…സർ വന്നിട്ട് തീരുമാനിക്കാം…അതാ നല്ലത്..”
“ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.അവസാനം…പറഞ്ഞില്ല എന്നു പറയരുത്…അത്രേ ഉള്ളു….”
“ഒരിക്കലും ഇല്ല മാഡം..സർ സമ്മതിക്കാതെ തരമില്ല…”
പറഞ്ഞു തീരും മുന്നേ അവിടെ ബ്ലാക്ക് ഹോണ്ടസിറ്റി കാർ വന്നു നിന്നു. അതിൽ നിന്ന് ക്രിസ്റ്റിയും ഭാര്യ അഞ്ജനയും ഇറങ്ങി.
ക്രിസ്റ്റിയെയും അഞ്ജനയെയും കണ്ട ഒരു കോൻസ്റ്റബിൾ സല്യൂട്ട് ചെയ്തു.അനിരുദ്ധ് അവർക്കരികിലേക്കു വന്നു.
“സർ…ഇന്ന് രാത്രി 12 മണിക്ക് വന്ന വർണ്ണയുടെ അച്ഛൻ വർഗീസ് ആണ് സംഭവം ആദ്യം കാണുന്നത്.ആൾ മകളെ സന്തർശിക്കാൻ കൊല്ലത്തു നിന്നു വന്നതാണ്..ബ്ലോക്കും മറ്റും കാരണം നേരം വൈകി എന്നാ പറഞ്ഞേ…”
“ഉം….”
“ബോഡി കിടന്നിരുന്നത് ..വർണയുടെ ബെഡ്റൂമിൽ തന്നെ ആയിരുന്നു.മൃതദേഹം നഗ്നമായിരുന്നു..ഏറെ വിചിത്രം എന്നു
പറയാൻ എങ്കിൽ…അതിൽ അവരുടെ മാറിടം അരിഞ്ഞു 38 കഷ്ണങ്ങൾ ആക്കി നുറുക്കി ഇരുന്നു.”
ക്രിസ്റ്റി ഒരു നിമിഷം ഞെട്ടി വിറച്ചു നിന്നു അയാളുടെ കണ്ണുകളിൽ നിന്ന് ചുടു കണ്ണീർ തളം തട്ടി .അഞ്ജന അവന്റെ തോളിൽ കൈ അമർത്തി.
അവൻ താൻ ഓക്കെയാണ് എന്ന രീതിയിൽ തലയാട്ടി.ഇതെല്ലാം അരികെ ഉള്ള കോൻസ്റ്റബിൾ രമേശ് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.
അയാൾ അനിരുദ്ധന്റെ കാതോരം ചേർന്നു പറഞ്ഞു.
“സാറേ….നമ്മുടെ ക്രിസ്റ്റി സർ വർണ്ണയുടെ ഫാൻ വല്ലോം ആയിരുന്നോ….സാറിന്റെ വിഷമം കണ്ടിട്ട്….?”
അനിരുദ്ധ് അവനെ കടുപ്പിച്ചൊന്നു നോക്കി.
“എഡോ….മരിച്ച വർണ സാറിന്റെ പെങ്ങളാണ്…”
“പെങ്ങളോ….?അവർ വർണ വർഗീസ് അല്ലെ…സർ ക്രിസ്റ്റി തോമസും…?”
“സാറിന്റെ അച്ഛൻ തോമസ് മരിച്ചപ്പോൾ അമ്മ രണ്ടാമത് കെട്ടിയതാണ് ഈ വർഗീസിനെ..മനസിലായോ….?”
അനിരുദ്ധ് ദേഷ്യത്തിൽ ചോദിച്ചു.
“ആയി സാറേ…”
“പിന്നെ ഇമ്മാരി ചോദ്യം വല്ലോം അങ്ങേരുടെ കാതിൽ എത്തിയാൽ….മടലുകീറുന്നത് പോലെ വലിച്ചു കീറും അങ്ങേര്….”
“ഉവ്വ് .സാറേ ശ്രെദ്ധിച്ചോളാം…”
രമേശ് പതിയെ വലിഞ്ഞു..
അപ്പോഴേക്കും അഞ്ജനയും ക്രിസ്റ്റിയും മുകളിൽ എത്തിയിരുന്നു.ഹാൾ കടന്നാൽ വർണയുടെ ബെഡ് റൂം..അവൻ ഒരു നിമിഷം ശങ്കിച്ചു.
“ക്രിസ്റ്റി….ബുദ്ധിമുട്ടാണേൽ…വേണ്ട….”
അഞ്ജന അവനെ ചേർത്തു നിറുത്തി പറഞ്ഞു.
“കാണണം…അഞ്ചു….എങ്കിലേ….എന്റെ പെങ്ങളോട് ഇതു ചെയ്തവനെ…എനിക്ക്…..ഇഞ്ചിഞ്ചായി കൊല്ലാൻ പറ്റൂ….”
അവന്റെ ശബ്ദം ദൃഢമായിരുന്നു. അതിലെ ശക്തി അഞ്ജനയെ തെല്ല് ഭയപ്പെടുത്തി.
*********************************
മുറിയുടെ ഉൾഭാഗം ഫോറൻസിക് വിദഗ്ദ്ധരെ കൊണ്ടു നിറഞ്ഞിരുന്നു.അവർ സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.വർണയുടെ ബോഡി അവിടെ കിടക്കുന്നുണ്ട്.അഞ്ജന അവർക്കരികിലേക്കു നടന്നു.അവളെ കണ്ടതും പരിശോധനയിൽ ഏർപെട്ടിരുന്ന വേദ മുഖം ഉയർത്തി.
“മാഡം….ഞാൻ..വിളിക്കാൻ നിക്കുവായിരുന്നു.
ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിലെ അഞ്ജനയുടെ ജൂനിയർ ആണ് വേദ .ഇന്ന് ഈ കേസിന്റെ നേരത്തു അഞ്ജനയെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ രണ്ടുമൂന്ന് ഇന്റർണസിനെ കൂട്ടി ഇങ് പൊന്നു.
“എന്തായി..വേദ…എനി പ്രോഗ്രസ്..?”
“20 ഓളം ഫിംഗർ പ്രിന്റ് കിട്ടിയിട്ടുണ്ട് മാഡം..പിന്നെ ഒരു പ്രത്യക ദ്രാവകവും…എന്താണ് എന്ന് മനസിലായിട്ടില്ല..അതിന്റെ സാമ്പിൾ എടുത്തു വെച്ചിട്ടുണ്ട്.വേറെ സംശയ്ക്കതക്കമായി ഒന്നും കിട്ടിയില്ല..”
“ഉം…”
അഞ്ജന എല്ലാം ശ്രെദ്ധിച്ചു വെങ്കിലും ക്രിസ്റ്റിയിലേക്ക് പാളി നോക്കി.
അപ്പോഴും ക്രിസ്റ്റി ചേതനയറ്റ ആ ദേഹത്തിൽ നോക്കി നിന്നു.അവന്റെ ചിന്തകൾ പുറകിലേക്ക് സഞ്ചരിച്ചു.അവന്റെ കയിൽ തൂങ്ങി നടന്നിരുന്ന ആ വയാടി പെണ്ണിനെ അവൻ ഓർത്തു.ഇച്ഛായ എന്നു തികച്ചും വിളിക്കില്ല.ഈ കൈ വെള്ളയിൽ പൊന്നു പോലെ കൊണ്ടുനടന്നതാ…ഇന്നലെ യും വിളിച്ചിരുന്നു.അപ്പോഴേ അവളുടെ സ്വരത്തിൽ അസ്വസ്ഥത തോന്നി..പക്ഷെ…ഈ ഇച്ഛായൻ അറിഞ്ഞിരുന്നില്ല മോളെ..അവനെ കണ്ണുകൾ പെയ്തു.അവൻ കണ്ണുകൾ തുടച്ചു.
