വർണ കൊലകേസ് – 1 13അടിപൊളി 

..

ഓവർ..

 

 

നിറുത്താതെ അടിച്ചു കൊണ്ടിരിക്കുന്ന ഫോൺ ക്രിസ്റ്റിയുടെ കുളിക്ക് തടസമുണ്ടാക്കി .കുളിമുറിയിൽ കിടന്നു അഞ്ജനയോട് ഫോൺ എടുക്കാൻ വിളിച്ചു പറഞ്ഞെങ്കിലും ഒരു റെസ്പോൻസ് ഉണ്ടായില്ല.അപ്പോൾ തന്നെ കുളി മുഴുവുപ്പിച്ചു ശരീരത്തിൽ നിന്ന് ഇറ്റ് വീഴുന്ന ജലകണങ്ങളോട് കൂടി അർധ നഗ്നനായി അവൻ പുറത്തിറങ്ങി. ബാൽകാണിയിൽ ഹെഡ്സ്റ്റും കുത്തി അയ്‌റോബിക് എക്സർസൈസിൽ ഏർപ്പെട്ടിരിക്കുകയാണ്.

ഇമേജിൻ ഡ്രാഗൻസിന്റെ ബിലിവർ സോങ് ഫുൾ സൗണ്ടിൽ പ്ലേ ചെയ്യുന്നുണ്ടാകും .വെറുതെ അല്ല കേൾക്കാത്തത്. അവൻ ഫോണിന്റെ ഡിസ്പ്ലയയിൽ നോക്കി.അനിരുദ്ധന്റെ കാൾ ആണ്.അവൻ ഫോൺ എടുത്തു കാതോരം ചേർത്തു

 

“ആ…അനിരുദ്ധ് പറാ…?”

 

 

“സാറേ…കാട്ടൂലി ഫോസ്റ് ഏരിയ യിൽ മൂന്നു മൃതദേഹം കിട്ടിയിരുന്നു.അന്വേഷിച്ചപ്പോൾ

അതു മറ്റവരാണ്..വർണയുടെ വീട്ടിൽ നിന്നും കാണാതായ മൂന്നു പേർ.”

 

“അപ്പൊ….തനെല്ലേ…പറഞ്ഞേ…അവരുടെ മൊബൈൽ ടവർ ആക്റ്റീവ് ആണ് എന്നൊക്കെ….”

 

 

“അതേ.സർ…അതിപ്പോഴും ആക്റ്റീവ് ആണ്.പക്ഷെ…ഈ ഡെഡ് ബോഡികൾക്ക് ഒരു മൂന്നു ദിവസത്തെ പഴക്കം കാണും.”

 

“അതായത്…വർണ മരിച്ച അന്ന് തന്നെ അവരും കൊല്ലപ്പെട്ടു…?”

 

“അതേ സർ…”

 

“താനിപ്പോൾ എവിടെയാ…?”

 

 

**********************************

 

ക്രിസ്റ്റി തൻറെ കാബിനിൽ ഇരുന്നു.അവന്റെ തോളിൽ അധികാര ചിഹ്നങ്ങൾ തിളങ്ങി.വർണയുടെ മരണശേഷം ഇതു 5 മത്തെ ദിവസമാണ്‌.അവൻ ഒരു നിമിഷം തന്റെ ടേബിളിന്‌ മുന്നിലിരിക്കുന്ന ലാൻഡ് ഫോൺ നോക്കി.അതേടുക്കാൻ ആഞ്ഞതും എന്തോ ഓർത്തെന്ന പോലെ അവൻ മൊബൈൽ അണ്ലോക് ആക്കി .

 

 

കൃപേഷ് എന്ന കൊണ്ടക്റ്റ് നമ്പർ ഡയല് ചെയ്തു.

 

 

“കൃപേഷ്….എനിക്കൊന്നു കാണാണം ….ഇന്ന് തന്നെ…തികച്ചും ഒഫിഷ്യൽ ആണ് മാറ്റർ..”

 

 

**********************************

 

 

“അഞ്ജന…മാഡം…..”

വേദ അഞ്ജനയുടെ കാബിനിലേക്കു കയറുന്നതിനു മുൻപ് അനുവാദം ചോദിക്കാൻ എന്ന പോലെ വിളിച്ചു.

 

 

“വാ….വേദ….”

 

 

“മാഡം…..നമ്മുടെ വർണയുടെ ടെസ്റ്റ് റീപോർറ്റുകൾ വന്നു..”

അവൾ കയിൽ ഇരുന്നിരുന്ന ഫയൽ അഞ്ജനയ്ക്ക് കൈ മാറി.

 

 

“അന്ന് കിട്ടിയ ആ ലിക്വിഡ്‌ ടെസ്റ്റ് ചെയ്തോ…?”

 

 

“ഉവ്വ്‌ മാഡം….അതു mdma കണ്ടെന്റ് ഉള്ള ഒരു ഡ്രിങ്ക് ആണ്…?”

 

“യൂ മീൻ ഡ്രഗ് ectasy…?”

 

 

“യെസ്…മാഡം…മാത്രമല്ല……അതിൽ പൊട്ടാസ്യം ക്ലോറൈഡ് കന്റെന്റും കണ്ടെത്തി…അതും ഫേറ്റൽ ആയ അളവിൽ.”

 

“പോലീസിനെ ഇൻഫോർമേഷൻ പാസ്സ് ചെയ്തോ…?”

 

 

“എസ് ഐ അനിരുദ്ധൻ സാറിനെ വിളിച്ചിരുന്നു.”

 

“ഉം…താൻ പൊയ്ക്കോ…ഞാൻ ഇതൊക്കെ ഒന്നു നോക്കട്ടെ…അനിരുദ്ധൻ വന്നാൽ എന്റെ ഓഫീസിലോട്ടു നേരെ വിട്ടേക്ക്…”

 

“ഓക്കേ മാഡം…”

 

അഞ്ജന തന്റെ ചിന്തകളിൽ ആണ്ടു.പെട്ടന്ന് തല ഉയർത്തി അവൾ വേദയെ നോക്കി.ക്യാബിന്റെ ടൂർ തുറന്ന് പുറത്തേക്ക് ഇറങ്ങിയ അവളെ പിൻവിളി വിളിച്ചു.

 

 

“വേദ….ആ…നീഡൽ ടെസ്റ്റ് ചെയ്തോ…?”

 

 

“ഉവ്വ്‌…മാഡം…അതിൽ..പൊട്ടാസ്യം സയനൈഡ് കണ്ടെന്റ് ആണ് ഉണ്ടായിരുന്നത്…”

 

 

*********************************

 

തന്റെ ഒഫിഷ്യൽ കാറിനരികിലേക്ക് നടക്കവേ ആണ്.എതിരെ വരുന്ന കൃപേഷിനെ ക്രിസ്റ്റി കാണുന്നത്.അവനെ കണ്ടപാടെ ക്രിസ്റ്റി അവനരികിലേക്ക് നടന്നു.

 

 

“കൃപേഷ്…ഇപ്പൊ വന്നത് നന്നായി….താൻ എന്റെ കൂടെ വാ…!”

 

“എങ്ങോട്ടാണ്….ക്രിസ്റ്റി സർ…?”

 

“ഫോറൻസിക് ഡിപ്പാർട്ട്‌മെന്റ്…ടൂ അഞ്ജന”

 

ഇന്നോവ കാറിൽ അവർ അവിടെ എത്തിയപ്പോഴേക്കും അനിരുദ്ധൻ അവിടെ അജ്ഞനയുടെ മുറിയിൽ എത്തിയിരുന്നു.

 

 

ഡോർ തള്ളി തുറന്നു വരുന്ന ഐ ജിയെയും എ സി പി കൃപേഷ് വർമയെയും കണ്ടു അയാൾ ഇരുവരും ഇരുന്നിടത്ത് നിന്ന് എഴുനേറ്റു.

 

 

Leave a Reply

Your email address will not be published. Required fields are marked *