വർണ കൊലകേസ് – 1 13അടിപൊളി 

 

 

“ഏതെങ്കിലും ഡ്രഗ് ഉപയോഗിച്ചു ആ ഒരു തരം അവസ്ഥയിൽ അവളെ എത്തിച്ചതിനു ശേഷമാണ് എങ്കിലോ….?”

 

 

“അത് ഒരു പൊസിബിലിറ്റി ആണ്….ക്രിസ്റ്റി നീ കേട്ടിട്ടില്ലേ…ഡേറ്റിംഗ് ഡ്രഗ് എന്നൊക്കെ….പാശ്‌ചാത്യ നാടുകളിൽ ഡേറ്റിംഗ് എന്ന പേരിൽ ഈ ഡ്രഗ് പെണ്കുട്ടിയ്ക്ക് മനപൂർവം കൊടുത്തു ലൈഗിക വേഴ്‌ചയ്ക്ക് സമ്മതിപ്പിക്കുന്ന രീതി.അല്ല…ഇപ്പൊ പാശ്ചാത്യനാട് എന്നു മാത്രം പറയാൻ കഴിയില്ല….ഇവിടേം…നടക്കുന്നത് ഇതൊക്കെ തന്നെ ആയിരിക്കാം…..ഒരു ഇട ദിവസം അടുത്തുള്ള ഏതെങ്കിലും തീയറ്ററിൽ ഒരു ഓടാത്ത പടത്തിനു ടിക്കറ്റ് എടുത്തിട്ട് ഒന്നു ചുറ്റും വീക്ഷിച്ചാൽ മതി…18 പോലും തികയാത്ത..കുട്ടികൾ ഡ്രഗ് ഉപയോഗിച്ചോ അല്ലാതെയോ കാണിച്ചുകൂട്ടുന്ന വൈകൃതങ്ങൾ കാണാൻ.”

 

അഞ്ജന പുച്ചത്തോടെ പറഞ്ഞു.

 

“അപ്പൊ…റേപ്പ് ആവനും സാദ്ധ്യത ഉണ്ട് അല്ലെ…?”

 

 

“മേ ബീ. ”

 

 

 

“അതേ….മേ ബീ …..ഇട് ഇസ്..”

 

 

“വർണ….വർണ റേപ്പ് ചെയപ്പെട്ടിട്ടുണ്ടോ….?”

 

 

ആ ചോദ്യത്തിന് എന്തു ഉത്തരം നൽകണമെന്ന് അവന് അറിയില്ലായിരുന്നു.

 

 

“ലെറ്റ് ഹെർ ബ്ലഡ് റിസൾട്ട് ഔട്ട്…എന്നിട്ട് പറയാം…”

 

*******************************

 

 

കാട്ടിൽ കാട്ടു തേൻ എടുക്കാൻ പോയതാണ് അഴകപ്പൻ…തേനീച്ച കുത്താൻ ഇരിക്കാനുള്ള കുപ്പായം ധരിച്ചു തേനീച്ച കൂടു ലക്ഷ്യമാക്കി അവൻ നടന്നു.വലിയ മഹാഗണിയുടെ മുകളിൽ ആണ് തേൻ കൂട്.മഹാഗണിയാണേൽ ഒരു വലിയ ചതുപ്പിനോട് ചേർന്നാണ് നിക്കുന്നത്.ഏറ്റെജി വലിഞ്ഞു അതിൽ കയറി എന്നിരിക്കട്ടെ ഒരു ചെറിയ കൈയബദ്ധം മതി നേരെ ചതുപ്പിലേക്ക് ആണ്.

 

 

പക്ഷെ വലിയ തേൻ നിറഞ്ഞ കൂട് പലവട്ടം വേണ്ട എന്നു പറഞ്ഞിട്ടും അഴകപ്പനെ മോഹിപ്പിക്കുകയാണ്.രണ്ടു മൂന്നാഴ്ചയായി വേണോ വേണ്ടയോ എന്ന ചോദ്യത്തിന് ഇന്നാണ് ഉത്തരം കിട്ടിയത്.

 

മൂളി പാട്ടും പാടി അവൻ ഏന്തി നടന്നു.ഈ തേനെടുത് കിട്ടുന്ന പണം കൊണ്ട് വേണം ഒന്നു ഷാപ്പിൽ കേറാൻ..മോഹവല്ലിയുടെ കൈകൊണ്ടു അമ്മിയിൽ അരച്ച ഞണ്ട് കറിയും കൂട്ടി..ഒന്നു രണ്ടു കുടം മധുരക്കള്ളു

മൊന്തണം…ഒത്താൽ അങ്ങേലെ ബസ്‌ സ്റ്റാൻഡ് രമേടെ കൂടെ ഒരു രാത്രി.ആ രാത്രിയെ കുറിച്ചു ചിന്തിച്ചപ്പോൾ തന്നെ അവനാകെ കുളിരു കോരി.

 

 

 

മഹാഗണിയുടെ ചുവട്ടിൽ എത്തിയതും ചാക്ക് ശീലകൾ ശരിയായ രീതിയിൽ അല്ലെ എന്നവൻ ഉറപ്പു വരുത്തി.വലിയൊരു ചാക്ക് കൊണ്ടു മുഖം മൂടി പോലെ വെച്ചിട്ട് അവൻ മരത്തിൽ ഏന്തി കയറി.സർവ ദൈവങ്ങളെയും വിളിച്ചു മനസിൽ സർവോപരി രമയുടെ ഉടലളവുകൾ കണ്ടു അവൻ കയിൽ കരുതിയിരുന്ന കാനുകൾ നിറയ്ക്കാൻ ആരംഭിച്ചു.കയിൽ കരുതിയ അവസാന ക്യാൻ നിറച്ചു പൂട്ടുന്നതിനിടയിൽ അവന്റെ കയിൽ നിന്ന് അതു വഴുതി ചതുപ്പിൽ വീണു.

 

ഒരു കണക്കിന് താൻ രക്ഷപെട്ടല്ലോ എന്ന ആശ്വാസം മറുതലയ്ക്കൽ തേൻ നഷ്ട്ടപ്പെട്ടു എന്ന നിരാശ..എങ്കിലും രമയെ മറക്കാൻ മനസു സമ്മതിക്കാത്തത് കൊണ്ടു ഇനി ആകെ അവശേഷിക്കുന്ന കള്ളും ഞണ്ടും മറക്കാം എന്നു ആശ്വസിച്ചു ഇറങ്ങാൻ ഭാവിക്കെ എന്തോ ആലോചിച്ച പോലെ അവൻ നിന്നു.ചതുപ്പിലേക്ക് ഒരാവർത്തി കൂടി അവൻ നോക്കി.അവന്റെ കൈ കാലുകൾ തളർന്നു.അവൻ ഏതോ വിധേന അവിടുന്ന് ഇറങ്ങി ഓടി.

 

 

********************************

പോലീസ് വനിന് മുകളിൽ നിലയുറപ്പിച്ച വയർലെസ് ശബ്‌ധിച്ചു.

 

 

(പോലിസ് വയർലെസ് സന്ദേശം….

 

 

സർ….കാട്ടൂലി ഫോസ്റ്റ് ഏരിയ്ക്ക് അടുത്തു ചതുപ്പ് നിലത്തിൽ മൻസിലാകത്ത നിലയിൽ മൂന്നു മൃദ്ധദേഹം കണ്ടെത്തിയിട്ടുണ്ട്.40 ഒ 50 വയസ്സിന് ഇടയിൽ പ്രായം വരുന്ന രണ്ടു പുരുഷന്റെയും ഒരു സ്ത്രീയുടെയും ആണ് ശരീരങ്ങൾ.കാട്ടൂലി ഫോറെസ്റ്റ് പരിസര പ്രദേശങ്ങളിലെ സ്റ്റേഷനുകളിൽ മൂന്നു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തിട്ടുള്ള മിസ്സിങ് കേസുകൾ റിപ്പോർട്ട് ചെയ്യണ്ടത് ആണ്

Leave a Reply

Your email address will not be published. Required fields are marked *