“ശെരി അഞ്ജന…ഞങ്ങൾ ഇറങ്ങുന്നു…ഇനി എന്തേലും വിവരം കിട്ടിയാൽ വിളിക്ക്…പിന്നെ..ഫിംഗർ പ്രിന്റ് ചെക്ക് ചെയ്‌തോ…?”
“നോക്കി കൊണ്ടിരിക്കുന്നു…”
അഞ്ജനയോട് യാത്ര പറഞ്ഞു ക്രിസ്റ്റിയും കൃപേഷും അനിരുദ്ധനും ഇറങ്ങി.
” പുറത്തിറങ്ങി ഇരുവർക്കും സല്യൂട്ട് ചെയ്ത അനിരുദ്ധൻ അവിടുന്നു പോയി.”
“ക്രിസ്റ്റി സർ….”കൃപേഷ് വിളിച്ചു.
“ദയവായി….ഓഫീസിനു വെളിയിലേക്ക് അങ്ങനെ ഔപചാരികത കൊണ്ടുവരാതെ കൃപേഷ്….”
കൃപേഷ് അവനെ നോക്കി .ഇത്രെയും പരീക്ഷീണിതൻ ആയി ക്രിസ്റ്റിയെ കാണുന്നത് ഇതാദ്യമായാണ്.കൈ വെച്ച മേഖലയിൽ എല്ലാം ടോപ്പർ ആയിരുന്നു. ഫസ്റ്റ് അറ്റെമ്പ്റ്റിൽ തന്നെ 21ആം വയസിൽഐ പി എസ്.38ആം വയസിൽ ഐ ജി എന്ന ബഹുമതി നേടിയെടുത്തു.ഇപ്പോൾ തൻെറ മുന്നിൽ നിൽക്കുന്ന ആ ചെറുപ്പക്കാരനെ തനിക്ക് ഊഹിക്കാൻ കഴിയുന്നില്ല.
കൃപേഷ് ക്രിസ്റ്റിയുടെ തോളിൽ കൈ അമർത്തി.
“നമ്മുക്ക് കണ്ടുപിടിക്കാടാ….”
അന്നേരം ക്രിസ്റ്റിയിൽ നിന്നൊരു ദീർഘ നിശ്വാസം ഉതിർന്നു.
ആര്…എന്തിനു…..?അപ്പോഴും ആ രണ്ടു ചോദ്യങ്ങളും ഒരു പ്രഹേളിക പോലെ ക്രിസ്റ്റിയെ ചുറ്റിവരിഞ്ഞു.
കണ്ടുപിടിക്കും….അവനെ ഈ കൈകൊണ്ടു തീർക്കും ഞാൻ…
അവൻ മനസിൽ പറഞ്ഞു.
**********************************
രാത്രിയിൽ അഞ്ജനയുടെ മടിയിൽ തല വെച്ചു കിടക്കവേ ക്രിസ്റ്റിയുടെ കണ്ണുകൾ നിറഞ്ഞു.വർണയുടെ മുഖം എത്ര മറക്കാൻ ശ്രെമിച്ചിട്ടും പൂർവാധികം ശക്തിയായി ഉള്ളിലേക്ക് വരുന്നു.
തന്റെ പന്ത്രണ്ടാം വയസ്സിൽ ആണ് ‘അമ്മ വർഗീസിനെ കെട്ടുന്നത്.3ന്തുകൊണ്ടു തനിക്കത് അംഗീകരിക്കാൻ കഴിഞ്ഞില്ല.പക്ഷെ മൂന്നു വർഷം കഴിഞ്ഞു വർണ ഉണ്ടായപ്പോൾ അതൊന്നും ഓർത്തില്ല.എപ്പോഴും അവളോട് പറ്റിച്ചേർന്നു നടന്നു.അവൾക്ക് ചേട്ടനെക്കാൾ ഒരച്ഛന്റെ കരുതൽ നൽകി.ഇപ്പൊ…….
ഓരോന്നോർത്തു അവന് സമനില തെറ്റി.
“ക്രിസ്റ്റി…..”
“ഉം….”
“വിഷമിക്കാതെ…..”
“ഉം….”
“എനിക്കറിയാം…..എത്ര ആശ്വസിപ്പിക്കാൻ ശ്രെമിച്ചാലും പകരമാവില്ല എന്ന്…എങ്കിലും…”
“അഞ്ചു…..വർഗീസ്….വർഗീസിന് ഇപ്പൊ എങ്ങനെ ഉണ്ട്…?”
“കുഴപ്പമില്ല…എങ്കിലും ക്ഷീണം വിട്ടുമറിയില്ല…”
“ഉം..”
“വർണയുടെ 11 കഴിഞ്ഞാൽ തിരിച്ചു പോകുവാ…എന്നാ പറഞ്ഞേ…..പാവം….ഇത്ര പ്രായം ആയിട്ട്…സഹിക്കാൻ കഴിയുന്നുണ്ടാകില്ല…”
(11,21,41 എന്നൊക്കെ പറയുന്നത് ചില മരണാനന്തര ചടങ്ങുകൾ ആണ്…ക്രിസ്ത്യൻ മതത്തിൽ)
“ഉം….”
“ക്രിസ്റ്റിക്ക്…ഒന്നു സംസാരിക്കായിരുന്ന്…..”
“വേണ്ട…അഞ്ചു…..20 കൊല്ലതിന് മീതെ ആയി….ഇനി വീണ്ടും….വേണ്ട….”
“ഞാൻ…പറഞ്ഞു എന്നെ ഉള്ളു…ബാക്കിയെല്ലാം…നിങ്ങളുടെ ഇഷ്ടം…”
ക്രസിറ്റി കണ്ണുകൾ പൂട്ടിയടച്ചു.മനസിൽ പുഞ്ചിരിതൂകുന്ന വർണയുടെ രൂപം..
“ചാച്ചാ…”
അവൾ നീട്ടി വിളിച്ചു.പതിയെക്രിസ്റ്റിയും ഉറക്കത്തിലേക്ക് വീണു.
തുടരും..
