“ക്രിസ്റ്റി…ഞാൻ വിളിച്ചപ്പോൾ പറഞ്ഞായിരുന്നു അല്ലോ റിസൾട്ട് ആർ ഔട്ട്”
അഞ്ജന മുഖവുര ഇല്ലാതെ പറഞ്ഞു.
“ഉം…അതാ..കൃപേഷിനോട് കാര്യങ്ങൾ ഒന്നും പറയാതെ തന്നെ ഞാൻ ഇങ്ങോട്ടു കൂട്ടിവന്നത്.”
“അതേ….സർ…അതുതന്നെയാണ്…എനിക്ക്….ചോദിക്കേണ്ടത്…?എന്താണ് കാണാൻ പറഞ്ഞത്…?”
“താനും അറിഞ്ഞു കാണുമല്ലോ..വർണയുടെ….കൊലപാതകം..?”
“ഉവ്വ്…”
കൃപേഷ് തലതാഴ്ത്തികൊണ്ടു പറഞ്ഞു.
“അതിന്റെ ചുമതല ഞാൻ നിങ്ങൾക്ക് തരുകയാണ്.ഹെൽപ്പിന് അനിരുദ്ധൻ ഉണ്ടാകും.”
“ഇനി പറ അഞ്ജന അബൗട് റിസൾട്ട്..”
അതിനു മറുപടി എന്നോണം അവൾ ആ വർണയുടെ ഫയൽ അവൻ മുമ്പിൽ നീക്കി കൊടുത്തു.അവൻ അതു മറിച്ചു നോക്കുന്നതിനിടെ അഞ്ജന പറഞ്ഞു തുടങ്ങി.
“മിന കുമാരി മാടത്തിന്റെ റിപ്പോർട്ട് അനുസരിച്ചു വർണ മരിച്ചത് ഹാർട്ട് അറ്റാക്ക് കാരണമാണ്..”
“ഹാർട്ട് അറ്റാക്…?ആർ ഉ കിഡിങ്…?”
ക്രിസ്റ്റിക്ക് അതു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..
“ഞാൻ മുഴുവനും പറഞ്ഞില്ല ക്രിസ്റ്റി.അന്ന് അവളുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ഒരു ദ്രാവകം നിങ്ങൾ ഓർക്കുന്നുണ്ടോ…?”
“ഉവ്വ്…മാഡം..ഞാൻ ഓർക്കുന്നു.”
അനിരുദ്ധൻ ചാടി കേറി പറഞ്ഞു.
“ദാറ്റ് വോസ് ectasy….”
“Ectasy?” കൃപേഷ് നെറ്റി ചുളിച്ചു.
“അതേ….ectasy…..അല്ലേൽ MDMA 3,4-Methylenedioxymethamphetamine…മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയിൽ..എന്താ…പറയാ…യെസ്.. സ്വർഗീയ സുഗം നൽകുന്ന ഡ്രഗ്.ഹൈ എനർജി.,പ്ലെഷേർ…തുടങ്ങിയ കാരണങ്ങൾ കൊണ്ടു ഇതുപയോഗിക്കുന്നവർ ..വിരളമല്ല..”
“സിഡ്‌നി ഷെൽഡന്റെ പുസ്തകത്തിൽ വായിച്ചത് ഞാൻ ഓർക്കുന്നു ectasy എന്ന മയക്കുമരുന്നിനെ കുറിച്ചു.അതിൽ ഒരു കില്ലെർ തങ്ങളുടെ ഇരകൾക്ക് ഈ ഡ്രഗ് ലൈഗിക വേഴ്ച്ചയ്ക്ക് മുന്നേ കൊടുക്കുന്നഭാഗം ഉണ്ട്.”കൃപേഷ് പറഞ്ഞു.
“അപ്പൊ.താൻ…പറഞ്ഞുവരുന്നത്…ഈ ഡ്രഗ് ആണോ വർണയുടെ മരണത്തിന്റെ കാരണം എന്നാണോ…?”
“നോ.. നെവേർ…..ക്രിസ്റ്റി…അതിൽ അമിതമായി പൊട്ടാസ്യം ക്ലോറൈഡ് മിക്സ് ചെയ്തിരുന്നു..?”
“ഈ..പൊട്ടാസ്യം ക്ലോറൈഡ് എന്നൊക്കെ പറയുന്നത്..രക്തത്തിൽ കുറവുള്ള പൊട്ടാസ്യം ക്രമീകരിക്കാൻ കഴിക്കുന്ന മരുന്നല്ലേ…മാഡം..?”
അനിരുദ്ധൻ സംശയത്തോടെ ചോദിച്ചു.
“അതു തന്നെ…പക്ഷെ…പൊട്ടാസ്യം അമിതമായാൽ ഇറ്റ് വിൽ അഫേക്ട് ഹാർട്ട്…”
“അപ്പൊ….അഞ്ചു നീ പറയുന്നത്…..?അവൾ ആ ദ്രാവകം കുടിച്ചിരിക്കാൻ സാധ്യയതായുണ്ട് എന്നാണോ…?”
ക്രിസ്റ്റി അസ്വാസ്ഥ്യം പ്രകടിപ്പിച്ചു
“സാധ്യത അല്ല…ഷീ ഡിഡ്…ആൻഡ് ഹെർ ബ്ലഡ് റിപ്പോർട് സ്പീക്‌സ്…”
“അല്ല…അഞ്ജന….അങ്ങനെ എങ്കിൽ….പിന്നെ എന്തിനു വർണയെ മറ്റുരീതിയിൽ ഉപദ്രവിച്ചു…ലൈക്ക് …ഇഞ്ചുറി ഇൻ ഹെർ ബ്രേസ്റ്…?”
കൃപേഷിന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..
“ചിലപ്പോൾ മരണം ഉറപ്പിക്കാൻ…ആ….അതുപറഞ്ഞപ്പോഴാ…അന്ന് മൂർധവിൽ തറഞ്ഞിരുന്ന നീഡിലിൽ പൊട്ടാസ്യം സയനൈഡ് ആണ് കണ്ടെത്തിയത്.പിന്നെ മരണസമയവും പൊട്ടാസ്യം സൈനൈഡിന്റെ ഇൻടേക്ക് സമയവും വെച്ചു നോക്കുമ്പോൾ.അതു മരണശേഷം ഒന്നുകൂടി ഉറപ്പിക്കാൻ ചെയ്തത് ആകാൻ ആണ് വഴി.ആൻഡ്….ആ ബ്രൂട്ടൽ ആയുള്ള ചോപ്പിങ്…അതും മരണ ശേഷം തന്നെയാണ് നടന്നത്…”
“എന്നാലും…സാറേ എനിക്കൊരു സംശയം…ഈ നീഡിൽ മാത്രം അവിടെ വെച്ചതിന്റെ ഉദ്ദേശം…?”
“ചിലപ്പോൾ …ധൃതിയിൽ സിറിഞ്ച് ഊരുന്നതിനിടയിൽ വിട്ടുപോയതാകാം…”
അഞ്ജന പറഞ്ഞത് ശെരിയെന്ന നിലയിൽ കൃപേഷും ക്രിസ്റ്റിയും തലയാട്ടി.
“അനിരുദ്ധ്……ആ വെങ്കിടേഷ്,സുന്ദരേശൻ…പിന്നെ….ആ……മല്ലിക…അവരുടെ പോസ്റ്മാർട്ടം റിപ്പോർട്ട് വന്നോ…?”ക്രിസ്റ്റി ആലോചനയോടെ ചോദിച്ചു.
“മൂവരും വെടിയുണ്ട കൊണ്ടാണ് മരിച്ചത്.മരിച്ച ശേഷം ബോഡി അവിടെ കൊണ്ടിട്ടതാണ് എന്നാണ് നിഗമനം.”
