വർണ കൊലകേസ് – 1 13അടിപൊളി 

 

ചടങ്ങുകൾ കഴിഞ്ഞു ഏവരും പിരിഞ്ഞ്പോയി അപ്പോഴാണ് അനിരുദ്ധ് കയിൽ ഫയലും ആയി അങ്ങോട്ട് വരുന്നത്.

 

“സർ…..പോസ്റ്മാർട്ടം റിപ്പോർട്ട് വന്നു…”

ക്രിസ്റ്റി അയാളുടെ കയിൽ നിന്നും അതു വാങ്ങി.

 

“വർണയുടെ ബോഡിയിൽ നിന്നും സെമെന്റെ ട്രൈസ് കിട്ടിയിട്ടുണ്ട്.(പുരുഷ ബീജം).”

 

ക്രിസ്റ്റി അയാളെ തുറിച്ചു നോക്കി..

 

 

“അതായത്‌…എനി റേപ്പ് ?”

 

അതിനുള്ള മറുപടിയായി…അനിരുദ്ധന്റെ തല കുനിഞ്ഞു.

 

 

“എന്തായാലും…പറയാൻ…!”

ക്രിസ്റ്റി ആകെ ചുവന്നു.

 

 

 

 

“സർ…അത്…..!”

 

“എന്തായലും പറഞ്ഞു തുലക്കഡോ…”

 

 

“റേപ്പ്…അല്ല…എന്നാണ് മാഡം…പറഞ്ഞത്…..ജനനേന്ദ്രിയത്തിനോ….മറ്റും യാതൊരുവിധ പരിക്കുകളോ…ബലാക്കാരം നടന്ന ലക്ഷണങ്ങളോ ഇല്ല…മാത്രമല്ല….”

 

 

 

“പിന്നെ….?”

 

 

 

“രണ്ടു പേരുടെ സെമെന്റെ ട്രെസ്….ഉണ്ടെന്നാണ്…..മാഡം പറഞ്ഞത്….”

 

 

“വാട്..ദി ഹെൽ….?” ക്രിസ്റ്റിയുടെ അലർച്ച അവിടമാകെ മുഴങ്ങി.

 

“അതു…സർ…അങ്ങനെയാണ് റിപ്പോർട്ടുകൾ പറയുന്നത്…”

 

ക്രിസ്റ്റി ഒരു നിമിഷം എന്തു പറയണം എന്നറിയാതെ നിന്നു.ഫയൽ ഏല്പിച്ചിട്ട് അനിരുദ്ധ് പോകാൻ ഒരുങ്ങാവെ വീണ്ടും ക്രിസ്റ്റി ചോദിച്ചു

 

 

“പിന്നെ…വർണയുടെ വീട്ടിൽ….ജോലിക്ക് നിന്നവരെ കണ്ടെത്തിയോ…?”

 

 

 

“അഹ്…..സർ….ഞാൻ അതു പറയാനാ പ്രധനമായും വന്നത്…അവർ മൂന്നു പേരുടെയും ഫോൺ ട്രെസ് ചെയ്യുകയാണ്…സർ….മൂന്നു ഫോണും ഒരു ലോക്കേഷൻ തന്നെയാ കാണിക്കുന്നത്….കോഴിക്കോട് വഴി കുടകിലേക്കോ മറ്റോ പോയി കൊണ്ടിരിക്കുകയാണ്.അവിടെത്തെ സ്റ്റേഷനിൽ വിവരമറിയിച്ചിട്ടുണ്ട്..ഒരു ബലത്തിന് നമ്മുടെ എ എസ് ഐ ജഗന്റെ നേതൃത്വത്തിൽ ഒരു ടീം പോയിട്ടുണ്ട്.”

 

 

 

“ഉം….എന്തെലും വിവരം കിട്ടിയാൽ അറിയിക്കുക…..പിന്നെ…എനിക്ക്….വർണയുടെ ഇപ്പോൾ ചെയ്യുന്ന പ്രൊജക്ട് ഉൾപ്പടെ അവളുടെ പരിചയക്കാർ വരെയുള്ള ലിസ്റ്റ് കിട്ടിയിരിക്കണം..”

 

 

“നാളെ തന്നെ എത്തിക്കാൻ ശ്രെമിക്കാം സർ….”

 

 

“താൻ ഇപ്പൊ പൊയ്ക്കോളും….പിന്നെ….ആ സെമെന്റെ കാര്യം മീഡിയ അറിയണ്ട…..”

 

 

“ശെരി സർ..”

 

 

***********************************

അനിരുദ്ധ് പോയെങ്കിലും ക്രിസ്റ്റി ആകെ അസ്വസ്ഥനായി കാണപ്പെട്ടു.

 

 

 

മുറിയിൽ ഒരു വിൽസ് ന് തീ കൊളുത്തി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ക്രിസ്റ്റിയെ അഞ്ജന ആകാംഷയോടെ നോക്കി.

 

ക്രിസ്റ്റിക്ക് ടെന്ഷന് വരുമ്പോൾ ആണ് ഇങ്ങനെ.അവൾ അവനരികിൽ ചെന്നു.

 

 

“ഡിയർ….എന്തു പറ്റി…?”

അവൾ അവനോടു ചോദിച്ചെങ്കിലും അവൻ മറുപടി പറയാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.അവന്റെ ഈ പെരുമാറ്റം അഞ്ജനയ്ക്ക് പുതുതായി തോന്നി.എന്തുണ്ടെലും തന്നോട് പറയുന്നത് ആണ്.

 

 

“ക്രിസ്റ്റി….എന്താണേലും പറ…ഇങ്ങനെ മനസിൽ വെച്ചോണ്ടു നടക്കാതെ…”

 

 

അവൻ നടത്തം നിറുത്തി അഞ്ജനയുടെ മുഖത്തേക്ക് ഇമ വെട്ടതെ നോക്കി.അവൻ നോക്കുന്നത് തന്നെ ആണേലും അവന്റെ മനസു കാണാകയ്ങ്ങളിൽ ആണെന്ന് അവൾക്ക് തോന്നി. ഒരു നാലഞ്ചു നിമിഷം ആ നില്പ്പ് തുടർന്ന്.

 

 

അവൻ സംസാരിക്കാൻ ഭാവം ഇല്ലന്ന് കണ്ടതും അവൾ തിരിഞ്ഞു പോകാൻ ഒരുങ്ങി.

പൊടുന്നനെ ക്രിസ്റ്റി സംസാരിച്ചു തുടങ്ങി.

 

 

“അഞ്ചു….ബേബി….ഒരു സ്ത്രീയുടെ ശരീരത്തിൽ മുറിവുകൾ ഇല്ലാതെ രണ്ടു പേർക്ക് ബലാൽസംഗം ചെയ്യാൻ കഴിയുമോ…?”

 

“വാട്…?”പെട്ടന്ന് പരസ്പര ബന്ധമില്ലാത്ത പോലെയുള്ള അവന്റെ വാക്കുകൾ കേട്ട അഞ്ജന അവനെ ഒറ്റു നോക്കി.

 

 

“പറ അഞ്ചു….ഇസ് ഇട് പൊസിബിൽ…?”

 

 

“എങ്ങനെയാ..ഞാൻ ഇപ്പൊ പറയാ…എന്റെ അഭിപ്രായത്തിൽ നോ..ഇട് ഇസ് നോട് പൊസിബിൾ ഇൻ 99.%…”

 

 

“വൈ…?”

 

 

“കാരണം….ഒരു സ്ത്രീയുടെ ഏതു ശരീര ഭാഗത്തു മുറിവ് ഇല്ലെങ്കിലും ബലാൽക്കാരം കൊണ്ടു ബന്ധപ്പെടാൻ ശ്രമിച്ചാൽ തീർച്ചയായും അവളുടെ ജനനേന്ദ്രിയത്തിൽ മുറിവുകൾ വരാം….കാരണം സ്ത്രീയുടെ ഇഷ്ടപ്രകാരമുള്ള വികാരങ്ങൾക്ക് മാത്രമേ അവളിൽ പെൻട്രേഷനു സഹായകമായ ലൂബ്രിക്കന്റുകൾ ഉത്പാദിക്കാൻ സഹായിക്കു…അതിനു തീർച്ചയായും അവളിൽ ഉദീപനം നടന്നിരിക്കണം…”

Leave a Reply

Your email address will not be published. Required fields are marked *