വർണ കൊലകേസ് – 1 13അടിപൊളി 

 

അഞ്ജനയുടെ ദൃഷ്ട്ടി പതിയെ വർണയുടെ ശരീരത്തിൽ പതിച്ചു.

 

അഞ്ജനയ്ക്ക് വർണയെ അത്ര പരിചയം ഇല്ല.കാരണം.ഒരു പ്രത്യേക തരക്കാരി ആണ് വർണ.ആരെയും അതിരു വിട്ടു അടുപ്പിക്കാറില്ല..അവളുടെ ഇച്ഛായൻ ഒഴിച്ചു

.താനും അങ്ങോട്ടു പോയില്ല എന്നതാണ് മറ്റൊരു കാര്യം.

 

 

പെട്ടന്ന് എന്തോ ഉടക്കിയെന്ന പോലെ അഞ്ജന നിന്നു.അവൾ ക്രിസ്റ്റിയെ കടന്നു ഡെഡ് ബോഡിക്ക് സമീപം ചെന്നു.അവൾക്ക് പിന്നാലെ ക്രിസ്റ്റിയും വേദയും..വേദ അവൾക്ക് ഗ്ലൗസുകൾ നീട്ടി. അത് ധരിച്ചു കൊണ്ടവൾ വർണയുടെ തലയിൽ ഉടക്കിയിരുന്ന ഒരു സൂചി വലിച്ചൂരി..പെട്ടന്ന് ആരും ശ്രെദ്ധിക്കാത്തത് അതിന്റെ കറുത്ത നിറമുള്ള ടോപ്പ് കാരണമാണ്.35 mm ന്റെ നീഡിൽ.സിറിജോ മറ്റൊന്നും കാണാൻ ഇല്ല.

 

 

അവൾ ക്രിസ്റ്റിയെ നോക്കി.ശേഷം അത് ഒരു സിപ്‌ലോക് ബാഗിൽ ഇട്ടു വേദക്ക് കൈമാറി.

 

 

“സാറേ…”അനിരുദ്ധൻ വിളിച്ചു.

 

 

“എന്താടോ..?”

ക്രിസ്റ്റി തന്റെ പതർച്ച മറച്ച് കൊണ്ടു ചോദിച്ചു.

 

 

“ആ…ഡോ…മിനകുമാരി…പോസ്റ്മാർട്ടം ഇവിടുന്ന് ചെയ്യാൻ പറഞ്ഞു വാശിയിൽ ആണ്..”

 

“അതെന്താ…അങ്ങനെ…?”

 

“ബോഡിയുടെ അവസ്‌ഥ മോശം ആണത്രേ…?”

 

“അതിന് കോല നടന്നിട്ട് ഇപ്പൊ.അധികം.ആയോ?…രണ്ടു ദിവസത്തിൽ കൂടുതൽ പഴക്കമുള്ളത് വരെ അവിടെ ചെന്ന് ചെയ്യറുണ്ടാലോ…?”

 

 

“സാറെ…ആ പെണ്ണുമ്പുള്ള…ഒരു വട്ടു കേസാ…പറഞ്ഞാൽ കേൾക്കുമോ..

എന്നറിയില്ല..”

 

“ക്രിസ്റ്റി….മിനാകുമാരിയുടെ പോസ്റ്മാർട്ടം ഒരിക്കലും തെറ്ററില്ല..ചിലപ്പോൾ വേറെ എന്തേലും കാരണം അവർ കണ്ടിട്ടുണ്ടാകും..”

 

അഞ്ജന ക്രിസ്റ്റിയോട് പറഞ്ഞു.

 

“എന്തു കാരണം…?”

 

 

“അറിയില്ല….ഞാൻ ഒന്ന് സംസാരിച്ചു നോക്കാം..”

 

 

കുറച്ചു നിമിഷത്തിന് ശേഷം അഞ്ജന എത്തി.

 

“മരണപെട്ടത് ഒരു സിനിമ താരം ആയതിനാലും..ഇനി വിവാദങ്ങൾ ഉയരാതിരിക്കാനും ഇതാ..നല്ലത് എന്ന അവർ പറയുന്നത്..”

 

“അതിൽ കാര്യം ഉണ്ട് സർ…”

 

 

“എന്തേലും ചെയ്ത് തോല..”

 

 

**********************************

 

“സർ….വർണയുടെ ഡ്രൈവർ വെങ്കിടേഷ്,കുക് സുന്ദരേഷൻ,സെർവെന്റ് മല്ലിക ഇവർ ഒക്കെ മിസ്സിങ് ആണ്..സർ…”

 

 

“അവരെ കണ്ടുപിടിക്കുക..വേഗം..പിന്നെ….അവളുടെ ഫാദർ…?”

 

 

“ആൾ.ഇവിടെ ഉണ്ടായിരുന്നു..സർ വരുന്നതിനു മുൻപ് കുഴഞ്ഞു വീണു…ഇപ്പൊ എസ്‌ ആർ ഹോസ്‌പിറ്റലിൽ ഉണ്ട്..കൂടെ നമ്മുടെ കോൻസ്റ്റബിൾ സത്യനും..”

 

“ഉം…..പോസ്റ്മാർട്ടം കഴിഞ്ഞു ബോഡി ആശുപത്രിയിൽ എത്തിക്കാൻ നോക്കണം..പിന്നെ അധിക വിവരങ്ങൾ ഒന്നും മീഡിയക്ക് കൊടുക്കേണ്ട….”

 

 

ക്രിസ്റ്റി അഞ്ജനയും ഒത്തു പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചതും കടന്നൽ കൂട്ടത്തെ പോലെ മീഡിയ വന്നു പൊതിഞ്ഞു.

“സർ..വർണ്ണയുടെ…മരണത്തിനു ഉത്തരവാദി…അവരുടെ ജോലിക്കാരാണോ?”

 

“വർണ സാറിന്റെ പെങ്ങൾ ആണെന്ന് കേൾക്കുന്നു. അതിൽ സത്യം ഉണ്ടോ…?

 

“സിനിമയ്‌ക്ക് അകത്തുള്ളവർ തന്നെ യണോ…ഇതിനു പിന്നിൽ..?”

 

ചോദ്യശരങ്ങൾ..

 

“അകത്ത് .ശവ പരിശോധന നടക്കുന്നുണ്ട്…പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.വ്യക്തമായ തെളിവുകൾ കിട്ടിയാൽ നിങ്ങളെ അറിയിക്കാം…”

ക്രിസ്റ്റിയും അഞ്ജനയും കാറിലേക്ക് കയറി.

 

*********************************

 

രണ്ടു ദിവസത്തിന് ശേഷമാണ്.വർണയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞത്.പുഞ്ചിരിക്കുന്ന അവളുടെ ഫോട്ടോ യിൽ ആയിരങ്ങൾ പുഷ്പാർച്ചന നടത്തി.സിനിമാരാഷ്ട്രീയ രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു.ക്രിസ്റ്റിക്കരികിൽ പാതി തളർന്നു വർഗീസ് ഇരുന്നു.അയാളെ എങ്ങനെ സമാധാനിപ്പിക്കണം എന്നു പോലും ക്രിസ്റ്റിക്കറിയില്ലയിരുന്നു.

 

ഒരിക്കലും അമ്മയുടെ വിവാഹത്തിനോ ഒന്നിനും എതിരെല്ലായിരുന്നു.വർഗീസ് തന്നോട് സ്നേഹത്തോടെ തന്നെയാണ് പെരുമാറിയത്.വർണയെ അംഗീകരിച്ചു എങ്കിലും അയാളെ അംഗീകരിക്കാൻ ആയില്ല.കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ അമ്മയുടെ മരണത്തിനു ശേഷം ആ വീടുമായുള്ള ബന്ധം ഉപേക്ഷിച്ചു.ഇവിടെ കൊച്ചിയിൽ സെറ്റിൽ ആയി.വർണ പിന്നെയാണ് കൊച്ചിയിൽ വീടു വാങ്ങുന്നത്…ഏറെ കാലത്തിനു ശേഷം..അജ്ഞാനയുടെയും തന്റെയും കല്യണത്തിനു 5 വർഷം മുമ്പ് കണ്ടിട്ട് പിന്നെ ഇപ്പോഴാണ് കാണുന്നത്..അതും ഇരുവരെയും ബന്ധിപ്പിച്ചിരുന്ന കണ്ണി അറ്റത്തിനു ശേഷം.

Leave a Reply

Your email address will not be published. Required fields are marked *