ശരണ്യ

ശരണ്യ ഈ കഥ ഞാൻ രമണൻ ചേട്ടന് വേണ്ടി സമർപ്പിക്കുന്നു🥰.

ശരണ്യ ഒരു ഡിഗ്രി സ്റ്റുഡന്റ് ആണ്. അച്ഛൻ ബിസിനസ്കാരനായ രവിയാണ് , അമ്മ സ്കൂൾ ടീച്ചറായ സുജ ആണ്. രണ്ടു പേരും ഭയങ്കര ബിസിയാണ്, ശരണ്യയുടെ കാര്യങ്ങൾ നോക്കാൻ അവർക്കു സമയമില്ലാതിരുന്നു. എന്നാലും അവൾ എന്തു ചെയ്താലും എല്ലാത്തിനും ഭയങ്കര നിയന്ത്രണം ആയിരുന്നു. വീട്ടിൽ അവൾ എന്നും ഒറ്റപ്പെട്ടിരുന്നു. എന്നാലും അവളുടെ അച്ഛന് അവളോട് അല്പം അയവ് ഉണ്ടായിരുന്നു. ശരണ്യക്ക് അവളുടെ കോളേജിലെ തന്നെ ഒരു സിനിയർ പയ്യനുമായി ലൗ ഉണ്ടായിരുന്നു. അവനാണെങ്കിൽ ദിവസവും അവളെ കെയർ ചെയ്യുന്നതുപോലെ ടോർച്ചർ ചെയ്യും. പതിവുപോലെ രാവിലെ 7 മണിക്ക് അവളെ അവളുടെ കാമുകനായ അനു വിളിച്ചു

ശരണ്യ : ആ പറ ചേട്ടാ.

അനു : നീ ഇന്ന് വരുമ്പോൾ പച്ച ചുരിദാർ ഇട്ടാൽ മതി.

ശരണ്യ : ചേട്ടാ, അത് ഇന്നലെ കഴുകി ഇട്ടതെ ഒള്ളൂ. ഉണങ്ങിട്ടുണ്ടാകില്ല.

അനു : എന്ധോന്ന്‌.

അവന്റെ സ്വരം കൊടുക്കുന്നത് കണ്ടിട്ടാവണം

ശരണ്യ : ചേട്ടന് നിര്ബദ്ധമാണെങ്കിൽ

അനു : പറഞ്ഞാൽ പറഞ്ഞതുപോലെ കേട്ടോണം. പറഞ്ഞത് മനസ്സിലായോടി മൈരേ.

രാവിലെ കിട്ടിയ തെറിവിളികൊണ്ടു ശരണ്യക്ക് വളരെ സങ്കടം ആയി.

ശരണ്യ : ഉം, കേട്ടു.

അവൻ ഫോൺ cut ചെയ്തപ്പോൾ. ശരണ്യ അവളുടെ റൂമിൽ ഇരുന്നു കരഞ്ഞു. അവൾ അവനെ ആദ്യമായി കണ്ടപ്പോൾ അവനെപ്പോലൊരു മാന്യൻ ഇല്ലായിരുന്നു ആ കോളേജിൽ, അവളുടെ വീട്ടിലെ അവസ്ഥയെക്കാളും മോശമായിരുന്നു അവനിൽ നിന്നും ഉള്ള പെരുമാറ്റം. ശരണ്യ അതൊക്കെ മറന്നിട്ടു ശരണ്യ ആശയിൽ വിരിച്ചിട്ടിരുന്ന അവളുടെ പച്ച ചുരിദാർ അയൺ ബോക്സ്‌ വെച്ചു അയൺ ചെയ്തു ഉണക്കിയെടുത്തു പിന്നെ അതും ഇട്ടോണ്ട് കോളേജിലേക്ക് പോയി. കോളേജ് ബസ്റ്റോപ്പിൽ അനു നിൽക്കുന്നുണ്ടായിരുന്നു. ബസ് ഇറങ്ങി വരുന്ന അവളെ കണ്ടപ്പോൾ അനു ഒന്ന് ചിരിച്ചു, അവൾ അവൻ പറഞ്ഞതുപോലെ പച്ച ചുരിദാർ ഇട്ടോണ്ട് തന്നെ വന്നത് അവനെ ഹരം കൊള്ളിച്ചു. എന്നാൽ അവൾ അവനെ പെട്ടെന്ന് കണ്ടില്ല വേറൊരു പയ്യനുമായി സംസാരിച്ചോണ്ട് തന്നെയാണ് വന്നത്. അതുകണ്ട അനു അവളുടെ അടുത്തേക്ക് ഓടി വന്നിട്ട്. അവൾ പ്രതീക്ഷിക്കതെ തന്നെ അവളുടെ ചെകിടത്തു നോക്കി ഒന്ന് പൊട്ടിച്ചു. ശരണ്യയുടെ കണ്ണിന്നു പൊന്നീച്ച പറന്നു.

അനു : ടി പുണ്ടച്ചി നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ കണ്ടവന്മാരോട് എങ്ങനെ കൊഞ്ചി കൊഴയല്ലെന്നു.

അവിടെ നിന്നവരെല്ലാം ആ സീൻ കണ്ടു നിന്നു. എന്നാൽ ചിലർ അത് ഫോണിൽ വീഡിയോ എടുക്കാൻ തുടങ്ങി. അനു അവളെ വീണ്ടും അടിക്കാൻ തുടങ്ങി. പോരാത്തതിന് പൂര തെറിയും. ശരണ്യ പൊട്ടി കരഞ്ഞോണ്ട് തന്നെ തിരിച്ചു ബസ്സിൽ കയറി വീട്ടിൽ വന്നു. അവൾക്കു സങ്കടം സഹിക്കാൻ പറ്റാതെ കരഞ്ഞുകൊണ്ടിരുന്നു.അനു അവളെ ഒരുപാടു വിളിച്ചു. അവൾ ഫോൺ എടുത്തില്ല. അവൾ അവസാനം ഫോൺ സ്വിച് ഓഫാക്കി. കരഞ്ഞതിന്റെ ക്ഷീണത്തിൽ അവൾ ഉറങ്ങിപോയി. വൈകിട്ട് അവളുടെ അമ്മ വന്നു. അവളോട്‌ ഒന്നും മിണ്ടിയില്ല. പിന്നീട് അവളുടെ അച്ഛൻ വന്നു, ഒരു 7.30 pm ആയപ്പോൾ അമ്മയും അച്ഛനും കൂടി അവളുടെ റൂമിലേക്ക്‌ ചെന്നു.

അമ്മ : ടി നീ കോളേജിൽ പോകുന്നത് പ്രേമിക്കാനോ അതോ പഠിക്കാനാണോ അല്ലെഗിൽ പിന്നെ വല്ലവന്റെയും കൈയ്യിൽ നിന്നും അടി വാങ്ങാൻ ആണോ.

അച്ഛൻ : എന്താ കാര്യം

അമ്മ : ദ ഇത് നോക്ക്.

അമ്മ ഫോണിൽ വീഡിയോ ഓണാക്കി അച്ഛന് നേരെ നീട്ടി കാണിച്ചു, രാവിലത്തെ സംഭവം അരോ അവളുടെ അമ്മക്ക് അയച്ചു കൊടുത്തു. അതുകണ്ട അച്ഛനും നല്ല ദേഷ്യം വന്നു.

അച്ഛൻ : എത്ര നാളായി ഇത് തുടങ്ങിയിട്ട്.

ശരണ്യ കരഞ്ഞോണ്ട് തന്നെ

ശരണ്യ : ഞാൻ ഫസ്റ്റ്ഇയർ പഠിക്കുമ്പോൾ ആണ്.

അത് കേട്ട അമ്മ അവളെ തലങ്ങും വിലങ്ങും തല്ലി. അച്ഛൻ അമ്മയെ പിടിച്ചു മാറ്റി. അമ്മയും അച്ഛനും കൂടി എന്ധോക്കെയോ പറയുന്നുണ്ടായിരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ പുറത്തു ഏന്ധോ ശബ്ദം കേട്ടു അച്ഛനും അമ്മയും നോക്കുമ്പോൾ അനു അവിടെ നിൽക്കുന്നു. അച്ഛൻ അപ്പോൾ തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.

അച്ഛൻ : ടാ നിന്റെ മോളെ അടിക്കും അല്ലേടാ.

അമ്മ : നിന്നെ ഞങ്ങൾ കാണിച്ചു തരാടാ

അനു : പിന്നെ എന്നെയങ്ങു പുളുത്തി കളയും. ഒന്ന് പോടാ.

അപ്പോഴേക്കും പോലിസ് വന്നു, അവനിന്ധെകിലും പറയും മുൻപ് പോലിസ് തൂക്കിയെടുത്തു ജീപ്പിൽ ഇട്ടു. Si അച്ഛന്റെ അടുത്തെത്തിട്ടു

Si : സാറേ ഇന്ന് ഞങ്ങൾ ഇവനെ ശെരിയാക്കിക്കോളാം. സർ നാളെ വന്നു മോളെ കൊണ്ട് ഒരു കോംപ്ലന്റ് തന്നാൽ മതി. ബാക്കി ഞങ്ങൾ നോക്കിക്കോളാം.

അച്ഛൻ : ശെരി

അങ്ങനെ അവനെയും കൊണ്ട് സ്റ്റേഷനിൽ പോയിട്ട്. നല്ല ഇടി കൊടുത്തു. അന്നത്തെ രാത്രി മൊത്തവും അവനു ശിവരാത്രിയായിരുന്നു.

പിറ്റേന്ന് നേരം വെളുത്തപ്പോൾ ഇന്നലെ രാത്രി നടന്നു കാര്യങ്ങൾ അച്ഛൻ ശരണ്യയോട് പറഞ്ഞു. അവളോട്‌ കംപ്ലയിന്റ് കൊടുക്കാൻ അച്ഛന്റെ കൂടെ സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞു.

ശരണ്യ : അച്ഛാ അത് വേണ്ട.

അമ്മ : എന്താടി അവന്റെ കൂടെ നിനക്ക് പൊറുക്കണോ. മര്യാദക്ക് ഞങ്ങൾ പറയുന്നതുപോലെ കേട്ടോണം

അച്ഛൻ : നീയൊന്നു മിണ്ടാതിരിക്കുന്നെ. ഞാൻ പറഞ്ഞാൽ എന്റെ മോള് കേൾക്കും.

ശരണ്യ : അച്ഛാ…..

അച്ഛൻ : മോള് ഒന്നുകൊണ്ടും പേടിക്കേണ്ട, അവന്റെ ഇപ്പോഴത്തെ സ്വഭാവം വളരെ മോശമാണ്. ആ si വിളിച്ചു പറഞ്ഞിരുന്നു. അതുകൊണ്ട് മോള് നല്ല കുട്ടിയായി റെഡിയായിട്ടു വാ.

അവസാനം അവളുടെ അച്ഛന്റെ ലാളന കലർന്ന പിടിവാശിയിൽ അവൾ സമ്മതിച്ചു. അങ്ങനെ അവളും അച്ഛനും കൂടി സ്റ്റേഷനിൽ എത്തി. അകത്തേക്ക് കയറിയപ്പോൾ അനു ഒരു ജട്ടി മാത്രം ഇട്ടോണ്ട് സെല്ലിൽ കിടക്കുന്നു. അതുകണ്ടിട്ട് ശരണ്യക്ക് ഭയങ്കര സങ്കടം തോന്നി. അവൾ അച്ഛന്റെ പിറകിലേക്ക് മാറി നിന്നു.

Si : ആ, വാ സാറെ, ഇരിക്ക്.

അച്ഛനും ശരണ്യയും കസേരയിൽ ഇരുന്നു.

Si : ഞങ്ങൾ ഇന്നലെ രാത്രി തന്നെ പരാതി റെഡി ആക്കി വച്ചിട്ടുണ്ട്. മോളുന്നു സൈൻ ചെയ്താൽ മാത്രം മതി.

അച്ഛൻ : എന്നാൽ മോളെ സൈൻ ചെയ്.

ശരണ്യ വിറകളർന്ന കൈ കൊണ്ട് സൈൻ ചെയ്തു.

Si : ഡോ pc അവനെ ഇങ്ങു കൊണ്ട് വന്നേ.

Pc : ശെരി sir

Pc പോയി അവന്റെ വസ്ത്രങ്ങൾ എടുത്തു കൊടുത്തിട്ടു അങ്ങോട്ട്‌ വരാൻ പറഞ്ഞു. അൽപനേരം കഴിഞ്ഞു അവൻ si യുടെ അടുത്തെത്തി തല താഴ്ത്തി നിന്നു.

Si : ടാ ഇനി മേലിൽ ഈ കൊച്ചിനെ നീ ശല്യം ചെയ്താലോ കണ്ടാലോ നിന്നെ ഞാൻ വെറുതെ വിടില്ല. നിനക്കെത്ര ധൈര്യമുണ്ടായിട്ട ഈ കൊച്ചിനെ അത്രയും ആളുകളുടെ മുന്നിൽ വെച്ചു അടിച്ചത്. സാറെ ഇനി ഇവന്റെ കൈ ഒരുത്തരുടെയും നേരെ പൊങ്ങില്ല. അതിനുള്ളത് ഇന്നലെ മൊത്തവും ഞങ്ങൾ കൊടുത്തിട്ടുണ്ട്. മോളെ ഇനി ധൈര്യമായി പൊയ്ക്കോ.

Leave a Reply

Your email address will not be published. Required fields are marked *