ശരണ്യ 4

അച്ഛൻ : ടാ നിന്റെ മോളെ അടിക്കും അല്ലേടാ.

അമ്മ : നിന്നെ ഞങ്ങൾ കാണിച്ചു തരാടാ

അനു : പിന്നെ എന്നെയങ്ങു പുളുത്തി കളയും. ഒന്ന് പോടാ.

അപ്പോഴേക്കും പോലിസ് വന്നു, അവനിന്ധെകിലും പറയും മുൻപ് പോലിസ് തൂക്കിയെടുത്തു ജീപ്പിൽ ഇട്ടു. Si അച്ഛന്റെ അടുത്തെത്തിട്ടു

Si : സാറേ ഇന്ന് ഞങ്ങൾ ഇവനെ ശെരിയാക്കിക്കോളാം. സർ നാളെ വന്നു മോളെ കൊണ്ട് ഒരു കോംപ്ലന്റ് തന്നാൽ മതി. ബാക്കി ഞങ്ങൾ നോക്കിക്കോളാം.

അച്ഛൻ : ശെരി

അങ്ങനെ അവനെയും കൊണ്ട് സ്റ്റേഷനിൽ പോയിട്ട്. നല്ല ഇടി കൊടുത്തു. അന്നത്തെ രാത്രി മൊത്തവും അവനു ശിവരാത്രിയായിരുന്നു.

പിറ്റേന്ന് നേരം വെളുത്തപ്പോൾ ഇന്നലെ രാത്രി നടന്നു കാര്യങ്ങൾ അച്ഛൻ ശരണ്യയോട് പറഞ്ഞു. അവളോട്‌ കംപ്ലയിന്റ് കൊടുക്കാൻ അച്ഛന്റെ കൂടെ സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞു.

ശരണ്യ : അച്ഛാ അത് വേണ്ട.

അമ്മ : എന്താടി അവന്റെ കൂടെ നിനക്ക് പൊറുക്കണോ. മര്യാദക്ക് ഞങ്ങൾ പറയുന്നതുപോലെ കേട്ടോണം

അച്ഛൻ : നീയൊന്നു മിണ്ടാതിരിക്കുന്നെ. ഞാൻ പറഞ്ഞാൽ എന്റെ മോള് കേൾക്കും.

ശരണ്യ : അച്ഛാ…..

അച്ഛൻ : മോള് ഒന്നുകൊണ്ടും പേടിക്കേണ്ട, അവന്റെ ഇപ്പോഴത്തെ സ്വഭാവം വളരെ മോശമാണ്. ആ si വിളിച്ചു പറഞ്ഞിരുന്നു. അതുകൊണ്ട് മോള് നല്ല കുട്ടിയായി റെഡിയായിട്ടു വാ.

അവസാനം അവളുടെ അച്ഛന്റെ ലാളന കലർന്ന പിടിവാശിയിൽ അവൾ സമ്മതിച്ചു. അങ്ങനെ അവളും അച്ഛനും കൂടി സ്റ്റേഷനിൽ എത്തി. അകത്തേക്ക് കയറിയപ്പോൾ അനു ഒരു ജട്ടി മാത്രം ഇട്ടോണ്ട് സെല്ലിൽ കിടക്കുന്നു. അതുകണ്ടിട്ട് ശരണ്യക്ക് ഭയങ്കര സങ്കടം തോന്നി. അവൾ അച്ഛന്റെ പിറകിലേക്ക് മാറി നിന്നു.

Si : ആ, വാ സാറെ, ഇരിക്ക്.

അച്ഛനും ശരണ്യയും കസേരയിൽ ഇരുന്നു.

Si : ഞങ്ങൾ ഇന്നലെ രാത്രി തന്നെ പരാതി റെഡി ആക്കി വച്ചിട്ടുണ്ട്. മോളുന്നു സൈൻ ചെയ്താൽ മാത്രം മതി.

അച്ഛൻ : എന്നാൽ മോളെ സൈൻ ചെയ്.

ശരണ്യ വിറകളർന്ന കൈ കൊണ്ട് സൈൻ ചെയ്തു.

Si : ഡോ pc അവനെ ഇങ്ങു കൊണ്ട് വന്നേ.

Pc : ശെരി sir

Pc പോയി അവന്റെ വസ്ത്രങ്ങൾ എടുത്തു കൊടുത്തിട്ടു അങ്ങോട്ട്‌ വരാൻ പറഞ്ഞു. അൽപനേരം കഴിഞ്ഞു അവൻ si യുടെ അടുത്തെത്തി തല താഴ്ത്തി നിന്നു.

Si : ടാ ഇനി മേലിൽ ഈ കൊച്ചിനെ നീ ശല്യം ചെയ്താലോ കണ്ടാലോ നിന്നെ ഞാൻ വെറുതെ വിടില്ല. നിനക്കെത്ര ധൈര്യമുണ്ടായിട്ട ഈ കൊച്ചിനെ അത്രയും ആളുകളുടെ മുന്നിൽ വെച്ചു അടിച്ചത്. സാറെ ഇനി ഇവന്റെ കൈ ഒരുത്തരുടെയും നേരെ പൊങ്ങില്ല. അതിനുള്ളത് ഇന്നലെ മൊത്തവും ഞങ്ങൾ കൊടുത്തിട്ടുണ്ട്. മോളെ ഇനി ധൈര്യമായി പൊയ്ക്കോ.

അച്ഛൻ : വളരെ നന്ദിയുണ്ട്.

അതും പറഞ്ഞു അവളുടെ അച്ഛൻ അവനെ നോക്കി. അവൻ അപ്പോഴും തല താഴ്ത്തി നിൽക്കുകയാണ്.

സ്റ്റേഷനിൽ നിന്നും ശരണ്യയും അച്ഛനും കൂടി പോയത് ബീച്ചിലേക്കാണ്. അൽപനേരം അവളെ അവിടെ ഇരുത്തിട്ട് അച്ഛൻ മാറി ഇരുന്നു. 1 മണിക്കൂറോളം അവൾ കടലിനെ നോക്കിയിരുന്നു. അച്ഛൻ അവളെടെ അടുത്ത് വന്നു ഇരുന്നിട്ട്

അച്ഛൻ : മോളെ മോളിനി ആ കോളേജിൽ പോകേണ്ട. അച്ഛൻ മോൾക്ക്‌ വേണ്ടിട്ട് വേറൊരു കോളേജ് ശെരിയാക്കാം.

ശരണ്യ ഒന്നും മിണ്ടിയില്ല. അവൾ എണിറ്റു കാറിൽ പോയിരുന്നു. അച്ഛനും വന്നു കാറിൽ കയറി നേരെ വീട്ടിലേക്കു പോയി.ശരണ്യ റൂമിൽ കയറി വാതിൽ അടച്ചു. അച്ഛൻ അമ്മയുമായി പുറത്തേക്കു പോയി. വൈകിട്ടാണ് അവർ വന്നത്. വന്നപാടെ അച്ഛൻ അവളുടെ റൂമിന്റെ ഡോറിൽ വന്നു മുട്ടി, അവൾ മുഖമൊക്കെ കഴുകിട്ടു ഡോർ തുറന്നു.

ശരണ്യ : എന്താ അച്ഛാ.

അച്ഛൻ : മോളിങ്ങോട്ട് വന്നേ ഒരു കാര്യം പറയാനുണ്ട്.

ശരണ്യ അച്ഛന്റെ കൂടെ ഡെയിനിങ് ഹാളിലേക്ക് പോയി. അവിടെ അമ്മയും ഇരുപ്പോണ്ടായിരുന്നു.

അച്ഛൻ കസേരയിൽ ഇരുന്നു.

അച്ഛൻ : ഇരിക്ക് മോളെ.

ശരണ്യ : വേണ്ടച്ച ഞാനിവിടെ നിന്നോളം.

അച്ഛൻ അവളെ ബലമായി പിടിച്ചു കസേരയിൽ ഇരുത്തി.

അച്ഛൻ : മോളെ , പ്രേമിക്കുന്നത് തെറ്റാണെന്നു ഞാൻ ഒരിക്കലും പറയില്ല. പക്ഷെ ആളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.

അമ്മ : ഇനി അതും കൂടി പറഞ്ഞു കൊട്.

Leave a Reply

Your email address will not be published. Required fields are marked *