ശരണ്യ 4

അച്ഛൻ : അല്ല, അപ്പോൾ അമ്മയോ.

വിജയകുമാർ : അമ്മക്ക് 12 മണിയാകുമ്പോൾ ആഹാരം കൊടുക്കും. എന്നാൽ വാ, പിന്നെ വലിയ രുചിയൊന്നും കാണില്ല ആഹാരം ഞാൻ ഉണ്ടാക്കിയതാണ്.

അച്ഛൻ : ഒ, അതോന്നും പ്രേശ്നമില്ല. നീ വാ

അങ്ങനെ അയാളും എല്ലാരും കൂടി ചേർന്ന് ആഹാരം വിളമ്പി കഴിച്ചു. പിന്നെ വിജയകുമാറിന്റെ അമ്മയുടെ അടുത്തേക്ക് എല്ലാരും കൂടി ചെന്നു.

വിജയകുമാർ : മോളെ നാളെ മുതൽ തുടങ്ങുന്നോ കോളേജിൽ പോക്ക്.

ശരണ്യ : നാളെ… അല്ല മറ്റെന്നാൾ മുതൽ പോകാം അങ്കിലെ.

അച്ഛൻ : അതാ നല്ലത്, ഈ ചുറ്റുപാടുമായി ഒന്ന് മിഗിൾ ആകട്ടെ.

അമ്മ : ചേട്ടാ എന്നാൽ നമുക്ക് പോയാലോ. ഇപ്പോൾ തന്നെ സമയം ഒരുപാടായി. ഇനിയങ്ങു ചെല്ലുബോഴേക്കും ഒരുപാടു താമസിക്കും. അങ്ങനെ ശരണ്യയുടെ അച്ഛനും അമ്മയും കൂടി വിജയകുമാറിനോടും ശരണ്യയോടും യാത്ര പറഞ്ഞിട്ട് പോയി. ശരണ്യക്ക് അമ്മയും അച്ഛനും പോയതിൽ വലിയ വിഷമം തോന്നിയില്ല. കാരണം അവരുടെ വീട്ടിലും അവർ തമ്മിൽ വലിയ കമ്മ്യൂണിക്കേഷൻ ഒന്നും ഇല്ലാത്തതുകൊണ്ടാകാം. അവർ പോയി കഴിഞ്ഞതിനു ശേഷം

വിജയകുമാർ : മോളെ, മോൾക്ക്‌ വേണ്ടിയാണു ഈ റൂം ഞാൻ റെഡിയാക്കിയെടുത്ത്. മോൾക്കിഷ്ടപ്പെട്ടോ.

ശരണ്യ റൂമിലേക്ക്‌ കയറി.

ശരണ്യ : ആ, കൊള്ളാം. നല്ല റൂമാണ്.

വിജയകുമാർ : ഞാൻ പോയി മോൾടെ സാധനങ്ങൾ എടുത്തോണ്ട് വരാം.

ശരണ്യ : ഞാനും വരാം അങ്കിലെ.

അയാളുടെ കൂടെ അവളും പോയി അവൾ കൊണ്ടുവന്ന സാധനങ്ങൾ എടുത്തോണ്ട് റൂമിലേക്ക്‌ വെച്ചു. ഹരി പുറത്തേക്കിറങ്ങുബോൾ.

വിജയകുമാർ : മോളെ ഞാൻ പറമ്പിൽ കാണും എന്ധെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.

അതുകേട്ടു ശരണ്യ തലയാട്ടി. അയാൾ പറമ്പിലേക്ക് പോയി. ശരണ്യ ഡ്രെസ്സൊക്കെ മാറിയിട്ട് യാത്രയുടെ ക്ഷീണം കൊണ്ട് ചെറുതായി ഒന്ന് കിടന്നു. എന്നാൽ അവൾ എണീറ്റത്തു രാത്രി 8 മണിയായപ്പോൾ ആണ്എണീറ്റിട്ടു അവൾ നേരെ അവളുടെ റൂമിനോട് ചേർന്ന ബാത്‌റൂമിൽ കയറി മുഖമൊക്കെയൊന്നു കഴുകിട്ടു അവൾ വിജയ കുമാറിന്റെ അമ്മയായ സുഭദ്രയുടെ റൂമിലേക്ക്‌ വന്നു.

സുഭദ്ര : ആഹാ, മോള് എണീറ്റോ.

ശരണ്യ : ആ മുത്തശ്ശി

സുഭദ്ര : നല്ല ക്ഷീണം ഉണ്ടല്ലേ.

ശരണ്യ : ഉണ്ടായിരുന്നു. ഒന്ന് കിടന്നപ്പോഴേക്കും അത് മാറി. അല്ല അങ്കിൽ എവിടെ

സുഭദ്ര : അവൻ അവിടെ എവിടെയെങ്കിലും കാണും. ഒ ചിലപ്പോൾ പശുവിനു കാടി കൊടുക്കുകയായിരിക്കും.

ശരണ്യ : ഞാനൊന്നു പോയി നോക്കട്ടെ

സുഭദ്ര : ശെരി മോളെ.

ശരണ്യ വീടിനു വെളിയിൽ ഇറങ്ങി. മുത്തശ്ശി പറഞ്ഞതുപോലെ അയാൾ പശുവിനു കാടി കൊടുക്കുകയാണ്. ശരണ്യ അങ്ങോട്ടേക്ക് ചെന്നു.

അങ്കിൾ : ആ മോള് ഉണർന്നായിരുന്നോ.

ശരണ്യ : ഉം.

അങ്കിൾ : എന്താടി മിണ്ടാനൊക്കെ ഒരു ബുദ്ധിമുട്ടുപോലെ. പണ്ട് നീ വാതോരാതെ സംസാരിക്കുന്നവൾ ആയിരുന്നല്ലോ. വളർന്നപ്പോൾ മാറിയല്ലേ.

ശരണ്യ : അങ്ങനെയൊന്നും ഇല്ല.

അങ്കിൾ : നിന്റെ അച്ഛൻ പറഞ്ഞായിരുന്നു പഠിത്തത്തിലൊക്കെ നീ മിടുക്കിയാണെന്നു. ആണോടി

ശരണ്യ മറുപടിയായി ഒന്ന് ചിരിച്ചതെ ഒള്ളൂ.

അങ്കിൾ : നിനക്കു വിശക്കുന്നുണ്ടോ.

ശരണ്യ : ഇല്ല, ഇവിടെ എത്ര പശുക്കൾ ഉണ്ട്‌.

അങ്കിൾ : നാലെണ്ണം ഉണ്ടായിരുന്നു. ഇപ്പോൾ 3എണ്ണം ഒള്ളൂ. ഒരെണ്ണത്തിനെ കൊടുത്തു.

കാടിയൊക്കെ കൊടുത്തു കഴിഞ്ഞിട്ട് അയാൾ കൈ കഴുകിട്ടു അവളുടെ അടുത്തെത്തി.

അങ്കിൾ : നീയെന്ത മിഴിങ്ങസ്യ എന്ന് പറഞ്ഞു നിൽക്കുന്നത്.

ശരണ്യ : എയ്, ഒന്നുമില്ല അങ്കിളേ.

അങ്കിൾ : എന്നാൽ വാ

അവളെയും കൂട്ടി അകത്തു സുഭദ്രയുടെ റൂമിലേക്ക്‌ പോയി.

അയാൾ അവളെ ചേർത്ത് പിടിച്ചിട്ട്

അങ്കിൾ : അമ്മേ ഇവൾക്ക് ഇവളുടെ അച്ഛനെയും അമ്മയെയും പിരിഞ്ഞതിന്റെ വിഷമം ആണെന്ന് തോന്നുന്നു.

സുഭദ്ര : അത് കാണാതിരിക്കുമോ.

ശരണ്യ : അതൊന്നും അല്ല, ഞാൻ ഇവിടെ വന്നിട്ട് ഒരുപാടു നാളായില്ലേ ഒന്ന് set ആവാൻ കുറച്ചു സമയം എടുക്കും. അതുകൊണ്ടാ.

അങ്കിൾ : ആണോടി കാന്താരി. നിനക്കവിടെ ഫുൾ സ്വാതന്ത്രം ആണ്. എന്ധും പറയാം. ചെയ്യാം.

സുഭദ്ര : അങ്ങനെ പറയെടാ. നീ ഒന്ന് ഉഷാറാവടി മോളെ.

Leave a Reply

Your email address will not be published. Required fields are marked *