ശരണ്യ

ശരണ്യ റൂമിലേക്ക്‌ കയറി.

ശരണ്യ : ആ, കൊള്ളാം. നല്ല റൂമാണ്.

വിജയകുമാർ : ഞാൻ പോയി മോൾടെ സാധനങ്ങൾ എടുത്തോണ്ട് വരാം.

ശരണ്യ : ഞാനും വരാം അങ്കിലെ.

അയാളുടെ കൂടെ അവളും പോയി അവൾ കൊണ്ടുവന്ന സാധനങ്ങൾ എടുത്തോണ്ട് റൂമിലേക്ക്‌ വെച്ചു. ഹരി പുറത്തേക്കിറങ്ങുബോൾ.

വിജയകുമാർ : മോളെ ഞാൻ പറമ്പിൽ കാണും എന്ധെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.

അതുകേട്ടു ശരണ്യ തലയാട്ടി. അയാൾ പറമ്പിലേക്ക് പോയി. ശരണ്യ ഡ്രെസ്സൊക്കെ മാറിയിട്ട് യാത്രയുടെ ക്ഷീണം കൊണ്ട് ചെറുതായി ഒന്ന് കിടന്നു. എന്നാൽ അവൾ എണീറ്റത്തു രാത്രി 8 മണിയായപ്പോൾ ആണ്എണീറ്റിട്ടു അവൾ നേരെ അവളുടെ റൂമിനോട് ചേർന്ന ബാത്‌റൂമിൽ കയറി മുഖമൊക്കെയൊന്നു കഴുകിട്ടു അവൾ വിജയ കുമാറിന്റെ അമ്മയായ സുഭദ്രയുടെ റൂമിലേക്ക്‌ വന്നു.

സുഭദ്ര : ആഹാ, മോള് എണീറ്റോ.

ശരണ്യ : ആ മുത്തശ്ശി

സുഭദ്ര : നല്ല ക്ഷീണം ഉണ്ടല്ലേ.

ശരണ്യ : ഉണ്ടായിരുന്നു. ഒന്ന് കിടന്നപ്പോഴേക്കും അത് മാറി. അല്ല അങ്കിൽ എവിടെ

സുഭദ്ര : അവൻ അവിടെ എവിടെയെങ്കിലും കാണും. ഒ ചിലപ്പോൾ പശുവിനു കാടി കൊടുക്കുകയായിരിക്കും.

ശരണ്യ : ഞാനൊന്നു പോയി നോക്കട്ടെ

സുഭദ്ര : ശെരി മോളെ.

ശരണ്യ വീടിനു വെളിയിൽ ഇറങ്ങി. മുത്തശ്ശി പറഞ്ഞതുപോലെ അയാൾ പശുവിനു കാടി കൊടുക്കുകയാണ്. ശരണ്യ അങ്ങോട്ടേക്ക് ചെന്നു.

അങ്കിൾ : ആ മോള് ഉണർന്നായിരുന്നോ.

ശരണ്യ : ഉം.

അങ്കിൾ : എന്താടി മിണ്ടാനൊക്കെ ഒരു ബുദ്ധിമുട്ടുപോലെ. പണ്ട് നീ വാതോരാതെ സംസാരിക്കുന്നവൾ ആയിരുന്നല്ലോ. വളർന്നപ്പോൾ മാറിയല്ലേ.

ശരണ്യ : അങ്ങനെയൊന്നും ഇല്ല.

അങ്കിൾ : നിന്റെ അച്ഛൻ പറഞ്ഞായിരുന്നു പഠിത്തത്തിലൊക്കെ നീ മിടുക്കിയാണെന്നു. ആണോടി

ശരണ്യ മറുപടിയായി ഒന്ന് ചിരിച്ചതെ ഒള്ളൂ.

അങ്കിൾ : നിനക്കു വിശക്കുന്നുണ്ടോ.

ശരണ്യ : ഇല്ല, ഇവിടെ എത്ര പശുക്കൾ ഉണ്ട്‌.

അങ്കിൾ : നാലെണ്ണം ഉണ്ടായിരുന്നു. ഇപ്പോൾ 3എണ്ണം ഒള്ളൂ. ഒരെണ്ണത്തിനെ കൊടുത്തു.

കാടിയൊക്കെ കൊടുത്തു കഴിഞ്ഞിട്ട് അയാൾ കൈ കഴുകിട്ടു അവളുടെ അടുത്തെത്തി.

അങ്കിൾ : നീയെന്ത മിഴിങ്ങസ്യ എന്ന് പറഞ്ഞു നിൽക്കുന്നത്.

ശരണ്യ : എയ്, ഒന്നുമില്ല അങ്കിളേ.

അങ്കിൾ : എന്നാൽ വാ

അവളെയും കൂട്ടി അകത്തു സുഭദ്രയുടെ റൂമിലേക്ക്‌ പോയി.

അയാൾ അവളെ ചേർത്ത് പിടിച്ചിട്ട്

അങ്കിൾ : അമ്മേ ഇവൾക്ക് ഇവളുടെ അച്ഛനെയും അമ്മയെയും പിരിഞ്ഞതിന്റെ വിഷമം ആണെന്ന് തോന്നുന്നു.

സുഭദ്ര : അത് കാണാതിരിക്കുമോ.

ശരണ്യ : അതൊന്നും അല്ല, ഞാൻ ഇവിടെ വന്നിട്ട് ഒരുപാടു നാളായില്ലേ ഒന്ന് set ആവാൻ കുറച്ചു സമയം എടുക്കും. അതുകൊണ്ടാ.

അങ്കിൾ : ആണോടി കാന്താരി. നിനക്കവിടെ ഫുൾ സ്വാതന്ത്രം ആണ്. എന്ധും പറയാം. ചെയ്യാം.

സുഭദ്ര : അങ്ങനെ പറയെടാ. നീ ഒന്ന് ഉഷാറാവടി മോളെ.

ശരണ്യ : ഉം.

അങ്കിൾ : അമ്മ, ഗുളിക കഴിക്കാം. ഞാൻ എടുത്ത് തരം.

ശരണ്യ : അല്ല മുത്തശ്ശി അത്താഴം കഴിച്ചോ.

സുഭദ്ര : ഞാൻ ഏഴരക്ക് കഴിച്ചായിരുന്നു മോളെ.

അയാൾ ഗുളികയും വെള്ളവും കൂടി സുഭദ്രക്ക് കൊടുത്തു. ഗുളിക കഴിച്ചിട്ട്.

അങ്കിൾ : എന്നാൽ അമ്മ കിടന്നോ. മോളെ ആഹാരം എടുത്തു തരട്ടെ.

ശരണ്യ : അങ്കിൾ കഴിച്ചോ.

അങ്കിൾ : ഇല്ല.

ശരണ്യ : എന്നാൽ നമുക്കൊരുമിച്ചു കഴിക്കാം.

അങ്കിൾ : എന്നാൽ വ മോളെ.

അങ്ങനെ ശരണ്യക്ക് ആഹാരം വിളമ്പിക്കൊടുത്തിട്ടു അങ്കിലും ഇരുന്നു കഴിച്ചു. ആഹാരമൊക്കെ കഴിച്ചിട്ട്

അങ്കിൾ : മോളെ രാത്രിയിൽ എന്ധെങ്കിലും അത്യാവശ്യം ഉണ്ടേൽ വിളിക്ക് കേട്ടോ.

ശരണ്യ : ശെരി.

അങ്ങനെ അവർ good night പറഞ്ഞു പോയി കിടന്നു. പിറ്റേന്ന് ശരണ്യ പാല് കടക്കുന്ന ശബ്ദം കെട്ടിട്ടാണ് എണീറ്റത്തു. ശരണ്യ വേഗം വെളിയിലേക്കിറങ്ങി നോക്കി, അയാൾ ഒരു കൈലിയും തലയിൽ കെട്ടും കെട്ടി താളത്തിൽ പാല് കറക്കുന്നത് കണ്ടു. അതുനോക്കി ശരണ്യ നിന്നു.

അങ്കിൾ : good morning.

ശരണ്യ : good morning.

അങ്കിൾ : ഇന്നലത്തെ ഉറക്കം എങ്ങനെ ഉണ്ടായിരുന്നു

ശരണ്യ : പുതിയ സ്ഥലം ആയോണ്ട് ഉറങ്ങാൻ വല്ലാതെ താമസിച്ചു.

അങ്കിൾ : നീ ഇതിനു മുൻപ് കണ്ടിട്ടില്ലേ പാല് കറക്കുന്നത് . അല്ല എങ്ങനെ നോക്കി നിൽക്കുന്നത് കണ്ടിട്ട് ചോദിച്ചതാ

ശരണ്യ : ഞാൻ നേരത്തെ മിൽമയിൽ അല്ലായിരുന്നു ജോലി ചെയ്തിരുന്നത്.

അതുകേട്ട വിജയകുമാർ ചിരിച്ചോണ്ട്.

വിജയകുമാർ : ടി പൊട്ടി, മിൽമയിൽ പാൽ ഡിസ്ട്രിബൂഷാനും എക്സ്ട്രാക്ടറും മാത്രമേ ഓല്ലെടി. അല്ലാതെ പശുവിനെ നിരത്തി നിർത്തി പാൽ കറക്കുകയല്ല.

ശരണ്യ ചെറുതായി ഒന്ന് ചമ്മി.

വിജയകുമാർ : ചമ്മണ്ട, വേറെ ആരും കേട്ടില്ല.

ശരണ്യ : ഞാനും കൂടി ഒന്ന് കറക്കട്ടെ.

വിജയകുമാർ : അയ്യെടി. പശുവിന്റെ തോഴി കൊണ്ടാൽ നിന്റെ തന്ത എന്നെ കൊല്ലും.

ശരണ്യ : പ്ലീസ്, ഒറ്റ പ്രാവശ്യം മാത്രം മതി

അയാൾ അവളെ വിഷമിപ്പിക്കേണ്ടന്നു വിചാരിച്ചു.

വിജയകുമാർ : ആദ്യം നീ പശുവിനു വൈക്കോൽ ഇട്ടു കൊടുക്ക്‌.

ശരണ്യ പശുവിനു വൈക്കോൽ ഇട്ടു കൊടുത്തു. പിന്നെ അയാളുടെ അടുത്തെത്തി. അയാൾ അവൾക്ക് പാല് കറക്കുന്നത് എങ്ങനെയാണെന്ന് കാണിച്ചു കൊടുത്തു. ശരണ്യ അതുപോലെ ചെയ്തു. എന്നാൽ പാല് വന്നില്ല. വിഷമത്തോടെ അയാളെ നോക്കി. അതുകണ്ട വിജയകുമാർ ചിരിച്ചു.

വിജയകുമാർ : അല്പം ബലം ഉപയോഗിച്ച് വലിച്ചു പിഴിഞ്ഞെടുക്ക്.

ശരണ്യ അതുപോലെ ചെയ്തപ്പോൾ പാല് തെറിച്ചു പാത്രത്തിൽ വീഴാൻ തുടങ്ങി. അപ്പോൾ ശരണ്യയുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. കുറച്ചു നേരം കറക്കിട്ടു. അയാൾക്കൊരു ഉമ്മ കവിളിൽ കൊടുത്തിട്ടു അവൾ അവിടെ നിന്നും പൊയി. അവളുടെ ആ പ്രവർത്തിയിൽ അയാൾ തന്റെ മകളെ ഓർത്തു. ഇന്ന് അവൾ ജീവിച്ചിരിപ്പുണ്ടയിരുന്നെങ്കിൽ ഇവളെക്കാളും 2 വയസ്സിനു മുത്തതായിരിക്കും. അയാൾ പെട്ടെന്ന് തന്നെ മറ്റു പശുക്കളെയും കറന്നിട്ട്. പാലുമായി സോസൈറ്റിയിൽ പോയി കൊടുത്തു. വരുന്ന വഴിക്കു ചായക്കടയിൽ നിന്നും ദോശയും കടലക്കറിയും മുട്ടക്കറിയുമായി തിരിച്ചു വീട്ടിൽ വന്നു. വിജയകുമാർ നോക്കുമ്പോൾ ശരണ്യ പല്ല് തേച്ചോണ്ട് അവിടൊക്കെ ചുറ്റി നടക്കുകയാണ്. അയാൾ അകത്ത് കയറിട്ടു സുഭദ്രയെ എടുത്തു പൊക്കിക്കൊണ്ട് ബാത്‌റൂമിൽ കയറി പ്രഭാത കർമങ്ങൾ നടത്തിച്ചിട്ട് അവരെ കുളിപ്പിച്ച്. വൃത്തിയാക്കിട്ട് വീണ്ടും ബെഡിൽ ചാരി കിടത്തി. ശരണ്യ സുഭദ്രയുടെ റൂമിൽ വന്നു.

ശരണ്യ : ആ, രാവിലെ കുളിച്ചു റെഡി ആയല്ലോ.

വിജയകുമാർ : മോളെ നിനക്ക് കഴിക്കാൻ ദോശ വങ്ങിട്ടുണ്ട്. മുട്ടക്കറിയും കടലക്കറിയും ഉണ്ട്‌. ഇഷ്ടമുള്ളത് എടുത്തോ. അമ്മക്ക് കഴിക്കാൻ എടുക്കട്ടെ.

സുഭദ്രക്ക് വിജയകുമാർ വാരി കൊടുക്കുന്നത് കണ്ടോണ്ടു സുഭദ്രയുടെ അടുത്തിരുന്നു.

വിജയകുമാർ : എന്താടി നിനക്കും വാരി തരണോ.

Leave a Reply

Your email address will not be published. Required fields are marked *