സമീറയുടെ മധുരിക്കുന്ന ആദ്യ രാത്രി 1

“ഞാൻ കാലു പിടിക്കാം”

“കാലു പിടിക്കാനോക്കെ വരട്ടെ,

എന്തായലും ഞാൻ പെണ്ണു കാണാൻ വന്നതല്ലെ അത്‌ നടക്കട്ടെ, എന്റെ പേരുദേവൻ എന്നാണു, ഞാൻ ഗൾഫിൽ ആണ്

മാഡത്തിന്റെ എന്താണവ്വോ?”

“എന്റെ പേരു സമീറ..”

“ഈ പുകവലി അത്ര നല്ലതല്ല,”

“യ്യോ സത്യമായിട്ടും ഞാൻ വലിക്കില്ല, കൂട്ടുകാരികളുമായി ബെറ്റ്‌ വെച്ച്‌ ഇന്നലെ ചെയ്തു പോയതാ, ഇനി മേലാൽ അവർത്തിക്കില്ല…”

സത്യം ചേട്ടാ

പൊട്ടി വന്ന ചിരി അടക്കിപ്പിടിച്ച്‌ അവളെ സൂക്ഷിച്ച്‌ ഒന്ന് നോക്കിയിട്ട്‌ ചോദിച്ചു,

“സത്യം പറ നീ എന്നും വലിക്കില്ലേ …?”

വീട്ടിൽ എത്തിയ ദേവനെ കൂട്ടുകാരൻ ദീപു വിളിച്ചു

ഡാ അളിയാ പെണ്ണ് കാണാൻ പോയിട്ട് എന്തായി

അതൊരു കഥയെ മോനെ

എന്താ പറയെടാ

ഡാ നമ്മൾ രണ്ടു പേരും കൂടി ഇന്നലെ കോളേജ്‌ സ്റ്റോപ്പിൽ നിന്നപ്പോൾ

ഒരു പെൺകൊച്ച്‌ ചുണ്ടിൽ ഒരു സിഗററ്റും വെച്ച്‌ ചേട്ടാ ലൈറ്റർ ഒന്ന് തരുമ്മോന്ന് ചോദിച്ച്‌ കൊണ്ട്‌ ചോദിച്ചു അടുത്ത് വന്നില്ലേ ..”

ആ ഉവ്വ്………. അത് തന്നെ………… എന്താ …………….

അവളെ ആണെടാ ഞാൻ ഇന്ന് കണ്ടത്

ആണോ എന്നിട്ട് നീ എന്ത് പറഞ്ഞു

“എന്നിട്ട്‌ എന്തവനാ, അവളെ നോക്കി ഒന്ന് ചിരിച്ച്‌ കാണിച്ചിട്ട്‌ ശ്വസകോശം സ്പോഞ്ച്‌ പോലെയാണെന്ന് പറഞ്ഞിട്ട്‌ അവിടുന്ന് പൊന്നു …”

“ഹഹ അത് കൊള്ളാമല്ലോ …”

“അളിയ ഈ അടക്കവും ഒതുക്കവുമുള്ള കുട്ടിയ ഇന്നലെ ലൈറ്റർ ചോതിച്ച്‌ വന്നത്‌…”

അവസാനം അത് ഉറപ്പിച്ചെട

ആണോ

അവൾ കുഴപ്പം ഇല്ലല്ലോ

എല്ലാം ഒരു സ്വപ്നം പോലെ നടന്നു ….. കല്യാണം നല്ല രീതിയിൽ കഴിഞ്ഞു

പൂർണ്ണമനസ്സോടെ നിലവിളക്കു കൊടുത്തു ദേവന്റെ ‘അമ്മ കുറുപ്പം വീട്ടിൽ വിലാസിനി അമ്മ ഇരുവരെയും അകത്തേക്ക് കയറ്റി….

“മോളേ ഈ ജീവിതം നല്ല രീതിയിൽ നീ കാണണം …

നീ എന്തർഹിക്കുന്നോ അതെ നിനക്ക് കിട്ടു…

ഇത് ദൈവ നിശ്ചയം ആണ്…

അതുകൊണ്ട് മനസ്സിലുള്ള ഭയവും ആശങ്കയും ഒക്കെ കളഞ്ഞു സന്തോഷത്തോടെ നിങ്ങൾ രണ്ടു പേരും ജീവിക്കാൻ ശ്രമിക്കണം…..”

അവൾ നിറ കണ്ണുകളോടെ അവരെ നോക്കി…

നേരം സന്ധ്യ മയങ്ങി…

അടുക്കളയിൽ പരുങ്ങി നിക്കുന്ന അവളെ വിലാസിനി നോക്കി….

ആചാരം തെറ്റിക്കാതെ ഒരു ഗ്ലാസ് പാല് എടുത്തു അവളുടെ കയ്യിൽ കൊടുത്തു…

അത് വാങ്ങുമ്പോൾ അവളുടെ കൈ വിറക്കുന്നതു വിലാസിനി കണ്ടു…

“എന്താ മോളേ…. ???”

“ഏയ്‌.. ഒന്നൂല്ല…”

അവൾ നിന്നു വിയർക്കുന്ന പോലെ വിലാസിനിക്ക് തോന്നി….

“എന്തേലും പറയാനുണ്ടോ നിനക്ക് ഈ അമ്മയോട്…”

അവൾ അമ്മയെ നോക്കി…

“എനിക്ക് കയ്യും കാലും വിറക്കുന്നു…”

വിലാസിനി ചിരിച്ചു….

“എന്താണിവിടെ അമ്മേം മരുമോളും കൂടി ഒരു അടക്കം പറച്ചിൽ”

ദേവന്റെ അനിയൻ അടുക്കളയിലേക്കു വന്നു

“നിന്നെ ആരാ ഇപ്പൊ ഇങ്ങോട് വിളിച്ചേ ???”

“ങേ… എനിക്ക് അടുക്കളെലേക്കു വരാനും പാടില്ലേ…. ??? ശേ…”

“അതിലെം ഇതിലേം മണപ്പിച്ചു നടക്കാതെ പോയി കിടന്നുറങ്ങാൻ നോക്കടാ…”

“ശേ.. ഈ അമ്മക്കിതെന്ത്….”

അവൻ വിലാസിനിയെ ഒരു നോട്ടം നോക്കി തിരിച്ചു പോയി…

അവൾക്കു ചിരി വന്നെങ്കിലും ഉള്ളിലൊതുക്കി മിണ്ടാതെ നിന്നു…

“മോള് അകത്തേക്ക് ചെന്നിട്ടു അവനോടു ഇങ്ങോട് വരാൻ പറ….”

അവൾ തലയാട്ടി…

“തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി.. നിന്റെ…”

പാട്ടും പാടി കട്ടിലിൽ കിടന്ന അവനരികിലേക്കു പാലുമായി അവൾ വന്നു…

“ഈശ്വരാ പാല്…….”

“അമ്മ അങ്ങോടു ചെല്ലാൻ പറഞ്ഞു….”

“എന്നോടോ…”

“അവൾ തലയാട്ടി…”

 

ദേവൻ അടുക്കളയിലേക്കു ചെന്നു…

“എന്തിരമ്മ വിളിപ്പിച്ചത്… ???”

“എന്താ നിന്റെ ഉദ്ദേശം ???”

“എന്തുദ്ദേശം…”

ഒന്നും അറിയാത്ത പോലെ അവൻ നിന്നു പരുങ്ങാൻ തുടങ്ങി…

“നീ ഇതുവരെ അവളോട് മിണ്ടിയോ ??”

“അത്… എല്ലാരും ഉള്ളോണ്ട്….”

“ബെസ്റ്റ്….”

“അല്ലമ്മ.. മിണ്ടാലോ.. സമയം ഇണ്ടല്ലോ…”

 

“ഈ പാതിരാത്രിയോ… ??”

വിലാസിനി കയ്യും കെട്ടി നിന്നു…

“ഈ ആദ്യരാത്രിയെ കുറിച്ച് മക്കൾക്കു വെല്ല ബോധവും ഉണ്ടോ ആവോ… ??”

“ഹാ.. അമ്മ ഇതെന്തിരമ്മാ.. ഒരു മോനോട് അമ്മ ചോദിക്കണ ചോദ്യമാണോ ഇതൊക്കെ…”

 

“അയ്യേ ഈ അമ്മക്കൊരു നാണോം ഇല്ല…”

Leave a Reply

Your email address will not be published. Required fields are marked *