സമീറയുടെ മധുരിക്കുന്ന ആദ്യ രാത്രി 1

“”ദേ ചെറുക്കാ നിന്നു കിണുങ്ങിയ കിറിക്കിട്ടു കുത്തും ഞാൻ പറഞ്ഞേക്കാം…”

“ഞാൻ ഇപ്പൊ എന്നാ ചെയ്യണം എന്ന അമ്മ പറയുന്നേ…

നിലത്തിറങ്ങി കിടക്കണോ… ??”

“ഓഹ്.. ഇവനോടൊക്കെ പറയാൻ പോയ എന്ന പറഞ്ഞാ മതീലോ…”

വിലാസിനി ഇറങ്ങി പോവാൻ തുടങ്ങി..

“അമ്മാ അമ്മാ.. പോവല്ലേ പോവല്ലേ… പ്ലീസ് പ്ലീസ്… എന്നാന്നു വെച്ച തെളിച്ചു പറ.. മനസ്സിലാവാത്തോണ്ടാ…”

“എന്റെ പൊന്നു പൊട്ടൻ ചെറുക്കാ ആ കുട്ടിക്ക് പെട്ടന്നിങ്ങോട് വന്നതിന്റെ ഒരു പേടിയും അങ്കലാപ്പും ഒക്കെ ഒണ്ടു…

ആദ്യം നീ പോയി അതിനോട് മനസ്സ് തുറന്നൊന്നു സംസാരിക്കു…”

“അത്രേ ഉള്ളോ… അത് ഞാൻ സംസാരിച്ചോളാം…”

വിലാസിനി വീണ്ടും കൈ കെട്ടി നിന്നു അവനെ നോക്കി…

 

“ഹോ…. നിന്നെയൊക്കെ….. ഞാൻ പറയുന്നില്ല..

ആ പിന്നെ എന്നാ കാണിച്ചാലും വാതില് കുറ്റിയിട്ടേക്കണം..

നിന്റെ അനിയൻ ഇതിലെ തലങ്ങും വിലങ്ങും കറങ്ങി നടക്കണ്ടു…”

വിലാസിനി പുറത്തേക്കു നടന്നു…

ദേവൻ അകത്തു കയറി കതകടച്ചു…

ഹാളിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന അനിയനെ കണ്ട വിലാസിനി

“ഉറങ്ങാറായില്ലേടാ ???”

“ഈ അമ്മക്കെന്തിര്….”

“അകത്തു പോടാ…”

“ഏഹ്…”

“അകത്തു പോവാൻ…”

വിലാസിനിയെ സംശയത്തോടെ നോക്കി അനിയൻ മുറിയിൽ കയറി..

മുറി വിലാസിനി പുറത്തു നിന്നും പൂട്ടി ….

“മക്കള് അവിടെ കിടക്കു.. രാവിലെ തുറന്നു വിടാം…”

“അനിയനും അമ്മേം വഴക്കു കൂടുന്നതാ.. അവൻ മഹാ വികൃതിയന്നേ…”

അവൾ തലയാട്ടി…

“പിന്നെ… ഒരു കാര്യം ചോദിച്ച എന്തേലും തോന്നുവോ ???”

അവളുടെ മുഖം വാടി..

 

 

ദേവൻ ഒന്ന് ആശ്വസിച്ചതും അവൾ ദേവന്റെ കാലിലേക്ക് വീണു കൈകൾ പാദങ്ങളിൽ തൊട്ടു.. അവൻ ചാടി കട്ടിലിൽ കയറി…

“നീ എന്ത് തേങ്ങയാടി ഈ കാണിക്കുന്നേ… ???”

“ഭർത്താവിനെ ദൈവത്തെ പോലെ കാണണം എന്നാ അമ്മുമ്മ പറഞ്ഞേക്കുന്നെ…”

“ആരുടേ അമ്മുമ്മ ??”

“എന്റെ അമ്മുമ്മ …”

 

“ആ ബെസ്റ്റ് ദൈവോം ഭക്തയും… ഇവിടെ അതൊന്നും വേണ്ട.. നീ നിവർന്നെ”

അവൾ നിവർന്നു…

ദേവൻ മെല്ലെ കട്ടിലിൽ നിന്നും താഴെ ഇറങ്ങി…

“ഇനി വേറെ വല്ലോം നിന്റെ അമ്മുമ്മ പറഞ്ഞു തന്നിട്ടുണ്ടോ ???”

“ഇല്ല….”

“അതെ… ഇവിടെ അച്ഛനും അമ്മയും ഒരുപോല ജീവിച്ചു ഞങ്ങൾ കണ്ടേക്കുന്നെ…

നമ്മള് തമ്മിലും അത് മതി…

കുടുംബത്തിലെ കാര്യമാണെങ്കിൽ അച്ഛൻ അമ്മയോടും കൂടി അഭിപ്രായം ചോദിച്ചിട്ടേ എന്തും ചെയ്തിരുന്നുള്ളു….

 

 

സ്വന്തം കാര്യങ്ങളിൽ അവരവർക്കു അവരവരുടെ സ്വാതന്ത്ര്യം ഉണ്ട്…”

“ഞാൻ ഇങ്ങനൊന്നും കണ്ടിട്ടില്ല….”

 

“ആരേലും പ്രേമിച്ചിട്ടുണ്ടോ ???”

“ഇല്ല….”

“എന്തെ ???”

“ആരും ഇഷ്ടാന്നു പറഞ്ഞിട്ടില്ല….”

“അങ്ങോടു ആരോടും തോന്നിയിട്ടില്ലേ ??”

അവൾ അവനെ നോക്കി

“ഞാൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ എന്നറിയണ്ടേ ???”

“വേണ്ട..”

“അതെന്ന വാർത്താനാ അത്…”

“അറിഞ്ഞിട്ടു ഇപ്പൊ എന്തിനാ… വിഷമിക്കാനോ ???”

“ആ അതും ശരിയാ…”

“ഇനി വേറാരെലും പ്രേമിക്കുവോ ???”

“അതെന്തൊരു ചോദ്യമാണ് പെണ്ണെ ?”

“പിന്നെ…”

“ഉം…”

“അതിപ്പോ… ഈ ബാക്കി കാര്യങ്ങളെ കുറിച്ച്…”

“എന്ത് കാര്യങ്ങളെ കുറിച്ച്..???”

“അല്ല ഈ ഭാര്യേം ഭർത്താവും തമ്മിലുള്ള….”

“അതല്ലേ ഞാൻ പറഞ്ഞെ ഭർത്താവിനെ ദൈവത്തെ പോലെ കാണണം എന്ന്…”

“ഓഹ്.. എന്റെ പെണ്ണെ..

 

എന്നെ നീ മനുഷ്യനായിട്ടു കണ്ടാൽ മതി..

ഭാര്യ എന്ന് വെച്ചാൽ ഭർത്താവിന്റെ ഒപ്പം ജീവിക്കണ്ടവൾ ആണ് അല്ലാതെ അടിമയായി ജീവിക്കണ്ടവൾ അല്ല…”

“ചേട്ടൻ കഥ ഒക്കെ എഴുതുവോ.. കേട്ടിട്ട് സിനിമ ഡയലോഗ് പോലുണ്ടല്ലോ….”

“ഊതല്ലേ .. നീ ഊതല്ലേ ….”

“ഞാൻ കാര്യായിട്ട് പറഞ്ഞതാ….”

അവൻ താഴേക്കും നോക്കി ഇരുന്നു

“ഇതൊക്കെ പറയാനല്ലേ ചേട്ടാ പറ്റു….

ഞാൻ ഇതുവരെ ഇങ്ങനൊരു ഭാര്യയെയും ഭർത്താവിനേം കണ്ടിട്ടില്ല…”

“അത് നീ ജീവിതങ്ങൾ കാണാത്തൊണ്ട…”

മുഖത്ത് നോക്കാതെ ദേവൻ മറുപടി പറഞ്ഞു..

“രാവിലെ എണീക്കുമ്പോൾ ചേട്ടൻ എനിക്ക് ചായ ഇട്ടു തരുവോ ???”

“ങേ…!!!!”

 

 

ഞെട്ടലോടെ അവൻ അവളെ നോക്കി

“അയ്യടി മനമേ.. അവളുടെ പൂതി നോക്കിയേ.. ഇന്നുവരെ എന്റമ്മക്കൊരു ചായ ഞാൻ ഇട്ടു കൊടുത്തിട്ടില്ല.. പിന്നാ നിനക്ക്…”

Leave a Reply

Your email address will not be published. Required fields are marked *